Tuesday, 25 November 2025

കുടിവെള്ളമില്ല; കാക്കനാട് NGO ക്വാർട്ടേഴ്സിൽ കുടിവെള്ളം മുടങ്ങിയിട്ട് 5 ദിവസം

കുടിവെള്ളമില്ലാതെ വലഞ്ഞ് കാക്കനാട് എൻജിഒ ക്വാട്ടേഴ്സിലെ താമസക്കാർ. കഴിഞ്ഞ അഞ്ച് ദിവസമായി പ്രദേശവാസികൾക്ക് കുടിവെള്ളം മുടങ്ങിയിട്ട്. നൂറിലധികം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിലായത്. വാട്ടർ അതോറിറ്റിയെ വിവരമറിയിച്ചിട്ടും നടപടിയില്ലാതെ വന്നതോടെ പ്രദേശവാസികൾ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു.

കിണറിലാതെ ഈ പ്രദേശത്ത് ഒന്നരടമാണ് കുടിവെള്ളം എത്തികൊണ്ടിരുന്നത്. രാവിലെ ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് നൽകിയിരുന്നു എന്നാൽ അത് പ്രാഥമിക കാര്യങ്ങൾക്ക് മാത്രമാണ് തികഞ്ഞത്. വാൽവ് ഓപ്പറേഷന്റെ പേരിൽ കുടിവെള്ളത്തിന് തടസമുണ്ടാകുന്നത് പതിവാണെന്നും വാർഡ് കൗൺസിലർ വ്യക്തമാക്കി. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. 2000 ലിറ്ററിന്റെ ടാങ്കിൽ വെള്ളമടിക്കുന്നതിന് 700 രൂപയാണ് നൽകുന്നത്. കഴിഞ്ഞ 2 ദിവസമായി പൈപ്പ് പൊട്ടിയിരിക്കുന്നതിനാൽ ഇത് ശെരിയാകുന്നതിന്റെ പിറകെ ആയിരുന്നുവെന്നാണ് വാട്ടർ അതോറിറ്റി പറഞ്ഞതെന്നും താമസക്കാർ പറയുന്നു. പ്രതിഷേധിക്കുന്ന പ്രദേശവാസികളുടെ പൊലീസ് ചർച്ച നടത്തുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായിൽ കെ.എച്ച്.ആർ.എ അന്താരാഷ്ട്ര ബിസിനസ് കോൺക്ലേവ് 2025 നടത്തി

കൊച്ചി: അന്താരാഷ്ട്ര തലത്തിൽ ഹോട്ടൽ, റസ്റ്റോറന്റ് വ്യവസായം നടത്തുന്നവരുടെ സൗഹൃദകൂട്ടായ്മയ്ക്കായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷ ൻ (കെ.എച്ച്.ആർ.എ) ഇന്റർനാഷണൽ ബിസിനസ്‌വിഷൻ 2025 അന്താരാഷ്ട്ര കോൺക്ലേവ് ദുബായിൽ സംഘടിപ്പിച്ചു.

ദുബായ് അൽന്ദയിലുള്ള ലാവണ്ടർ ഹോട്ടലിൽ നടന്ന കോൺക്ലേവ് ഏഷ്യൻ ഡ്യൂബെൻ ഫെഡറേഷൻ പ്രസിഡന്റും ഒമർ അൽ മർസൂക്കി ഗ്രൂപ്പ് ഒഫ് കമ്പ നികളുടെ ചെയർമാനുമായ മേജർ ഡോ. ഒമർ മുഹമ്മദ് സുബീർ മുഹമ്മദ് അൽ മർസൂക്കി ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ആർ.എ സംസ്ഥാന പ്രസിഡൻ്റ് കെ.പി. ബാലകൃഷ്ണ പൊതുവാൾ അദ്ധ്യക്ഷനായി

