Wednesday, 5 November 2025

കോയമ്പത്തൂരില്‍ കുതിരകള്‍ കോര്‍പറേഷന്‍ ജീവനക്കാരനെ ഇടിച്ചിട്ടു, കടിച്ച് മുറിവേല്‍പ്പിച്ചു

കോയമ്പത്തൂരില്‍ കുതിരയുടെ കടിയേറ്റ് കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരന് പരിക്ക്. ജലവിതരണ ചുമതലയുള്ള ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. കസ്തൂരി നായ്ക്കന്‍ പാളയം നെഹ്‌റു നഗര്‍ ജനവാസ മേഖലയിലാണ് സംഭവം

റോഡിലൂടെപാഞ്ഞു വന്ന കുതിരകള്‍ സൈക്കിളില്‍ വന്ന ജയപാലിനെ ഇടിച്ചിട്ട ശേഷം കയ്യില്‍ കടിക്കുകയായിരുന്നു. ഇടതു കൈയിന് പരിക്കേറ്റ ജയപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുത്തിവയ്പ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോര്‍പറേഷന്‍ കുത്തിവയ്പിന്റെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാരന്റെ കുടുംബം ആവശ്യപ്പെടുന്നത്.

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി വരുന്ന വിധത്തില്‍ കുതിരകളെ തെരുവിലൂടെ അഴിച്ചുവിട്ട ഉടമസ്ഥനെതിരെ നടപടിയെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. കുതിരകളുടെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അങ്കണവാടി ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങൾക്കും 20 കോടി അനുവദിച്ചു

തിരുവനന്തപുരം : അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെൻഷൻ വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനാണ് സഹായം ആവശ്യപ്പെട്ടത്. 

സാമ്പത്തിക സ്വയം പര്യാപ്തതയില്ലാത്ത ബോർഡ് സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. ബോർഡിന് പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപയാണ്. പെൻഷൻ വിതരണത്തിനു മാത്രം മാസം 4. 26 കോടി രൂപ വേണം. കഴിഞ്ഞ നാലരവർഷത്തിൽ 76 കോടി രൂപയാണ് സർക്കാർ സഹായമായി ബോർഡിന് അനുവദിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കലോത്സവത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതംചെയ്ത് ചോദ്യപേപ്പർ ചോർച്ചകേസ് പ്രതിയുടെ ഫ്ളക്സ്;അനുമതിയില്ലെന്ന് നഗരസഭ

കോഴിക്കോട്: ഉപജില്ലാ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ ഒന്നാം പ്രതിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡ്. കോഴിക്കോട് കൊടുവള്ളി ഉപജില്ലാ കലോത്സവ വേദിക്കരികിലാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോയോട് കൂടിയതാണ് പരസ്യ ബോര്‍ഡുകള്‍. കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കവാടത്തിന്റെ ഇരുവശങ്ങളിലുമാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് കൊടുവള്ളി നഗരസഭ വ്യക്തമാക്കുന്നത്.

കൊടുവള്ളി മാര്‍ക്കറ്റ് റോഡില്‍ നിന്ന് ആരംഭിച്ച് ഹൈസ്‌കൂള്‍ കവാടത്തിനരികെ വരെ ഇരുപത്തിയഞ്ചോളം ഫ്‌ളക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചത്. കലോത്സവ കമ്മിറ്റിയുടെയോ, നഗരസഭയുടെയോ അനുമതിയില്ലാതെയാണ് സ്‌കൂള്‍ പരിസരത്തും റോഡിലുമായി ബോര്‍ഡ് വച്ചിരിക്കുന്നത്. പ്രധാന വേദിയുടെ പരിസരത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചത് കലോത്സവ കമ്മിറ്റിയുടെ അറിവില്ലാതെയെന്നാണ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മുജീബ് ചളിക്കാട് അറിയിച്ചത്.

