Tuesday, 25 November 2025

വൈറലാകണം, പെൺകുട്ടികളെ കത്തി കാട്ടി തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് വീഡിയോ പകർത്തും; 'ലേഡി ഗാങ്' അറസ്റ്റിൽ

വൈറലാകണം, പെൺകുട്ടികളെ കത്തി കാട്ടി തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് വീഡിയോ പകർത്തും; 'ലേഡി ഗാങ്' അറസ്റ്റിൽ

വൈറലാവാനുള്ള മാർഗങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പുതിയ തലമുറ. അതിനായി എന്ത് മാർഗ്ഗവും പരീക്ഷിക്കാന്‍ അവർ തയ്യാറാണ്. അതില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. മധ്യപ്രദേശില്‍ നിന്നും അത്തരമൊരു അസാധാരണ വാര്‍ത്ത പുറത്ത് വന്നു. കേൾവിക്കാരെ അമ്പരപ്പിക്കുന്ന കൃത്യം ചെയ്തത് ഒരു കൂട്ടം യുവതികളാണ്. എല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി മാത്രമായിരുന്നെന്നാണ് സംഘം പോലീസിനോട് ഏറ്റുപറഞ്ഞതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

മധ്യപ്രദേശിലെ ജബൽപൂരിൽ 'ലേഡി ഗാങ്ങ്' എന്ന പേരിൽ ഒരു കൂട്ടം യുവതികൾ, പെൺകുട്ടികളെ കത്തിമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോകും. പിന്നീട് ഇവരെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്യും. ഇതിന്‍റെയെല്ലാം വീഡിയോ ചിത്രീകരിച്ച് അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ് ഇവരുടെ പരിപാടിയെന്ന് പോലീസ് പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോലീസിന് നേരെ ബോംബേറിഞ്ഞ കേസിൽ പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി അടക്കം 2 പേർക്ക് 20 വർഷം തടവ്

പോലീസിന് നേരെ ബോംബേറിഞ്ഞ കേസിൽ പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി അടക്കം 2 പേർക്ക് 20 വർഷം തടവ്

കണ്ണൂര്‍: പയ്യന്നൂരില്‍ പോലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാർ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാവും. പയ്യന്നൂര്‍ നഗരസഭ 46ാം വാര്‍ഡ് പുതിയങ്കാവിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പയ്യന്നൂര്‍ കാറമേല്‍ വി കെ നിഷാദ്, വെള്ളൂര്‍ ടിസിവി നന്ദകുമാര്‍ എന്നിവരെയാണ് ശിക്ഷിച്ചത്

കേസിലെ മറ്റുപ്രതികളായ എ മിഥുന്‍, കെ വി കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി കെ നിഷാദ്.

2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂര്‍ എസ്‌ഐ ആയിരുന്ന കെ പി രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കില്‍ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വധശ്രമം, സ്‌ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകള്‍ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെള്ളത്തിന് പകരം ആസിഡ് ഒഴിച്ച് ഭക്ഷണം പാകംചെയ്തു; ഒരു കുടുംബത്തിലെ ആറ് പേര്‍ ആശുപത്രിയില്‍

വെള്ളത്തിന് പകരം ആസിഡ് ഒഴിച്ച് ഭക്ഷണം പാകംചെയ്തു; ഒരു കുടുംബത്തിലെ ആറ് പേര്‍ ആശുപത്രിയില്‍

ആസിഡ് ഒഴിച്ച് പാകംചെയ്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ (West Bengal) ഒരു കുടുംബത്തിലെ ആറ് പേര്‍ ആശുപത്രിയിലായി. വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഘടാലില്‍ നിന്നുള്ള ഒരു കുടുംബത്തിലുള്ളവരാണ് അബദ്ധത്തില്‍ വെള്ളത്തിന് പകരം ആസിഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചത്. ഇവരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് കുട്ടികളുമുണ്ട്. ഘടാലിലെ മനോഹര്‍പൂര്‍ I ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രത്‌നേശ്വര്‍ബതി പ്രദേശത്താണ് സംഭവം നടന്നത്. നവംബര്‍ 23-ന് ആസിഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചതിന് പിന്നാലെ ആറ് പേരും അവശനിലയിലായിലാകുകയായിരുന്നു.

ആസിഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചയുടനെ ആറ് പേര്‍ക്കും കടുത്ത വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് കഠിനമായ ചര്‍ദ്ദിയും അനുഭവപ്പെട്ടു. ആദ്യം ഇവരെ ഘടാലിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യം വഷളായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

7 ലക്ഷത്തിലധികം രൂപ 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് നോട്ടീസ്; നെയ്യാറ്റിൻകരയിൽ നിർമാണ തൊഴിലാളി ജീവനൊടുക്കി

7 ലക്ഷത്തിലധികം രൂപ 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് നോട്ടീസ്; നെയ്യാറ്റിൻകരയിൽ നിർമാണ തൊഴിലാളി ജീവനൊടുക്കി

തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് നിര്‍മാണ തൊഴിലാളി ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര പഞ്ചാകുഴി സ്വദേശി ബൈജുവാണ് ജീവനൊടുക്കിയത്. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെയാണ് ബൈജുവിനെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്നും 2013ല്‍ മൂന്ന് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 7,80,324 രൂപ തിരിച്ചടക്കാന്‍ സെപ്റ്റംബറില്‍ നോട്ടീസ് ലഭിച്ചിരുന്നു. 60 ദിവസത്തിനകം തുക തിരിച്ചടക്കണമെന്നാണ് ബാങ്കിന്റെ നോട്ടീസ്.

നോട്ടീസ് ലഭിച്ചത് മുതല്‍ ബൈജു മാനസിക പ്രയാസത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ 11മണിയോടെ ബൈജുവിനെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്ലാവിനൊപ്പം കടത്തിയത് ലക്ഷങ്ങളുടെ തേക്ക്, തട്ടിപ്പ് പാളിയത് വനംവകുപ്പ് പരിശോധനയിൽ, ലോറിയടക്കം 3 പേർ പിടിയിൽ

പ്ലാവിനൊപ്പം കടത്തിയത് ലക്ഷങ്ങളുടെ തേക്ക്, തട്ടിപ്പ് പാളിയത് വനംവകുപ്പ് പരിശോധനയിൽ, ലോറിയടക്കം 3 പേർ പിടിയിൽ

തിരുവനന്തപുരം: അനധികൃതമായി കടത്താൻ ശ്രമിച്ച തേക്ക് തടി വനംവകുപ്പ് പിടികൂടി. നഗരൂർ തേക്കിൻകാട് ഭാഗത്ത് നിന്ന് പാസില്ലാതെ കടത്താൻ ശ്രമിച്ച തേക്കിൻ തടിയും ഇതിനായി ഉപയോഗിച്ച ലോറിയും പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നഗരൂർ വെള്ളല്ലൂർ പുണർതത്തിൽ സുഗുണൻ, കരവാരം ഷഹാനി മൻസിലിൽ ഷംനാദ്, വർക്കല വെട്ടിയറ തെങ്ങുവിള വീട്ടിൽ സെയ്ഫുദ്ദീൻ എന്നിവരെയും തേക്ക് കടത്താൻ ശ്രമിച്ച സ്വരാജ് മസ്ദയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പ്ലാവ് തടി വാങ്ങിയതിനുശേഷം ഇതിന്റെ മറവിലാണ് ഇവർ തേക്ക് തടി കടത്തിയത്. നഗരൂർ ഭാഗത്ത് നിന്നും കൊണ്ടുവന്നതും തേക്ക് തടി വാഹനത്തിൽ കൊണ്ടു പോകുന്നതിന് ആവശ്യമായ പാസ് ഇല്ലാത്തതുമാണ് വാഹനം ഉൾപ്പടെ കസ്റ്റഡിയിലെടുത്തതിന് കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. തേക്കിൻകാട് ഭാഗത്ത് നിന്നും മുറിച്ചെന്നാണ് ഇവർ പറഞ്ഞത്. ഇത് കണക്കിലെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പാലോട് റേഞ്ച് ഓഫീസർ പറഞ്ഞു.

