Friday, 7 November 2025

അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കി ട്രംപ്

അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ തുടരവെ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യാപാര ചര്‍ച്ചകള്‍ നടക്കുന്ന മോദി തന്റെ വളരെ അടുത്ത സുഹ്യത്താണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് പുകഴ്ത്തി. ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്, ഈ ശ്രമങ്ങളുടെ ഭാഗമായി അടുത്ത വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കാനുളള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ശ്രീ ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാനാവില്ല'; യുവതി കത്തെഴുതിയ ശേഷം മരിച്ച നിലയിൽ

'ശ്രീ ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാനാവില്ല'; യുവതി കത്തെഴുതിയ ശേഷം മരിച്ച നിലയിൽ

ഹൈദരാബാദ്: ഉറുമ്പുകളെ പേടിച്ച്(മൈർമെകോഫോബിയ) തെലങ്കാനയിൽ യുവതി ആത്മഹത്യ ചെയ്തു. സംഗറെഡ്ഡി ജില്ലയിലെ വീട്ടിലാണ് 25-കാരി ജീവനൊടുക്കിയത്. നവംബർ നാലിനാണ് സംഭവം നടന്നത്. 2022-ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.

സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്കാലം മുതൽ സ്ത്രീക്ക് ഉറുമ്പുകളെ ഭയമായിരുന്നുവെന്നും ഇതുസംബന്ധിച്ച് മുമ്പ് കൗൺസിലിംഗ് ലഭിച്ചിരുന്നുവെന്നും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.

സംഭവ ദിവസം യുവതി മകളെ ഒരു ബന്ധുവിന്റെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടുപോകാമെന്നാണ് പറഞ്ഞിരുന്നത്. രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

സമീപവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. "ശ്രീ, ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം'', എന്ന് കത്തിൽ കുറിച്ചിരുന്നു. വൃത്തിയാക്കുന്നതിനിടയിൽ യുവതി ഉറുമ്പുകളെ കണ്ടിരിക്കാമെന്നും ഭയം മൂലമാകാം ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. അമീൻപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.

1975-ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പിന്നണിഗായിക എന്ന നിലയിൽ ‘തു ഹി സാഗർ തു ഹി കിനാര’, ‘പർദേശിയ തേരേ ദേശ് മേ’, ‘ബാന്ധി രേ കഹേ പ്രീത്’, ‘സോംവാർ കോ ഹം മിലേ’ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്. ഹരിയാനയിലെ ഹിസ്സറിൽ നിന്നുള്ള ഒരു സംഗീത കുടുംബത്തിൽ നിന്നാണ് സുലക്ഷണ പണ്ഡിറ്റ് സിനിമയിലേക്ക് എത്തുന്നത്. പണ്ഡിറ്റ് ജസ്രാജ് അവരുടെ അമ്മാവനായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് അപകടം; ഓട്ടോയുമായും ബെെക്കുകളുമായും കൂട്ടിയിടിച്ചു, ഒരു മരണം

കണ്ണൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് അപകടം; ഓട്ടോയുമായും ബെെക്കുകളുമായും കൂട്ടിയിടിച്ചു, ഒരു മരണം

കണ്ണൂര്‍: പയ്യന്നൂരില്‍ മദ്യലഹരിയില്‍ കാര്‍ ഓടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ഉടുമ്പന്തല സ്വദേശി ഖദീജയാണ് മരിച്ചത്. ഖദീജ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാര്‍ ഇടിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന കാര്‍ ഖദീജ സഞ്ചരിച്ച ഓട്ടോറിക്ഷയിലും മറ്റ് രണ്ട് ബൈക്കിലും ഇടിച്ചു. തുടര്‍ന്ന് നിയന്ത്രണം വിട്ട് മുന്നോട്ട് പാഞ്ഞ കാര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയപ്പോള്‍ പഞ്ചറായി. കാറില്‍ മദ്യ കുപ്പി ഉണ്ടായിരുന്നുവെന്നും കാറിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ നീലേശ്വരം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജി.എസ്.ടി ഉദ്യോഗസ്ഥർ നേരിട്ട് വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്നു — രജിസ്ട്രേഷൻ ഇല്ലെങ്കിൽ കനത്ത പിഴ, അക്കൗണ്ട് ഫ്രീസ് ചെയ്യലും, ക്രിമിനൽ നടപടികളും