ദുബായ്ഭക്ഷ്യസുരക്ഷാവിദഗ്ദ്ധൻ ബോബികൃഷ്ണ, ഫ്രണ്ട്സ്ഒഫ് ക്സാസ്-ഇൻ്റർനാഷണൽ ഡയറക്ടർ റെജി കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായി. കെ.എച്ച്.ആർ. എസംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ സ്വാഗതം പറഞ്ഞു. ഹോട്ടൽ വ്യവസായവും വിദേശ മലയാളികളും എന്ന വിഷയത്തിൽ പാരഗൺ ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് ചെയർമാൻ സുമേഷ്ഗോവിന്ദ് സംസാരിച്ചു. ഡോ. ടി.എം. സിറാജ്, മൊയ്തീൻകുട്ടിഹാജി, അഡ്വ. ജമാൽ, ഉവൈസ്, പി. പോൾ റാഫേൽ എന്നിവർ സംസാരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 24 November 2025

ഒടുവിൽ ബണ്ടി ചോറിനെ വിട്ടയച്ചു, അഡ്വ ബിഎ ആളൂരിന്‍റെ ഓഫീസിലേക്ക് പോയി, സംശയാസ്പദമായി ഒന്നുമില്ലെന്ന് റെയിൽവെ പൊലീസ്

കൊച്ചി: കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന വിട്ടയച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ബണ്ടി ചോറിനെ ഇന്ന് വൈകിട്ടോടെയാണ് വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. ആളൂർ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നാണ് ബണ്ടി ചോർ പറഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു എന്നും ദേവേന്ദർ സിംഗ് എന്ന ബണ്ടി ചോർ പറഞ്ഞു.

 ഇന്നലെ രാത്രിയാണ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് മുറിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ മുതൽ ബണ്ടി സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചു. ബണ്ടി ചോർ പറയുന്നത് പൂർണ്ണമായും പൊലീസ് ആദ്യഘട്ടത്തിൽ വിശ്വസിച്ചിരുന്നില്ല. തുടര്‍ന്നാണ് സൗത്ത് റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ വെച്ചത്. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനൊടുവിലാണിപ്പോള്‍ വിട്ടയച്ചത്. ഹൈക്കോടതിയിൽ നിയമപരമായ ആവശ്യത്തിന് അഭിഭാഷകൻ ആളൂരിനെ കാണാൻ വന്നതെന്നാണ് ബണ്ടി ചോറിന്‍റെ വിശദീകരണം സ്ഥിരീകരിച്ചശേഷമാണ് വിട്ടയച്ചത്.

നിലവിലെ കേസുകളിൽ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയിരിക്കുകയാണ് ബണ്ടി ചോർ.പതിറ്റാണ്ട് മുമ്പ് വളരെ പേടിയോടെ കേട്ട പേരാണ് ബണ്ടി ചോറിന്റേത്. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഇയാൾക്ക് കേസുള്ളത്. ഈ കേസുകളിൽ ജാമ്യത്തിലാണ്.ഹൈക്കോടതി തനിക്ക് അനുകൂലമായി ഒരു ഉത്തരവിട്ടിരുന്നുവെന്നും ചില തൊണ്ടിമുതലുകളും തന്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചുകളും ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്ത് പൊലീസ് പിടിച്ചുവെച്ചിരുന്നുവെന്നും അത് വിട്ടുനൽകാൻ ഹൈക്കോടതി തനിക്ക് അനുകൂലമായ ഉത്തരവിട്ടിരുന്നുവെന്നുമാണ് ബണ്ടി ചോര്‍ പറയുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിയ്ക്ക് ദാരുണാന്ത്യം

കൊല്ലം കടയ്ക്കല്‍ സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന പ്രശാന്താണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹിയിലെ മലീനീകരണത്തിനെതിരെയുള്ള ജെൻ സി പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം; 22 പേർ അറസ്റ്റിൽ

ഡൽഹിയിൽ വർദ്ധിച്ചുവരുന്ന മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റിൽ നടത്തിയ ജെൻ സി പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം.  കഴിഞ്ഞയാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻഡർ മാധ്‌വി ഹിദ്മയുടെ പോസ്റ്ററുകൾ ഉപയോഗിച്ചും അദ്ദേഹത്തെ പിന്തുണച്ചുമായിരുന്നു പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കിയത്.‘മാധ്‌വി ഹിദ്മ അമർ രഹേ’ (മാധ്‌വി ഹിദ്മ മരിക്കുന്നില്ല) എന്നായിരുന്നു പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചക്രവാതചുഴിയും ശക്തി കൂടിയ ന്യൂനമർദവും; അടുത്ത 5 ദിവസം ശക്തമായ മഴ; 7 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ചക്രവാതചുഴിയും ശക്തി കൂടിയ ന്യൂനമർദവും കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി നാളെയോട് കൂടി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത.

മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low Pressure) മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്യുന്നു . അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നവംബർ 24 മുതൽ 26 വരെ ഇടി മിന്നലിനും സാധ്യത

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവിൽ വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് രണ്ട് മലയാളി നഴ്‌സിങ് വിദ്യാർത്ഥികൾ മരിച്ചു

ബെംഗളൂരു: വന്ദേ ഭാരത് ട്രെയിനിടിച്ച് കേരളത്തിൽ നിന്നുള്ള രണ്ട് നഴ്‌സിങ് വിദ്യാർത്ഥികൾ ബെംഗളൂരുവിൽ മരിച്ചു. ചിക്കബനവര റെയിൽവെ സ്റ്റേഷനിൽ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ബെംഗളൂരുവിലെ സപ്‌തഗിരി കോളേജ് വിദ്യാർത്ഥികളും പത്തനംതിട്ട സ്വദേശികളുമായ സ്റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.35 ഓടെ ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്ക് പോയ വന്ദേ ഭാരത് ട്രെയിനിടിച്ചാണ് മരണം. സംഭവ സ്ഥലത്ത് തന്നെ രണ്ട് പേരും മരിച്ചു.

ഇരുവരുടേതും അപകടമരണമാണോയെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ഇരുവരും തങ്ങളുടെ താമസസ്ഥലത്തേക്ക് പോകാൻ റെയിൽവെ പാളം മുറിച്ചുകടക്കുമ്പോൾ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബെലഗാവിയിലേക്ക് പോയ ട്രെയിൻ സമയക്രമം പാലിക്കുന്നതിനായി അതിവേഗത്തിലാണ് ഓടിയതെന്നാണ് വിവരം. സംഭവത്തിൽ ബെംഗളൂരു റൂറൽ റെയിൽവെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ബെംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരുടേതും അപകടമരണമാണോയെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ഇരുവരും തങ്ങളുടെ താമസസ്ഥലത്തേക്ക് പോകാൻ റെയിൽവെ പാളം മുറിച്ചുകടക്കുമ്പോൾ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിൽ ഇഖാമ, വിസ ഫീസുകള്‍ കുത്തനെ ഉയരും, പുതിയ നിരക്കുകൾ ഉടൻ പ്രബല്യത്തിൽ വരുമെന്ന് സൂചന

 ദുബൈ: റെസിഡൻസി, വിസ ഫീസുകൾ വർധിപ്പിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. എല്ലാ വിഭാഗങ്ങളിലുമുള്ള എന്‍ട്രി വിസകള്‍, സന്ദര്‍ശക വിസകള്‍, താമസ പെര്‍മിറ്റുകള്‍, അപേക്ഷ നടപടിക്രമങ്ങള്‍ എന്നിവയില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുക്കിയ നിരക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ഒരു മാസം കഴിഞ്ഞാലാണ് പ്രാബല്യത്തിൽ വരികയെന്ന് 'കുവൈത്ത് ടൈംസ്' റിപ്പോർട്ട് ചെയ്തു. സ​ർ​ക്കാ​ർ വി​സി​റ്റ്, ബി​സി​ന​സ് വി​സി​റ്റ്, ഫാ​മി​ലി വി​സി​റ്റ്, വൈ​ദ്യ ചി​കി​ൽ​സ വി​സി​റ്റ്, മ​ൾ​ടി​പ്പി​ൾ എ​ൻ​ട്രി, ടൂ​റി​സം വി​സി​റ്റ്, കൊ​മേ​ഴ്സ്യ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള സ​ന്ദ​ർ​ശ​നം, സാം​സ്കാ​രി​ക സാ​മൂ​ഹി​ക ഇ​വ​ന്റു​ക​ൾ​ക്കായുള്ള സ​ന്ദ​ർ​ശ​നം എ​ന്നി​വ​ക്കെ​ല്ലാം ഫീ​സ് 10 ദീ​നാ​ർ ആ​യി ഉ​യ​രു​മെ​ന്നാ​ണ് സൂചന.