സ്വകാര്യവസ്തുവിൽ നിൽക്കുന്ന തേക്കുമരം വെട്ടുന്നതിനുള്ള നിയന്ത്രണം നിലവിലില്ല. എന്നാൽ ഈ തടി കടത്തിക്കൊണ്ടു പോകുന്നതിന് പാസ് ആവശ്യമാണ്. ഈ പാസ് നൽകുന്നത് കേരള ഫോറസ്റ്റ് ആക്ട് 39, 40, 76 എന്നീ വകുപ്പനുസരിച്ചുള്ള ചട്ടങ്ങൾ അനുസരിച്ചാണ്. സ്വന്തം ആവശ്യത്തിനു മുറിച്ചതും സ്വകാര്യഭൂമിയിൽ നിന്നതുമായ തേക്കാണെന്നു പറഞ്ഞ് കള്ളത്തടികൾ കടത്തുന്നതു തടയാനാണ് പാസ് ഏർപ്പെടുത്തിയിട്ടുള്ളത്. തേക്ക്, ഈട്ടി മുതലായവ ഒഴികെയുള്ള വൃക്ഷങ്ങൾക്ക് പാസ് നൽകുന്നതു വില്ലേജ് ഓഫിസറും തേക്ക്, ഈട്ടി, ഇലവ് എന്നിവയ്ക്കു പാസ് നൽകുന്നത് വനം വകുപ്പുമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് (38) ആണ് കുവൈത്തിലെ ഓയിൽ റിഗ്ഗിൽ അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എത്യോപ്യ അഗ്നിപർവത സ്‌ഫോടനം; 'ചാര' മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നു

എത്യോപ്യ അഗ്നിപർവത സ്‌ഫോടനം; 'ചാര' മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നു

ന്യൂഡൽഹി: എത്യോപ്യയിലെ ഹയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഇന്ത്യയിലെത്തിയ പുക പടലങ്ങൾ ഇന്ന് രാത്രി ഏഴരയോടെ ചൈനയിലേക്ക് നീങ്ങുമെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം പുകപടലങ്ങൾ ഇന്ത്യയുടെ പടിഞ്ഞാറും വടക്കുമുള്ള പ്രദേശങ്ങളിലെത്താനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

25000 മുതൽ 45,000 അടി മുകളിലായാണ് ഈ പുക നിലനിൽക്കുന്നത്. അതിനാൽ ഡൽഹിയിലെ മലിനീകരണ നിലയെ ഇത് ബാധിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. പുകയുടെ സാന്നിധ്യം ഗുജറാത്ത്, ഡൽഹി എൻസിആർ, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എത്യോപ്യയിലെ അഫാർ പ്രദേശത്ത് നടന്ന അഗ്നിപർവത സ്‌ഫോടത്തിന് പിന്നാലെ ചെങ്കടല് കടന്ന പുകപടലങ്ങൾ അറേബ്യൻ പെനിൻസുലയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിക്കുകയാണ് ഉണ്ടായത്.

സ്ഫോടനത്തിന് പിന്നാലെ ഉയർന്ന് പൊങ്ങിയ പൊടിപടലങ്ങൾ സഞ്ചരിച്ചത് ആകാശത്ത് ഒമ്പത് മൈലോളം ഉയരത്തിലാണ്(14 കിലാമീറ്റർ). എറിട്രിയൻ അതിർത്തിയ്ക്ക് സമീപമുള്ള അഡിസ് അബാബയുടെ വടക്ക് കിഴക്കൻ ഭാഗത്ത് നിന്നും 800 കിലോമീറ്റർ അകലെയാണ് അഗ്നിപർവതം സ്ഥിതി ചെയ്യുന്ന എത്യോപ്യയിലെ അഫാർ പ്രദേശം. നിലവിൽ ഇന്ത്യയിലെത്തിയ പുകപടലങ്ങൾ ഒമാൻ - അറബിക്കടൽ പ്രദേശം മുതൽ ഉത്തര - മധ്യ ഇന്ത്യൻ പ്രദേശങ്ങളിൽ വ്യാപിച്ച് കിടക്കുകയാണ്. സൾഫർ ഡയോക്‌സൈഡ് നിറഞ്ഞ പുക ഇന്ത്യൻ നഗരങ്ങളിലെ വായുഗുണനിലവാരത്തെ ബാധിക്കില്ലെന്നാണ് പറയപ്പെടുന്നത്. അതേസമയം ഹിമാലയത്തിലെ സൾഫർ ഡയോക്‌സൈഡ് അളവിനെയും അതിനൊപ്പമുള്ള യുപിയിലെ ടെറായി ബെൽറ്റിനെയും പുക ബാധിക്കുമെന്നുമാണ് നിഗമനം.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുകപടലം ഡല്‍ഹിയിലെത്തിയത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചെങ്കടലും കടന്ന് പുക ആദ്യം പടിഞ്ഞാറന്‍ രാജസ്ഥാനിലെത്തിയത്. ജോധ്പൂര്‍ - ജെയ്‌സാല്‍മീര്‍ പ്രദേശത്ത് നിന്നും മണിക്കൂറില്‍ 120- 130 കിലോമീറ്റര്‍ വേഗതയിലാണ് വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് സഞ്ചരിക്കുന്നത്. ജനവാസമില്ലാത്ത മേഖലയിലുള്ള അഗ്നിപർവതമായതിനാൽ ആൾനാശമില്ല. എന്നാൽ അഗ്നിപർവതത്തിന്റെ പുകയും കരിയും കിലോമീറ്ററുകളോളം ഉയരത്തിലും ദൂരത്തിലും പരക്കുന്നതിനാൽ വിമാനസർവീസുകളെല്ലാം അവതാളത്തിലായിരിക്കുകയാണ്. എത്യോപ്യൻ വ്യോമമേഖലയെയും ഏഷ്യയിലെ വ്യോമഗതാഗതത്തെയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാർലമെന്റ് ഹാളിലേക്ക് ബുർഖ ധരിച്ച് പ്രതിഷേധം, ഓസ്ട്രേലിയയിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാവിന് സസ്പെൻഷൻ

