Saturday, 22 November 2025

ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷം; യമുനയിൽ‌ വിഷപത; സ്പീഡ് ബോട്ടുകൾ ഇറക്കി നീക്കാൻ ശ്രമം

ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷം; യമുനയിൽ‌ വിഷപത; സ്പീഡ് ബോട്ടുകൾ ഇറക്കി നീക്കാൻ ശ്രമം

ദില്ലി: ദില്ലിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. ഔട്ട്ഡോർ കായിക വിനോദങ്ങൾ നിയന്ത്രിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. യമുനയിൽ വീണ്ടും വിഷപത അടിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. ഛഠ് പൂജാ സമയത്ത് രാസവസ്തുക്കൾ തളിച്ച് പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തിൽ സ്പീഡ് ബോട്ടുകൾ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമം. ബോട്ടുകൾ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച് പത അലിയിച്ച് കളയാനാണ് ശ്രമം. വിഷപ്പതയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ നീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി;ആകെ സ്ഥാനാർഥികൾ 1,08,580; സൂക്ഷ്മ പരിശോധന ശനിയാഴ്ച

തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി;ആകെ സ്ഥാനാർഥികൾ 1,08,580; സൂക്ഷ്മ പരിശോധന ശനിയാഴ്ച

തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 1.64 ലക്ഷം പത്രികകള്‍ സമര്‍പ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.രാത്രി എട്ടുമണിവരെയുള്ള കണക്കുകൾ പ്രകാരം 1,64,427 പത്രികകളാണ് ലഭിച്ചത്. 1,08,580 സ്ഥാനാർത്ഥികളാണ് ആകെയുള്ളത്. പത്രിക നൽകിയതിൽ 57,227 വനിതകളും 51,352 പുരുഷന്മാരുമുണ്ട്. ഒരു ട്രാൻസ് ജെൻഡറും പത്രിക നൽകി.ഒന്നിലധികം പത്രികകളാണ് പല സ്ഥാനാർത്ഥികളും സമർപ്പിച്ചത്.

മലപ്പുറത്താണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചത്. 19,959 പത്രികകൾ. തൃശൂരും എറണാകുളവും തൊട്ടുപിന്നിലുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് പത്രികാ സമർപ്പണം നടന്നത്. 5,227 പത്രികകൾ. ശനിയാഴ്ചയാണ് പത്രികകളുടെ സൂക്ഷമ പരിശോധന. പത്രികകള്‍ പിന്‍വലിക്കാന്‍ തിങ്കളാഴ്ചവരെ സമയമുണ്ട്.

1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പ‍ഞ്ചായത്തുകളിലേക്കും 6 കോർപറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ആകെ വാർഡുകൾ- 23, 612, ആകെ വോട്ടർമാർ- 2,84,30,761, പ്രവാസി വോട്ടർമാര്‍- 2841.തിരുവനന്തപുരം മുതൽ എറണാകുളം വരെ വോട്ടെടുപ്പ് ഡിസംബർ 9ന് നടക്കും. തൃശൂർ മുതൽ കാസർഗോഡ് വരെ ഡിസംബർ 11നാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണൽ നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ത്തി!

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ത്തി!

 വിയന്ന: വാട്‌സ്ആപ്പില്‍ കനത്ത സുരക്ഷാ പിഴവ് കണ്ടെത്തി ഗവേഷകർ. 3.5 ബില്യണിലധികം സജീവ വാട്‍സ്ആപ്പ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകളും പ്രൊഫൈല്‍ വിവരങ്ങളും അനായാസം ചോർത്താൻ കഴിഞ്ഞതായി സുരക്ഷാ ഗവേഷകർ പറയുന്നു. ഇതിൽ ഇന്ത്യയിലെ 75 കോടി ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് വിവരങ്ങളും ഉൾപ്പെടുന്നു. അതേസമയം, വാട്‌സ്ആപ്പിലെ ഈ പിഴവ് ഇപ്പോൾ പരിഹരിച്ചിട്ടുണ്ടെന്നും ദുരുപയോഗത്തിന് തെളിവുകളില്ലെന്നും മെറ്റ പറയുന്നു. എങ്കിലും ഈ പ്രശ്‍നം വാട്‌സ്ആപ്പ് യൂസര്‍മാരുടെ സ്വകാര്യതയ്ക്ക് ഒരു പ്രധാന ഭീഷണിയായി കണക്കാക്കപ്പെടുന്നു. വാട്‌സ്ആപ്പില്‍ നിന്ന് കൈക്കലാക്കിയ ഡാറ്റാബേസ് പഠനത്തിന് ശേഷം നീക്കം ചെയ്‌തുവെന്നും ഗവേഷകര്‍ വ്യക്തമാക്കി.

