Showing posts with label malapuram. Show all posts
Showing posts with label malapuram. Show all posts

Saturday, 11 January 2025

ഹണി ട്രാപ്പിലൂടെ  10 ലക്ഷം രൂപ കവർന്ന ദമ്പതികൾ പൊലീസ് പിടിയിൽ

ഹണി ട്രാപ്പിലൂടെ 10 ലക്ഷം രൂപ കവർന്ന ദമ്പതികൾ പൊലീസ് പിടിയിൽ

കുറ്റിപ്പുറം : ഹണി ട്രാപ്പിലൂടെ എടപ്പാൾ സ്വദേശിയായ യുവാവിന്റെ 10 ലക്ഷം രൂപ കവർന്ന ദമ്പതികൾ പിടിയിൽ. അസം സ്വദേശികളും കുറ്റിപ്പുറം തങ്ങൾപടിയിലെ താമസക്കാരുമായ യാസ്മിൻ ആലം (27), ഭാര്യ ഖദീദ ഖാത്തൂൻ (26) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്.എടപ്പാളിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവുമായി സൗഹൃദം സ്ഥാപിച്ച യാസ്മിൻ ഇയാളെ തങ്ങൾപടിയിലുള്ള ലോഡ്ജിൽ എത്തിച്ച് യുവാവും ഖദീദയുമൊത്തുള്ള വിഡിയോ രഹസ്യമായി ചിത്രീകരിക്കുകയുമായിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണു പല തവണയായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.  യുവാവ് സഹോദരിയിൽ നിന്നടക്കം വലിയ തുക കടം വാങ്ങാൻ തുടങ്ങിയതോടെയാണു സംഭവം പുറത്തുവരുന്നത്. യുവാവ് നൽകിയ പരാതിയെത്തുടർന്നാണ് കുറ്റിപ്പുറം പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നു മൊബൈൽ ഫോണും ചിത്രീകരിച്ച വിഡിയോകളും കണ്ടെടുത്തു. യുവാവിൽ നിന്ന് പണം കൈപ്പറ്റിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറ്റിപ്പുറം സിഐ കെ.നൗഫൽ, പ്രിൻസിപ്പൽ എസ്ഐ എ.എം.യാസിർ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. എസ്ഐ കെ.ശിവകുമാർ, എഎസ്ഐമാരായ സുധാകരൻ, സഹദേവൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 21 December 2024

'ചികിത്സക്ക് സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിക്കാൻ അനുവദിക്കണം'.

'ചികിത്സക്ക് സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിക്കാൻ അനുവദിക്കണം'.

നിലമ്പൂര്‍: വൃക്കകള്‍ തകരാറിലായ മകന്‍റെ ചികിത്സക്ക് പണം ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ അനുമതി തേടി ഭിന്നശേഷിക്കാരന്‍ ഗോപി താലൂക്ക് അദാലത്തിലെത്തി. പോത്തുകല്‍ പഞ്ചായത്തിലെ വാളംകൊല്ലി മലാംകുണ്ട് സ്വദേശി ചരുകുള പുത്തന്‍വീട് ഗോപിയാണ് മന്ത്രിമാരെ കണ്ട് പരിഹാരം തേടിയത്. 30 വര്‍ഷം മുമ്പ് കാട്ടുപന്നിക്ക് വെച്ച വെടികൊണ്ട് ഗോപിനാഥിന്‍റെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. മൂത്ത മകന്‍ സുശീലന്‍റെ ചികിത്സക്കായാണ് ഗോപി തന്‍റെ പേരിലുള്ള മൂന്നേക്കര്‍ ഭൂമിയിലെ 65 തേക്ക് മരങ്ങളും പ്ലാവ്, മാവ് തുടങ്ങിയവയും മുറിച്ചുവില്‍ക്കാന്‍ അനുമതി തേടിയത്. കാട്ടാന കയറി പല മരങ്ങളും നശിപ്പിച്ചെന്നും പ്രളയത്തില്‍ റബര്‍ കൃഷിയടക്കം നശിച്ചെന്നും മന്ത്രിയെ ബോധിപ്പിച്ചു. വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയോ അതിര്‍കല്ലുകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ വനാതിര്‍ത്തി നിശ്ചയിച്ചാല്‍ മാത്രമേ നിയമാനുസൃതം മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാനാവൂവെന്നുമാണ് നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ഗോപിയെ അറിയിച്ചിരുന്നത്. 1977ല്‍ പട്ടയം ലഭിച്ചതിന്‍റെയും നികുതി അടക്കുന്നതിന്‍റെയും രേഖകള്‍ ഗോപി മന്ത്രിയെ കാണിച്ചു. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തമായി ഭൂമി പരിശോധിച്ച്‌ ആവശ്യമായ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മകന്‍റെ ചികിത്സക്ക് വിവിധ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറോടും നിര്‍ദേശിച്ചു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 6 September 2024

മെസ്സിയുടെ അർജന്റീന സംഘം കൊച്ചിയിൽ കളിക്കും.