പാർലമെന്റ് ഹാളിലേക്ക് ബുർഖ ധരിച്ച് പ്രതിഷേധം, ഓസ്ട്രേലിയയിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാവിന് സസ്പെൻഷൻ

സിഡ്‌നി: ഓസ്ട്രേലിയയിൽ പാർലമെന്റിലേക്ക് ബുർഖ ധരിച്ചെത്തിയ വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാവിന് സസ്പെൻഷൻ. വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ വൺ നേഷന്റെ സ്ഥാപകയും നേതാവുമായ പോളിൻ ഹാൻസണിനെയാണ് സെനറ്റിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഏഴ് ദിവസത്തേക്കാണ് സസ്പെൻഷൻ. രാജ്യത്തെ പ്രതിനിധീകരിച്ച് വിദേശത്തുള്ള പരിപാടികളിൽ പ്രതിനിധീകരിക്കുന്നതിനും പോളിന് വിലക്കുണ്ട്. വലിയ ഭൂരിപക്ഷത്തിലാണ് ക്വീൻസ്ലാൻഡിൽ നിന്നുള്ള സെനറ്റ് അംഗത്തിനെതിരായ നടപടി ശരിവച്ചത്. പോളിന്റേത് അടക്കം 5 അംഗങ്ങൾ മാത്രമാണ് സസ്പെൻഷൻ ആവശ്യപ്പെട്ടുള്ള പ്രമേയത്തെ എതിർത്തത്. സെനറ്റ് അംഗങ്ങളിൽ പ്രതിപക്ഷ ഭരണ പക്ഷ വ്യത്യാസമില്ലാതെ 55 പേരാണ് നടപടി പ്രമേയത്തെ പിന്തുണച്ചത്. ഒരു വിഭാഗം ആളുകളെ ക്രൂരന്മാരായി ചിത്രീകരിക്കാനുള്ള നീചമായ പ്രവർത്തിയാണ് പോളിൻ ചെയ്തതെന്ന് സെനറ്റ് അംഗീകരിച്ചു. ഓസ്ട്രേലിയയിലെ മുസ്ലിം വിഭാഗത്തിലുള്ളവരെ അപമാനിക്കുക ലക്ഷ്യമിട്ടായിരുന്നു പോളിന്റെ ബുർഖ അണിഞ്ഞുള്ള വരവെന്നും സെനറ്റ് വിശദമാക്കി. തുടർച്ചയായി ബുർഖ നീക്കാനുള്ള സെനറ്റ് നിർദ്ദേശം പോളിൻ ഹാൻസൺ വകവച്ചിരുന്നില്ല. ഇതിന് പിന്നാലെ തിങ്കളാഴ്ച സെനറ്റ് താൽക്കാലികമായി പിരിയേണ്ടി വന്നിരുന്നു.