വാട്‍സ്ആപ്പിന്‍റെ കോൺടാക്റ്റ്-ഡിസ്‍കവറി സിസ്റ്റത്തിലെ പിഴവിനെ ഒരു ലളിതമായ സാങ്കേതികത ഉപയോഗിച്ചാണ് വിയന്ന സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ മറികടന്നത്. അങ്ങനെ അവർക്ക് 3.5 ബില്യൺ ഫോൺ നമ്പറുകൾ വേർതിരിച്ചെടുക്കാൻ കഴിഞ്ഞു. വാട്‍സ്ആപ്പിന്‍റെ കോൺടാക്റ്റ്-ഡിസ്‌കവറി സിസ്റ്റത്തിൽ വളരെക്കാലമായി ഈ പ്രശ്‍നം നിലനിൽക്കുന്നുണ്ടെന്ന ഗവേഷകർ പറയുന്നു. വാട്‍സ്ആപ്പില്‍ ഒരു ഫോൺ നമ്പർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്ന സംവിധാനത്തിലാണ് പ്രശ്‍നമെന്ന് ഗവേഷകർ വിശദീകരിച്ചു. ഈ സിസ്റ്റത്തിന് ഒരു റേറ്റ് പരിധി ഇല്ലായിരുന്നു. അതിനാൽ ആർക്കും ഫോൺ നമ്പറുകൾ ആവർത്തിച്ച് പരിശോധിക്കാൻ കഴിയുമായിരുന്നു.

ഈ പിഴവ് ഉപയോഗിച്ച്, വിയന്ന സർവകലാശാലയിലെ ഗവേഷകർ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫോൺ നമ്പറുകൾ വാട്‌സ്ആപ്പില്‍ നിന്ന് ചോർത്തി. യാതൊരു നിയന്ത്രണവുമില്ലാതെ ഓരോ മണിക്കൂറിലും ദശലക്ഷക്കണക്കിന് നമ്പറുകൾ അവർക്ക് പരിശോധിക്കാൻ കഴിഞ്ഞു. നിരവധി അക്കൗണ്ടുകളിൽ നിന്ന് പ്രൊഫൈൽ ഫോട്ടോകളും സ്റ്റാറ്റസും മറ്റ് പ്രൊഫൈല്‍ വിവരങ്ങളും നേടാനും ഈ സാങ്കേതികവിദ്യ അവരെ അനുവദിച്ചു. 46.5 കോടി ഇന്ത്യൻ ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോകൾ, 'എബൗട്ട്' ടെക്സ്റ്റ്, കമ്പാനിയൻ-ഡിവൈസ് ഉപയോഗം, ബിസിനസ് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ മറ്റ് പ്രൊഫൈൽ വിവരങ്ങൾക്കൊപ്പം ഗവേഷകർക്ക് വേർതിരിച്ചെടുത്തു. വാട്‌സ്ആപ്പിലെ സുരക്ഷാ പിഴവ് മുതലെടുത്ത് ഈ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കിയിരുന്നെങ്കില്‍ അത് ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റ ചോർച്ച ആയി മാറിയേനെ എന്ന് ഗവേഷകർ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും ചുമതല സിഐഎസ്എഫ് വഹിക്കും. ഭീകര വാദ – അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങൾ സിഐഎസ്എഫ് കൈകാര്യം ചെയ്യും. ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പൊലീസ് സേനകളോ നിർവഹിക്കും.

