Showing posts with label Wayanadu. Show all posts
Showing posts with label Wayanadu. Show all posts

Tuesday, 6 January 2026

ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ല, ഹിന്ദു വോട്ടുകൾ സമാഹരിച്ചില്ല: കനുഗോലുവിന്റെ റിപ്പോർട്ട് തിരുത്തി നേതാക്കൾ

ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ല, ഹിന്ദു വോട്ടുകൾ സമാഹരിച്ചില്ല: കനുഗോലുവിന്റെ റിപ്പോർട്ട് തിരുത്തി നേതാക്കൾ

കല്‍പ്പറ്റ: കെപിസിസി നേതൃ ക്യാമ്പില്‍ സുനില്‍ കനുഗോലുവിനെ തിരുത്തി നേതാക്കള്‍. കനുഗോലുവിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ തെറ്റാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് മുന്നേറ്റത്തിന് ഭരണവിരുദ്ധ വികാരം കാരണമായിട്ടില്ലെന്ന വിലയിരുത്തലാണ് നേതാക്കള്‍ തിരുത്തിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലാണ് കനഗോലു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ട് മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍, ശശി തരൂര്‍, ബെന്നി ബഹനാന്‍ എന്നീ നേതാക്കളാണ് തിരുത്തിയത്.യുഡിഎഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകോപനം ഉണ്ടായില്ലെന്നും കനുഗോലുവിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മുസ്‌ലിം വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അനുകൂലമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകളില്‍ ഇടിവുണ്ടായിട്ടില്ലെന്നും കനുഗോലു റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ വിരുദ്ധ വികാരം വേണ്ടത്ര പ്രതിഫലിച്ചിട്ടില്ലെന്നാണ് കനുഗോലു റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 5 January 2026

പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂർ; 'മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ട്, കൂടിയാലോചിച്ച് തീരുമാനമെടുക്കും'

പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂർ; 'മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ട്, കൂടിയാലോചിച്ച് തീരുമാനമെടുക്കും'

സുൽത്താൻ ബത്തേരി: കോൺഗ്രസ് പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍ എംപി. 17 വർഷം പാർട്ടിക്കൊപ്പം പ്രവർത്തിച്ച തന്നെക്കുറിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി. എല്‍ കെ അദ്വാനിക്ക് ജന്മദിനാശംസ നേർന്നത് പ്രായമായ ഒരാളെ ബഹുമാനിച്ചു എന്നതെ ഉള്ളൂ. തൻ്റെ അഭിപ്രായങ്ങളിൽ നിന്ന് ചില വാക്കുകൾ അടർത്തിയെടുത്ത് മാധ്യമങ്ങൾ വിവാദമാക്കിയെന്ന് പറഞ്ഞ തരൂര്‍, മോദിയെ താന്‍ പുകഴ്ത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും തരൂര്‍ വ്യക്തമാക്കി. ഓരോ വ്യക്തികളുടെ ഇഷ്ടപ്രകാരം ആയിരിക്കും എംപിമാർക്ക് മത്സരിക്കാൻ കഴിയുക, അതിൽ പാർട്ടി കണ്ടിഷൻസ് വെച്ചേക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 1 January 2026

തൂക്കുപാലം തകര്‍ന്നത് 2019ലെ പ്രളയത്തില്‍, പരാതി പറഞ്ഞ് മടുത്തു; വെള്ളരിക്കടവില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയാണ് നാട്ടുകാര്‍

തൂക്കുപാലം തകര്‍ന്നത് 2019ലെ പ്രളയത്തില്‍, പരാതി പറഞ്ഞ് മടുത്തു; വെള്ളരിക്കടവില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയാണ് നാട്ടുകാര്‍