ജി.എസ്.ടി ഉദ്യോഗസ്ഥർ നേരിട്ട് വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്നു — രജിസ്ട്രേഷൻ ഇല്ലെങ്കിൽ കനത്ത പിഴ, അക്കൗണ്ട് ഫ്രീസ് ചെയ്യലും, ക്രിമിനൽ നടപടികളും

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംസ്ഥാനത്താകമാനം ജി.എസ്.ടി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരിക്കുകയാണ്. രജിസ്ട്രേഷൻ ഇല്ലാതെ വ്യാപാരം നടത്തുന്നവർക്കുള്ള നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിന്റെയും, കൂടുതൽ വ്യാപാരികളെ നികുതി സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക ഫീൽഡ് ഇൻസ്പെക്ഷൻ സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്. പ്രഖ്യാപനം മുമ്പ് തന്നെ സംസ്ഥാന ബഡ്ജറ്റിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയതുപോലെ, ജി.എസ്.ടി റിട്ടേൺ ഫയലിംഗ് നിരക്കും നികുതി അനുശാസനവും ഉയർത്തുകയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം.

40 ലക്ഷത്തിന് മുകളിലുള്ള വാർഷിക വിറ്റുവരവുള്ള ചരക്കുവ്യാപാരികളും, സേവന ഘടകം ഉള്‍പ്പെടുന്ന ബിസിനസ്സുകൾക്കായി 20 ലക്ഷത്തോളം വാർഷിക വിറ്റുവരവുള്ളവരും ജി.എസ്.ടി നിയമപ്രകാരം നിർബന്ധമായും രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. കൂടാതെ, ജി.എസ്.ടി നിയമം സെക്ഷൻ 24 പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന പ്രത്യേക വിഭാഗത്തിൽ പെടുന്ന വ്യാപാരികൾ വിറ്റുവരവ് പരിധി കണക്കാക്കാതെയും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനെയും അവഗണിച്ചു രജിസ്ട്രേഷൻ ഇല്ലാതെ വ്യാപാരം നടത്തുന്നത്, നികുതിയധികൃതർ നിർദേശിക്കുന്ന കനത്ത പിഴയ്ക്കും പിറകോട്ടുള്ള നികുതി ഈടാക്കലിനും വഴിവെക്കും. വാർഷിക ടേൺഓവറിൽ നിന്ന് കണക്കാക്കി പലിശയും പിഴയും ഉൾപ്പെടെ വൻതുകയുടെ ബാധ്യത നേരിടേണ്ടി വരുമെന്നതിനാൽ വ്യാപാരികൾ ഏറ്റവും ജാഗ്രത പുലർത്തേണ്ടതുണ്ട്. കൂടാതെ, സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചും ബാങ്ക് വിവരങ്ങൾ സമർപ്പിച്ചും നികുതി അനുസരണങ്ങൾ തെളിയിക്കേണ്ട സ്ഥിതിയിലേക്ക് വ്യാപാരികളെ നയിക്കാനുള്ള സാധ്യതയും ഒഴിവാക്കാൻ കഴിയില്ല.

ജില്ലകളിൽ നിയോഗിച്ചിട്ടുള്ള GST ഉദ്യോഗസ്ഥരുടെ സംഘം നേരിട്ടെത്തി വ്യാപാരസ്ഥാപനങ്ങളെ പരിശോധിക്കുകയും, രജിസ്ട്രേഷൻ ഇല്ലാത്തവരെ അതിനായുള്ള പ്രക്രിയ നിർബന്ധമാക്കി നിർദ്ദേശിക്കുകയും ചെയ്യുന്നതാണ്. നിയമ ലംഘനം കണ്ടെത്തിയാൽ നികുതി അന്വേഷണവും, അക്കൗണ്ട് ഫ്രീസ് ചെയ്യലും, അതീവ സാഹചര്യത്തിൽ ക്രിമിനൽ നടപടികളും ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് വകുപ്പിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇതിനൊപ്പം, ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുന്നത് വ്യാപാരികളുടെ വളർച്ചയ്ക്ക് വലിയ വാതിൽ തുറക്കുന്ന കാര്യമാണെന്നും വകുപ്പ് വ്യക്തമാക്കുന്നു—നിയമ അംഗീകാരം, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യത, ടണ്ടറുകളിലും ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്‌ഫോമുകളിലും പങ്കാളിത്തം, ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവ നേടാനുള്ള പ്രധാന ചവിട്ടുപടിയാണ് ജി.എസ്.ടി രജിസ്ട്രേഷൻ.

പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് രജിസ്ട്രേഷൻ നടപടികൾ. www.gst.gov.in എന്ന പോർട്ടൽ വഴി ആവശ്യമായ രേഖകളും ആധാർ ഓതെന്റിക്കേഷനും പൂർത്തിയാക്കുമ്പോൾ രജിസ്ട്രേഷൻ വളരെ വേഗത്തിൽ ലഭിക്കും. ഇനിയും രജിസ്ട്രേഷൻ എടുക്കാത്ത വ്യാപാരികൾ ഉടൻ നടപടിയെടുക്കണമെന്ന് വകുപ്പ് നിർദ്ദേശിക്കുന്നു, ഇല്ലാത്തപക്ഷം അടുത്ത ദിവസങ്ങളിൽ നടത്തപ്പെടുന്ന പരിശോധനയിൽ കനത്ത പിഴയടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നതിനാൽ വ്യാപാരികൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അറിയിക്കുന്നു. “നിയമം പാലിക്കാത്തത് ഇനി ബിസിനസിനെ തന്നെ അപകടത്തിലാക്കും” എന്ന സന്ദേശമാണ് നികുതി വകുപ്പ് വ്യാപാരികളോട് നൽകുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 6 November 2025

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം: ആശുപത്രിയിലെത്തി അമ്മൂമ്മയുടെ മൊഴിയെടുത്ത് പൊലീസ്, ദേഷ്യം വന്നപ്പോള്‍ കൊന്നെന്ന് മൊഴി

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം: ആശുപത്രിയിലെത്തി അമ്മൂമ്മയുടെ മൊഴിയെടുത്ത് പൊലീസ്, ദേഷ്യം വന്നപ്പോള്‍ കൊന്നെന്ന് മൊഴി

കൊച്ചി: അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മയുടെ മൊഴിയെടുത്ത് പൊലീസ്. ദേഷ്യം കാരണം കൊന്നെന്നാണ് അമ്മൂമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഇവർ മറ്റൊന്നും പറഞ്ഞില്ല. കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്നു പോയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കെജിഎഫി'ലെ കാസിം ചാച്ചയായി അഭിനയിച്ച നടൻ ഹരീഷ് റായ് അന്തരിച്ചു

'കെജിഎഫി'ലെ കാസിം ചാച്ചയായി അഭിനയിച്ച നടൻ ഹരീഷ് റായ് അന്തരിച്ചു

കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായിരുന്ന അദ്ദേഹം 'ഓം', 'കെജിഎഫ്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടനാണ്, ബെംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു. ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം; മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി

സ്ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം; മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി

 തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ എന്നീ 5 മെഡിക്കല്‍ കോളേജുകളിലാണ് സ്ട്രോക്ക് സെന്ററുകള്‍ വിപുലീകരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും അപെക്‌സ് ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ 12 സ്‌ട്രോക്ക് യൂണിറ്റുകളിലൂടെയും നല്‍കി വരുന്നുണ്ട്. സംസ്ഥാനത്തെ 6 സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എസ്.ഒ.), എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് 1.53 കോടി, കോട്ടയം മെഡിക്കല്‍ കോളേജ് 1.55 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് 4.78 കോടി, എറണാകുളം മെഡിക്കല്‍ കോളേജ് 5.49 കോടി, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 5.50 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സ്ട്രോക്ക് രോഗികള്‍ക്ക് അടിയന്തരവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കുക, ന്യൂറോളജി, ന്യൂറോസര്‍ജറി തുടങ്ങിയ വിഭാഗങ്ങളില്‍ ആവശ്യമായ ആധുനിക ഉപകരണങ്ങള്‍, സൗകര്യങ്ങള്‍, ഐസിയു നവീകരികരണം, എംആര്‍ഐ, സിടി സ്‌കാന്‍, ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, ഡോപ്ലര്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ സജ്ജമാക്കാനും ലക്ഷ്യമിടുന്നു. ത്രോംബോലൈസിസ് ചികിത്സയ്ക്ക് പുറമേ മെക്കാനിക്കല്‍ ത്രോമ്പക്ടമി പോലെയുള്ള സങ്കീര്‍ണമായ പ്രൊസീജിയറുകള്‍ കൂടി ചെയ്യാനുള്ള സംവിധാനം മെഡിക്കല്‍ കോളേജില്‍ സാധ്യമാകുന്നതാണ്. സ്‌ട്രോക്ക് ചികിത്സ സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ 9 പുതിയ ന്യൂറോളജിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാവുന്നതിലൂടെ സംസ്ഥാനത്ത് സ്ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്. അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.