നിലവിൽ 13 പ്രധാന തുറമുഖങ്ങൾ സിഐഎസ്എഫ് പരിധിയിലാണെങ്കിലും, 67 അധിക പ്രധാന തുറമുഖങ്ങളിലെ സുരക്ഷ ഉടൻ തന്നെ ഈ സേന കൈകാര്യം ചെയ്യും. കാർഗോ സ്‌ക്രീനിംഗ്, ആക്‌സസ് കൺട്രോൾ, മറ്റ് സുരക്ഷാ വിശദാംശങ്ങൾ എന്നിവ പ്രധാനമായും ഈ സേന കൈകാര്യം ചെയ്യും. ഇന്ത്യയിൽ കുറഞ്ഞത് 200 ഓളം ചെറുതും വലുതുമായ തുറമുഖങ്ങളുണ്ടെങ്കിലും 65 എണ്ണം മാത്രമേ കാർഗോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളൂ. നിലവിൽ സിഐഎസ്എഫ് പരിധിയിൽ ഇല്ലാത്ത മറ്റ് തുറമുഖങ്ങളിലെ സുരക്ഷ സംസ്ഥാന പൊലീസും സ്വകാര്യ ഏജൻസികളുമാണ് കൈകാര്യം ചെയ്യുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ നടത്തിയ സുരക്ഷാ യോഗങ്ങളിലാണ് തുറമുഖ സുരക്ഷ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തേജസ് യുദ്ധ വിമാനം തകർന്ന് വീണ സംഭവം; ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന

തേജസ് യുദ്ധ വിമാനം തകർന്ന് വീണ സംഭവം; ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയ്യാറാകും.

115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് ദുബായിൽ നടന്ന എയർ ഷോയിൽ പങ്കെടുത്തത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് ഏറ്റവും ഭാരം കുറഞ്ഞ ചെറു സൂപ്പർസോണിക് യുദ്ധ വിമാനമായ തേജസ്.ഹിന്ദുസ്ഥാൻ ഡെവലപ്പ്മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി തദ്ദേശിയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.

അതേസമയം, സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിങ്‌ കമാൻഡർ, നമൻഷ് സ്യാൽ ആണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിൽ എത്തിക്കും. ഹിമാചൽ പ്രദേശിലെ കാങ്ഡ സ്വദേശിയാണ് നമൻഷ് സ്യാൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിൽ വഴക്കുപറഞ്ഞു; പ്രദേശത്തെ നാല് സ്‌കൂളുകൾ അടിച്ച് തകർത്ത് സുഹൃത്തുക്കൾ; പിടിയിൽ

പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിൽ വഴക്കുപറഞ്ഞു; പ്രദേശത്തെ നാല് സ്‌കൂളുകൾ അടിച്ച് തകർത്ത് സുഹൃത്തുക്കൾ; പിടിയിൽ

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ വഴക്കുപറഞ്ഞതിന് സ്‌കൂളുകള്‍ അടിച്ച് തകര്‍ത്ത് സുഹൃത്തുക്കള്‍. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. പ്രദേശത്തുള്ള നാല് സ്‌കൂളുകളാണ് പ്രതികള്‍ അടിച്ചു തകര്‍ത്തത്.