കലോത്സവ വേദിയുടെ പലഭാഗങ്ങളിലും റോഡിലും എല്‍ഇഡി സ്‌ക്രീന്‍ പരസ്യം ചെയ്യാന്‍ വലിയ തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ചോദ്യപേപ്പര്‍ കേസിലെ പ്രതിയായതിനാലും കുട്ടികള്‍ക്ക് മോശം സന്ദേശം നല്‍കുമെന്നതിനാലും പരസ്യം കൊടുക്കാനുള്ള അനുമതി കലോത്സവത്തിന്റെ കണ്‍വീനര്‍ നിഷേധിക്കുകയായിരുന്നു.

എന്നാല്‍ ഇതിന് ശേഷം അനുമതിയില്ലാതെ കലോത്സവ വേദിയുടെ പരിസരത്തും മറ്റുമായി എംഎസ് സൊല്യൂഷന്‍സ് സ്വന്തം ഇഷ്ടത്തിന് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്നും ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും പൊതു സമൂഹത്തില്‍ നിന്നും ആവശ്യം ഉയര്‍ന്ന് വന്നിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറുമാസം  പ്രായമുള്ള  കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്റണി-റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞിനെ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വീട്ടിൽ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മുമ്മയുമാണ് ഉള്ളത്. കുഞ്ഞിനെ അമ്മുമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അമ്മ അടുക്കളയിലായിരുന്നു. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊട്ടാരക്കരയിൽ അഞ്ചാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു..

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ അഞ്ചാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കൊച്ചുവീട്ടിൽ ലിജി- ലക്ഷ്മിരാജ് ദമ്പതികളുടെ മകൻ നിരഞ്ജൻ (10) ആണ് മരിച്ചത്. പുത്തൂർ കരിവായത്തെ കാവിന് സമീപത്തെ കിണറ്റിൽ വീണായിരുന്നു മരണം.

സുഹൃത്തുക്കളോടൊപ്പം നടന്നു പോകുന്നതിനിടെ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടി വീണത്. കുടെയുണ്ടായ കുട്ടികളുടെ നിലവിളി കേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്. തുടർന്ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പവിത്രേശ്വരം സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു നിരഞ്ജൻ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടുംബവഴക്കിൽ കിണറ്റിൽ ചാടിയ സഹോദരിയെ രക്ഷിക്കാൻ സഹോദരൻ പിന്നാലെ ചാടി; യുവതി മരിച്ചു

നെയ്യാറ്റിൻകര: കുടുംബപ്രശ്‌നങ്ങളെ തുടർന്ന് കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. സഹോദരിയെ രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരനെ ഫയർ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) യാണ് മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഭുവനേന്ദ്രൻ (22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ച് കിടക്കുകയായിരുന്നു

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് ഇതിനുകാരണമെന്ന് പോലീസ് അറിയിച്ചു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പോലീസ് വ്യക്തമാക്കി. അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷെയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. കിണറിന് ആഴം കൂടുതലായതിനാൽ കരയിൽ നിന്ന് നോക്കിയാൽ വെള്ളം കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു.

ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരായ ആർ. ദിനേശും എസ്.യു. അരുണും ചേർന്ന് കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാനത്തെ വളയത്തിൽ പിടിച്ച് കിടക്കുകയായിരുന്ന ഭുവനേന്ദ്രയെ കണ്ടെത്തി രക്ഷിച്ചത്. തുടർന്ന്, രണ്ടാമതും കിണറ്റിലിറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബി ഷെയ്‌ഖ്, ബർണാഷാ ഷെയ്‌ഖ് എന്നിവരാണ് മക്കൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു മൂന്നാം പ്രതി

തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളികളിലുള്ള സ്വർണം കവർന്ന കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു മൂന്നാം പ്രതി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് വാസുവിനെക്കുറിച്ച് പരാമര്‍ശം. എൻ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വാസു രണ്ടു തവണ ദേവസ്വം കമ്മീഷണറും സ്വർണക്കൊള്ള നടന്ന് മാസങ്ങൾക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്.

ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നും കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ‌ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തനിക്കു വന്നിരുന്നു എന്ന് വാസുവും പിന്നീട് സ്‌ഥിരീകരിച്ചു.

കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ബുധനാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെറും 319 രൂപയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ,വമ്പൻ ഓഫർ

തിരുവനന്തപുരം: സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും ഓഫറുകളും പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. കാർഡൊന്നിന് 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോഗ്രാം അരി നൽകിയിരുന്നത് സ്ഥിരമാക്കി.

സ്ത്രീകൾക്ക് സബ്സിഡിയിതര ഉത്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകിത്തുടങ്ങി.ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില 25ശതമാനം വിലക്കുറവിൽ നൽകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹ ചടങ്ങിൽ വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ: ദുൽഖറടക്കം 3 പേർക്ക് ഉപഭോക്തൃ കമ്മീഷൻ നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിൽ, അരി ബ്രാൻ്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖർ സൽമാനുമെതിരെ നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടൻ ദുൽഖർ സൽമാനോടും റൈസ് ബ്രാൻഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

പത്തനംതിട്ട സ്വദേശിയായ പിഎൻ ജയരാജൻ സമർപ്പിച്ച പരാതിയിലാണ് നോട്ടീസ് അയച്ചതെന്ന് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹ ചടങ്ങിന് ബിരിയാണി വെക്കാൻ ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ അരിച്ചാക്കിൽ പാക്ക് ചെയ്‌ത ഡേറ്റും എക്‌സ്‌പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം.

ഈ അരി വെച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം. അരി വിറ്റ മലബാർ ബിരിയാണി ആൻ്റ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിൻ്റെ മാനേജർക്കെതിരെയും പരാതിയിൽ ആരോപണമുണ്ട്. എങ്കിലും ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാനെ മുഖ്യപ്രതിയാക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താൻ ഈ അരി വാങ്ങിയതെന്നാണ് പരാതിക്കാരൻ പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി; അന്വേഷണത്തില്‍ തൃപ്തിയെന്ന് കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എസ്പി എസ് ശശിധരന്‍ കോടതിയിലെത്തി. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്

ഇത്തവണ അടച്ചിട്ട കോടതി മുറിയിലല്ല നടപടികള്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്. മുരാരി ബാബുവിന്റെ അറസ്റ്റിനും എന്‍ വാസുവിന്റെ ചോദ്യം ചെയ്യലിനും ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കുമ്പോള്‍ അത് ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകും. എഡിജിപി എച്ച് വെങ്കിടേഷും ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മുന്‍ ദേവസ്വം ബോര്‍ഡ് മാത്രമല്ല ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിനെക്കൂടി സംശയ മുനയില്‍ നിര്‍ത്തുന്ന വിധത്തിലായിരുന്നു അന്ന് കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിമര്‍ശനങ്ങള്‍.

സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശിപാര്‍ശയിലാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. നേരത്തേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേര്‍ത്തിരുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുപിയിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ, ട്രെയിൻ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് 3 മരണം. മിർസപൂരിലെ ചുനാർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് യാത്രക്കാരെ ട്രെയിനിടിച്ചത്. ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ചോപ്പൻ പ്രയാഗ് രാജ് എക്സ്പ്രസ്സിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ട്രെയിൻ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ നേതാജി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. എസ്ഡിആർഎഫ്, എൻഡിആർഎഫ് ടീമുകൾ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി യോഗി നിർദ്ദേശിച്ചു. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു

 വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി അറിയപ്പെടുന്നത്. ജോർജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് ഡിക് ചിനി വൈസ് പ്രസിഡന്റായിരുന്നത്.

ന്യുമോണിയ, ഹൃദയ, രക്തക്കുഴൽ രോഗങ്ങൾ എന്നിവ അലട്ടിയിരുന്ന ചെനി തിങ്കളാഴ്ച രാത്രി മരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. മരണ സമയത്ത് ഭാര്യ ലിൻ, മക്കളായ ലിസ്, മേരി എന്നിവർ അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു. 37-ാം വയസിൽ ഹൃദയാഘാതമുണ്ടായ ചെനിക്ക് 2012-ൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