മെസ്സിയുടെ അർജന്റീന സംഘം കൊച്ചിയിൽ കളിക്കും.

         ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും സൗഹൃദ മത്സരം നടക്കുക. സ്റ്റേഡിയത്തിന്റെ പരിശോധനക്കായി നവംബറിൽ അർജന്റീനയിൽ നിന്നും സംഘമെത്തുമെന്നാണ് സൂചന. സ്​പെയിനിൽ കായികമന്ത്രി വി.അബ്ദുറഹ്മാനും അർജന്റീന ടീം അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായെന്നാണ് റിപ്പോർട്ട്.
        നേരത്തെ കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം ഇ മെയിൽ സന്ദേശമയച്ചതായി മന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കിയിരുന്നു. 2024 ജനുവരിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2025 ഒക്ടോബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്താൻ സന്നദ്ധത അറിയിച്ചുവെന്നാണ് അന്ന് വി.അബ്ദുറഹ്മാൻ പറഞ്ഞത്.
        ലയണൽ മെസ്സി അടക്കമുള്ള അർജന്റീനയുടെ ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകക്കപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിൽ വിശദമായി ചർച്ചയായെന്നും മന്ത്രി പറഞ്ഞിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 13 August 2024

വയനാട് ദുരന്തം  - കേരളം അടുത്ത ഒരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരും  KHRA

വയനാട് ദുരന്തം - കേരളം അടുത്ത ഒരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരും KHRA

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖല പ്രത്യേകിച്ച് വയനാട്ടിലെ ടൂറിസവും, വ്യാപാര മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ. വയനാട്ടിൽ പ്രധാനമായും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് ഹോട്ടൽ അടക്കമുള്ള വ്യാപാര മേഖല മുന്നോട്ടുപോകുന്നത്.

 നിലവിൽ വയനാട്ടിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും സഞ്ചാരികൾ എത്തുന്നില്ല. 

ഉരുൾപൊട്ടൽ മേഖല ഒഴിവാക്കിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസം പ്രഹത്സാഹിപ്പിക്കുവാനുള്ള  അടിയന്തര നടപടികൾ ടൂറിസം വകുപ്പ് കൈക്കൊള്ളണമെന്ന് കെ എച്ച് ആർ എ ആവശ്യപ്പെട്ടു.

 മഴക്കാലം ആകുമ്പോൾ കേരളത്തിലെ മഴയും കാലാവസ്ഥയും ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തിയിരുന്നു. മൺസൂൺ ടൂറിസത്തെ ടൂറിസം വകുപ്പും പ്രോത്സാഹിപ്പിച്ചിരുന്നു.

 ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി റിസോർട്ടുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. അവിടെ ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നുമുണ്ട്. പ്രകൃതി ദുരന്തത്തിന് ശേഷം വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വരുവാൻ മടിക്കുന്നു.

വിനോദസഞ്ചാരികൾ ഇല്ലാതായതോടെ അവരുടെയെല്ലാം ജീവിതമാർഗം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.  സംസ്ഥാനത്തെ ടൂറിസം സീസൺ ആരംഭിക്കുമ്പോൾ വയനാട് അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തിയില്ലെങ്കിൽ.... 
നാം മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കേണ്ടത് ആയി വരും.

 ആയതിനാൽ അടിയന്തരമായി ടൂറിസം വകുപ്പ് സഞ്ചാരികൾക്കിടയിലുള്ള ഭീതി ഒഴിവാക്കി വീണ്ടും കേരളം സഞ്ചാരികളുടെ പ്രിയ ഇടമാക്കി മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 2 February 2024

വായ്പാ മേളയും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു

വായ്പാ മേളയും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു

മലപ്പുറം:കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജില്ലാ ഓഫീസ് എടപ്പറ്റ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വായ്പാ മേളയും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. എടപ്പറ്റ പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ്് കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റഹ്‌മത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സഫിയ വലിയാട്ടിൽ, കെ. ഹസീന, ഷബ്ന ടീച്ചർ, സി.കെ ഹാജറ, ചിത്ര പ്രഭാകരൻ, ഇ.എ അബ്ദുൽ നാസർ, പി. സരിത, യു. മുഹമ്മദ് റിയാസ്, പഞ്ചായത്ത് സെക്രട്ടറി സി.എ റോബിൻ, സി.ഡി.എസ് ചെയർപേഴ്സൺ ഷീജ സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.
കെ.എസ്.ബി.സി.ഡി.സി മലപ്പുറം അസിസ്റ്റന്റ് ജനറൽ മാനേജർ എം.ടി മുഹമ്മദ് ഹനീഫ, കാളികാവ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എൻ. സന്തോഷ്‌കുമാർ, സംരംഭകത്വ പരിശീലകൻ എം. സാജൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. കെ.എസ്.ബി.സി.ഡി.സി മലപ്പുറം പ്രൊജക്ട് അസിസ്റ്റന്റ് പി.കെ അബ്ദുൽ ഷുക്കൂർ നന്ദി പറഞ്ഞു.

⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