വര്‍ക്കല വെന്നികോട് സ്വദേശികളായ ഷാനു (18), ശ്രീക്കുട്ടന്‍ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ സുഹൃത്തായ 17 കാരനെ വഴക്കുപറഞ്ഞതിനായിരുന്നു പരാക്രമം. പതിനേഴുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ തൊഴില്‍ ഭരണഘടനയെ ആധുനികവല്‍കരിച്ച് ഇന്നലെ പ്രാബല്യത്തില്‍വന്ന പുതിയ തൊഴില്‍ നിയമം തൊഴില്‍രംഗത്ത് ഒരുപോലെ ഗുണവും ദോഷവും ചെയ്യുന്നത്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും, മാനദണ്ഡങ്ങള്‍ സുസ്തിരമാക്കും, ആഗോള നിലവാരങ്ങളോട് പൊരുത്തപ്പെടുന്ന തൊഴില്‍ പരിസ്ഥിതി സൃഷ്ടിക്കും തുടങ്ങിയ കാര്യങ്ങളാണ്  ഇതുസംബന്ധിച്ച പ്രസ്താവനയില്‍ തൊഴില്‍ മന്ത്രാലയം അവകാശപ്പെടുന്നത്. 1930−50 കാലഘട്ടത്തില്‍ രൂപപ്പെടുത്തിയ തൊഴില്‍നിയമങ്ങള്‍ ഇന്നത്തെ ഡിജിറ്റല്‍, ഗിഗ് തൊഴില്‍ മേഖലകളോട് പൊരുത്തപ്പെടാത്തതിനാലാണ് സമഗ്ര നിയമപരിഷ്‌കാരം നടത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

പ്രധാന മാറ്റങ്ങള്‍

എല്ലാ തൊഴിലാളികള്‍ക്കും നിയമാനുസൃത നിയമന പത്രം

ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും പി.എഫും ഇ.എസ്.ഐയും ഉള്‍പ്പെടെയുള്ള മുഴുവന്‍ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും

എല്ലാവര്‍ക്കും കുറഞ്ഞ വേതനാവകാശം (മിനിമം വേജ്)

40 വയസിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷിക ആരോഗ്യപരിശോധന

വേതനം സമയത്ത് തന്നെ നിര്‍ബന്ധിതമായി നല്‍കുക, വിവേചനാധികാരമോ കാലതാമസമോ ഉള്ള വേതന രീതികള്‍ അവസാനിപ്പിക്കുക.

സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റ്.

മേഖല തിരിച്ചുള്ള സ്വാധീനം

കരാര്‍ ജീവനക്കാര്‍: ഒരു വര്‍ഷത്തിനുശേഷം ഗ്രാറ്റുവിറ്റി ഉള്‍പ്പെടെ സ്ഥിര ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും കരാര്‍ ജീവനക്കാരും അര്‍ഹരാണ്.

ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍: ആദ്യമായി നിയമപരമായ അംഗീകാരം, പ്രത്യേക ക്ഷേമ ഫണ്ടുകള്‍.

കരാര്‍ തൊഴിലാളികള്‍: ആവശ്യമായ സാമൂഹിക, ആരോഗ്യ സുരക്ഷാ ആനുകൂല്യങ്ങള്‍. വാര്‍ഷിക മെഡിക്കല്‍ പരിശോധനകള്‍, ന്യായമായ ചികിത്സ.

വനിതാ തൊഴിലാളികള്‍: തുല്യ വേതനം നല്‍കണം, തൊഴിലിടത്തില്‍ വിവേചനം പാടില്ല, സുരക്ഷാ മാനദണ്ഡങ്ങളോടുകൂടി വനിതകള്‍ക്കും രാത്രി ഷിഫ്റ്റ് അവസരങ്ങള്‍.

യുവജന തൊഴിലാളികള്‍: നിര്‍ബന്ധിത മിനിമം വേതനം, നിയമന പത്രം, അവധിക്കാലത്തെ വേതനം.

ചെറുകിട മേഖലയിലെ തൊഴിലാളികള്‍: സാമൂഹിക പരിരക്ഷ, മിനിമം വേതനം, സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍, വ്യക്തമായ ജോലി സമയം. 

ബീഡി, പ്ലാന്റേഷന്‍, ടെക്‌സ്‌റ്റൈല്‍, ഡോക്ക് തൊഴിലാളികള്‍: വിപുലീകരിച്ച സുരക്ഷാ സംവിധാനങ്ങള്‍,  ഉയര്‍ന്ന വേതനം, വൈദ്യസഹായം, നിശ്ചിത സമയം, നിര്‍ബന്ധിത ഓവര്‍ടൈം പേയ്‌മെന്റുകള്‍.

