Showing posts with label wyanadu. Show all posts
Showing posts with label wyanadu. Show all posts

Tuesday, 26 November 2024

ഉരുളെടുത്തത് കുടുംബത്തിലെ 11 പേരെ; പുതിയ കടയ്ക്ക് നൗഫൽ പേരിട്ടു 'ജൂലായ് 30’

ഉരുളെടുത്തത് കുടുംബത്തിലെ 11 പേരെ; പുതിയ കടയ്ക്ക് നൗഫൽ പേരിട്ടു 'ജൂലായ് 30’


മേ
പ്പാടി: മേപ്പാടി ടൗണിൽ നൗഫൽ ഒരു സ്നേഹക്കട തുറന്നു. നടുക്കുന്ന ഓർമ്മകളെ ചേർത്തുവെച്ച് അതിനൊരു പേരുമിട്ടു -‘ജൂലായ് 30’. പ്രകൃതി താണ്ഡവമാടിയ ജൂലായ് 30-... ‘‘എന്റെ കടയ്ക്ക് ഇതല്ലാതെ മറ്റൊരു പേരും ചേരില്ല...” -ഇടറുന്ന ശബ്ദത്തെ മെരുക്കി, നൗഫൽ പറയുന്നു. ...... ‘‘ഗൾഫിലെ ജോലിസ്ഥലത്തേക്ക് വിളിക്കുമ്പോൾ എത്രയും പെട്ടെന്ന് നിർത്തിപ്പോരണമെന്നേ ഭാര്യ സജ്നയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ... ഇവിടെ ബേക്കറി തുടങ്ങാം, ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു പറയാറ്. ഇപ്പോ ബേക്കറിയായപ്പോൾ...” -നൗഫലിന്റെ വാക്കുകൾ മുറിയുന്നു. 

ഉരുൾദുരന്തമറിഞ്ഞ് ഒമാനിൽനിന്നെത്തുമ്പോൾ കളത്തിങ്കൽ... നൗഫലിനെ സ്വീകരിക്കാൻ ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരനും കുടുംബവുമൊന്നുമുണ്ടായിരുന്നില്ല. കുടുംബത്തിലെ 11 പേരെയാണ് ഉരുളെടുത്തത്. നാടും വീടും കൂട്ടുകാരെയും ഉരുളെടുത്തു. മുണ്ടക്കൈയിൽ വീടിരുന്നിടത്ത് അവശേഷിച്ചത് വലിയ പാറക്കല്ലുമാത്രം......... വേദനകളൊന്നും ഒരിക്കലും മായില്ലെങ്കിലും നാലുമാസങ്ങൾക്കിപ്പുറം നൗഫൽ അതിജീവനത്തിന്റെ പാതയിലാണ്. കടയുടെ പേരെഴുതിയ ബോർഡിൽ ‘ആഫ്റ്റർ’ എന്ന് ഇംഗ്ലീഷിലെഴുതിയ ആവിപറക്കുന്ന കാപ്പിക്കപ്പും മലമുകളിലുദിക്കുന്ന സൂര്യനും ചേർത്തുവെച്ചിട്ടുണ്ട്. ‘‘കാപ്പിക്കപ്പും സൂര്യനുമൊക്കെ എന്‍റെ അതിജീവനത്തിന്‍റെ പ്രതീക്ഷകളാണ്......




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Tuesday, 27 February 2024

വെള്ളം തേടി മൃഗങ്ങള്‍ കാടിറങ്ങാതെ നോക്കും; വയനാടന്‍ കാടുകളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ച് വനംവകുപ്പ്

വെള്ളം തേടി മൃഗങ്ങള്‍ കാടിറങ്ങാതെ നോക്കും; വയനാടന്‍ കാടുകളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ച് വനംവകുപ്പ്

മഞ്ഞ് കാലം കഴിയുന്നതോടെ തമിഴ്നാട്, കര്‍ണ്ണാടക വനങ്ങളില്‍ നിന്ന് മൃഗങ്ങള്‍ കേരളത്തിലെ വനത്തിലേക്ക് കയറുന്നു. കര്‍ണ്ണാടകയുടെയും തമിഴ്നാടിന്‍റയും ഇലപൊഴിയും കടുകളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കാടുകളുടെ നിത്യഹരിതവനങ്ങളെന്ന പ്രത്യേകത തന്നെ കാരണം.