മാനന്തവാടി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വെറും വാക്കായപ്പോള്‍ പുഴയ്ക്ക് കുറുകെ കടക്കാനുള്ള പാലം നാട്ടുകാര്‍ തന്നെ നിര്‍മ്മിക്കുകയാണ്. മാനന്തവാടിക്കടുത്ത എടവക, തവിഞ്ഞാല്‍ പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവയെ ബന്ധിപ്പിക്കുന്ന വെള്ളരിക്കടവിലെ തൂക്കുപാലം 2019 ലെ പ്രളയത്തില്‍ തകര്‍ന്നതിന് ശേഷം ഇവിടെ ഒരു സ്ഥിരം പാലം ഒരുക്കാന്‍ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 2006-ല്‍ ഒരപ്പില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന തൂക്കുപാലം വെള്ളരിക്കടവിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെയായിരുന്നു അന്ന് തൂക്കുപാലം ഒരുക്കിയിരുന്നത്. എന്നാല്‍ അതിന് ശേഷം ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞ് മടുത്ത ജനങ്ങള്‍ ഒരുമിച്ച് നിന്നാണ് താല്‍ക്കാലിക പാലം സജ്ജമാക്കുന്നത്. 150 അടി നീളവും പത്ത് അടി ഉയരവുമുള്ള പാലത്തിനായി വെള്ളത്തില്‍ കമുക് തൂണുകള്‍ സ്ഥാപിക്കുന്ന അതീവ ദുഷ്‌കരമായ പ്രവൃത്തിയാണ് നടന്നു വരുന്നത്. എടവക കാക്കഞ്ചേരിയില്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്ന പാലത്തിന്റെ എല്ലാ ഭാഗങ്ങളും മുളയും പാഴ്ത്തടികളും ഉപയോഗിച്ചുള്ളതാണ്. എടവക പഞ്ചായത്തിലെ അമ്പതിലേറെ കുടുംബങ്ങള്‍ക്കായിരിക്കും താല്‍ക്കാലിക പാലം ഉപകാരപ്പെടുക. 

നൂറ് മീറ്റര്‍ മാത്രം ദൂരം പിന്നിട്ട് പുഴക്ക് അക്കരെ കടന്നാല്‍ ഇവിടെയുള്ളവര്‍ക്ക് ജോലിക്കു പോകാനും മറ്റും പൊതു ഗതാഗത സംവിധാനങ്ങളെ ഉപയോഗപ്പെടുത്താമെന്നതാണ് പാലം വരുമ്പോഴുണ്ടാകുന്ന പ്രധാന മാറ്റം. പാലമില്ലാത്ത സമയങ്ങളില്‍ നാല് കിലോമീറ്ററിലധികം ചുറ്റി വേണം പ്രധാന റോഡിലെത്താന്‍. ഇതേ പുഴ കടന്നുപോകുന്ന മീന്‍മുട്ടി മുതല്‍ കൂടല്‍ക്കടവ് വരെയുള്ള 24 കിലോമീറ്റര്‍ ദൂരത്തില്‍ 23 പാലങ്ങള്‍ ഉണ്ടെങ്കിലും വെള്ളരിക്കടവ് ഉള്‍പ്പെടുന്ന പ്രദേശത്ത് പുഴയില്‍ പത്ത് കിലോമീറ്ററില്‍ ഏറെ ദൂരത്തില്‍ പോലും സ്ഥിരം പാലമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതിനാല്‍ തന്നെ മഴക്കാലങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അതി സാഹസികമായാണ് പുഴ കടക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച പാലത്തിന്റെ പ്രവൃത്തി വ്യാഴാഴ്ചയോടെ പൂര്‍ത്തിയാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; സംഭവം കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; സംഭവം കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 മണി യോടെയാണ് ആക്രമണം ഉണ്ടായത്. കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ഇറങ്ങിയതറിഞ്ഞ് പടക്കം പൊട്ടിക്കാൻ നേരത്ത് കാട്ടാന ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിൽ മണിയുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. കാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 29 December 2025

താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതക്കുരുക്ക്;

താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതക്കുരുക്ക്;

താമരശ്ശേരി: അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വർദ്ധനവാണ് തിരക്ക് ഇത്രത്തോളം രൂക്ഷമാക്കിയത്.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ നിലവിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നത് പൂർണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങൾക്ക് രാത്രിയിൽ മാത്രമേ അനുമതിയുള്ളൂ. ഗതാഗതം സുഗമമാക്കാൻ ചുരത്തിലെ പ്രധാന വളവുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.ചുരത്തിലെ അവസാനിക്കാത്ത യാത്രാ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സമരരംഗത്തേക്ക്. ഇതിന്റെ ഭാഗമായി നാളെ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖ്, ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകും. ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, ബദൽ റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 17 December 2025