ഓഡിയോവിഷ്വല്‍ ആൻഡ് ഡിജിറ്റല്‍ മീഡിയ: നിശ്ചിത ഘടനയുള്ള തൊഴില്‍ നിബന്ധനകള്‍, സമയബന്ധിതമായ വേതനം, ഓവര്‍ടൈം പരിരക്ഷകള്‍.

ഖനി, മറ്റ് അപകടകരമായ വ്യവസായ രംഗം: ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ അനിവാര്യം, വാര്‍ഷിക പരിശോധനകള്‍, നിര്‍ബന്ധിത സുരക്ഷാ സമിതികള്‍, സ്ത്രീകള്‍ക്ക് പ്രത്യേത സംരക്ഷണം.

ഐ.ടി ആൻഡ്  ഐ.ടി.ഇ.എസ്: എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ നിര്‍ബന്ധിത ശമ്പളം, പരാതി പരിഹാരത്തിന് സംവിധാനം, തുല്യ വേതനം, സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റ് അവസരം.

കയറ്റുമതി മേഖല: ഗ്രാറ്റുവിറ്റി, പി.എഫ്, സ്ത്രീകള്‍ക്ക് സുരക്ഷിത രാത്രി ഷിഫ്റ്റുകള്‍, സമയബന്ധിതമായ വേതന പരിരക്ഷകള്‍.
നിയമത്തിലെ തൊഴിലാളി വിരുദ്ധ നയങ്ങള്‍

12 മണിക്കൂര്‍ ജോലിസമയം: നിശ്ചിത ഇടവേളകള്‍ നല്‍കിയോ ആഴ്ചയില്‍ ഒന്നിലധികം ദിവസം അവധി നല്‍കിയോ ജോലി സമയം 12 മണിക്കൂര്‍ ആക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.

സമരം ചെയ്യാന്‍ നോട്ടിസ്: തൊഴിലാളികള്‍ക്കു സമരം ചെയ്യാന്‍ മുന്‍കൂര്‍ നോട്ടിസ് നല്‍കേണ്ടിയിരുന്നില്ല എങ്കില്‍, ഇനി സമരം ചെയ്യുന്നതിന് 60 ദിവസം മുമ്പ് നോട്ടിസ് നല്‍കണം. സ്ഥാപനത്തിലെ പകുതിയിലേറെ ജീവനക്കാര്‍ സംഘടിതമായി അവധിയെടുക്കുന്നതും സമരമായി കണക്കാക്കും.

മിനിമം വേതനം ഇല്ലാത്തവര്‍ കൂടുതല്‍: രാജ്യത്തെ തൊഴിലാളികളില്‍ 94 ശതമാനവും അസംഘടിത, പരമ്പരാഗത കാര്‍ഷിക രംഗത്തായതിനാല്‍, ഇവരുടെ മിനിമം വേതനം സംബന്ധിച്ച് നിയമത്തില്‍ പറയുന്നില്ല. ഇവരുടെ മിനിമംവേതനം പ്രതിമാസം 21,000 രൂപയാക്കണമെന്ന ശുപാര്‍ശ കേന്ദ്ര തള്ളുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെർച്വൽ അറസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചു; ദമ്പതികളിൽ നിന്ന് ഒരു കോടി രൂപയിലധികം കൈക്കലാക്കി തട്ടിപ്പ് സംഘം

വെർച്വൽ അറസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചു; ദമ്പതികളിൽ നിന്ന് ഒരു കോടി രൂപയിലധികം കൈക്കലാക്കി തട്ടിപ്പ് സംഘം