2003 ലെ ഇറാഖ് അധിനിവേശത്തിന്റെ ശക്തനായ വക്താവായിരുന്നു ചെനി. ചെനിയും പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡുമാണ് 2003 മാർച്ചിൽ ഇറാഖ് അധിനിവേശത്തിന് പ്രേരിപ്പിച്ച പ്രധാന വ്യക്തികൾ. ഇറാഖിൽ കൂട്ടനശീകരണ ആയുധങ്ങൾ ഉണ്ടെന്ന് ആരോപണമുയർത്തിയ ബുഷ് ഭരണകൂട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. എന്നാൽ ഇറാഖിൽ നിന്നും അത്തരത്തിലുള്ള ഒരായുധവും കണ്ടെടുക്കാനാകാത്തത് ചെനിയുടെ വാദത്തിന് തിരിച്ചടിയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരേ ദിശയില്‍ പോവുകയായിരുന്ന സ്‌കൂട്ടറിനെ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

 കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്. തേവലക്കര പടപ്പനാലിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഒരേ ദിശയില്‍ പോവുകയായിരുന്ന സ്‌കൂട്ടറിനെ സഫ എന്ന സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു. അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്ക് നിസാര പരിക്കേറ്റു. സ്കൂട്ടറിൻ്റെ പിന്നിൽ ഇരുന്ന അബ്ദുൾ മുത്തലിഫ് റോഡിൽ തലയിടിച്ച് വീണു. ഇരുവരും നിർമ്മാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരില്‍ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി. ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മാധവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനേഴുകാരിക്കുനേരെ യുവാവ് വെടിയുതിർത്തു; നില ഗുരുതരം

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പതിനേഴുകാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ കാത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

തോളിലും വയറിലും വെടിയേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെടിയുതിർത്ത ജതിൻ മംഗ്ല എന്ന യുവാവിനെ ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം ഒരു മണിക്കൂറിനടുത്ത് പെൺകുട്ടി വരുന്ന വഴിയിൽ ഇയാൾ കാത്തു നിന്നിരുന്നു. ഇതിന്റെയുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വെടിയേറ്റ് വീണ പെൺകുട്ടി ഉച്ചത്തിൽ കരയുന്നത് കേട്ടശേഷമാണ് അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടത്. പെൺകുട്ടിയും ആക്രമിയും തമ്മിൽ പരിചയമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വെടിയുതിർക്കാനുപയോഗിച്ച തോക്ക് കണ്ടെത്തി. ഇതിനിടെ പെൺകുട്ടിയെ ഒരാൾ നിരന്തരം പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായി സഹോദരി പൊലീസിന് മൊഴി നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മ അറസ്റ്റിൽ

 കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് മുബഷീറ മൊഴി നല്‍കിയിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്ത് കൊണ്ടുപോയപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണു എന്നായിരുന്നു അമ്മ ആദ്യം നാട്ടുകാരോടും പിന്നീട് പൊലീസിനോടും പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയത്.

തുടക്കം മുതല്‍ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. അതിന് പ്രധാന കാരണം കിണറിന് ഗ്രില്ലിട്ടിരുന്നു എന്നതായിരുന്നു. മാത്രവുമല്ല കിണറിന്റെ ഒരു ഭാഗം വലയിട്ടും മൂടുകയും ചെയ്തിരുന്നു. അത്രയും സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെ കിണറ്റില്‍ വീണു എന്നതായിരുന്നു പൊലീസിനെ സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് അമ്മ സമ്മതിച്ചത്.

തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ ആമിസ് അലനായിരുന്നു മരിച്ചത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശി

 സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. കാലിന് പരുക്കേറ്റാണ് പ്രമേഹ രോഗിയായ വയോധികൻ ചികിത്സയ്ക്കായി എത്തിയത്. ഒരാഴ്ച മുൻപ് ചികിത്സയിലിരിക്കെ പനി പിടിപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ചയാളുടെ വീടും പരിസരവും ആരോഗ്യ പ്രവർത്തകർ എത്തി ക്ലോറിനേറ്റ് ചെയ്തു. ഈ മാസം മാത്രം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്ന് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വർഷം മാത്രം 160 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്്. 36 മരവും ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.