Wednesday, 26 November 2025

ഉറി വൈദ്യുതി നിലയം ആക്രമിക്കാൻ പാക് ശ്രമം നടത്തി; ശ്രമം തകർത്ത് സിഐഎസ്എഫ്; ഓപ്പറേഷൻ സിന്ദൂറിൽ പുതിയ വെളിപ്പെടുത്തൽ

ഉറി വൈദ്യുതി നിലയം ആക്രമിക്കാൻ പാക് ശ്രമം നടത്തി; ശ്രമം തകർത്ത് സിഐഎസ്എഫ്; ഓപ്പറേഷൻ സിന്ദൂറിൽ പുതിയ വെളിപ്പെടുത്തൽ

 ദില്ലി: ഓപ്പറേഷൻ സിന്ദൂറില്‍ പുതിയ വെളിപ്പെടുത്തൽ. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉറിയിലെ ജലവൈദ്യുതി നിലയം ആക്രമിക്കാൻ പാക് ശ്രമം നടത്തിയെന്നാണ് സിഐഎസ്എഫിന്റെ വെളിപ്പെടുത്തല്‍. ഡ്രോൺ ഉപയോഗിച്ച് ഉറിയിലെ ജലവൈദ്യുതി നിലയം ആക്രമണം നടത്തായിരുന്നു ശ്രമമെന്നും കാവൽ ജോലിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ശ്രമം പരാജയപ്പെടുത്തിയതെന്നുമാണ് വെളിപ്പെടുത്തല്‍. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികർക്ക് ആദരിച്ച് അവാർഡുകൾ നൽകുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. ഇതിന് പിന്നാലെയാണ് ഉറിയിലെ വൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളും പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഡ്രോൺ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയത്. സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. നാലിലധികം ഡ്രോൺ ഉദ്യോഗസ്ഥർ വെടിവെച്ചിട്ടു. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 ഉദ്യോഗസ്ഥരെയാണ് സിഐഎസ്എഫ് ഇന്നലെ ആദരിച്ചത്. ഇവര്‍ക്ക് ഡിജിയുടെ മെഡൽ സമ്മാനിച്ചു. ഇവരുടെ ആദരിക്കൽ പത്രികയിലാണ് പുതിയ വെളിപ്പെടുത്തല്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; 94,000ത്തിലേക്ക്

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; 94,000ത്തിലേക്ക്

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരു പവന് 640 രൂപ വര്‍ധിച്ച് 93,800 രൂപയായി. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 11,725 രൂപയായി വില. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,791 രൂപയും 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,593 രൂപയുമാണ് വില.

നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയിരിന്നു. പിന്നീട് വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയാണ്.

യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ച സ്ഥിതിക്ക് നിലവില്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ഇല്ലെന്നും രീതിയിലുള്ള പ്രചാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടം.

യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണില്‍ പരിഹാരമായതോടെ പല മാറ്റങ്ങളെയും പ്രതീക്ഷിക്കുകയാണ് വിപണി. വ്യാപാര നികുതിയിലെ മാറ്റങ്ങള്‍, മറ്റ് ആഗോള സൂചികകള്‍ എന്നിവയിലേക്കെല്ലാം കണ്ണുംനട്ടിരിപ്പാണ് നിക്ഷേപകര്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌യെ വിമര്‍ശിച്ച് വീഡിയോ ചെയ്ത യൂട്യൂബര്‍ക്കെതിരെ ആക്രമണം: നാലുപേര്‍ അറസ്റ്റില്‍

വിജയ്‌യെ വിമര്‍ശിച്ച് വീഡിയോ ചെയ്ത യൂട്യൂബര്‍ക്കെതിരെ ആക്രമണം: നാലുപേര്‍ അറസ്റ്റില്‍

 ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്‌യെ വിമര്‍ശിച്ച് വീഡിയോ അപ്പ്‌ലോഡ് ചെയ്ത യൂട്യൂബര്‍ക്കുനേരെ ആക്രമണം. തമിഴ്‌നാട്ടിലെ ആവടിയിലാണ് സംഭവം. മുപ്പത്തിയെട്ടുകാരനായ യൂട്യൂബറെ നാലുപേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലകൃഷ്ണന്‍, ധനുഷ്, അശോക്, പാര്‍ത്ഥസാരഥി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കിരണ്‍ ബ്രൂസ് എന്ന യൂട്യൂബറെയാണ് നാലംഗ സംഘം ആക്രമിച്ചത്. ഇയാള്‍ നിരന്തരം വിജയ്ക്കും ടിവികെയ്ക്കും എതിരെ വീഡിയോകള്‍ ചെയ്യുന്നയാളാണ്. തിയറ്ററില്‍ സിനിമ കാണാനെത്തിയപ്പോഴായിരുന്നു സംഘം തന്നെ ആക്രമിച്ചതെന്ന് കിരണ്‍ ബ്രൂസ് പരാതിയില്‍ പറയുന്നു. വടപളനി പൊലീസ് സ്റ്റേഷനിലാണ് കിരണ്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുക്കുകയും നാലുപേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മ മരിച്ചു, മൃതദേഹം വീട്ടിലൊളിപ്പിച്ചു; പെന്‍ഷന്‍ കിട്ടാന്‍ അമ്മയുടെ വേഷം കെട്ടിയ മകന്‍ പിടിയില്‍

അമ്മ മരിച്ചു, മൃതദേഹം വീട്ടിലൊളിപ്പിച്ചു; പെന്‍ഷന്‍ കിട്ടാന്‍ അമ്മയുടെ വേഷം കെട്ടിയ മകന്‍ പിടിയില്‍

റോം: അമ്മ മരിച്ചതിനുശേഷം പെന്‍ഷന്‍ തുടര്‍ന്നും കിട്ടാനായി ആള്‍മാറാട്ടം നടത്തി മകന്‍. അമ്മയുടെ വേഷം ധരിച്ചാണ് മകന്‍ ജീവിച്ചത്. ഇറ്റലിയിലാണ് സംഭവം. മൂന്ന് വര്‍ഷം മുമ്പാണ് 56വയസുകാരന്റെ അമ്മ 82 വയസ്സുള്ള ഗ്രാസിയേല ഡാള്‍ ഒഗ്ലിയോ മരിച്ചത്.

എന്നാല്‍ ഈ വിവരം മകന്‍ ആരോടും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് അമ്മയുടെ വേഷം കെട്ടി മേക്കപ്പിട്ട് നടക്കുകയായിരുന്നു ഇയാള്‍. മുടങ്ങാതെ പെന്‍ഷന്‍ തുകയും കൈപ്പറ്റി. തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാന്‍ ഇയാള്‍ പോയതോടെയാണ് ഉദ്യോഗസ്ഥന് സംശയം തോന്നുകയും തുടര്‍ന്ന് പിടിക്കപ്പെടുകയും ചെയ്തത്.

നീണ്ട പാവാടയും നെയില്‍ പോളിഷും മാലയും കമ്മലുമെല്ലാം ധരിച്ചായിരുന്നു ഇയാള്‍ എത്തിയിരുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

മൃതദേഹം ഒരു സ്ലീപ്പിംഗ് ബാഗില്‍ നിറച്ച് വീട്ടിലെ അലക്കു മുറിയില്‍ സൂക്ഷിച്ചുവെന്ന് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു. മകന്‍ അമ്മയുടെ ഓരോ രീതികളും അനുകരിച്ചിരുന്നു. അമ്മയുടെ പെന്‍ഷനും മൂന്ന് വീടുകളുടെ സ്വത്തുക്കളും ഉപയോഗിച്ച് മകന് പ്രതിവര്‍ഷം ഏകദേശം 61,000 ഡോളര്‍ സമ്പാദിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുന്നു; അമേരിക്കയുടെ സമാധാന കരാറിൽ ധാരണയായി, റഷ്യയുമായി ചർച്ച നടത്തുമെന്ന് ട്രംപ്

റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുന്നു; അമേരിക്കയുടെ സമാധാന കരാറിൽ ധാരണയായി, റഷ്യയുമായി ചർച്ച നടത്തുമെന്ന് ട്രംപ്

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുടർ ചർച്ചകൾക്കും സമാധാനപദ്ധതിക്ക് അന്തിമരൂപം നൽകാനും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി.