പത്തനംതിട്ട: വെര്‍ച്വല്‍ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് ഒരു കോടി രൂപയിലധികം. മല്ലപ്പള്ളി സ്വദേശികളായ കിഴക്കേല്‍ വീട്ടില്‍ ഷേര്‍ലി ഡേവിഡ് (63), ഭര്‍ത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച തട്ടിപ്പുകാര്‍ വെര്‍ച്വല്‍ അറസ്റ്റാണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്ന് പല തവണകളായി പണം തട്ടി. പണം നഷ്ടപ്പെട്ട ദമ്പതികള്‍ കുടുംബമായി അബുദാബിയില്‍ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് ദമ്പതികള്‍ നാട്ടിലെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം 18നാണ് അജ്ഞാത ഫോണില്‍ നിന്നും ഷേര്‍ലി ഡേവിഡിന് കോള്‍ വരുന്നത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് ഷേര്‍ലിയെ തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചു. ഫോണ്‍ വിളിച്ചയാള്‍ മറ്റൊരു ഫോണ്‍ നമ്പര്‍ പറയുകയും അത് ഷേര്‍ളിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ആ നമ്പറിനെതിരെ നിരവധി ആളുകള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും തട്ടിപ്പ് സംഘം പറഞ്ഞു. ചെമ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ജാമ്യമെടുക്കണമെന്നും ഇല്ലെങ്കില്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് വാറണ്ട് അയച്ച് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പല തവണകളായി ദമ്പതികളുടെ കയ്യില്‍ നിന്നും ഒരു കോടി രൂപയിലധികം തട്ടിപ്പ് സംഘം കൈക്കലാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍

തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍

കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുപരിസരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍. സംഭവത്തില്‍ വീട്ടുടമ്മ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്. തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം. കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.

മരിച്ചയാളെ പരിചയമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ ജോര്‍ജ് കടയില്‍ പോയി ചാക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നൽകുന്നത്. താൻ ചാക്ക് വാങ്ങിയെന്നും എങ്ങനെ കടയിൽ എത്തിയെന്ന് അറിയില്ലെന്നും ജോർജ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മംദാനി മികച്ച മേയര്‍, ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കില്ല, സഹായിക്കും; മംദാനിയെ പുകഴ്ത്തി ട്രംപ്

മംദാനി മികച്ച മേയര്‍, ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കില്ല, സഹായിക്കും; മംദാനിയെ പുകഴ്ത്തി ട്രംപ്

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനി നന്നായി പ്രവര്‍ത്തിക്കുന്തോറും താന്‍ സന്തോഷവാനാണെന്ന് ട്രംപ് പറഞ്ഞു. മംദാനിയുടെ വിജയത്തെയും ട്രംപ് പ്രശംസിച്ചു. ഓവൽ ഓഫീസിൽ വെച്ചുള്ള ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

'ഞങ്ങള്‍ യോഗം കൂടി. ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു ഇത്. നമ്മള്‍ ഇഷ്ടപ്പെടുന്ന മികച്ച രീതിയിൽ നയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വീടിനെക്കുറിച്ചും വീട് നിര്‍മിക്കുന്നതിനെ കുറിച്ചും ഭക്ഷണത്തിന്റെ വിലക്കയറ്റത്തിനെ കുറിച്ചുമെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്തു', ട്രംപ് പറഞ്ഞു. മംദാനി മികച്ച മേയറാണെന്നും ട്രംപ് പ്രശംസിച്ചു. തന്റെ വോട്ടര്‍മാര്‍ പോലും മംദാനിയെ പിന്തുണച്ചെന്നും അതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ട്രംപ് പറഞ്ഞു.

മംദാനിയെ മേയറായി തെരഞ്ഞെടുത്താല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് സമയത്ത് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മംദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇതില്‍ നിന്നും പിന്നോട്ട് പോകുന്നതായി ട്രംപ് പറഞ്ഞു. താന്‍ മംദാനിയെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വേദനിപ്പിക്കാനല്ലെന്നും ട്രംപ് പറഞ്ഞു. മംദാനിക്ക് മികച്ച കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ന്യൂയോര്‍ക്ക് സിറ്റിയുടെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട ആശങ്കകളിലായിരുന്നു ചര്‍ച്ച കേന്ദ്രീകരിച്ചതെന്നും മംദാനി പറഞ്ഞു. 'അമേരിക്കയിലെ ഏറ്റവും ചെലവേറിയ നഗരമായ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് അവര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഭക്ഷണം എത്തിച്ച് നല്‍കേണ്ടതുണ്ട്. വാടക, നിത്യസാധനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു', മംദാനി പറഞ്ഞു.