കഴിഞ്ഞ വർഷം പുറത്തിറക്കിയ താമസ നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരമാണ് ഈ മാറ്റങ്ങൾ. ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 800 ദിനാറായി മന്ത്രാലയം സ്ഥിരീകരിച്ചു. മാതാപിതാക്കൾ അല്ലെങ്കിൽ സഹോദരങ്ങൾ പോലുള്ള അടുത്ത കുടുംബാംഗങ്ങൾ അല്ലാത്തവരെ ആശ്രിത വിസയിൽ കൊണ്ടുവരുന്നതിനുള്ള ഫീസ് പ്രതിവർഷം 300 ദിനാറായി ഉയർത്തി. പുതിയ നിയമങ്ങളിൽ പുതുക്കിയ ഫീസുകൾ, ആശ്രിതർക്കുള്ള പുതിയ വ്യവസ്ഥകൾ, വിസിറ്റ് വിസകൾ നീട്ടുന്നതിനും മാറ്റുന്നതിനുമുള്ള വിപുലമായ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്; കസ്റ്റഡിയിലായ മുന്‍ കൗണ്‍സിലര്‍ നിലവിൽ കോൺഗ്രസ് വിമത സ്ഥാനാര്‍ത്ഥി

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലായ മുന്‍ കൗണ്‍സിലര്‍ വി കെ അനില്‍ കുമാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി. കോട്ടയം നഗരസഭ 39-ാം വാര്‍ഡായ ഇലിക്കലില്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥിയാണ് അനില്‍ കുമാര്‍. നഗരസഭ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എംപി സന്തോഷ് കുമാറിനെതിരെ മത്സരിക്കാനിരിക്കുകയായിരുന്നു അനില്‍.

കോണ്‍ഗ്രസുമായി നിലവില്‍ ബന്ധമൊന്നുമില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ പ്രാദേശിക സിപിഐഎം നേതാക്കളുമായി അനില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും എന്നാല്‍ എല്‍ഡിഎഫില്‍ നിന്നും സീറ്റ് ലഭിക്കാതെ വന്നതോടെ വിമതനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുസ്ലീം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രംപിനെ പ്രശംസിച്ച് നെതന്യാഹു

'മുസ്ലീം ബ്രദർഹുഡി'നെ ​​ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രാദേശിക, ആഗോള സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ആവശ്യമായ നടപടിയെന്നാണ് നെതന്യാഹു പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.

"മുസ്ലിം ബ്രദർഹുഡ് സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനും നിയമവിരുദ്ധമാക്കാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. മിഡിൽ ഈസ്റ്റിലുടനീളവും മിഡിൽ ഈസ്റ്റിനപ്പുറവും സ്ഥിരതയെ അപകടപ്പെടുത്തുന്ന ഒരു സംഘടനയാണിത്."  നെതന്യാഹു എക്‌സിൽ എഴുതി

മുസ്ലീം ബ്രദർഹുഡും അനുബന്ധ സംഘടനകളും പ്രാദേശിക സ്ഥിരതയ്ക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നുവെന്ന ഇസ്രായേലിന്റെ ദീർഘകാല നിലപാടിനുള്ള അംഗീകാരം കൂടിയാണിത്. മുസ്ലീം ബ്രദർഹുഡിന്റെ അനുബന്ധ സംഘടനകളിൽ ചിലതിനെ നിയമവിരുദ്ധ സംഘടനകളായി ഇസ്രായേൽ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടയുടെ പുറത്ത് ഭിത്തിയിൽ സ്ക്രൂ ചെയ്ത് വെച്ച 6000 രൂപയുടെ മോട്ടോർ, കാണാനില്ല, അന്വേഷിച്ചപ്പോൾ കിട്ടിയത് ആക്രികടയിൽ നിന്ന്, അറസ്റ്റ്

 ആലപ്പുഴ: അടഞ്ഞു കിടന്ന കടയിൽ നിന്നും മോട്ടോർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് ഉടൻ പിടികൂടി. നവംബർ 13ന് വൈകിട്ട് ഉടമസ്ഥൻ കടയിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതികൾ മോഷണം നടത്തിയത്. കടയുടെ പുറത്ത് ഭിത്തിയിൽ സ്ക്രൂ ഉപയോഗിച്ച് ഫിറ്റ് ചെയ്തിരുന്ന 6000 രൂപ വിലയുള്ള വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറാണ് പ്രതികൾ മോഷണം ചെയ്തെടുത്ത് വിറ്റത്. തുറവൂർ പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ നികർത്തിൽ വിനയൻ പി വി (19), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 16-ാം വാർഡിൽ നികർത്തിൽ 'ജയ്മോൻ' എന്ന് വിളിക്കുന്ന വർഗീസ് എൻ ടി (19), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 14-ാം വാർഡിൽ തട്ടാവെളിയിൽ വൈശാഖ് രാജു (21), തുറവൂർ പഞ്ചായത്ത് 14-ാം വാർഡിൽ മാക്കിത്തറ വീട്ടിൽ അശ്വിൻ ദേവ് (19) എന്നിവരാണ് പൊലീസ് പിടിയിലായത്. 

പ്രതികൾ മോഷ്ടിച്ചെടുത്ത മുതൽ പിന്നീട് സ്റ്റേഷൻ പരിധിയിലെ ആക്രികടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയ് മോഹന്റെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ ബജിത്ത് ലാൽ, വേണുഗോപാൽ, സിവിൽ പൊലീസ് ഓഫിസര്‍ വിജേഷ്, രഞ്ജിത്ത്, പ്രവീൺ, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂർ മൃഗശാലയിൽ ആൺ കടുവ ചത്തു

തൃശൂർ മൃഗശാലയിൽ ആൺ കടുവ ചത്തു

തൃശൂർ: ചെമ്പൂക്കാവിലെ പഴയ മൃഗശാലയിൽ മൂന്നു മാസമായി പ്രത്യേക പരിചരണത്തിലായിരുന്ന ഹൃഷിരാജ് എന്ന ആൺകടുവ ചത്തു. 25 വയസ് പ്രായമുണ്ട്. പ്രായാധിക്യം കാരണം അവശനിലയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി കൂട്ടിൽ ചത്ത നിലയിലായിരുന്നു. തീർത്തും ചലന ശേഷിയില്ലാതായ കടുവയ്ക്ക് പ്രത്യേക പരിചരണം നൽകി വരികയായിരുന്നു.ശനിയാഴ്ച ഭക്ഷണം കഴിക്കാതിരുന്ന കടുവ, രാത്രിയോടെ ഏറെ അവശനായി. 2015ലാണ് വയനാട്ടിലെ സുൽത്താൻ ബത്തേരി റേഞ്ചിൽ കാട്ടിക്കുളത്ത് നിന്നും ഇതിനെ പിടികൂടുന്നത്. ഈയിടെ കാലുകളുടെ പേശികൾ ദുർബലമായതോടെ നടക്കാൻ കഴിയാത്ത നിലയായി. അവശതയുള്ളതിനാൽ പുതിയ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയിരുന്നില്ല. ഇരുപതു വയസ് വരെയാണ് കടുവ കാട്ടിൽ ജീവിക്കാറ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് മറിഞ്ഞു; നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളുരു: കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം. മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ പുലര്‍ച്ചെ 2.15 നും 2.30 നും ഇടയിലാണ് അപകടം നടന്നത്.

നാലുപേരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. ശബരിമലയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. ഡ്രൈവര്‍ അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച, തിരുപ്പൂര്‍ ജില്ലയിലെ പെരുമനല്ലൂരിന് സമീപം ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ബസ് ഒരു ലോറിയുടെ പിന്നില്‍ ഇടിച്ച് 37 ഓളം ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിരുന്നു.