 എന്നാല്‍, വേനലില്‍ കേരളത്തിലെ കാടുകളിലും നദികള്‍ വറ്റുകയും ജലലഭ്യത കുറയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മൃഗങ്ങള്‍ കാടിറങ്ങുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ കാടിനുള്ളിലെ നീരുറവകളില്‍ നിന്നുള്ള വെള്ളം കെട്ടി നിര്‍ത്തി ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുകയാണ്.

സൗത്ത് വയനാട് ഡിവിഷൻ ചെതലത്ത് റെയിഞ്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കോളിമൂല,ആനപ്പന്തി,17 ഏക്കർ, വേരുത്തോട്, ഒന്നാം നമ്പർ ഭാഗങ്ങളിലും വനത്തിനുള്ളിലെ നീർച്ചാലുകളിലും ബ്രഷ് വുഡ് ചെക്ക് ഡാമുകൾ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു.

 വേനൽക്കാലം ശക്തിയാവുന്നതോടെ വനത്തിനുള്ളിലെ നീരുറവകൾ വറ്റുന്നത് തടയുന്നതിനും വനത്തിന്‍റെ സ്വാഭാവിക പച്ചപ്പ് നിലനിർത്തുന്നതിനും വേനലിൽ ഉണ്ടാവുന്ന കാട്ടുതീ തടയുന്നതിനും ഈ ചെക്ക് ഡാമുകൾ ഉപകരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

മൂന്നാറിൽ ലോറി തടഞ്ഞ്
 പടയപ്പ; ഒരു മണിക്കൂറിലേറെ
 നേരം ഗതാഗത തടസ്സം, തോട്ടം
 തൊഴിലാളികൾ ബഹളം വെച്ചപ്പോൾ പിന്മാറി - പത്രവാർത്ത



മരക്കമ്പുകളും ചില്ലകളും കല്ലുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്രഷ് ഫുഡ് ചെക്ക് ഡാമുകൾ വറ്റി വരണ്ട ചെറു തോടുകളിൽ  വെള്ളം കെട്ടി നിർത്തുന്നതിനും  മണ്ണൊലിപ്പ് തടയുന്നതിനും മാത്രമല്ല കാട്ടുമൃഗങ്ങൾക്ക്  ദാഹജലത്തിനുള്ള ഉറവിടവുമാകുന്നു.

 ചെതലത്ത്  റേഞ്ച് ഫോറസ്റ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫ് അംഗങ്ങളും വാച്ചർമാരും  ചേർന്നാണ് വനത്തിനുള്ളിൽ  വിവിധ ഭാഗങ്ങളിലായി  ബ്രഷ് ഫുഡ് ചെക്ക് ഡാമുകൾ നിർമ്മിച്ചത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ






ടൂറിസം മേഖലയോടുള്ള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു വയനാട് ടുറിസം അസോസിയേഷനും കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി ഈ മാസം 29 നു ടൂറിസം സംരക്ഷണ മാർച്ചും ധർണ്ണയും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

ടൂറിസം മേഖലയോടുള്ള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു വയനാട് ടുറിസം അസോസിയേഷനും കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി ഈ മാസം 29 നു ടൂറിസം സംരക്ഷണ മാർച്ചും ധർണ്ണയും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.