ന്യൂയോര്‍ക്ക് സിറ്റി ട്രംപിനെ സ്‌നേഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും മംദാനി മറുപടി നല്‍കി. ജീവിതച്ചെലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്ത നിരവധി ന്യൂയോര്‍ക്ക് ജനങ്ങളുണ്ടെന്ന് തനിക്ക് അറിയാം. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വില ഏര്‍പ്പെടുത്താനുള്ള അജണ്ടയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മംദാനി പറഞ്ഞു. വിയോജിക്കാന്‍ ഒരുപാട് കാര്യമുണ്ടെങ്കിലും ന്യൂയോര്‍ക്കുകാരെ സേവിക്കുന്നതിനുള്ള പൊതുവായ കാര്യങ്ങളിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മംദാനി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 21 November 2025

ഗുരുവായൂ‌ർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി

ഗുരുവായൂ‌ർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം, നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി. കൂടാതെ ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണമെന്നും ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി വരുന്നവർക്ക് മാത്രമായി മാറ്റിവെക്കണം. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളോടൊപ്പമുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കോടതി നിർദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞ് മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞ് മരിച്ചു

കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് കുവൈത്തിൽ മരിച്ചു. കുവൈത്തിലെ പ്രവാസി മലയാളി ദമ്പതികളായ കൊയിലാണ്ടി സ്വദേശി ജവാദിന്‍റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് (ഒമ്പതു മാസം) ആണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് രണ്ടു ദിവസമായി കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റുമായ വി.പി ഇബ്രാഹിം കുട്ടിയുടെ മകന്‍റെ മകനാണ് എസ്രാൻ ജവാദ്. മയ്യിത്ത് കുവൈത്തിൽ ഖബറടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹം ഇന്ന് നടക്കാനിരിക്കെ വധു വാഹനാപകടത്തിൽപ്പെട്ടു; മൂഹർത്തം തെറ്റിക്കാതെ ആശുപത്രിയിൽ താലികെട്ട്

വിവാഹം ഇന്ന് നടക്കാനിരിക്കെ വധു വാഹനാപകടത്തിൽപ്പെട്ടു; മൂഹർത്തം തെറ്റിക്കാതെ ആശുപത്രിയിൽ താലികെട്ട്

കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയിൽ താലികെട്ടി. ആലപ്പുഴ തുമ്പോളി സ്വദേശി ഷാരോണും ആവണിയുമായി അപകടം ഉണ്ടാക്കിയ വേദനക്കിടയിലും വിവാഹിതരായത്. അതേസമയം തന്നെ വിവാഹം നടക്കേണ്ട മണ്ഡപത്തിൽ എത്തിയ അതിഥികൾക്ക് സദ്യയും വിളമ്പി.

ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങും വരെയാണ് വധു ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ആദ്യം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലെത്തിച്ചു.

അപകട വിവരം അറിഞ്ഞതോടെ വരനും ബന്ധുക്കളും ആശുപത്രിയിൽ എത്തി. ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രികിടക്കയിൽ വച്ച് താലികെട്ടാൻ തീരുമാനിച്ചു. നട്ടെല്ലിന് പരfക്കേറ്റ ആവണിക്ക് ശസ്‌ത്രക്രിയ ആവശ്യമാണ്.  അതേസമയം തന്നെ വിവാഹം നിശ്ചയിച്ച ഓഡിറ്റോറിയത്തിൽ എത്തിയ അതിഥികൾക്ക് സദ്യയും വിളമ്പി.