Wednesday, 19 November 2025

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നയാള്‍ ചികിത്സയില്‍

കണ്ണൂർ: കണ്ണൂർ എട്ടികുളത്ത് വാഹനാപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ്‌ വിദ്യാർത്ഥി ഫായിസ് ടി വി ആണ് മരിച്ചത്. 18 വയസായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡിലൂടെ പോയ യാത്രക്കാരന്റെ ചെവിക്ക് കടിച്ച് വളർത്തുനായ, സംഭവം എറണാകുളത്ത്

എറണാകുളം: എറണാകുളത്ത് വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു. പള്ളുരുത്തിയിലാണ് സംഭവം. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന വളർത്തുനായ റോഡിലിറങ്ങി വഴിയാത്രക്കാരന്റെ ചെവിക്ക് കടിക്കുകയായിരുന്നു. പള്ളുരുത്തി സ്വദേശിയായ പി കെ ഹാഷിബിനാണ് കടിയേറ്റത്. വീട്ടുടമ കാർ കയറ്റാൻ വേണ്ടി ​ഗേറ്റ് തുറന്ന സമയത്താണ് നായ റോഡിലിറങ്ങിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂൾ ബസ് അപകടം: ഉണ്ടായത് ദാരുണമായ സംഭവം; മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികൾ വഴി തെറ്റിച്ചോടിയതാണ് അപകട കാരണമെന്നും സ്കൂൾ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയത്ത് രണ്ട് അധ്യാപകരും ആയമാരും ഉണ്ടായിരുന്നെന്നും അപകടത്തിന്റെ ഞെട്ടലിൽ നിന്നും ആരും മുക്തരായിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥിയായ ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ കൊമ്പൗണ്ടിൽ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഒൻപത് മണിക്ക് ശേഷമാണ് ദാരുണ സംഭവം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂള്‍ കോമ്പൌണ്ടിലാണ് അപകടം. സ്കൂള്‍‌ ബസിൽ തന്നെയാണ് ഹെയ്സലും എത്തിയത്. ഒരു ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നിൽ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിന്‍റെ കാലിനും പരിക്കേറ്റു. അപ്പോള്‍ തന്നെ കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി

കല്‍പ്പറ്റ: വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി. കണ്ണില്‍ ചെള്ള് പോയത് എടുക്കാനായി ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. ചികിത്സയ്ക്കിടെ ഡോക്ടര്‍ പ്രഭാകര്‍ കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

കല്‍പ്പറ്റ അഹല്യ കണ്ണാശുപത്രിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. വിഷയത്തില്‍ കുടുംബം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചതെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. ഡോക്ടറും പൊലീസില്‍ പരാതി നല്‍കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പതിനഞ്ചോളം വിദ്യാർത്ഥിനികളെ മോശമായി സ്പര്‍ശിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് മര്‍ദിച്ച് നാട്ടുകാര്‍

പട്‌ന: വിദ്യാര്‍ത്ഥിനികളെ മോശമായി സ്പര്‍ശിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. ബിഹാറിലെ അരാരിയയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായ ഷംസുള്‍ ഹോഡ മസൂമിനെയാണ് പ്രകോപിതരായ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് കയ്യേറ്റം ചെയ്തത്. തങ്ങളെ മോശമായി സ്പര്‍ശിച്ചുവെന്ന് ആരോപിച്ച് പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെതിരെ രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് നാട്ടുകാരെത്തി പൊതുമധ്യത്തില്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തത്.