പോളിന് എതിരായ കുറ്റപ്പെടുത്തൽ പ്രമേയത്തിലെ നടപടി ശക്തമായ താക്കീതാണ് എന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. സെനറ്റ് അംഗങ്ങളേയും സെനറ്റ് പ്രസിഡന്റിനേയും അപമാനിക്കുന്നതായിരുന്നു തിങ്കളാഴ്ച വലതുപക്ഷ നേതാവിന്റെ നടപടികൾ. ഗ്രീൻസ് സെനറ്ററായ മെഹ്റീൻ ഫാറൂഖിയാണ് കുറ്റപ്പെടുത്തൽ പ്രമേയം അവതരിപ്പിച്ചത്. മൂന്ന് ദശാബ്ദത്തോളം മുസ്ലിം, ഏഷ്യയിൽ നിന്നുള്ളവർ, കറുത്ത വർഗക്കാർ എന്നീ വിഭാഗത്തിലുള്ളവർക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് പോളിനെ ഉത്തരവാദിയായി കണ്ടതിൽ ആശ്വാസമുണ്ടെന്നാണ് മെഹ്റീൻ ഫാറൂഖി സസ്പെൻഷൻ നടപടിക്ക് പിന്നാലെ പ്രതികരിച്ചത്.

പൊതുസ്ഥലത്ത് ബുർഖ പോലുള്ള വസ്ത്രം നിരോധിക്കണമെന്ന നിലപാടുയർത്തിയാണ് സെനറ്റർ പോളിൻ ഹാൻസൺ ബുർഖ ധരിച്ച് ഓസ്ട്രേലിയൻ പാർലമെന്റിലെത്തിയത്. ഇന്നലെ സഭ സമ്മേളിച്ചപ്പോഴായിരുന്നു സെനറ്ററുടെ വിവാദ നീക്കം. ഓസ്‌ട്രേലിയയിലെ പൊതുസ്ഥലങ്ങളിൽ ബുർഖയും മറ്റ് മുഖം മൂടുന്ന വസ്ത്രങ്ങളും നിരോധിക്കുന്ന സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സെനറ്ററുടെ നീക്കം. ബുർഖ ധരിച്ചെത്തിയ എംപിയെ കണ്ട് പാർലമെൻ്റിലെ മറ്റംഗങ്ങൾ ബഹളം വച്ചു. ഇത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇത് രണ്ടാം തവണയാണ് മുസ്ലിം സ്ത്രീകൾ ബുർഖ ധരിക്കുന്നതിനെതിരെ ഓസീസ് പാർലമെന്റിൽ സമാന രീതിയിലെ പ്രതിഷേധം നടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതും മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അയോധ്യയിൽ ഉയര്‍ന്ന പതാക  ധർമ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. രാമന്‍റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്ന അക്ഷരവും എഴുതിയ കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയര്‍ത്തിയത്. രാമന്‍റെയും സീതയുടെയും വിവാ​ഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ദേശീയ ഐക്യത്തിന്‍റെ പുതിയ അധ്യായത്തിന്റെ തുടക്കം എന്നാണ് ഇതിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. ഇതിനുശേഷം മോദി തെരഞ്ഞെടുത്ത 700 പേരടങ്ങുന്ന സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

പതാക ഉയര്‍ത്തലിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയും അയോധ്യയിൽ നടന്നിരുന്നു. സാകേത് കോളേജിൽ നിന്ന് അയോധ്യാധാം വരെയാണ് റോഡ് ഷോ നടന്നത്. അയോധ്യയിലെത്തിയ മോദി സമീപത്തെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. ഇതിനുശേഷമാണ് അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങിനെത്തിയത്. ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. ചടങ്ങിലേക്ക് അയോധ്യ നിവാസികളെയും ക്ഷണിച്ചിട്ടുണ്ട്. വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെ അടക്കം ക്ഷണിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിലടക്കം ബിജെപി തോറ്റിരുന്നു. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാ​ഗമായാണ് പതാക ഉയര്‍ത്തൽ ചടങ്ങ് നടക്കുന്നത്. അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ധ്വജാരോഹണ ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിന് പുറമെ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവൻമാർ തുടങ്ങിയവരും പങ്കെടുന്നുണ്ട്. ചടങ്ങിന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് സുരക്ഷാ വിന്യാസം കർശനമാക്കിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീടിന് പുറത്ത് കളിക്കുന്നതിനിടെ ആറ് വയസുകാരൻ്റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുൾ

വീടിന് പുറത്ത് കളിക്കുന്നതിനിടെ ആറ് വയസുകാരൻ്റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുൾ

ന്യൂഡൽഹി: ഡല്‍ഹിയില്‍ ആറ് വയസ്സുകാരന് നേരെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുടെ ആക്രമണം. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഡല്‍ഹിയിലെ പ്രേംനഗറിലാണ് സംഭവം. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്.

കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. നായയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ നേരെ നായ ചാടിവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. നായയുടെ കൂടെയുണ്ടായിരുന്ന യുവതി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയെ കാലില്‍പിടിച്ച് വലിച്ച് നായയയുടെ കൈയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഇതിനകം കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കള്‍ രോഹിണിയിലെ ബിഎസ്എ ആശുപത്രിയില്‍ എത്തിച്ചു.കുട്ടിയുടെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പൊലീസ് നായയുടെ ഉടമയായ രാജേഷ് പാലിനെ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമക്കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന രാജേഷ് പാലിന്റെ മകൻ സച്ചിൻ പാൽ ഒന്നര വർഷം മുമ്പാണ് പിറ്റ്ബുള്ളിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; വിധി പ്രസ്താവിക്കും ഡിസംബര്‍ എട്ടിന്

നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; വിധി പ്രസ്താവിക്കും ഡിസംബര്‍ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പ്രസ്താവിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.

കേസിന്‍റെ നാള്‍ വഴി

2017 ഫെബ്രുവരി 17: രാത്രി 9 മണി, കൊച്ചി നഗരത്തിലൂടെ ഓടിയ കാറിൽ നടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി.

നടിയുടെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പ്രതി പള്‍സര്‍ സുനി പകര്‍ത്തി. അന്ന് തന്നെ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായി.

2017 ഫെബ്രുവരി 18: പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് കൃത്യത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായി. ഇയാളെ തേടി പൊലീസ്. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കണ്ടെത്തി. കേസ് അന്വേഷിക്കാൻ ഉത്തരമേഖലാ ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

2017 ഫെബ്രുവരി 19: ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ കോയമ്പത്തൂരിൽ പൊലീസിന്റെ പിടിയിൽ. നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊച്ചിയിൽ സിനിമാപ്രവർത്തകരുടെ കൂട്ടായ്മ. ദിലീപ് പങ്കെടുത്തു

2017 ഫെബ്രുവരി 20: പ്രതികളിലൊരാളായ കൊച്ചി തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടുനിന്നു പിടികൂടി.

2017 ഫെബ്രുവരി 23: പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയ

പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിമുറിയിൽനിന്നു ബലം പ്രയോഗിച്ചു പൊലീസ് അറസ്‌റ്റ് ചെയ്തു‌.

2017 മാർച്ച് മൂന്ന്: ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്നു പൊലീസ് കോടതിയിൽ.

2017 ഏപ്രിൽ 18: സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം. ആകെ ഏഴു പ്രതികൾ.

2017 ജൂൺ 25: ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു.

2917 ജൂൺ 28: ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തു.

2017 ജൂലൈ രണ്ട്: ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തമായ ജോര്‍ജേട്ടന്‍സ് പൂരം ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതായി തെളിവു ലഭിച്ചു.

2017 ജൂലൈ 10: ദിലീപ് അറസ്റ്റിൽ

2017 ജൂലൈ 11: അങ്കമാലി ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത‌് ആലുവ സബ് ജയിലിലടച്ചു.

2017 ജൂലൈ 20: തെളിവു നശിപ്പിച്ചതിനു സുനിൽകുമാറിന്റെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ അറസ്‌റ്റിൽ.

2017 ഓഗസ്‌റ്റ് രണ്ട്: പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫ് അറസ്‌റ്റിൽ.

2017 ഓഗസ്‌റ്റ് 15: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു ദിലീപിൻ്റെ അമ്മയുടെ കത്ത്.

2017 സെപ്റ്റംബർ രണ്ട്: അച്ഛ‌ന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപിന് അനുമതി.

2017 ഒക്ടോബർ മൂന്ന്: കർശന ഉപാധികളോടെ ദിലീപിനു ജാമ്യം.

2017 നവംബർ 15: അറസ്റ്റിലായശേഷം ദിലീപ് നൽകിയ മൊഴികളിൽ പൊരുത്തക്കേടു കണ്ടതിനെത്തുടർന്നു വീണ്ടും ചോദ്യം ചെയ്തു.