കെ.ആര്‍. സുനിലും തരുണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ഷണ്‍മുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ഏപ്രില്‍ 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു തുടരും. ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു തുടരും. ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം വന്നതോടെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കേരളത്തിൽ നിന്നും 118 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റെസ്റ്റോറന്‍റിൽ ഗ്യാസ് ചോർന്ന് അപകടം, സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്

റെസ്റ്റോറന്‍റിൽ ഗ്യാസ് ചോർന്ന് അപകടം, സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ പ്രദേശത്തെ ഒരു റസ്റ്റോറന്‍റിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് സ്ഫോടനം. വ്യാഴാഴ്ച പുലർച്ചെ ഫർവാനിയ സെന്‍ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തുടർന്ന് പരിക്കേറ്റവരെ ചികിത്സക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം ചെന്നൈയിൽ നിന്നും അറസ്റ്റിൽ

പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം ചെന്നൈയിൽ നിന്നും അറസ്റ്റിൽ

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മതം മാറി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി നിറമണ്‍കര സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. സാം എന്ന പേരില്‍ മതം മാറി ചെന്നൈയില്‍ കഴിയുകയായിരുന്നു. പാസ്റ്ററായി ജോലി ചെയ്ത് വരുന്നതിനിടെയാണ് വഞ്ചിയൂര്‍ പൊലീസിന്റെ പിടിയിലായത്. ഇതിനിടെ ഇയാള്‍ ചെന്നൈയില്‍ വച്ച് രണ്ട് വിവാഹം കഴിച്ചു.

2001-ലാണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ട്യൂഷന്‍ ടീച്ചറായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ട്യൂഷന്‍ ടീച്ചറായതിനാല്‍ ക്ലാസെടുക്കാന്‍ എന്ന പേരില്‍ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. 2001ല്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇത്രയും കാലമായി കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

സ്വന്തമായി മൊബൈല്‍ ഫോണോ സിം കാര്‍ഡോ ഉപയോഗിക്കാത്തതിനാലാണ് ഇയാള്‍ക്ക് ഇത്രയും കാലം ഒളിച്ച് ജീവിക്കാന്‍ കഴിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. പബ്ലിക് ബൂത്തുകള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ ആശയവിനിമയം നടത്തിയിരുന്നത്. കൂടാതെ പണമിടപാടുകള്‍ നടത്തുന്നതിനായി സിഡിഎം മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് പൊലീസിന്റെ ഊര്‍ജിതമായ തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്തുകയായിരുന്നു. ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് വീണ് അപകടം, ഒരാള്‍ മരിച്ചു

സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് വീണ് അപകടം, ഒരാള്‍ മരിച്ചു

ഇടുക്കി: സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് അപകടം. അപകടത്തിൽ ഒരാള്‍ മരിച്ചു. ഇടുക്കി മൂങ്കലാറിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മുങ്കലാര്‍ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ ആള്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് സംഭവം. കുഴിയെടുക്കുന്നതിനിടെ കല്ലറയുടെ കോണ്‍ക്രീറ്റ് സ്ലാബ് കുഴിയിലേക്ക് വീഴുകയായിരുന്നു. ഈ സമയം കുഴിയെടുത്തുകൊണ്ടിരുന്ന കറുപ്പസ്വാമിയുടെ മുകളിലേക്കാണ് സ്ലാബ് വീണത്. സ്ലാബിനടിയിൽപ്പെട്ട കറുപ്പസ്വാമിയെ സ്ഥലത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു, തെറിച്ചുവീണ യുവാവിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു, തെറിച്ചുവീണ യുവാവിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിലാണ് ദാരുണമായ അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് അപകടം. അപകടത്തിൽ മഞ്ചവിളാകം സ്വദേശി രാജേഷ് ആണ് മരിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കെഎസ്ആര്‍ടിസി ബസിനെ ഇടതുവശത്തൂകെട മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ രാജേഷിന്‍റെ ശരീരത്തിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങുകയായിരുന്നു. ഇടതുവശത്തെ റോഡിന് പുറത്തുള്ള മണ്ണുള്ള ഭാഗത്ത് വെച്ച് ബൈക്കിന്‍റെ നിയന്ത്രണം നഷ്ടമാകുന്നതും ബസിന് അടിയിലേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊമ്പനാനയുടെ ജഡം കണ്ടെത്തി