എട്ടുമാസമായി അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് ആറാംക്ലാസുകാരി തുറന്നുപറഞ്ഞതോടെയാണ് പ്രിന്‍സിപ്പലിന്റെ ക്രൂരതകള്‍ പുറത്തറിഞ്ഞത്. ആദ്യം വിദ്യാര്‍ത്ഥികളുമായി സൗഹൃദം സ്ഥാപിക്കലായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. പ്രിന്‍സിപ്പൽ ക്ലാസില്‍ സൗഹാര്‍ദത്തോടെ സംസാരിക്കുകയും പിന്നീട് വിളിച്ചുവരുത്തി മിഠായികളും ബിസ്കറ്റും പേനയും പെൻസിലും തന്ന് സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആരോപിച്ചത്. ഇയാളില്‍ നിന്ന് പീഡനം നേരിട്ട പെണ്‍കുട്ടികള്‍ പരസ്പരം തുറന്ന് പറയുകയും തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് അധ്യാപകരെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലേക്ക് ഇരച്ചെത്തുകയും പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് മര്‍ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ആരംഭിച്ച മര്‍ദനം രണ്ടുമണിക്കൂറോളം നീണ്ടു. പാടുപെട്ടാണ് പൊലീസ് പ്രതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും മോചിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അധ്യാപകനെ പിന്നീട് വിട്ടയച്ചു. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല ഹോഡയ്‌ക്കെതിരെ പരാതി ഉയര്‍ന്നത്. 2020-ല്‍ മറ്റൊരു സ്‌കൂളില്‍ ജോലി ചെയ്യുന്ന കാലത്തും ഇയാള്‍ക്കെതിരെ സമാനപരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അധ്യാപക യൂണിയനില്‍ നിന്നും പുറത്താക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാട്ടില്‍ അരുംകൊല; പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

 ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമശ്വരത്തെ ചേരന്‍കോട്ട സ്വദേശിനിയായ ശാലിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി മുനിരാജി(21)നെ പൊലീസ് അറസ്റ്റ് ചെയ്തു

രാമേശ്വരത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ശാലിനി. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ പ്രതി മുനിരാജ് ആക്രമിച്ചത്. സ്‌കൂളിലേക്കുള്ള വഴിയില്‍ പതിയിരുന്ന പ്രതി പെണ്‍കുട്ടി എത്തിയപ്പോള്‍ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ശാലിനിയുടെ കഴുത്തിനാണ് കുത്തേറ്റത്. പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതി മുനിരാജ് രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ പിന്തുടരുകയും നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നതായാണ് വിവരം. ശല്യം സഹിക്കവയ്യാതെ ശാലിനി കഴിഞ്ഞദിവസം അച്ഛനോട് വിവരം പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ ചൊവ്വാഴ്ച മുനിരാജിന്റെ വീട്ടിലെത്തി താക്കീത് നല്‍കി. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് വിദ്യാഭ്യാസ ഓഫിസുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന, ലഭിച്ചത് ഗുരുതര പരാതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ വരുന്ന റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസ്സിസ്റ്റന്റ് ഡയറക്ടർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ എന്നിവരുടെ ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായാണ് വിജിലൻസിൻ്റെ സംസ്ഥാനതല മിന്നൽ പരിശോധന. രാവിലെ പത്തര മുതൽ "ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്" എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസി. ഡയറക്ടർ ഓഫീസുകളിലും ഹൈസ്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപകരുടെ സർവീസ് സംബന്ധമായ വിവിധ വിഷയങ്ങളിൽ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപക നിയമനം, നിയമനം ക്രമവത്ക്കരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ, ഭിന്നശേഷി സംവരണ പ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങളും അവയുടെ ക്രമവത്കരണം എന്നീ വിഷയങ്ങളില്‍ ഉദ്യോഗസ്ഥർ ഫയലുകളിൽ നടപടി സ്വീകരിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും കൈക്കൂലിയായി പണം കൈപ്പറ്റാറുണ്ടെന്നും, ഇതിനായി ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും തന്നെ വിരമിച്ച ഉദ്യാഗസ്ഥരെ സർവീസ് കൺസൾട്ടന്റുകൾ എന്ന രീതിയിൽ സമീപിക്കാൻ ഉദ്യോഗാർഥികളെ ചില ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നും ഈ വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാരായി നിന്ന് വലിയ അദ്ധ്യാപകരിൽ നിന്നും കൈക്കൂലിയായി വാങ്ങിയെടുത്ത് വിദ്യാഭ്യാസ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് വീതം വച്ച് നൽകുന്നതുമായാണ് വിജിലൻസിന് ലഭിച്ച വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനിലെ ആക്രമണം: ശ്രീക്കുട്ടിക്ക് ജോലിയും നഷ്ടപരിഹാരവും നൽകണം, റെയിൽവേ മന്ത്രിക്ക് കത്തയച്ച് ശിവൻകുട്ടി

