Friday, 21 November 2025

ബംഗ്ലാദേശിൽ ഭൂചലനം, കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം

ബംഗ്ലാദേശിൽ ഭൂചലനം, കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം

കൊൽക്കത്ത: ബംഗ്ലാദേശിൽ ഭൂചലനം. 5.2 മാഗ്നിറ്റ്യൂട് തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രകമ്പനം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും കൂടി അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10:08 നാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശിലെ നർസിങ്ദിയുടെ തെക്ക്- പടിഞ്ഞാറ് ദിശയിൽ 14 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടർന്ന് കെട്ടിടങ്ങൾ കുലുങ്ങുകയും ഫാനുകളും ചുമരിലെ അലങ്കാര വസ്തുക്കളും ചെറുതായി ഇളകുന്നതും അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ഭൂചലനംഅനുഭവപ്പെട്ടതായാണ് വിവരം. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടി. കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ മുൻകരുതൽ നടപടിയായി ജീവനക്കാരെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരില്‍ ക്വട്ടേഷന്‍ ആക്രമണം; രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു

തൃശൂരില്‍ ക്വട്ടേഷന്‍ ആക്രമണം; രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു

തൃശൂര്‍: തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു. തൃശൂര്‍ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുമ്പിലാണ് കുത്തേറ്റത്. ഗേറ്റ് തുറക്കാന്‍ ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അക്രമം.

മൂന്നംഗ ഗുണ്ടാ സംഘമാണ് ആക്രമിച്ചത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റിട്ടുണ്ട്. കാറിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു. ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കമാണെന്നാണ് സൂചന. കാറിനകത്തിരുന്ന സുനിലിന്റെ കാലിനും ഡ്രൈവര്‍ക്ക് കൈയ്ക്കുമാണ് പരിക്കേറ്റത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിശ്വ സുന്ദരി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ്; അവസാന 12ല്‍ എത്താതെ ഇന്ത്യ

വിശ്വ സുന്ദരി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ്; അവസാന 12ല്‍ എത്താതെ ഇന്ത്യ

ബാങ്കോക്ക്: 2025ലെ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട് മിസ് മെക്‌സിക്കോ ഫാത്തിമ ബോഷ്. 74ാമത് വിശ്വസുന്ദരിയായാണ് ഫാത്തിമ ബോഷ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ് തായ്‌ലാന്റും മിസ് വെനസ്വേലയുമാണ് രണ്ടു മൂന്നും സ്ഥാനക്കാര്‍. അവസാന 12ല്‍ ഇടം നേടാനാകാതെ മിസ് ഇന്ത്യ മണിക ശര്‍മ പുറത്തായി. അതേസമയം ഇത്തവണത്തെ ജഡ്ജിങ് പാനലില്‍ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഉള്‍പ്പെട്ടത് അഭിമാനകരമായ കാര്യമാണ്.

2020ല്‍ ആന്‍ഡ്രിയ മെസാ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെക്‌സിക്കോയില്‍ ഈ നേട്ടം വീണ്ടുമെത്തുന്നത്. മെക്‌സിക്കോയിലെ ടബാസ്‌കോയാണ് ഫാത്തിമ ബോഷിന്റെ പ്രദേശം. ഫാത്തിമ ബോഷ് ഫെര്‍ണാണ്ടസ് എന്നാണ് മുഴുവന്‍ പേര്. ഡിസ്‌ലക്‌സ്യ, എഡിഎച്ച്ഡി, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവ ഫാത്തിമയ്ക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് മൂലമുള്ള പ്രതിസന്ധികളെ തന്റെ ശക്തിയാക്കി മാറ്റിയാണ് ഫാത്തിമ ബോഷ് ഈ നേട്ടം കരസ്ഥമാക്കിയത്.

ഫാഷന്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍സില്‍ ബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബോഷ് ഇറ്റലിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട്. ചെറിയ പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിന് എന്ത് ചെയ്യുമെന്നായിരുന്നു ഫാത്തിമ ബോഷിനോട് അവസാന റൗണ്ടില്‍ ചോദിച്ച ചോദ്യം. 'ഒരു വിശ്വസുന്ദരിയെന്ന നിലയില്‍ നിങ്ങളുടെ ശക്തിയില്‍ വിശ്വസിക്കാന്‍ ഞാന്‍ പറയും. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കണം, നിങ്ങളുടെ സ്വപ്‌നവും മനസും പ്രധാനമാണ്. നിങ്ങളുടെ മൂല്യത്തെക്കുറിച്ച് സംശയിക്കാന്‍ ആരെയും അനുവദിക്കരുത്, എല്ലാത്തിനേക്കാളും മൂല്യമുള്ളത് നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെയാണ്', എന്നായിരുന്നു ഫാത്തിമ ബോഷിന്റെ ഉത്തരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നേപ്പാളിൽ വീണ്ടും ജെൻ സീ പ്രതിഷേധം; സിപിഎൻ-യുഎംഎൽ പ്രവര്‍ത്തകരും ജെൻ സീകളും തമ്മിൽ സംഘർഷം