വയനാട് ടൂറിസം അസോസിയേഷനും  ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും  സംയുക്തമായി  നടത്തുന്ന മാർച്ചും കലക്ടറേറ്റ് ധർണയും ഫെബ്രുവരി 29 ന് 



വയനാട് ജില്ല പ്രളയത്തിനും കോവിഡിനും ശേഷം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ടൂറിസം ജില്ലയായ വയനാട്ടിൽ ടൂറിസം രംഗത്തും മറ്റു ബിസിനെസ്സ് രംഗത്തും നേരിട്ടും അല്ലാതെയും ആയിരങ്ങൾ ആശ്രയിക്കുന്നത് വിനോദ സഞ്ചാര മേഖലയെയാണ്.

എന്നാൽ  ജില്ലയിലെ  നിരവധിയായ പ്രശ്നങ്ങൾ മൂലം ടൂറിസം മേഖല പാടെ തകർന്ന നിലയിലാണ്. വന്യ മൃഗ ശല്യം മൂലം വയനാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ സംജാതമായിട്ടുണ്ടെങ്കിലും അധികാരികൾ ഇപ്പോഴും നിസംഗത പുലർത്തുന്ന അവസ്ഥയാണുള്ളത്.

ഇതോടൊപ്പം തന്നെ ജില്ലയിലെ പ്രധാനപ്പെട്ട ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത് ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാണാസുര സാഗർ ഡാമിനോട് ചേർന്ന് നടത്തപ്പെടുന്ന സമരം ഇതുവരെ ഒത്തുതീർപ്പിലെത്തിക്കാൻ കാര്യമായ ശ്രമങ്ങൾ നടന്നിട്ടില്ല.

ഇതോടൊപ്പം തന്നെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആവശ്യമായ അറ്റകുറ്റ പണികൾ നടത്താതെ നാശത്തിന്റെ വക്കിലാണ്.`വയനാട്ടിൽ എന്തോ സംഭവിക്കുന്നു എന്ന രീതിയിലാണ് ദൂരെ ദിക്കുകളിൽ പ്രചാരണം നടക്കുന്നത്.

 ഇതോടൊപ്പം തന്നെയാണ് വയനാട് ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതകുരുക്ക്. ഇക്കാര്യത്തിലും ഒരു നടപടിയും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബദൽ റോഡിനു വേണ്ടിയുള്ള മുറവിളികൾ കേവലം വനരോദനമായി മാറുകയാണ്.

 

ഇപ്പോൾ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് തീരെ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളും കട കമ്പോളങ്ങളും റിസോർട്ടുകളും ഹോംസ്റ്റേകളും എല്ലാം ഒഴിഞ്ഞു കിടക്കുകയാണ്.

ഇതേ അവസ്ഥയിൽ മുന്നോട്ടു പോകുകകയാണെങ്കിൽ ഇതിൽ മിക്കതും അടച്ചുപൂട്ടിയിടേണ്ട അവസ്ഥയിലാണ്. ഉദ്യോഗസ്ഥ ലോബിയുടെ തികഞ്ഞ നിസംഗതയും കെടുകാര്യസ്ഥതയുമാണ് ഇത്തരമൊരു പ്രതിസന്ധിക്കു വഴിവെച്ചത്.

വനം വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും പിടിപ്പുകേട് മറച്ചുവെക്കാൻ പ്രതിസന്ധിക്കു കാരണക്കാർ ഹോംസ്റ്റേകളും റിസോർട്ടുകളുമാണെന്ന പ്രസ്താവനകൾ പ്രതിഷേധാർഹമാണ്.

 

അധികൃതരുടെ ടൂറിസം മേഖലയോടുള്ള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു വയനാട് ടുറിസം അസോസിയേഷനും കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി ഈ മാസം 29 നു ടൂറിസം സംരക്ഷണ മാർച്ചും ധർണ്ണയും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

രാവിലെ പത്തു മണിക്ക് എസ് കെ എം ജെ ഹൈസ്‌കൂളിനടുത്തു നിന്നും ബഹുജന മാർച്ച്‌ തുടങ്ങും. തുടർന്ന് കലക്ടറേറ്റ് കവാടത്തിൽ ധർണ്ണയും നടത്തും.
 ധർണ്ണ കെ എച്ച് ആർ എ സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും 

 കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെ എച്ച് ആർ എ സംസ്ഥാന സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ,
 WTA ജില്ലാ പ്രസിഡണ്ട് കെ പി സൈതലവി,
 കെ എച്ച് ആർ എ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അസ്ലം,
 ജില്ലാ സെക്രട്ടറി,യു സുബൈർ,WTA ഭാരവാഹികളായ സൈഫുള്ള വൈത്തിരി, അൻവർ മേപ്പാടിതുടങ്ങിയവർ പങ്കെടുത്തു.29ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചിൽ നമ്മൾ ഉന്നയിക്കുന്ന 12 മുദ്രാവാക്യങ്ങൾ

1 വയനാട് ടൂറിസത്തെ സംരക്ഷിക്കുക

2 ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക

3 കാടും നാടും വേർതിരിക്കുക

4 വയനാട് ടൂറിസത്തിനെതിരെ തെറ്റായ ധാരണ പരത്തുന്ന ജനപ്രതിനിധികൾ നീതി പാലിക്കുക

5 അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുക

6 ടൂറിസം കേന്ദ്രങ്ങളിൽ നടപ്പിലാക്കിയ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കുക

7 വന്യമൃഗങ്ങളുടെ പേര് പറഞ്ഞ് റിസോർട്ടുകളെയും ഹോട്ടലുകളെയും പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക

8 ചുരം പ്രതിസന്ധിക്ക് പരിഹാരം കാണുക

9 ബദൽ റോഡുകൾ യാഥാർത്ഥ്യമാക്കുക

10 ബാണാസുരസാഗർ ഡാം തൊഴിലാളി പ്രശ്നം ഉടൻ പരിഹരിക്കുക.

11. വയനാട് ടൂറിസത്തെ തകർക്കാൻ ശ്രമിക്കുന്ന ലോപികൾക്കെതിരെ.

12. വയനാട് ടൂറിസത്തെ തകർക്കാൻ മറ്റു ലോബികൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ








Tuesday, 12 December 2023

ഇന്ത്യ ദർശൻ നാഷണൽ ഇന്റഗ്രേഷൻ ഫിലിം അവാർഡുകൾ വിതരണം ചെയ്തു

ഇന്ത്യ ദർശൻ നാഷണൽ ഇന്റഗ്രേഷൻ ഫിലിം അവാർഡുകൾ വിതരണം ചെയ്തു

ഡിസംബർ 12ന് ഇന്ത്യാ ദർശൻ നാഷണൽ ഇന്റഗ്രേഷൻ ഫിലിം അവാർഡ് 2023 വിതരണം ചെയ്തു.

രാജ്യത്തെ ആദ്യത്തെ ചാരിറ്റി വാർത്താ ചാനലായ മലനാട് ടിവിയും ഇന്ത്യാ ദർശനും ചേർന്ന് സംഘടിപ്പിക്കുന്ന നാഷണൽ ഇന്റഗ്രേഷൻ ഫിലിം അവാർഡുകൾ 2023 ഡിസംബർ 12 ന് ബോൾഗാട്ടി പാലസിൽ വെച്ചു നടത്തപെട്ടു . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുകയും മരിയ ഉമ്മൻ വിളക് കൊളുത്തുകയും ചെയ്തു.അവാർഡ് ചലച്ചിത്ര താരങ്ങൾക്കും മറ്റ് മേഖലകളിലെയും പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചവർക്കാണ് സമ്മാനിക്കുന്നത്.
മലനാട് ടിവിയുടെ പതിമൂന്നാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടക്കുന്നത് . രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കുന്ന ചടങ്ങിൽ മലയാളത്തിലെയും ഇതര ഭാഷകളിലെയും അഭിനേതാക്കൾക്ക് അവാർഡ് വിതരണം ചെയ്യും. തുടർന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങും മുല്ലപ്പെരിയാർ വിഷയം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങും നടന്നു .കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിന് നാഷണൽ  ഇന്റഗ്രേഷൻ അവാർഡ് ബിജെപി സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സി . വി. സജനിയിൽ നിന്നും മലനാട് ടിവി ഡയറക്ടർ ജയേഷ്‌ ആർ ന്റെ മഹനീയ സാന്നിധ്യത്തിൽ നൽകി.