തിരുവനന്തപുരം: വർക്കലയ്ക്കടുത്ത് ട്രെയിനിൽ വച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിക്ക് റെയിൽവേയിൽ ജോലിയും മതിയായ നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. നിർധന കുടുംബത്തിൽപ്പെട്ട വ്യക്തിയാണ് ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണത്തിനും പുനരധിവാസത്തിനുമുള്ള ചെലവുകൾക്കും കുടുംബത്തിന് സഹായവുമായി വലിയൊരു തുക നൽകണമെന്ന് ശിവൻകുട്ടി റെയിൽവേ മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. ട്രെയിനുകളിൽ വനിതാ യാത്രക്കാരുടെ സുരക്ഷയും റെയിൽവേ ഉറപ്പാക്കണെന്നും മന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സാച്ചെലവ് കേരള സർക്കാരാണ് വഹിക്കുന്നത്. റെയിൽവേയുടെ സുരക്ഷാ പരിധിക്കുള്ളിൽ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയേയും അവരുടെ കുടുംബത്തേയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു യാത്രക്കാരിക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത ഈ സാഹചര്യം ഞെട്ടിക്കുന്നതാണ്. റെയിൽവേ മന്ത്രാലയം ഈ അതിദാരുണമായ സംഭവത്തിൽ ഇടപെടണമെന്ന് കത്തിലൂടെ മന്ത്രിഅഭ്യർത്ഥിച്ചു.

കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ഇക്കാര്യത്തിൽ എന്ത് ചെയ്തു എന്നറിയാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ റെയിൽവേയുടെ പരമമായ ഉത്തരവാദിത്തമാണ്. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകൾക്ക് ഉടനടി പിന്തുണ നൽകേണ്ടത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ധാർമ്മികവും സ്ഥാപനപരവുമായ കടമയാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് വേഗത്തിലുള്ളതും അനുകൂലവുമായ നടപടി പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രിക്കയച്ച കത്തിൽ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭര്‍ത്താവും കുട്ടിയുമൊത്ത് നടന്നുപോകവെ കാര്‍ ഇടിച്ചുതെറിപ്പിച്ചു, ഓസ്ട്രേലിയയില്‍ എട്ട് മാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി മരിച്ചു

സിഡ്നി: ഓസ്ട്രേലിയയില്‍ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി കാറിടിച്ച് മരിച്ചു. സിഡ്നിയിലാണ് അപകടമുണ്ടായത്. എട്ട് മാസം ഗര്‍ഭിണിയായ 33 കാരി സമൻവിത ധരേശ്വറാണ് അപകടത്തില്‍പ്പെട്ടത്. ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാൻ പോകുമ്പോഴാണ് കാര്‍ ഇടിച്ചത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോൺസ്ബിയിലെ ജോർജ് സ്ട്രീറ്റിലൂടെയുള്ള നടപ്പാത മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന ബിഎംഡബ്ല്യു കാർ മുന്നിലുള്ള കാറില്‍ ഇടിച്ചുകയറി. ഈ കാര്‍ സമന്‍വിതയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. 19 വയസ്സുകാരാനാണ് ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഐടി സിസ്റ്റംസ് അനലിസ്റ്റായിരുന്നു സമന്‍വിത. അൽസ്കോ യൂണിഫോമുകളുടെ ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ബിഎംഡബ്ല്യു കാറിന്റെ ഡ്രൈവറെ പിന്നീട് വഹ്രൂംഗയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അപകടകരമോ അശ്രദ്ധമോ ആയ വാഹനമോടിക്കുന്നതിനുള്ള അടിസ്ഥാന ശിക്ഷയ്ക്ക് പുറമേ മൂന്ന് വർഷം വരെ അധിക തടവും അനുഭവിക്കേണ്ടിവരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2014-ന് ശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ; ബലാത്സംഘ കേസ് വീണ്ടും വാര്‍ത്തയാക്കി മാധ്യമങ്ങള്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഒരുക്കിയ അത്താഴവിരുന്നിന്റെ വീഡിയോ താന്റെ സാമൂഹിക മാധ്യമ പേജില്‍ പങ്കിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എന്നാല്‍ അമേരിക്കയില്‍ ഒരു ബലാത്സംഘ കേസില്‍ ആരോപണ വിധേയനാക്കപ്പെട്ട താരം 2014 ന് ശേഷം ആദ്യമായാണ് അമേരിക്ക സന്ദര്‍ശിക്കുന്നത്. 2009 മുതല്‍ നിലനില്‍ക്കുന്ന ആരോപണങ്ങളെക്കുറിച്ച് നിലവില്‍ നിയമ നീക്കങ്ങള്‍ ഒന്നും നടക്കുന്നില്ലെങ്കിലും അദ്ദേഹം യുഎസ് മണ്ണില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാമ്പത്തിക ഇടപാടിൽ തർക്കം,മദ്യലഹരിയിൽ പിക്കാസുകൊണ്ട് തലയ്ക്കടിച്ചു; സുഹൃത്ത് അറസ്റ്റിൽ