അബുദാബിയിൽ ഇന്നലെ നടത്തിയ റഷ്യ- അമേരിക്ക ചർച്ചകൾക്കുശേഷം ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ വരുന്ന ആഴ്ച യുക്രെയ്ൻ പ്രതിനിധികളുമായി ചർച്ച നടത്തും. യുദ്ധം അവസാനിപ്പിക്കാനുള്ള അന്തിമ കരാറിലേക്ക് നീങ്ങുമ്പോൾ പുടിനുമായും സെലൻസ്‌കിയുമായും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും യുഎസ് പ്രസിഡന്‍റ് അവകാശപ്പെട്ടു. ഭേദഗതി ചെയ്ത സമാധാനപദ്ധതി മുൻധാരണകളിൽ നിന്നും വ്യത്യസ്തമാണെങ്കിൽ നിരസിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് പ്രതികരിച്ചു.

അതേസമയം, റഷ്യയാണ് യുദ്ധം ആരംഭിച്ചതെന്നും അവർ തന്നെയാണ് യുദ്ധം അവസാനിപ്പിക്കേണ്ടതെന്നും യുക്രെയൻ പ്രസിഡന്റ് സെലൻസ്‌കി വ്യക്തമാക്കി. പുതുക്കിയ സമാധാനപദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ യുക്രെയ്ൻ തയ്യാറാണെന്നും തർക്കവിഷയങ്ങൾ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച ചെയ്യുമെന്നും സെലൻസ്‌കി പറഞ്ഞു. യുക്രെയ്‌നെപ്പറ്റിയുള്ള സുരക്ഷാ തീരുമാനങ്ങളിൽ യുക്രെയ്‌നെ ഭാഗമാക്കണമെന്നും യുക്രെയ്‌നെ കണക്കിലെടുക്കാതെയുള്ള തീരുമാനങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്നുമാണ് സെലൻസ്‌കിയുടെ അഭിപ്രായം.

യുക്രെയ്ൻ സമാധാന പദ്ധതി അംഗീകരിച്ചതോടെ മൂന്നു വർഷം പിന്നിട്ട റഷ്യ യുക്രൈൻ യുദ്ധം അവസാനിക്കാനുള്ള വഴിയാണ് തെളിയുന്നത്. റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കും. ഇതിനായി വരുംദിവസങ്ങളിൽ ഇരുരാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.എസ്ഐആർ നടപടികളിൽ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്‌ഐആർ പ്രക്രിയ ഇപ്പോൾ പ്രായോഗികം അല്ല എന്ന ഭരണപരമായ പ്രശ്നമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുക.ബിഎൽഒമാരുടെ ജോലി സമ്മർദ്ദം, കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളും ഹർജിക്കാർ കോടതിയെ അറിയിക്കും. ഹർജികളിൽ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി സുപ്രീംകോടതി തേടിയിരുന്നു. കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സർക്കാരിന്റെ പുറമേ സിപിഐഎം സിപിഐ കോൺഗ്രസ് മുസ്ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വൻ കുതിപ്പ്

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വൻ കുതിപ്പ്

2025 ഒക്ടോബറിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ വൻ മുന്നേറ്റം. ടൂവീലർ വിപണി മികച്ച വിൽപ്പന വളർച്ച നേടി. റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐസിആർഎയുടെ ഡാറ്റ പ്രകാരം കഴിഞ്ഞ മാസം രാജ്യത്തെ ഇരുചക്ര വാഹന റീട്ടെയിൽ വിൽപ്പന 51.8% വർദ്ധിച്ച് 3.15 ദശലക്ഷം യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 2.08 ദശലക്ഷമായിരുന്നു. ഇന്ത്യയിൽ ഇത്രയും ശക്തമായ ഇരുചക്ര വാഹന വിൽപ്പനയ്ക്ക് കാരണമായത് എന്താണ്? നമുക്ക് അത് പരിശോധിക്കാം.

സെപ്റ്റംബറിൽ ജിഎസ്ടി 2.0 നടപ്പിലാക്കിയതിനാൽ വിപണി അൽപ്പം മന്ദഗതിയിലായിരുന്നു, എന്നാൽ സർക്കാർ ജിഎസ്ടി നിരക്കുകൾ കുറച്ചതോടെ ഇരുചക്ര വാഹന വാങ്ങലുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്ന വിലയായി. ഇത് വിൽപ്പനയെ നേരിട്ട് ബാധിച്ചു. ഒക്ടോബറിലെ ഉത്സവ സീസൺ വാങ്ങൽ വികാരം വർദ്ധിപ്പിച്ചു. ഒരേ മാസത്തിൽ വന്ന രണ്ട് പ്രധാന ഉത്സവങ്ങളും വിൽപ്പനയിൽ വർദ്ധനവിന് കാരണമായി. ഡീലർമാർ കൂടുതൽ സ്റ്റോക്ക് ഓർഡർ ചെയ്തു, കമ്പനികൾ പുതിയ ഓഫറുകളും സ്കീമുകളും ആരംഭിച്ചു, ഇത് ഉപഭോക്താക്കളെ സ്വതന്ത്രമായി ഷോപ്പിംഗ് നടത്താൻ പ്രോത്സാഹിപ്പിച്ചു.