Sunday, 10 December 2023

സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

കോട്ടയം (കേരളം): അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശവസംസ്‌കാരം ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിലെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

73 കാരനായ നേതാവിന്റെ ഭൗതികാവശിഷ്ടങ്ങൾ ശനിയാഴ്ച രാത്രി കാനം ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി, ഇന്ന് രാവിലെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ എത്തി. 

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ, കൃഷി മന്ത്രി പി പ്രസാദ് തുടങ്ങി നിരവധി മുതിർന്ന രാഷ്ട്രീയ നേതാക്കളും എൽഡിഎഫ് അംഗങ്ങളും രാജേന്ദ്രനോട് വിടപറയാൻ എത്തിയിരുന്നു.

രാജേന്ദ്രന്റെ മൃതദേഹം ചിതയിൽ വച്ച ശേഷവും ആളുകൾ കൂട്ടത്തോടെ ഒഴുകിയെത്തി. ചിത കത്തിച്ചപ്പോൾ മന്ത്രിമാരായ രാജനും പ്രസാദും ഉൾപ്പെടെയുള്ളവർ 'ലാൽ സലാം രാജേട്ടാ', 'ലാൽ സലാം സഖാവേ' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു. ഡിസംബർ 8 വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു രാജേന്ദ്രൻ മരിച്ചത്. മൃതദേഹം പ്രത്യേക വിമാനത്തിൽ പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ച് തലസ്ഥാന നഗരിയിലെ പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരകത്തിൽ പൊതുദർശനത്തിന് വച്ചു.

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നേതൃത്വം സഖാവ് കാനം രാജേന്ദ്രന്റെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ചു.   

സിപിഐയെ ഏറ്റവും മികച്ച രീതിയിൽ നയിച്ച അസമാന്യമായ സംഘടനാ ശേഷിയുടെ ഉടമയായിരുന്ന കാനം രാജേന്ദ്രൻ എന്ന്  KHRA സംസ്ഥാന പ്രസിഡന്റ്‌    

ജി. ജയപാൽ പറഞ്ഞു.

 അദ്ദേഹത്തിന്റെ ആ നഷ്ടം  പാർട്ടിക്ക് ഒരിക്കലും നികത്താൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്കുവേണ്ടി  മുഹമ്മദ് ഷെരീഫ്  (KHRA സംസ്ഥാന വൈസ് പ്രസിഡന്റ് ) റീത്ത് സമർപ്പിച്ചു. അതോടൊപ്പം കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി കെ. കെ. ഫിലിപ്പ് കുട്ടി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ, കറുകച്ചാൽ യൂണിറ്റ് സെക്രട്ടറി ജോബിൻ, KHRA യുടെ ഓൺലൈൻ ന്യൂസ് ചാനൽ ആയ കേരള ഹോട്ടൽ ന്യൂസിന്റെ അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ് എന്നിവരും റീത്തുകൾ സമർപ്പിച്ചു.


പാർട്ടിയിലും രാഷ്ട്രീയ വൃത്തങ്ങളിലും കാനം എന്ന് അറിയപ്പെടുന്ന രാജേന്ദ്രൻ 2015 മുതൽ തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവായും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. രണ്ട് തവണ എം.എൽ.എ.യും അറിയപ്പെടുന്ന ട്രേഡ് യൂണിയൻ പ്രവർത്തകനും പ്രഗത്ഭനായ സംഘാടകനുമായ രാജേന്ദ്രൻ മുഖ്യമന്ത്രി വിജയന് ശേഷം ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.