2017 നവംബർ 21: ബിസിനസ് ആവശ്യത്തിനു വിദേശത്തു പോകാൻ ദിലീപിനു ഹൈക്കോടതിയുടെ അനുമതി.

2017 നവംബർ 22: ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.

2018 ജനുവരി: കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി.

2018 ഫെബ്രുവരി 25: കേസില്‍ വിചാരണ നടപടികള്‍ക്കായി അന്നത്തെ സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ

ഹൈക്കോടതി നിയമിച്ചു.

2020 ജനുവരി 30: കേസില്‍ വിചാരണ ആരംഭിച്ചു, സാക്ഷി വിസ്താരം തുടങ്ങി. പള്‍സര്‍ സുനിയും ദിലീപുമടക്കമുള്ള പ്രതികള്‍ കോടതിയില്‍

ഹാജരായി, അടച്ചിട്ട കോടതിയില്‍ വിചാരണ, നടിയെ ആദ്യം വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേഷന്‍ ഹാജരായി, സാക്ഷി വിസ്താരത്തിനിടെ 22 സാക്ഷികള്‍ കൂറുമാറി.

2020 നവംബര്‍ 20: വനിതാ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള

നടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി, പിന്നാലെ ആദ്യം ചുമതലപ്പെടുത്തിയ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറി.

2021 മാര്‍ച്ച് 1 : വിചാരണ ആറ് മാസത്തേക്ക് നീട്ടി സുപ്രീംകോടതി ഉത്തരവ്.

2021 ജുലൈ: കൊവിഡ് പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും വിചാരണ സമയം നീട്ടി തരണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്പെഷ്യല്‍ ജഡ്ജ് സുപ്രീംകോടതിയില്‍ കത്ത് നല്‍കി. ഓണ്‍ലൈന്‍ വിചാര പ്രായോഗികമായിരുന്നില്ല

2021 ഡിസംബര്‍ 17: സുപ്രീംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ദിലീപ് പിന്‍വലിച്ചു. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന്

ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി

2021 ഡിസംബറില്‍ ബാലചന്ദ്രകുമാറിന്‍റെ രംഗപ്രവേശനം.

ദിലീപിന്‍റെ വീട്ടില്‍വച്ച് സുനിയെ കണ്ടെന്ന് ബാലചന്ദ്രകുമാറിന്‍റെ മൊഴി.

2022 ജനുവരി 3: കോടതി അനുമതിയോടെ ദിലീപിനെതിരെ തുടരന്വേഷണം

തുടങ്ങി പൊലീസ്, ബാലചന്ദ്ര കുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി.

2022 ജനുവരി 22: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

2022 ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട വിചാരണ വീണ്ടും മൂന്ന് മാസം നീട്ടി

2022 ജുലൈ 18: കേസില്‍ മൂന്നാമത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വി.അജകുമാര്‍ ചുമതലയേറ്റു.

2022 ഒക്ടോബര്‍ 22: തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. കുറ്റപത്രത്തിന്‍റെ ഭാഗമാക്കി. തെളിവ് നശിപ്പിച്ചെന്ന കുറ്റം ദിലീപിന്‍റെ സുഹൃത്ത് ശരത്ത് പ്രതിയായി

2023 മാര്‍ച്ച് 24: വിചാരണ പൂര്‍ത്തിയാക്കാന്‍ 3 മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

2023 ഓഗസ്റ്റ്: ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന് ചൂണ്ടിക്കാട്ടി അതിവീജിത ഹൈക്കോടതിയില്‍.

2023 ഓഗസ്റ്റ് 21: ഹാഷ് വാല്യു മാറിയത് ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

2023 ഓഗസ്റ്റ്: അവസാനം എട്ട് മാസം കൂടി നീട്ടി ചോദിച്ച് വിചാരണ കോടതി.

2024 മാര്‍ച്ച് 3: മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന വസ്തുത അന്വേഷണ റിപ്പോര്‍ട്ട്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍

അന്വേഷിക്കണമെന്ന അതിജീവിതയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി.