3 ദിവസത്തെ ആശങ്കകൾക്ക് അവസാനം, കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പു വരുത്തി വനംവകുപ്പ്; കണിയാമ്പറ്റയിലെ കടുവ കാട് കയറി

3 ദിവസത്തെ ആശങ്കകൾക്ക് അവസാനം, കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പു വരുത്തി വനംവകുപ്പ്; കണിയാമ്പറ്റയിലെ കടുവ കാട് കയറി

 മാനന്തവാടി: വയനാട് കണിയാമ്പറ്റയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ഒടുവില്‍ കാട് കയറി. മൂന്ന് ദിവസം നീണ്ട നിന്ന പ്രദേശവാസികളുടെ ആശങ്കയാണ് ഇതോടെ ഇല്ലാതായത്. കടുവയുടെ കാല്‍പ്പാടുകളില്‍ നിന്നാണ് പാതിരി വനഭാഗത്തേക്ക് പോയതായി വനംവകുപ്പ് ഉച്ചയോടെ സ്ഥിരീകരിച്ചത്. പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉടൻ നീക്കും.

വയനാട് വൈല്‍ഡ് ലൈവിലെ 112 എന്ന  അഞ്ച് വയസ്സുള്ള ആണ്‍കടുവയാണ് ഒരു പ്രദേശത്തെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയത്. ചീക്കല്ലൂർ പുളിക്കല്‍ വയലിലെ കൃഷിയിടത്തില്‍ ഒളിച്ചിരുന്ന കടുവയെ ഇന്നലെ രാത്രി പടക്കം പൊട്ടിച്ച് കാട് കയറ്റാൻ വനം വകുപ്പ് വലിയ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കടുവ ജനവാസ മേഖലയിലേക്ക് ഓടിയത് ആശങ്ക വർധിപ്പിച്ചു. ഇന്ന് കടുവയെ കണ്ടത്താനുള്ള ശ്രമത്തിനിടെയാണ് വയലിലെ റോഡിലൂടെ വനഭാഗത്തേക്ക് കടന്ന് പോയതായുള്ള കാല്‍പ്പാടുകള്‍ കണ്ടത്. പ്രദേശത്ത് ഉള്ള കടുവയുടെ കാല്‍പ്പാട് തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ഒടുവിലാണ് വനംവകുപ്പ് പ്രഖ്യാപനം നടത്തിയത്

കടുവ കാട് കയറിയെങ്കിലും പ്രദേശത്തുള്ള പട്രോളിങ് തുടരും. പ്രജനനകാലം ആയതിനാലാണ് കാട് വിട്ട് കടുവ പുറത്ത് ഇറങ്ങിയതെന്നാണ് വനംവകുപ്പിന്‍റെ അനുമാനം. കടുവ ഇറങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണിയാമ്പറ്റ പനമരം പഞ്ചായത്തുകളിലെ പതിനൊന്ന് വാർഡുകളില്‍ സ്കൂളുകള്‍ക്ക് അവധിയും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. കടുവയെ കാട് കയറാത്ത പക്ഷം മയക്കുവെടി വെക്കാനുള്ള ഉത്തരവും പുറത്തിറക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 15 December 2025

പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി; പ്രദേശത്ത് കടുവാ സാന്നിധ്യം, നാട്ടുകാർക്ക് ജാ​ഗ്രത നിർദേശം

പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി; പ്രദേശത്ത് കടുവാ സാന്നിധ്യം, നാട്ടുകാർക്ക് ജാ​ഗ്രത നിർദേശം

കൽപ്പറ്റ: വയനാട് പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്ത് നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി. കോടഞ്ചേരി സ്വദേശിയായ ബേബിയെ (70) ആയിരുന്നു കാണാതായത്. ഇവിടെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പ്രദേശത്ത് കടുവയെ കണ്ടിരുന്നു. നാട്ടുകാരാണ് വാഴത്തോട്ടത്തിനുള്ളിൽ കടുവയെ കണ്ടത്. ഉടൻതന്നെ പൊലീസിനെയും വനം വകുപ്പിനേയും വിവരമറിയിച്ചു. കടുവ സാന്നിധ്യമുള്ള പ്രദേശത്തുനിന്നാണ് ഇയാളെ കാണാതായത് എന്നുള്ളത് വലിയ ആശങ്കയുളവാക്കിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ഷെഡ്ഡിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.