ഐസിആർഎയുടെ കണക്കനുസരിച്ച്, ഈ വർഷം നഗരപ്രദേശങ്ങളിലെ വാങ്ങലുകളെക്കാൾ ഗ്രാമീണ വാങ്ങലുകൾ വർദ്ധിച്ചു. നല്ല വിളവെടുപ്പും ഗ്രാമീണ വരുമാനത്തിലെ വർധനവും ഇരുചക്ര വാഹന വാങ്ങലുകളെ പ്രോത്സാഹിപ്പിച്ചു. തൽഫലമായി, പല കമ്പനികളിൽ നിന്നുമുള്ള എൻട്രി ലെവൽ ബൈക്കുകൾക്കും സ്‍കൂട്ടറുകൾക്കും ശക്തമായ ഡിമാൻഡ് ലഭിച്ചു. 2025 ഒക്ടോബറിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചില്ലറ വിൽപ്പന 1.44 ലക്ഷം യൂണിറ്റിലെത്തി, മുൻ വർഷത്തേക്കാൾ 4% വർധന. ഇലക്ട്രിക് വാഹന വിപണി വിഹിതം വെറും 6–7% ആയി തുടരുന്നുണ്ടെങ്കിലും, വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ സ്ഥിരത നിലനിർത്തുന്നു. 2025 ഒക്ടോബറിൽ ആഭ്യന്തര ഇരുചക്ര വാഹന കയറ്റുമതി 1.5% വർധിച്ച് 2.1 ദശലക്ഷം യൂണിറ്റിലെത്തി. കയറ്റുമതിയിൽ 17.8 ശതമാനം വളർച്ചയുണ്ടായി. ആകെ 4.3 ലക്ഷം വാഹനങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ കയറ്റുമതിയിൽ 23 ശതമാനം വളർച്ചയുണ്ടായി. ഇത് ശക്തമായ ഒരു സൂചനയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാര്‍ക്ക് കുറഞ്ഞതിന് വഴക്കിട്ടു; സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മാര്‍ക്ക് കുറഞ്ഞതിന് വഴക്കിട്ടു; സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ഹൈദരാബാദ്: സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ചൊവ്വാഴ്ച ഹൈദരാബാദിലെ ഹബ്‌സിഗുഡ പ്രദേശത്തെ കാര്യ സ്‌കൂളിലായിരുന്നു സംഭവം.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ശാസിച്ചതില്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ടിഎംആർഇഎസ് വൈസ് ചെയർമാൻ ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നൽകണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്ന് ഒവൈസി സർക്കാരിനോട് ആവശ്യപ്പെട്ടു.

തെലങ്കാനയിൽ അടുത്തിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ ചന്ദ്രരിലുള്ള തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. മുറിയിലെ ഇരുമ്പ് വടിയില്‍ ബെഡ്ഷീറ്റ് കുരുക്കി തൂങ്ങിയ നിലയിലായിരുന്നു വിദ്യാര്‍ത്ഥിയുടെ മൃതദേഹം. ഈ സംഭവത്തിലും അന്വേഷണം നടക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലുകളിൽ കയറാനും പരീക്ഷക്കും ​​ഗേറ്റഡ് കമ്മ്യൂണിറ്റികളിൽ പ്രവേശിക്കാനും ആധാർ; പുതിയ മാറ്റത്തിനൊരുങ്ങി യുഐഡിഎഐ

ഹോട്ടലുകളിൽ കയറാനും പരീക്ഷക്കും ​​ഗേറ്റഡ് കമ്മ്യൂണിറ്റികളിൽ പ്രവേശിക്കാനും ആധാർ; പുതിയ മാറ്റത്തിനൊരുങ്ങി യുഐഡിഎഐ

 ആധാറിന്റെ ഓഫ്‌ലൈൻ ഉപയോഗം സ്റ്റാൻഡേർഡ് ആക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഐഡന്റിറ്റി വെരിഫിക്കേഷൻ നടത്തുന്ന രീതിയിലായിരിക്കും മാറ്റം. ഹോട്ടലുകൾ, ഗേറ്റഡ് കമ്മ്യൂണിറ്റികൾ, റെസ്റ്റോറന്റുകൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവയിൽ പ്രവേശിക്കാൻ സ്കാൻ ആവശ്യപ്പെടുന്ന ഓഫ്‌ലൈൻ ആധാർ വെരിഫിക്കേഷനായി സർക്കാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

വരാനിരിക്കുന്ന മാറ്റത്തിൽ ക്യുആർ കോഡുകളും ആധാർ ഡാറ്റയുമായി ബന്ധപ്പെട്ട് ഉപയോക്താവിന്റെ മുഖം സ്കാൻ ചെയ്യുന്ന പ്രൂഫ് ഓഫ് സൻസൻസ് സിസ്റ്റവും ഉപയോഗിക്കും. യുഐഡിഎഐ സെർവറുകളിലേക്ക് തത്സമയ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ലാതെ തന്നെ വെരിഫിക്കേഷൻ നടത്താം.

നിലവിലുള്ള മുഖം-പ്രാമാണീകരണ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ സംവിധാനം. ആധാർ പരിശോധനകൾ ഓഫ്‌ലൈനായി നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ആധാർ ആപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണെന്ന് യുഐഡിഎഐ അറിയിച്ചിരുന്നു. പ്രീ-ലോഞ്ച് ടെസ്റ്റിംഗ് ഘട്ടങ്ങളിൽ, ക്യുആർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം പ്രാപ്തമാക്കുന്നതിനും ഉപയോക്താക്കൾക്ക് ഡിജിറ്റൽ ആധാർ കൊണ്ടുപോകാൻ അനുവദിക്കുന്നതിനും പ്രസക്തമല്ലാത്ത വിവരം മറച്ചുവെക്കാനും സാധ്യമാകുന്ന സ്വകാര്യതാ സുരക്ഷാ സംവിധാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ആപ്പ് എപ്പോൾ പുറത്തിറങ്ങുമെന്ന് യുഐഡിഎഐ കൃത്യമായി വ്യക്തമാക്കിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ന് രാവിലെ 140.10 അടി, കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു,

ഇന്ന് രാവിലെ 140.10 അടി, കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു,

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ (26-10-2025) 140.10 അടിയായി ഉയർന്നു. ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ആദ്യ മുന്നറിയിപ്പ് കേരളത്തിന് നൽകി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി. മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയിൽ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോർ പൊലീസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. ബണ്ടിചോറിനെ റെയിൽവേ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാൻ എത്തിയെന്നാണ് ബണ്ടിചോർ പൊലീസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ അഭിഭാഷകനെ കണ്ട് വിശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റെന്തെലും ദുരൂഹത വിവിധ സ്ഥലങ്ങളിലായി നടത്തുന്ന യാത്രയിൽ ഉണ്ടോയെന്നറിയാനാണ് ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നുളള ട്രെയിനില്‍ എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ബണ്ടിചോറിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം വിട്ടയച്ചിരുന്നു. അന്തരിച്ച അഭിഭാഷകന്‍ ബി എ ആളൂരിനെ കാണാന്‍ എത്തിയതെന്നാണ് ബണ്ടിചോ‍‌ർ പൊലീനോട് പറഞ്ഞത്. ആളൂര്‍ അന്തരിച്ച വിവരം ബണ്ടി ചോര്‍ അറിഞ്ഞിരുന്നില്ല. കരുതല്‍ തടങ്കലെന്ന നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബണ്ടി ചോര്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

നേരത്തെ ഉണ്ടായിരുന്ന ഒരു കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ വിട്ടുകിട്ടാനായി ഹര്‍ജി നല്‍കാന്‍ എത്തിയതാണെന്നും അഭിഭാഷകനായ ആളൂരിനെ കാണാനാണ് താന്‍ വന്നതെന്നും ബണ്ടി ചോര്‍ മൊഴി നല്‍കിയിരുന്നു. തൃശ്ശൂരില്‍ ഉണ്ടായിരുന്ന കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത രണ്ട് ബാഗുകള്‍, 76,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ വിട്ടു കിട്ടണമെന്നായിരുന്നു ബണ്ടി ചോറിന്‍റെ ആവശ്യം.

തൃശ്ശൂരിലെ കവര്‍ച്ചാ കേസില്‍ ഇയാളെ വെറുതെ വിട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു. പത്തുവർഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെറുമകനൊപ്പം നടക്കാനിറങ്ങിയ ശിവസേന മുന്‍ എംഎല്‍എയെ കാറിടിച്ച് തെറിപ്പിച്ചു; നില ഗുരുതരം

ചെറുമകനൊപ്പം നടക്കാനിറങ്ങിയ ശിവസേന മുന്‍ എംഎല്‍എയെ കാറിടിച്ച് തെറിപ്പിച്ചു; നില ഗുരുതരം

 മുംബൈ: നാസിക്കില്‍ ചെറുമകനൊപ്പം നടക്കാനിറങ്ങിയ ശിവസേന മുന്‍ എംഎല്‍എയെ കാറിടിച്ചുവീഴ്ത്തി. ഇഗത്പുരിയിലെ മുന്‍ എംഎല്‍എയായ നിര്‍മല ഗാവിത്തിനെയാണ് കാറിടിച്ച് വീഴ്ത്തിയത്. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൊച്ചുമകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മന:പൂര്‍വം കാറിടിപ്പിച്ചതാണെന്ന് സിസിടിവിയില്‍ വ്യക്തമാകുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തിലിതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. വാഹനം തിരിച്ചറിഞ്ഞെങ്കിലും ഓടിച്ചയാളെ പിടികൂടാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹത്തിന് അവധി നൽകിയില്ല; ഉത്തർപ്രദേശിൽ ബിഎല്‍ഒ ജീവനൊടുക്കി

വിവാഹത്തിന് അവധി നൽകിയില്ല; ഉത്തർപ്രദേശിൽ ബിഎല്‍ഒ ജീവനൊടുക്കി

ലഖ്നൗ: ഉത്തർപ്രദേശിൽ എസ്‌ഐആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ. ബിഎല്‍ഒ ആയ ഫത്തേപൂർ സ്വദേശി സുധീർ കുമാറാണ് ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മ‍ൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുധീർകുമാറിന്റെ വിവാഹം നാളെ നടക്കാൻ ഇരിക്കെ അവധി നൽകാത്തതിൽ വിഷമിച്ചാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.‌‌

ജഹാംഗാബാദിൽ എസ്‌ഐആർ ആയി ജോലി ചെയ്യുകയായിരുന്നു സുധീർ കുമാ‍‌ർ. ഒന്നര വർഷം മുമ്പാണ് സുധീറിനെ ലേക്പാലായി നിയമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എസ്‌ഐആർ ജോലിയുമായി ബന്ധപ്പെട്ട് സമ്മർദ്ദമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

ബിന്ദ്കി കോട്‌വാലിയിലെ ഖജുഹ പട്ടണത്തിലാണ് സുധീർ കുമാ‍‌ർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ആറ് മാസം മുമ്പ് അടുത്തുള്ള ഗ്രാമമായ സീതാപൂരിൽ താമസിക്കുന്ന രഘുനന്ദന്റെ മകൾ കാജലുമായി സുധീറിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. നാളെ വിവാഹം നാടക്കാൻ ഇരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.

ഇന്ന് രാവിലെ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ബിഎല്‍ഒ ആയ അധ്യാപകൻ വിപിൻ യാദവ് ജീവനൊടുക്കിയിരുന്നു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഗോണ്ട മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് (കെജിഎംയു) കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

വിപിൻ്റെ മരണത്തിന് ശേഷം വിപിന്റെ ഭാര്യ സീമ യാദവ് റെക്കോർഡ് ചെയ്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതിൽ വോട്ടർ പട്ടിക പരിഷ്കരണ ജോലിയുമായി ബന്ധപ്പെട്ട് താരബ്ഗഞ്ച് എസിഡിഎം, നവാബ്ഗഞ്ച് ബിഡിഒ, ഒരു പ്രാദേശിക ലേക്പാൽ എന്നിവരിൽ നിന്ന് തനിക്ക് നിരന്തരമായ സമ്മർദ്ദമുണ്ടായിയെന്നും വിപിൻ അതിൽ ആരോപിക്കുന്നുണ്ട്. എന്നാൽ ജില്ലാ ഭരണകൂടം ഈ ആരോപണങ്ങൾ നിരസിക്കുകയാണ്.