Saturday, 10 January 2026

ഗോത്രസമൂഹത്തിന്റെ കാട്ടുകൂർക്ക കൃഷി; വിപണിയിലെത്തിയത് 5.87 കോടി രൂപയുടെ കൂർക്ക..

SHARE


 

മറയൂർ: അഞ്ചുനാട്ടിലെ ഗോത്രസമൂഹത്തിന് സാമ്പത്തികനേട്ടമേകി കാട്ടുകൂർക്ക കൃഷി. 5.87 കോടി രൂപയുടെ കാട്ടുകൂർക്കയാണ് ഇടുക്കി ജില്ലയിലെ മറയൂരിൽ വനംവകുപ്പിന്റെ മേൽനോട്ടത്തിൽമാത്രം 2025 ഡിസംബർ 25 വരെ വിപണിയിലെത്തിച്ചത്. 1705 ടൺ കാട്ടുകൂർക്ക ലേലവിപണിയിൽ എത്തി. ആയിരത്തിലധികം ടൺ കൂർക്ക അല്ലാതെയും വിറ്റിട്ടുണ്ട്.

നല്ല വലുപ്പവും സ്വാദുമാണ് കാട്ടുകൂർക്കയ്ക്കുള്ളത്. നല്ലവില ലഭിക്കുന്നതിനാലും വിപണിയുള്ളതിനാലും ഗോത്രസമൂഹം ഓരോവർഷവും കാട്ടുകൂർക്ക കൃഷി വ്യാപിപ്പിക്കുന്നുണ്ട്.

2014-ൽ മറയൂർ ഫോറസ്റ്റ് ഡിവലപ്‌മെന്റ്‌ ഏജൻസിയുടെയും പെരിയകുടി വനസംരക്ഷണസമിതിയുടെയും നേതൃത്വത്തിലാണ് തുറന്ന ലേലവിപണി ആരംഭിച്ചത്. ഇടനിലക്കാരെ ഒഴിവാക്കി ഗോത്രവർഗ ജൈവകാർഷിക ഉത്‌പന്നങ്ങൾ, വനവിഭവങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ നേരിട്ടുള്ള വിപണനം നടത്തുക എന്നതാണ് പ്രധാനലക്ഷ്യം.

നവംബർ മുതൽ ഫെബ്രുവരിവരെയാണ് കാട്ടുകൂർക്കയുടെ വിളവെടുപ്പുകാലം. 2014 മുതൽ 2024 വരെ 1084 ടണ്ണും 2024-25-ൽ 402 ടണ്ണും 2025-26-ൽ ഇതുവരെ 218 ടണ്ണും കാട്ടുകൂർക്ക വിപണിയിലെത്തിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.