പ്രദേശത്ത് കടുവയുടെതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ ഡ്രോൺ പരിശോധനയും നടന്നുവരികയായിരുന്നു. അതിനിടയിലാണ് തോട്ടം കാവൽക്കാരനെ കാണാതായത്. നാട്ടുകാർക്ക് ജാ​ഗ്രതാ നിർദേശം നൽകിയതായി പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 24 October 2025

വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം, മീനങ്ങാടി സ്റ്റേഷനിലെ പൊലീസുകാരൻ  പിടിയിൽ

വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം, മീനങ്ങാടി സ്റ്റേഷനിലെ പൊലീസുകാരൻ പിടിയിൽ

തിരുവനന്തപുരം: വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. വയനാട് മീനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുന്നത്തുകാൽ മൂവേരിക്കര സ്വദേശി രഞ്ജിത്തി (41)നെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരേ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉടമയായ പൊലീസുകാരൻ പിടിയിലായത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. സ്റ്റേഷനിലെ നടപടികൾക്ക് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 14 July 2025

മഹാരാഷ്ട്രയിൽ നിന്ന് മലയാളി സംഘം തട്ടിയത് ഒന്നരക്കോടി

മഹാരാഷ്ട്രയിൽ നിന്ന് മലയാളി സംഘം തട്ടിയത് ഒന്നരക്കോടി

കൽപ്പറ്റ: മഹാരാഷ്ട്രയില്‍ നിന്ന് കവർച്ച നടത്തി കടന്നുകളഞ്ഞ മലയാളി സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. മഹാരാഷ്ട്രയില്‍ നിന്ന് കവർച്ച നടത്തി കടന്നുകളഞ്ഞ മലയാളി സംഘത്തെ വയനാട്ടിൽ വച്ചാണ് പിടികൂടിയത്. വയനാട് കൈനാട്ടിയില്‍ വച്ചാണ് ആയുധങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന സംഘത്തെ പൊലീസ് കീഴടക്കിയത്. ഇവരെ പിന്തുടർന്ന് മഹാരാഷ്ട്ര പൊലീസ് സംഘവും വയനാട്ടില്‍ എത്തിയിരുന്നു.കുമ്മാട്ടര്‍മേട് ചിറക്കടവ് ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി പാലാനംകൂറിശ്ശി സുരേഷ്(47), കാരെക്കാട്ട്പറമ്പ് ഉഷ നിവാസ് വിഷ്ണു(29), മലമ്പുഴ കാഞ്ഞിരക്കടവ് ജിനു(31), വാവുല്യപുരം തോണിപാടം കലാധരന്‍(33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മഹാരാഷ്ട്രയിലെ ഭൂയിഞ്ചില്‍ ഇന്നലെ പുലർച്ച കാറില്‍ കൊണ്ടുപോകുകയായിരുന്ന ഒന്നരക്കോടി രൂപയാണ് ഈ സംഘം കവർച്ച ചെയതത്. രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. കേരള രജിസ്ട്രേഷ‌ൻ വാഹനങ്ങളായിരുന്നു കവർച്ച ചെയ്തവർ ഉപയോഗിച്ചത്. ഒപ്പം വാഹനങ്ങള്‍ കേരളത്തിലേക്ക് കടക്കുന്നുവെന്നും മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. വിവരം കേരള പൊലീസിന് കൈമാറിയ മഹാരാഷ്ട്ര പൊലീസ് സംഘം കവർച്ച സംഘത്തെ പിന്തുടർന്നു. ഒടുവില്‍ ഇവരില്‍ ഒരു സംഘത്തെ കല്‍പ്പറ്റയിലെ കൈനാട്ടിയില്‍ വച്ചാണ് ഹൈവേ പൊലീസും കല്‍പ്പറ്റ പൊലീസ് സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്. പാലക്കാട് സ്വദേശികളായ ആറ് പേരാണ് പിടിയിലായിരിക്കുന്നത്.

