Tuesday, 16 December 2025

ഓട്ടിസമുള്ള കുട്ടികൾക്കുവേണ്ടി കേഡർ സംഘടിപ്പിക്കുന്ന സൗജന്യ പേരന്റ്-മീഡിയേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാം

SHARE

 സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ, റിസേർച്ച് ആൻഡ് എജ്യുക്കേഷൻ (CADRRE) 2025ലെ പേരന്റ്-മീഡിയേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഈ പ്രോഗ്രാം അർഹരായ കുടുംബങ്ങൾക്ക് തികച്ചും സൗജന്യമായാണ് നൽകപ്പെടുന്നത്. 6 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഇത് നൽകപ്പെടുന്നത്.

കേഡറിന്റെ ഈ സംരംഭം ഓട്ടിസം സ്പെക്ട്രം ഡിസോർഡറുള്ള (ASD) കുട്ടികളുടെ പ്രാഥമിക തെറാപ്പിസ്റ്റുകളാകുന്നതിന് അവരുടെ മാതാപിതാക്കളെ സമഗ്രമായി പരിശീലിപ്പിക്കുന്നു. ASD ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നെന്ന് മാതാപിതാക്കളോ ആരോഗ്യപ്രവർത്തകരോ അറിയിക്കുന്ന, 6 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കുവേണ്ടിയുള്ളതാണ് ഈ പരിശീലന പരിപാടി.


സ്‌ക്രീനിങ്ങിലൂടെ ASD ഉണ്ടെന്ന് സംശയിക്കുന്ന കുട്ടികളെ അതിന്റെ ലക്ഷണങ്ങൾ കൃത്യമായി നിർണ്ണയിക്കുന്നതിനുള്ള അസ്സെസ്സ്മെന്റിനു വിധേയമാക്കുന്നു. ഈ പരിശോധനയിൽ ഉയർന്ന ലക്ഷണസാധ്യതകൾ കാണിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.

തിരുവനന്തപുരത്തെ കേഡറിൽ വച്ച് അനുഭവസമ്പന്നരായ ഓക്യുപ്പേഷനൽ തെറാപ്പിസ്റ്റ്, സ്പീച്ച് ലാങ്ഗ്വിജ് പത്തോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം മൂന്നാഴ്ചത്തെ തീവ്രപരിശീലനം രക്ഷിതാക്കൾക്കു നൽകുന്നു. ഒരു വർഷം നീളുന്ന ഈ പരിശീലന പരിപാടിയുടെ തുടർപരിശീലനങ്ങൾ മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ അതിലധികം തവണ, ഓൺലൈനായോ നേരിട്ടോ നടത്തുന്നതായിരിക്കും.


HLL ലൈഫ്കെയറിന്റെ സഹായത്തോടെ നൽകുന്ന ഈ പരിപാടി, കുട്ടികളുടെ ആദ്യഘട്ട വികസനത്തിൽ നിർണായകമായ തെറാപ്പികൾ ലഭ്യമാക്കാനുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കുട്ടികളിൽ കാണുന്ന കുടുംബങ്ങൾ, സ്ക്രീനിംഗ് അപ്പോയിന്റ്മെന്റ് നിശ്ചയിക്കാൻ CADRRE-നെ സമീപിക്കേണ്ടതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.