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊമ്പനാനയുടെ ജഡം കണ്ടെത്തി

മലപ്പുറം: കാളികാവ് റേഞ്ച്, കരുവാരക്കുണ്ട് സ്റ്റേഷന്‍ പരിധിയില്‍ അമരമ്പലം ടി.കെ കോളനി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. പൂത്തോട്ടക്കടവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ജഡം കണ്ടെത്തിയത്. ഏകദേശം 40 വയസ്സ് പ്രായമുള്ള ആന യുടെ ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരായ കാളികാവ് റേഞ്ച് ഓ ഫിസര്‍ പി. രാജീവ്, കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ്. നുജും എന്നിവര്‍ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിലമ്പൂര്‍ ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. എസ്. ശ്യാം, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. നൗഷാദലി എന്നിവര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. വനത്തിനകത്ത് കാട്ടാനകള്‍ തമ്മില്‍ കുത്തുകൂടിയപ്പോള്‍ കാല്‍ തെന്നി വീണ ആഘാതമാകാം കാട്ടാന ചരിയാന്‍ ഇടയാക്കിയത്.

കരുവാരക്കുണ്ട് വനം വകുപ്പ് ജീവനക്കാരായ സെക്ഷന്‍ ഫോറസ്റ്റ് ഒഫിസര്‍ ഇ.പി. ദിലീപ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വി. എസ്. ഷനീഷ്, ബി. ശ്രീനാഥ്, എ. പി. സജീഷ്, ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ബി.എഫ്.ഒമാരായ . കെ. മനോജ് കുമാര്‍, സി. ജ്യോ തിഷ്, ഇ.എസ്. ബിനീഷ് എന്നിവ ര്‍ സംബന്ധിച്ചു. എന്നാല്‍ കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങളിലൂടെ ഇറങ്ങി നടക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. കൃഷിവിളകള്‍ കാട്ടാന കൂട്ടം വ്യാപകമായി നശിപ്പിക്കുന്നതോടെ കര്‍ഷകര്‍ കൃഷികള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കാട്ടാനയെ ഭയന്ന് നിരവധി കൃഷിയിടങ്ങളാണ് ഇവിടെ തരിശായി കിടക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള: എതിരായി തെളിവുകളും മൊഴികളും; എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി നീക്കം

ശബരിമല സ്വര്‍ണക്കൊള്ള: എതിരായി തെളിവുകളും മൊഴികളും; എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി നീക്കം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി നീക്കം. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നത്. വാസുവിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് നീക്കം. കേസിലെ പ്രതികളുടെ മൊഴിയും വാസുവിന് എതിരാണ്. തെളിവുകള്‍ നിരത്തി വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടി തീരുമാനം. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്.

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് എസ്‌ഐടിക്ക് ലഭിച്ചിരിക്കുന്ന വിവരം. ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇതില്‍ വാസുവിന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്ത് എസ്‌ഐടി കണ്ടെത്തിയിരുന്നു. നേരത്തേ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എസ്‌ഐടി ഇതേപ്പറ്റി വാസുവിനോട് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിഷേധിക്കുകയായിരുന്നു ചെയ്തത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സന്നിധാനത്തും എസ്‌ഐടി സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഇന്നും പരിശോധന തുടരും. ഇതിന് ശേഷം വാസുവിനെ വിളിപ്പിക്കുമെന്നാണ് സൂചന. അതിനിടെ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ വിളിച്ചുവരുത്താനും എസ്‌ഐടി നീക്കം നടത്തുന്നതായാണ് വിവരം. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസില്‍ 2018 ലെ ദേവസ്വം ബോര്‍ഡിനെ എട്ടാം പ്രതിയായി ചേര്‍ത്തിരുന്നു. ആ കാലഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറായിരുന്നു. നോട്ടീസ് നല്‍കി പത്മകുമാറിനെ വിളിച്ചുവരുത്താനാണ് എസ്‌ഐടി തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെൺകുട്ടിയെ ചവിട്ടിയിട്ട സംഭവം: ട്രെയിനിൽ കയറുന്നതിന് മുൻപ് ബാറിൽ കയറി പ്രതിയുടെ മദ്യപാനം:CCTV ദൃശ്യം പുറത്ത്

