Showing posts with label SPORTS. Show all posts
Showing posts with label SPORTS. Show all posts

Monday, 3 November 2025

കപ്പ് തൂക്കി; വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

കപ്പ് തൂക്കി; വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കുന്നത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസ് വിമെന്‍ 246 റണ്‍സിന് പുറത്താകുകയായിരുന്നു. ഷഫാലി വര്‍മയുടെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ ഷഫാലി ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യയെ ആദ്യത്തെ ലോകകിരീടം സമ്മാനിക്കുകയാണ്. 

കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. വനിതാ ട്വന്റി ട്വന്റി ലോകകപ്പിന് പിന്നാലെ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്ക പടിക്കല്‍ കലമുടയ്ക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്.

ഷെഫാലിയുടെ 87 റണ്‍സുകളും ദീപ്തി ശര്‍മയുടെ 58 റണ്‍സും സ്മൃതി മന്ദാനയുടെ 45 റണ്‍സും റിച്ചാ ഘോഷിന്റെ 34 റണ്‍സുമാണ് ഇന്ത്യയെ തുണച്ചത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ സെഞ്ച്വറി നേട്ടത്തിനും ദക്ഷിണാഫ്രിക്കയുടെ തോല്‍വിയെ തടയാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 1 November 2025

ധ്യന്‍ചന്ദ് പുരസ്‌കാര ജേതാവ് ഹോക്കി താരം ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

ധ്യന്‍ചന്ദ് പുരസ്‌കാര ജേതാവ് ഹോക്കി താരം ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

ഹോക്കിയില്‍ ഗോള്‍മുഖത്തെ ടൈഗര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഹോക്കി താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യത്തെ മലയാളിയുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. ബെംഗളുരുവിലായിരുന്നു അന്ത്യം. കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശിയാണ്.

1970-ലെ ടീമില്‍ ധ്യാന്‍ചന്ദിന്റെ മകന്‍ അശോക് കുമാര്‍, അജിത്പാല്‍ സിങ് തുടങ്ങിയ പ്രമുഖ ഹോക്കി താരങ്ങളെല്ലാം ടീമിലുണ്ടായിട്ടും മാനുവല്‍ ഫ്രെഡറിക് എന്ന ഗോള്‍ കീപ്പറുടെ മികവിലായിരുന്നു പലപ്പോഴും ഇന്ത്യ മുന്നേറിയിരുന്നത്. നെതര്‍ലാന്‍ഡ്‌സിനെതിരായ ഇന്ത്യയുടെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ മാനുവലിന്റെ പ്രകടനം എടുത്ത് പറയാവുന്നതായിരുന്നു. ലോക കപ്പിനുള്ള രണ്ട് ദേശീയ ടീമുകളില്‍ അംഗമായിരുന്നു. ദീര്‍ഘവര്‍ഷങ്ങളായി ബെംഗളുരുവിലായിരുന്നു ജീവിതം. സര്‍വ്വീസസിന് വേണ്ടിയും കര്‍ണാടകത്തിനായും എല്ലാം കളത്തിലിറങ്ങി. അവസാന നിമിഷം വരെ കായിക രംഗത്തിനായി ചിലവഴിക്കപ്പെട്ടതായിരുന്നു മാനുവല്‍ ഫ്രെഡറികിന്റെ ജീവിതം. അതിന് തെളിവാണ് കര്‍ണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ പരിശീലകനായും മറ്റും അദ്ദേഹം നിറസാന്നിധ്യമായിരുന്നത്.

മലയാളി ഹോക്കി താരങ്ങളെ കണ്ടെത്താനും പരിശീലപ്പിക്കാനുമുള്ള ആഗ്രഹം അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. 1971 മുതല്‍ 1978 വരെയായിരുന്നു മാനുവല്‍ ഫ്രെഡറിക് കളിക്കാരന്‍ എന്ന നിലയില്‍ ഹോക്കിയില്‍ നിറസാന്നിധ്യമായിരുന്നത്. പിന്നീട് പരിശീലനത്തിലേക്ക് മാറുകയായിരുന്നു. ധ്യന്‍ചന്ദ് പുരസ്‌കാരമാണ് മാനുവല്‍ ഫ്രെഡറികിന് ലഭിച്ച പ്രധാന ബഹുമതി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; സിഡ്‌നിയില്‍ തുടരും