ഡിസംബര്‍ 14 2024: രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കി നടി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുരക്ഷയിൽ ആശങ്ക; ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

സുരക്ഷയിൽ ആശങ്ക; ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനം വീണ്ടും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി തീരുമാനിച്ചിരുന്ന സന്ദർശനം സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്. രണ്ടാഴ്ച മുമ്പ് ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തെ തുടർന്നാണ് തീരുമാനമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യയിലെത്തിയത്. സുരക്ഷ ആശങ്ക മുൻനിർത്തി നിലവിൽ തീരുമാനിച്ചിരുന്ന സന്ദർശനം മാറ്റി അടുത്ത വർഷം പുതിയ തീയതി നിശ്ചയിക്കുമെന്നാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് നെതന്യാഹു ഇന്ത്യയിൽ സന്ദർശനം നടത്തുമെന്നാണ് മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഈ വർഷം മൂന്നാം തവണയാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യൻ സന്ദർശനം റദ്ദാക്കുന്നത്.

ഒരു ദിവസത്തെ സന്ദർശനത്തിനായി സെപ്തംബർ 9ന് നെതന്യാഹു ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇസ്രയേലിൽ സെപ്തംബർ 17ന് നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് ഇത് മാറ്റിവച്ചു. ഇതിനും മാസങ്ങള്‍ക്ക് മുമ്പ്, ഏപ്രിലിലെ ഇലക്ഷന് മുന്നോടിയായി അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു.

ലോക നേതാക്കളുമായുള്ള തന്റെ ബന്ധം ശക്തമാക്കുന്നതിനൊപ്പം ഇസ്രേയേൽ രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം സമാനതകളില്ലാത്തതാണെന്ന് ഉയർത്തിക്കാട്ടാൻ കൂടിയാണ് അ്‌ദ്ദേഹത്തിന്റെ സന്ദർശനമെന്നാണ് വിലിയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വലിയ പ്രാധാന്യം ഇക്കാര്യത്തിലുണ്ട്.

ഇക്കഴിഞ്ഞ ജൂലായിൽ നെതന്യാഹുവിന്റെ പാർട്ടി അദ്ദേഹം മോദി, ട്രംപ്, പുടിൻ എന്നീ ലോകനേതാക്കൾക്കൊപ്പം നിൽക്കുന്ന വലിയ ബാനറുകൾ പ്രദർശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. മോദിയും നെതന്യാഹുമായുള്ള സൗഹൃദം ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങൾ വലിയ വാർത്തയാക്കാറുണ്ട്. 2017ൽ മോദി ടെൽഅവീവിലെത്തിയതിന് പിന്നാലെയാണ് 2018 ജനുവരിയിൽ നെതന്യാഹു ഇന്ത്യയിൽ സന്ദർശനത്തിനെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 'We Care: ജീവിതത്തില്‍ തോറ്റ് പോകരുത്; സർക്കാർ ഒപ്പമുണ്ട്': ഹെല്‍പ് ലെന്‍ നമ്പർ ഓർമിപ്പിച്ച് ആരോ​ഗ്യമന്ത്രി

'We Care: ജീവിതത്തില്‍ തോറ്റ് പോകരുത്; സർക്കാർ ഒപ്പമുണ്ട്': ഹെല്‍പ് ലെന്‍ നമ്പർ ഓർമിപ്പിച്ച് ആരോ​ഗ്യമന്ത്രി

 തിരുവനന്തപുരം: ശാരീരികമായും മാനസികമായും പീഡനങ്ങളും തിക്താനുഭവങ്ങളും നേരിടുന്ന സ്ത്രീകൾക്ക് താങ്ങാകാൻ സർക്കാരും വനിത വികസന കോർപ്പറേഷനും ഒപ്പമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ബന്ധപ്പെടുന്നതിനായുള്ള ഹെൽപ് ലൈൻ നമ്പറും മന്ത്രി പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഹെൽ‌പ് ലൈൻ നമ്പർ പങ്കുവച്ചിരിക്കുന്നത്. 24 മണിക്കൂറും ഹെൽപ് ലൈൻ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്നും നേരിട്ട് വിളിക്കാമെന്നും മന്ത്രി കുറിച്ചു. ‘ഹു കെയേഴ്സ്, വി കെയർ’ എന്ന തലക്കെട്ടോടെയുള്ള ചിത്രവും ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്ത യുവതി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന കാര്യമാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. മുമ്പ് തനിക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രയോഗിച്ച വാചകമാണ് ‘ഹു കെയേഴ്സ്’ എന്നത്.