കോതമംഗലം: വാരപ്പെട്ടിയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് ഫ്രാൻസിസ് അറസ്റ്റിൽ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയെ ആണ് ഇന്നലെ രാത്രിയിൽ ഫ്രാൻസിസിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ചോരപ്പാടുകളും കണ്ടെത്തിയിരുന്നു. തർക്കത്തിനിടെ ഫ്രാൻസിസ് പിക്കാസ് കൊണ്ട് സിജോയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേ കുറിച്ചുണ്ടായ സംസാരം തർക്കമായി. പിന്നാലെ പിക്കാസ് ഉപയോഗിച്ച് സിജോയെ ഫ്രാൻസിസ് ആക്രമിക്കുകയായിരുന്നു. വീട്ടിൽ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് വീട്ടുടമയായ ഫ്രാൻസിസ് തന്നെയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സിജോയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം തുണികൊണ്ട് മൂടിയിരുന്നു. സംഭവസമയം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഫ്രാൻസിസ്. വീട്ടിൽനിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴ റെയിൽവേ ട്രാക്കിലെ മനുഷ്യന്റെ കാൽ; കണ്ണൂർ സ്വദേശിയുടേതെന്ന് നിഗമനം

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ കാലാണെന്നാണ് നിഗമനം. തിങ്കളാഴ്ചയാണ് മനോഹരൻ മരിച്ചത്. അപകടത്തിൽ ഇയാളുടെ കാൽ വേർപ്പെട്ടുപോയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ എറണാകുളത്തുനിന്ന്​ ആലപ്പുഴയിലേക്കെത്തിയ മെ​മു ട്രെയിൻ ട്രാക്കിൽ നിന്ന്​ യാർഡിലേക്ക്​ മാറ്റിയപ്പോഴാണ്​ മുട്ടിന്​ താഴെയുള്ള ഭാഗം ശുചീകരണത്തൊഴിലാളികൾ കണ്ടെത്തിയത്​.

മൃതദേഹാവശിഷ്ടം കണ്ട ശുചീകരണ തൊഴിലാളികൾ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പുരുഷന്റെ മൃതദേഹ അവശിഷ്ടമാണെന്നും ഇതിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നുമാണ് പൊലീസ് നിഗമനം. ട്രെയിൻ ഇടിച്ചപ്പോൾ കാൽ ബോഗിയുടെ അടിഭാഗത്തോ മറ്റോ കുടുങ്ങി കിടന്നതാകാമെന്നും പിന്നീട് ട്രാക്കിൽ വീണതാകാമെന്നുമുള്ള നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം. കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും. മൃതദേഹ അവശിഷ്ടം നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിൽ വ്യാജ ഷെയർ ട്രേഡിങ് ആപ്പ് വഴി യുവാവിൽ നിന്നും 16.6 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ യുവാവിൽ നിന്നും 16.6 ലക്ഷം തട്ടിയ സംഘത്തിലെ യുവതി അറസ്റ്റിൽ. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയാണ് തട്ടിപ്പിനിരയായത്. തിരുവനന്തപുരം തിരുമല ‌പുത്തേരിൽ വീട്ടിൽ ആര്യാദാസി (33)നെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരനെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവതിയും സംഘവും ആദ്യം ബന്ധപ്പെട്ടത്. സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഇതിനായി വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷനാണ് ഉപയോഗിച്ചത്. ഈ ആപ്ലിക്കേഷൻ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അക്കൗണ്ട് എടുപ്പിച്ചു. തുടർന്ന്, വ്യാജ ആപ്പിലൂടെ പ്രതികൾ നിർദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനെ കൊണ്ട് പണം നിക്ഷേപിപ്പിച്ചു. ഈ രീതിയിൽ രണ്ട് മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് ഇയാൾക്ക് നഷ്ടമായത്. ഈ തുകയിൽ 4.5 ലക്ഷം രൂപ പോലീസ് മരവിപ്പിച്ചിട്ടുണ്ട്.