കൽപ്പറ്റ: മഹാരാഷ്ട്രയില്‍ നിന്ന് കവർച്ച നടത്തി കടന്നുകളഞ്ഞ മലയാളി സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. മഹാരാഷ്ട്രയില്‍ നിന്ന് കവർച്ച നടത്തി കടന്നുകളഞ്ഞ മലയാളി സംഘത്തെ വയനാട്ടിൽ വച്ചാണ് പിടികൂടിയത്. വയനാട് കൈനാട്ടിയില്‍ വച്ചാണ് ആയുധങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന സംഘത്തെ പൊലീസ് കീഴടക്കിയത്. ഇവരെ പിന്തുടർന്ന് മഹാരാഷ്ട്ര പൊലീസ് സംഘവും വയനാട്ടില്‍ എത്തിയിരുന്നു.കുമ്മാട്ടര്‍മേട് ചിറക്കടവ് ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി പാലാനംകൂറിശ്ശി സുരേഷ്(47), കാരെക്കാട്ട്പറമ്പ് ഉഷ നിവാസ് വിഷ്ണു(29), മലമ്പുഴ കാഞ്ഞിരക്കടവ് ജിനു(31), വാവുല്യപുരം തോണിപാടം കലാധരന്‍(33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മഹാരാഷ്ട്രയിലെ ഭൂയിഞ്ചില്‍ ഇന്നലെ പുലർച്ച കാറില്‍ കൊണ്ടുപോകുകയായിരുന്ന ഒന്നരക്കോടി രൂപയാണ് ഈ സംഘം കവർച്ച ചെയതത്. രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. കേരള രജിസ്ട്രേഷൻ വാഹനങ്ങളായിരുന്നു കവർച്ച ചെയ്തവർ ഉപയോഗിച്ചത്. ഒപ്പം വാഹനങ്ങള്‍ കേരളത്തിലേക്ക് കടക്കുന്നുവെന്നും മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. വിവരം കേരള പൊലീസിന് കൈമാറിയ മഹാരാഷ്ട്ര പൊലീസ് സംഘം കവർച്ച സംഘത്തെ പിന്തുടർന്നു. ഒടുവില്‍ ഇവരില്‍ ഒരു സംഘത്തെ കല്‍പ്പറ്റയിലെ കൈനാട്ടിയില്‍ വച്ചാണ് ഹൈവേ പൊലീസും കല്‍പ്പറ്റ പൊലീസ് സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്. പാലക്കാട് സ്വദേശികളായ ആറ് പേരാണ് പിടിയിലായിരിക്കുന്നത്.
ഇവരില്‍ നിന്ന് ഉളി, കോഡലസ് കട്ടർ, ചുറ്റിക തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. ആറ് പേരും മുൻപ് ലഹരിക്കടത്ത്, വധശ്രമം തുടങ്ങിയ ക്രിമിനില്‍ കേസുകളില്‍ പ്രതികള്‍ ആയവരാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മോഷ്ടാക്കളുടെ വാഹനത്തില്‍ നിന്ന് എഴുപതിനായിരം രൂപ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ള കവർച്ച പണത്തിനായും മറ്റ് പ്രതികള്‍ക്കായും രണ്ടാമത്തെ വാഹനവും പൊലീസ് അന്വേഷിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഹാരാഷ്ട്ര പൊലീസിന് കൈമാറി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക