കൊച്ചി : രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടുംവർദ്ധിപ്പിച്ചത് കേരളത്തിൽ ഹോട്ടൽ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സിലിണ്ടറിന് ഒറ്റയടിക്ക് 49 രൂപ വർദ്ധിപ്പിച്ച നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കഴിഞ്ഞമാസവും പാചകവാതകത്തിന് വിലവർദ്ധിപ്പിച്ചിരുന്നു. വിലവർദ്ധനവ് ഹോട്ടൽ റസ്റ്റോറൻ്റ്, ബേക്കറി, കാറ്ററിംഗ് പ്രവർത്തനചെലവ് യൂണിറ്റുകളുടെ കുത്തനെകുട്ടും. നിത്യോപയോഗസാധനങ്ങളുടേയും പച്ചക്കറികളുടേയും വിലക്കയറ്റത്തിനു പുറമെ പാചകവാതക വിലയും വർദ്ധിപ്പിച്ചത് ഹോട്ടൽ മേഖലയെ തകർക്കും ഈ മേഖലയുമായി നേരിട്ടും അല്ലാതേയും പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടേയും, ചെറുകിട സംരംഭകരെയും ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ് പാചകവാതക വിലവർദ്ധനവ് അന്യായമായി വർദ്ധിപ്പിച്ച പാചകവാതക വില പിൻവലിക്കുവാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.