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; സിഡ്‌നിയില്‍ തുടരും

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇടതുവാരിയെല്ലിനും പ്ലീഹക്കും പരിക്കേറ്റ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. സിഡ്‌നി ആശുപത്രിയില്‍ നിന്ന് താരത്തെ ഡിസ്ചാര്‍ജ് ചെയ്തതായും എന്നാല്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികകൃതര്‍ നല്‍കുന്ന വിവരം. പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ബിസിസിഐ ഔദ്യോഗിക പ്രസ്താവനയില്‍ പുറത്തുവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ ശ്രേയസ് അയ്യറിന് പരിക്കേറ്റത്. താരത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായി എന്ന വിവരം വലിയ ആശങ്കയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയില്‍ ഉണ്ടാക്കിയത്. എന്നാല്‍ കൃത്യമായ സമയത്ത് പരിക്ക് തിരിച്ചറിഞ്ഞ് ചികിത്സ നല്‍കാനായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 30 October 2025

ക്രിക്കറ്റ് പരിശീലനത്തിനിടെ 17കാരന് ദാരുണാന്ത്യം

ക്രിക്കറ്റ് പരിശീലനത്തിനിടെ 17കാരന് ദാരുണാന്ത്യം

മെൽബൺ: പരിശീലനത്തിനിടെ ക്രിക്കറ്റ് ബോൾ കൊണ്ടുള്ള പ്രഹരം. 17കാരന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ മെൽബണിലാണ് 17കാരൻ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ടത്. ബെൻ ഓസ്റ്റിൻ എന്ന 17കാരനാണ് മരിച്ചത്. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ഹെൽമറ്റ് ധരിച്ചിരുന്ന 17കാരൻ നെക്ക് ഗാ‍ർ‍ഡ് ധരിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം മെൽബണിലെ ഫെർൻട്രീ ഗല്ലിയിലെ നെറ്റ്സ് പരിശീലനത്തിനിടയിലാണ് സംഭവം. പരിശീലനത്തിന് ക്രിക്കറ്റ് ബോളുകൾ എറിയാൻ ഉപയോഗിക്കുന്ന വാംഗറിൽ നിന്നുള്ള പന്താണ് 17കാരന്റെ ജീവനെടുത്തത്. ഗുരുതരാവസ്ഥയിൽ ആണ് 17കാരനെ ആശുപത്രിയിലേക്ക് എത്തിച്ചത്. വെൻറിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞ 17കാരൻ വ്യാഴാഴ്ച ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. മകന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമായിരുന്നു ക്രിക്കറ്റ് എന്നാണ് മാതാപിതാക്കൾ 17കാരന്റെ മരണത്തിൽ പ്രതികരിച്ചത്. അപകടം സംഭവിച്ച സമയത്ത് 17കാരന് പന്തെറിഞ്ഞ് നൽകിയ സഹ കളിക്കാരനും പിന്തുണ നൽകുമെന്നാണ് കുടുംബം പ്രതികരിക്കുന്നത്. പത്ത് വർഷം മുൻപ് ഫിലിപ്പ് ജോയൽ ഹ്യൂസിന് നേരിട്ടതിന് സമാനമായ അപകടമാണ് 17കാരനും സംഭവിച്ചത്. 17കാരന്റെ കഴുത്തിലാണ് ക്രിക്കറ്റ് ബോൾ പതിച്ചത്.

2014ലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായിരുന്ന ഫിലിപ്പ് ഹ്യൂസ് മത്സരത്തിനിടെ ബാറ്റ് ചെയ്യുമ്പോൾ കഴുത്തിൽ ബോൾ കൊണ്ട് മരണപ്പെട്ടത്. ഈ അപകടം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കളിക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രൊട്ടക്ടീവ് ഗിയറുകളിലും മാറ്റം വന്നിരുന്നു. മെൽബണിലെ അണ്ടർ 18 ടീമുകളിലെ മികച്ച കളിക്കാരനും ക്യാപ്റ്റനുമാണ് മരിച്ച 17കാരൻ. ഫെർൻട്രീ ഗല്ലി ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയായിരുന്നു 17കാരൻ കളിച്ചിരുന്നത്. ഇതിനോടകം നൂറിലേറ ക്രിക്കറ്റ് ടൂർണമെന്റുകളിൽ 17കാരൻ ഭാഗമായിരുന്നു. ക്രിക്കറ്റിനൊപ്പം മികച്ച ഫുട്ബോളർ കൂടിയായിരുന്നു ബെൻ ഓസ്റ്റിൻ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 29 October 2025

ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി രോഹിത് ശർമ

ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി രോഹിത് ശർമ

ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി രോഹിത് ശർമ. എകദിന ബാറ്റിംഗ് റാങ്കിങിൽ ഒന്നാമതെത്തുന്ന  ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനുമായി രോഹിത്. 38 വയസ്സും 182 ദിവസവും പ്രായമുള്ള മുംബൈയിൽ നിന്നുള്ള ക്രിക്കറ്റ് താരം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് തന്റെ കരിയറിൽ ആദ്യമായി ഐസിസി ഏകദിന ബാറ്റ്‌സ്മാൻമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത്.