Wednesday, 24 June 2026

കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം മുറിച്ചു കടത്തിയതെന്ന് സംശയം

SHARE

                                                                                                 Published:June 24,2026 | KH NEWS
                                                                                                                                                                          News Desk
തുറമുഖ മേഖലയിലെ റെയിൽ പാളത്തിന്റെ ലോഹഭാഗങ്ങൾ കടത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്
കാണാതായത് ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങൾ

കൊച്ചി∙ അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ മേഖലയിലെ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല. മുറിച്ചു കടത്തിയെന്നു സംശയം. വല്ലാർപാടം നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവിൽ ചരക്കുനീക്കം ഇല്ലാത്തതിനാൽ കാടുമൂടിയ അവസ്ഥയാണ്. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പോലും കണ്ണു വെട്ടിച്ചാണു വൻതുക വില മതിക്കുന്ന ലോഹഭാഗങ്ങൾ പുറത്തേക്കു കടത്തിയത്. സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണു വിവരം. പൊലീസിൽ പരാതി നൽകിയിട്ടില്ല.

സംഭവം പുറത്തറിഞ്ഞതോടെ ഇന്നലെ വൈകിട്ട് റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളൂർ എച്ച്എൻഎല്ലിലേക്കു മുൻപു കൽക്കരി കൊണ്ടു പോയിരുന്നത് ഈ ട്രാക് വഴിയാണ്. പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പാളത്തിന്റെ പരിപാലനവും അവർ തന്നെയാണു ചെയ്തിരുന്നത്. റെയിൽവേ ലൈൻ റോഡിലേക്ക് തുറക്കുന്ന ഭാഗത്തു ഗേറ്റ് ഉണ്ട്. പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ മതിൽക്കെട്ടിനകത്തു ചിതറിക്കിടക്കുന്നുണ്ട്. പുറത്തു നിന്ന് അനുവാദമില്ലാതെ അത്രയെളുപ്പം ആർക്കും കടക്കാൻ കഴിയാത്ത മേഖലയിൽ നിന്ന് ഇത്രയേറെ അളവു റെയിൽവേ ട്രാക്ക് മോഷണം പോയതിൽ വലിയ ദുരൂഹതയും സുരക്ഷാ വീഴ്ചയുമുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.