നേപ്പാളിൽ വീണ്ടും ജെൻ സീ പ്രതിഷേധം; സിപിഎൻ-യുഎംഎൽ പ്രവര്‍ത്തകരും ജെൻ സീകളും തമ്മിൽ സംഘർഷം

കാഠ്മണ്ഡു: വീണ്ടും ജെന്‍ സീ പ്രതിഷേധത്തില്‍ പുകഞ്ഞ് നേപ്പാള്‍. സെപ്തംബറില്‍ രാജ്യത്തെ പിടിച്ച് കുലുക്കിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രതിഷേധം. സിമാരാ വിമാനത്താവളത്തിന് സമീപത്താണ് ജെന്‍ സീ പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കമ്മ്യൂണിസ്റ്റ് നേതാക്കളെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ശങ്കര്‍ പൊഖാറല്‍, മഹേഷ് ബസ്‌നെറ്റ് എന്നീ നേതാക്കളെ പ്രതിഷേധക്കാര്‍ സിമാരാ വിമാനത്താവളത്തില്‍ വെച്ച് തടയാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

കാഠ്മണ്ഡുവില്‍ നിന്ന് സിമാരയിലേക്കാണ് ഇരു നേതാക്കളും പുറപ്പെട്ടത്. ഇവരെ തടയുന്നതിനായി എത്തിയ ജെന്‍ സീകളും സിപിഎന്‍-യുഎംഎല്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ബുധനാഴ്ച്ച ബാര ജില്ലയില്‍ പ്രതിഷേധക്കാരും സിപിഎന്‍-യുഎംഎല്‍ പ്രവര്‍ത്തകരും റാലികള്‍ നടത്തിയിരുന്നു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ കാരണമായി. സംഭവത്തെ തുടര്‍ന്ന് ബാര ജില്ലയിലും സമീപ പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച്ച രാത്രി എട്ട് മണി വരെ (പ്രാദേശിക സമയം) കര്‍ഫ്യൂ തുടരാനാണ് തീരുമാനം. ക്രമസമാധാനം പുന:സ്ഥാപിക്കേണ്ടതിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടിയാണ് കര്‍ഫ്യൂ. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സംഘര്‍ഷത്തില്‍ പരിക്കുകളില്ലെന്നും നേപ്പാള്‍ പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ അറിയിച്ചിരുന്നു.

സെപ്തംബറലായിരുന്നു നേപ്പാളിനെ വിറപ്പിച്ച ജെന്‍ സി പ്രതിഷേധം നടന്നത്. മുന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ നടന്ന പ്രതിഷേധത്തില്‍ 76 പേരോളം കൊല്ലപ്പെട്ടിരുന്നു. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയായിരുന്നു പ്രക്ഷോഭം തുടങ്ങിയത്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളില്‍ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചത് മാത്രമല്ല, അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങള്‍ പ്രക്ഷേോഭത്തിന് പിന്നിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ജെന്‍ സീ പ്രക്ഷോഭവും നേപ്പാളില്‍ ഉയര്‍ന്ന് വരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ച് രൂപയുടെ ഫെവിക്വിക്ക് വാങ്ങി വരൂ,ഇപ്പൊ ശരിയാക്കാം; കുഞ്ഞിന്‍റെ മുറിവിൽ തുന്നലിന് പകരം പശ പുരട്ടി ഡോക്ടർ

അഞ്ച് രൂപയുടെ ഫെവിക്വിക്ക് വാങ്ങി വരൂ,ഇപ്പൊ ശരിയാക്കാം; കുഞ്ഞിന്‍റെ മുറിവിൽ തുന്നലിന് പകരം പശ പുരട്ടി ഡോക്ടർ

ലഖ്‌നൗ: കുട്ടിയുടെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് പശ പുരട്ടിയതായി പരാതി. ഉത്തർ പ്രദേശിലെ മീററ്റിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജാഗ്രിതി വിഹാറിൽ താമസിക്കുന്ന സർദാർ ജസ്പീന്ദർ സിങ്ങിന്റെ മകന്റെ മുറിവിലാണ് ഡോക്ടർ ഫെവിക്വിക്ക് പുരട്ടിയത്.

വീട്ടിൽ കളിക്കുന്നതിനിടെ കുട്ടിയുടെ തല ടേബിളിൽ ഇടിക്കുകയും നെറ്റിയിൽ മുറിവേൽക്കുകയുമായിരുന്നു. രക്തം വന്നതോടെ ഉടൻ കുഞ്ഞിനെ അടുത്തുള്ള ഭാഗ്യശ്രീ ഹോസ്പിറ്റലിൽ എത്തിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അഞ്ച് രൂപയുടെ ഫെവിക്വിക്ക് വാങ്ങിക്കൊണ്ടുവരാൻ കുട്ടിയുടെ കൂടെ എത്തിയവരോട് ആവശ്യപ്പെടുകയായിരുന്നു. പശ വാങ്ങി നൽകിയതും ഡോക്ടർ ഇതെടുത്ത് കുട്ടിയുടെ മുറിവിൽ പുരട്ടി. വേദന സഹിക്കവയ്യാതെ കുട്ടി കരയാൻ തുടങ്ങിയതും വീട്ടുകാർ ഡോക്ടറോട് വിവരം തിരക്കി. എന്നാൽ കുട്ടി വേദനയിൽ പരിഭ്രാന്തനായതാണെന്നും വേദനകുറയുമെന്നുമാണ് അദ്ദേഹം കുടുംബത്തോട് പറഞ്ഞത്.

വേദന അസഹ്യമായതോടെ കുട്ടിയെ അന്നേദിവസം രാത്രിയിൽ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് മുറിവിൽനിന്നും ഫെവിക്വിക്ക് ഇളക്കി മാറ്റിയത്. മുറിവ് വൃത്തിയാക്കി ഡോക്ടർമാർ തുന്നലിടുകയും ചെയ്തു. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലും മീററ്റ് ചീഫ് മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. വിഷയത്തിൽ അന്വേഷണ കമ്മിറ്റിയെ രൂപീകരിച്ചതായും തെളിവുകൾ ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അപകടകരമായ രീതിയിൽ ബോണറ്റിൽ കിടന്ന ആളുമായി കിലോമീറ്ററുകളോളം കാർ ഓടിച്ചു; വാഹനം തടഞ്ഞ് നാട്ടുകാർ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അപകടകരമായ രീതിയിൽ ബോണറ്റിൽ കിടന്ന ആളുമായി കിലോമീറ്ററുകളോളം കാർ ഓടിച്ചു; വാഹനം തടഞ്ഞ് നാട്ടുകാർ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 കൊച്ചി: കൊച്ചിയിൽ കിലോമീറ്ററുകളോളം അപകടകരമായ രീതിയിൽ ബോണറ്റിൽ കിടന്ന ആളുമായി സഞ്ചരിച്ച വാഹനം നാട്ടുകാർ തടഞ്ഞു. ആലുവ സ്വദേശി സോളമൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിരൂർ സ്വദേശി ബക്കറാണ് അപകടകരമായ രീതിയിൽ കാറോടിച്ചത്. എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം ഉണ്ടായത്. എറണാകുളം ആലുവ സ്വദേശിയുടെ കാർ വിവാഹ ആവശ്യത്തിന് വാടകയ്ക്ക് കൊടുത്തിരുന്നു. വാഹനം തിരികെ നൽകാതായതോടെ ഉടമ പൊലീസിൽ പരാതി നൽകി. പിന്നീട് വാഹനം അന്വേഷിച്ചെത്തിയപ്പോഴാണ് വാടകയ്ക്ക് എടുത്ത ആളുമായി തർക്കത്തിൽ ഏർപ്പെടുന്നത്. എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടയാണ് ബോണറ്റിൽ കയറി കിടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രെെവർ സിയാദ് ഉൾപ്പെടെ പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി സംഘം എത്തിയെന്നാണ് വിവരം.

കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. വലിയ പൊലീസ് സുരക്ഷയിലാണ് പരിശോധന.

കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് വിവരം.

2015 ലായിരുന്നു അന്‍വര്‍ കെഎഫ്‌സിയില്‍ നിന്നും 12 കോടി വായ്പ എടുത്തത്. ഇത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കെഎഫ്‌സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി.അന്‍വർ വീട്ടില്‍ ഉണ്ടോയെന്നതില്‍ വ്യക്തതയില്ല. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു

15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു

ദില്ലി : അധ്യാപകരുടെ മാനസിക പീഡനം മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിവെച്ച് ദില്ലി മെട്രോയ്ക്ക് മുന്നിൽ ചാടി വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സെന്റ് കൊളമ്പ സ്കൂളിലെ ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു. കുട്ടിയുടെ അച്ഛൻ നൽകിയ മൊഴിയും ആത്മഹത്യാക്കുറിപ്പിലെ പരാമർശവും കണക്കിലെടുത്താണ് സ്കൂളിന്റെ നടപടി. എന്നാൽ നിലവിലുള്ളത് കണ്ണിൽപൊടിയിടാനുള്ള തന്ത്രമാണെന്നും ഹെഡ്മാസ്റ്ററെയും അധ്യാപകരെയും പിരിച്ചുവിട്ടില്ലെങ്കിൽ സ്കൂളിന് മുന്നിൽ സമരം ചെയ്യുമെന്ന നിലപാടിലാണ് കുട്ടിയുടെ രക്ഷിതാക്കൾ. പ്രശ്നങ്ങൾ അവസാനിക്കുമ്പോൾ സ്കൂൾ അധികൃതർ ഇവരെ തിരിച്ചെടുത്തേക്കുമെന്നും രക്ഷിതാക്കൾ ഭയക്കുന്നു. 

പത്താം ക്ലാസ് വിദ്യാർത്ഥി ഷൌര്യ പാട്ടിലിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്കൂൾ ബാഗിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ,  സ്കൂളിൽ നിന്നും നേരിടുന്ന മാനസിക പീഡനത്തെ കുറിച്ച് എഴുതിയിരുന്നു. സ്കൂളിലെ പീഡനം കാരണമാണ് കടുംകൈ ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. അധ്യാപകർക്കെതിരെ നടപടി വേണമെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. 

കഴിഞ്ഞ നവംബർ 18 നാണ് ഷൌര്യ പാട്ടിൽ ജീവനൊടുക്കിയത്. സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ മെട്രോ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തനിക്ക് സംഭവിച്ചത് മറ്റൊരു വിദ്യാർത്ഥിക്കും ഉണ്ടാകാതിരിക്കാൻ അധ്യാപകർക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു അവന്റെ അവസാനത്തെ ആഗ്രഹം.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിലെത്തും; മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ യോ​ഗം

മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിലെത്തും; മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ യോ​ഗം

തിരുവനന്തപുരം: ദേവസ്വം മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിൽ എത്തും. മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ യോ​ഗം നടക്കും. യോഗം ചേരാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം മന്ത്രിക്ക് അനുമതി നൽകിയിരുന്നു. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ യോഗം ചേരരുത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.

ശബരിമലയിൽ കർശനമായ നിയന്ത്രണങ്ങൾ വന്നോടെ മണിക്കൂറുകളുടെ കാത്തുനിൽപ്പിന് അവസാനം വന്നിരിക്കുകയാണ്. ഇന്നലെ മുതൽ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. വലിയ നടപ്പന്തലിലെ കാത്തുനിൽപ്പ് ഒഴിച്ചാൽ കാനന വഴിയിൽ എവിടെയും നീണ്ട ക്യൂ ഇല്ല. അതിനാൽ കുടിവെള്ളമടക്കം ലഭ്യമല്ലെന്ന പരാതികളും കുറഞ്ഞു. സ്പോട് ബുക്കിങ് 5000 ആയി ചുരുക്കിയത് തിങ്കളാഴ്ച വരെ തുടരും. അതേസമയം, ഇന്നലെ പുലർച്ചെ മുതൽ രാത്രി 8 മണിവരെ 74,276 തീർത്ഥടകർ ദർശനം നടത്തിയെന്നാണ് കണക്കുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഒരു ​ഗ്രാമിന് 160 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ 160 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 91,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 11,410 രൂപയായി ഉയർന്നു.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കൂടി വില 9,385 രൂപയായി. 14 കാരറ്റ് സ്വർണത്തിന് 10 രൂപ കൂടി ഗ്രാമിന് 7310 ആയും പവന് 58,480 രൂപയായും ഉയർന്നു.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഷ്യന്‍ എണ്ണ ഇറക്കുമതി നിർത്തി റിലയൻസ് റിഫൈനറി; തീരുമാനം യുഎസ് ഉപരോധം നിലവിൽ വന്ന സാഹചര്യത്തിൽ

റഷ്യന്‍ എണ്ണ ഇറക്കുമതി നിർത്തി റിലയൻസ് റിഫൈനറി; തീരുമാനം യുഎസ് ഉപരോധം നിലവിൽ വന്ന സാഹചര്യത്തിൽ

ദില്ലി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് റിഫൈനറി നിർത്തി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ എത്തിക്കുന്നതാണ് നിർത്തിയത്. റഷ്യൻ എണ്ണ കമ്പനികൾക്കുള്ള യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിലാണ് തീരുമാനം. റഷ്യയിൽ നിന്നുള്ള രണ്ട് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈ ഉപരോധം ഇന്നാണ് നിലവിൽ വന്നത്. റിലയൻസ് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ എത്തിക്കുകയും അതിന് ശേഷം ഇത് സംസ്കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യറാണെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും എന്നുള്‍പ്പെടെ അഭ്യൂഹങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ ഈ സുപ്രധാന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്

റഷ്യക്കും യുക്രെയിനും ഒരു പോലെ പ്രയോജനമുള്ള പാക്കേജാണിതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാല്‍ നാറ്റോ അംഗത്വത്തിനൊപ്പം സൈന്യത്തിന്റെ വലുപ്പത്തിലും കിഴക്കന്‍ യുക്രൈനിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണത്തിലും അടക്കം യുക്രൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍. യുറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ യുക്രെയിനിലെത്തിയിരുന്നു. അമേരിക്കന്‍ ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുക്രെയിനില്‍ എത്തി കാര്യങ്ങള്‍ പഠിച്ച ശേഷം പാക്കേജ് തയ്യാറാക്കിയത്. സെലന്‍സ്‌കിയുമായി ഡാന്‍ ഡ്രിസ്‌കോള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം സമാധാന പാക്കേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആധാറിൽ വീണ്ടു മാറ്റം; കാർഡുകളിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾക്കൊള്ളിക്കും

ആധാറിൽ വീണ്ടു മാറ്റം; കാർഡുകളിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾക്കൊള്ളിക്കും

ന്യൂഡൽഹി: ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ ഉപയോ​ഗം കുറയ്ക്കുന്നതിനുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉടമയുടെ ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾക്കൊള്ളുന്ന ആധാർ കാർഡുകൾ നൽകുന്നതിനെക്കുറിച്ച് പരിഗണിക്കുന്നതായി റിപ്പോർട്ട്. ഡിസംബർ 01 ന് ഈ നിർദ്ദേശം ആധാർ അതോറിറ്റിക്ക് മുന്നിൽ അവതരിപ്പിക്കും

പുതിയ ആപ്പിനെക്കുറിച്ചുള്ള ഓൺലൈൻ കോൺഫറൻസിലാണ് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടലുകൾ, ഇവന്റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഫ്‌ലൈൻ വെരിഫിക്കേഷൻ നിരുത്സാഹപ്പെടുത്തുന്നതിനും ആധാർ ഉപയോഗിച്ചുള്ള പ്രായ പരിശോധന മെച്ചപ്പെടുത്തുന്നതിനുമായി പുതിയ നിയമംതോറിറ്റി പരിഗണിക്കുന്നുണ്ടെന്നും പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് ആധാർ ഉപയോഗിച്ചുള്ള പ്രായ പരിശോധനാ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനാണ് ഇത്.

ഓഫ്‌ലൈൻ വെരിഫിക്കേഷന്റെ കാര്യത്തിൽ ഏതെങ്കിലും ആവശ്യത്തിനായി വ്യക്തികളുടെ ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും നിരോധിച്ചിരിന്നു. എന്നാൽ നിരവധി സ്ഥാപനങ്ങൾ ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ സൂക്ഷിക്കുന്നത് തുടരുകയാണ്. 18 മാസത്തിനുള്ളിൽ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടിന് അനുസൃതമായി ആധാർ സേവനത്തെ പുതിയ ആപ്പ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. എംആധാർ ആപ്പിന് പകരമായി പുതിയ ആപ്പ് വരുമെന്നും ഭുവനേഷ് കുമാർ പറഞ്ഞു. ഓഫ്‌ലൈൻ വെരിഫിക്കേഷൻ സീക്കിംഗ് എന്റിറ്റികളുടെ (OVSE) സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഔദ്യോഗിക അതോറിറ്റി ഓൺലൈനായി വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധാർ നമ്പർ ഉടമകളെ ഓൺലൈനായും സാന്നിധ്യത്തിന്റെ തെളിവായും പരിശോധിക്കാൻ OVSE-ക്ക് പുതിയ സംവിധാനം ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.