ഇവരില്‍ നിന്ന് ഉളി, കോഡലസ് കട്ടർ, ചുറ്റിക തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. ആറ് പേരും മുൻപ് ലഹരിക്കടത്ത്, വധശ്രമം തുടങ്ങിയ ക്രിമിനില്‍ കേസുകളില്‍ പ്രതികള്‍ ആയവരാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മോഷ്ടാക്കളുടെ വാഹനത്തില്‍ നിന്ന് എഴുപതിനായിരം രൂപ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ള കവർച്ച പണത്തിനായും മറ്റ് പ്രതികള്‍ക്കായും രണ്ടാമത്തെ വാഹനവും പൊലീസ് അന്വേഷിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഹാരാഷ്ട്ര പൊലീസിന് കൈമാറി.  

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 10 July 2025

വയനാട് ചീരാലില്‍ വീണ്ടും പുലി: വളര്‍ത്തുനായയെ കടിച്ചുകൊന്നു..

വയനാട് ചീരാലില്‍ വീണ്ടും പുലി: വളര്‍ത്തുനായയെ കടിച്ചുകൊന്നു..

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചു കൊന്നത്. നായയുടെ ജഡം പകുതി ഭക്ഷിച്ച് ഉപേക്ഷിച്ച നിലയില്‍ വീടിനു സമീപത്തെ കൃഷിയിടത്തിലാണ് കണ്ടെത്തിയത്. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

അതേസമയം, വാകേരി മൂടിക്കൊല്ലിയില്‍ കാട്ടാന ഇറങ്ങി. പ്രദേശത്ത് കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്ന സാഹചര്യമുണ്ട്. ഇന്നലെ പ്രദേശവാസിയായ അഭിലാഷിനെ കാട്ടാന ആക്രമിച്ചിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിനെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഭിലാഷിൻ്റെ രണ്ട് കൈകള്‍ക്കും കാലിനും ഇടുപ്പിനും പരിക്കേറ്റു. ദൗത്യത്തിനായി കുങ്കിയാനയെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. മുത്തങ്ങ ആനപന്തിയില്‍ നിന്നുളള പ്രമുഖ എന്ന കുങ്കിയാനയെയാണ് എത്തിച്ചിരിക്കുന്നത്. ഒരു കുങ്കിയാനയെക്കൂടി എത്തിച്ച ശേഷം ദൗത്യം ആരംഭിക്കുമെന്നാണ് വിവരം. ഈ മേഖലയില്‍ കടുവയുടെ ആക്രമണവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം പ്രജീഷ് എന്നൊരു യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 5 July 2025

വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ; ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊന്ന ശേഷം ജീവനൊടുക്കിയതെന്ന് സംശയം..

വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ; ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊന്ന ശേഷം ജീവനൊടുക്കിയതെന്ന് സംശയം..

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് വിവരം.

ഒരു മാസം മുന്‍പാണ് കെയര്‍ ഗിവർ ജോലിക്കായി ജിനേഷ് ഇസ്രയേലില്‍ എത്തിയത്. എണ്‍പതുകാരിയെ പരിചരിക്കുന്നതായിരുന്നു ജോലി. ഇവരെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ എണ്‍പതുകാരിയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

കെ എച്ച് ആർ എ ഭവൻ കോഴിക്കോട് 
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 19 June 2025

സുഹൃത്തിന് വേണ്ടി ഇടപെട്ട യുവാവിനെയും മര്‍ദിച്ചു; രണ്ട് പേര്‍ക്കെതിരെ നടപടി..

സുഹൃത്തിന് വേണ്ടി ഇടപെട്ട യുവാവിനെയും മര്‍ദിച്ചു; രണ്ട് പേര്‍ക്കെതിരെ നടപടി..

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കുപ്പാടി കൊടുപ്പാറ വീട്ടില്‍ കെ. മുഹമ്മദ് നാസിം(28), കോളിയാടി വട്ടപറമ്പില്‍ വീട്ടില്‍ ബി.പി നിഷാദ്(20) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ രാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നാസിം ബത്തേരി സ്റ്റേഷനില്‍ 2020-ല്‍ പോക്‌സോ കേസിലും 2024 ല്‍ കവര്‍ച്ച കേസിലും പ്രതിയാണ്. സംഭവത്തില്‍ ബത്തേരി പള്ളിക്കണ്ടി ചെരിവ്പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷനെ(25) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളും വിവിധ കേസുകളില്‍ പ്രതിയാണ്.