പെൺകുട്ടിയെ ചവിട്ടിയിട്ട സംഭവം: ട്രെയിനിൽ കയറുന്നതിന് മുൻപ് ബാറിൽ കയറി പ്രതിയുടെ മദ്യപാനം:CCTV ദൃശ്യം പുറത്ത്

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിട്ട കേസില്‍ പ്രതി സുരേഷ് കുമാര്‍ മദ്യപിക്കുന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യം പുറത്ത്. സംഭവം നടന്ന കേരള എക്‌സ്പ്രസില്‍ കയറുന്നതിന് തൊട്ടുമുന്‍പ് കോട്ടയത്തെ ബാറില്‍ സുഹൃത്ത് ലാലുവിനൊപ്പം മദ്യപിക്കുന്നതിന്റെ ദൃശ്യമാണ് റെയില്‍വേ പൊലീസ് ശേഖരിച്ചത്. പെണ്‍കുട്ടിയെ ആക്രമിക്കുമ്പോള്‍ പ്രതി പൂര്‍ണമായും മദ്യലഹരിയിലായിരുന്നുവെന്നതിന്റെ തെളിവാണിത്.

കോട്ടയം നാഗമ്പടത്തുള്ള ബാറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സുരേഷ് കുമാറും സുഹൃത്തും മദ്യപിക്കുന്നത് വ്യക്തമാണ്. ഇതിന് മുന്‍പ് ഇരുവരും അതിരമ്പുഴയിലെ ബാറില്‍ കയറിയും മദ്യപിച്ചിരുന്നു. മദ്യപിച്ച് ഫിറ്റായാണ് ഇരുവരും കേരള എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയത്. ഇതിന് ശേഷമായിരുന്നു പെണ്‍കുട്ടികളുമായി തര്‍ക്കമുണ്ടാകുന്നതും ഒരാളെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിടുന്നതും.

അതിനിടെ പ്രതിയെ കീഴ്‌പ്പെടുത്തിയ ആളുടെ ചിത്രം റെയില്‍വേ പൊലീസ് പുറത്തുവിട്ടു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് പൊലീസ്. തിരിച്ചറിഞ്ഞ ശേഷം മൊഴി രേഖപ്പെടുത്താനും പരിതോഷികം നല്‍കാനുമാണ് നീക്കം. ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെ രക്ഷിച്ചതും ഇയാള്‍ തന്നെയാണെന്ന് ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. തുടര്‍ച്ചയായി സിടി സ്‌കാന്‍ എടുത്ത് പരിശോധിക്കുന്നുണ്ടെന്നും മാറ്റമൊന്നുമില്ലെന്നും പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ദിവസവും റിവ്യൂ നടത്തുന്നുണ്ട്. പ്രതീക്ഷിച്ച ഉണര്‍വ് ഇല്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.40 ഓടെയായിരുന്നു സംഭവം നടന്നത്. ആലുവയില്‍ നിന്ന് ട്രെയിന്‍ കയറിയായിരുന്നു 19കാരിയായ ശ്രീക്കുട്ടി. സുഹൃത്ത് അര്‍ച്ചനയും ഉണ്ടായിരുന്നു. ട്രെയിന്‍ വര്‍ക്കല സ്‌റ്റേഷന്‍ വിട്ട് രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ ചവിട്ടി താഴെയിട്ടത്. പുകവലി ചോദ്യം ചെയ്തതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളുടെ തിരിച്ചറിയല്‍ പരേഡ് അടുത്ത ദിവസങ്ങളില്‍ നടക്കും. അതിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം.