Friday, 28 November 2025

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം.

തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അഞ്ചു മണിയോടെയാണ് രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫായത്. ഇന്ന് രാവിലെ ഏഴരയോടെ രാഹുലിന്റെ ഫോൺ സ്വിച്ച് ഓണായെങ്കിലും വീണ്ടും സ്വിച്ച് ഓഫായിരിക്കുകയാണ്. ഇത് ദൃശ്യം മാതൃകയിലുള്ള പദ്ധതിയാണെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം രാഹുലിനെതിരെയുള്ള പരാതിയിൽ ഹൈക്കമാൻഡ് സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. തുടർനടപടികൾ കെപിസിസിക്ക് വിടുമെന്നാണ് വിവരം.

യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിനൊപ്പമുള്ളവരും നിരീക്ഷണത്തിലാണ്. കോൺഗ്രസിലെ ചിലരിൽ നിന്നും ഇപ്പോഴും സംരക്ഷണം ലഭിക്കുന്നതിനാൽ അത് ഉപയോഗിച്ച് രാഹുൽ കടന്നുകളയാനുള്ള സാധ്യതയുമുണ്ട്. കൃത്യമായ ഗൂഡാലോചനയോടയാണ് രാഹുലിന്റെ നീക്കം. അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയതാണ് പരാതി നൽകാൻ വൈകിയതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. തൃക്കണ്ണാപുരത്തും പാലക്കാടുമുള്ള ഫ്‌ളാറ്റിൽ വച്ച് രാഹുൽ തന്നെ ബലാത്സംഗം ചെയ്തുവെന്നും പരാതിയിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ച് അപകടം, സൗദിയിൽ കടലിൽ മീൻ പിടിക്കാൻ പോയ പ്രവാസി മരിച്ചു

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ച് അപകടം, സൗദിയിൽ കടലിൽ മീൻ പിടിക്കാൻ പോയ പ്രവാസി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശയയിലെ ജുബൈലിൽ മത്സ്യബന്ധനത്തിനായി കടലിലൂടെ സഞ്ചരിക്കവേ ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടത്തിൽ പോണ്ടിച്ചേരി സ്വദേശി മരിച്ചു. ബോട്ട് ഡ്രൈവറായ കുപ്പുസ്വാമി ആദി (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് പോണ്ടിച്ചേരി സ്വദേശികളായ കുപ്പുസ്വാമിയും സഹപ്രവർത്തകൻ മണിയും ജുബൈലിനടുത്തുള്ള അൽ ഫറെയിൽ നിന്ന് മത്സ്യബന്ധനത്തിന് കടലിലേക്ക് പുറപ്പെട്ടതായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂറിന് ശേഷം ബോട്ട് കടലിലുള്ള പൈപ്പ് ലൈനിൽ ഇടിച്ചു.

ഇടിയുടെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ കുപ്പുസ്വാമിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റ് കടലിലേക്ക് തെറിച്ച് വീഴുകയും വെള്ളത്തിൽ മുങ്ങി മരിക്കുകയും ചെയ്‌തു. ബോട്ടിന് ദിശ തെറ്റിയെങ്കിലും കൂപ്പുസ്വാമി കടലിലേക്ക് വീണത് മനസിലാക്കിയ മണി ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു. അൽപ സമയത്തിന് ശേഷമാണ് മൃതദേഹം കടലിൽ നിന്നും കണ്ടെടുത്തത്. കൂടെയുണ്ടായിരുന്ന മണിക്കും ചെറിയ പരിക്കുണ്ട്. മണിയുടെ പക്കൽ സ്വന്തം മൊബൈൽ ഉണ്ടായിരുന്നില്ല. ബോട്ടിൽ ഉണ്ടായിരുന്ന കുപ്പുസ്വാമിയുടെ മൊബൈലിൽ സ്ക്രീൻ ലോക്ക് ഇല്ലാതിരുന്നതിനാലാണ് തത്സമയം ബന്ധപ്പെട്ടവരെ അറിയിക്കാൻ കഴിഞ്ഞത്. കുപ്പുസ്വാമിയുടെ ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. ദമ്മാമിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

17 വർഷം മുമ്പ് കാണാതായ പെൺകുട്ടിയെ തിരികെ വീട്ടിൽ എത്തിച്ച് എഐ! അത്ഭുത സംഭവം പാകിസ്ഥാനില്‍

17 വർഷം മുമ്പ് കാണാതായ പെൺകുട്ടിയെ തിരികെ വീട്ടിൽ എത്തിച്ച് എഐ! അത്ഭുത സംഭവം പാകിസ്ഥാനില്‍

കൃത്രിമബുദ്ധി അഥവാ എഐയെക്കുറിച്ച് ആളുകൾക്ക് സമ്മിശ്ര ധാരണകൾ ആണുള്ളത്. ചിലർ ഇതിനെ മനുഷ്യന്റെ ജോലികൾ എളുപ്പമാക്കുന്നതിനുള്ള ഒരു ഉപകരണമായി കാണുന്നു. എന്നാൽ മറ്റു ചിലരാകട്ടെ ഇതിനെ ജോലി നഷ്‍ടമാക്കുന്നത് ഉൾപ്പെടെയുള്ള ഒരു ഭീഷണിയായി കണക്കാക്കുന്നു. എങ്കിലും പാകിസ്ഥാനിൽ, എഐ മനുഷ്യത്വം തെളിയിക്കുന്ന ഒരു കാര്യം ചെയ്തിട്ടുണ്ട്. ഫേസ് റെക്കഗ്നിഷന്‍റെയും പുതിയ എഐ ടൂളുകളുടെയും സഹായത്തോടെ, തന്‍റെ നഷ്‌ടപ്പെട്ട കുടുംബത്തെ എഐ സഹായത്തോടെ ഒരു പെൺകുട്ടി 17 വർഷത്തിനുശേഷം കണ്ടെത്തിയിരിക്കുന്നു. ഈ പെൺകുട്ടിയെ 10 വയസുള്ളപ്പോൾ നഷ്‍ടപ്പെട്ടു. ഇപ്പോൾ, സാങ്കേതികവിദ്യയുടെ സഹായത്തോടെ അവൾക്ക് തന്‍റെ കുടുംബവുമായി വീണ്ടും ഒന്നിക്കാൻ കഴിഞ്ഞു. 17 വർഷം മുമ്പ് വീട്ടിൽ നിന്നും ഐസ്‍ക്രീം വാങ്ങാനിറങ്ങി വഴിതെറ്റിപ്പോയ 10 വയസുകാരിയായ കിരൺ ആണ് എഐ കാരണം ഇപ്പോൾ 27-ാം വയസിൽ മാതാപിതാക്കളുമായി ഒന്നിച്ചത്.

2008-ൽ ഇസ്ലാമാബാദിലെ തന്‍റെ വീട്ടിൽ നിന്ന് ഐസ്ക്രീം വാങ്ങാൻ ഇറങ്ങിയതായിരുന്നു 10 വയസുകാരി കിരൺ. പക്ഷേ അവൾക്ക് വഴിതെറ്റിപ്പോയി. തിരികെ വീട്ടിലേക്കുള്ള വഴി കണ്ടെത്താനായില്ല. "ഞാൻ വഴിതെറ്റി കരയുകയായിരുന്നു," കിരൺ ഓർമ്മിക്കുന്നു. "എന്‍റെ വിലാസം ഓർമ്മിക്കാൻ കഴിഞ്ഞില്ല. കരഞ്ഞു കൊണ്ടിരുന്ന എന്നെ ഒരു ദയയുള്ള സ്ത്രീ കൂട്ടിക്കൊണ്ടുപോയി"

സാമൂഹിക പ്രവർത്തകനായ അബ്‌ദുൾ സത്താർ ഈദിയുടെ പരേതയായ ഭാര്യ ബിൽക്വിസ് ഈദി കുറച്ച് ദിവസങ്ങൾക്ക് ശേഷം അവളെ കറാച്ചിയിലെ ഈദി ഫൗണ്ടേഷൻ ഷെൽട്ടർ ഹോമിലേക്ക് അയച്ചു. അവിടെ കിരൺ തന്‍റെ ബാല്യകാലം മുഴുവൻ ചെലവഴിച്ചു. ഏകദേശം 17 വർഷത്തോളം കിരൺ അവിടെ താമസിച്ചു. ഈദി ഫൗണ്ടേഷനും ഇസ്ലാമാബാദ് പൊലീസും വർഷങ്ങളോളം ശ്രമിച്ചിട്ടും കിരണിന്‍റെ മാതാപിതാക്കളെ കണ്ടെത്താനായില്ല. ഈദി ഫൗണ്ടേഷൻ നിരവധി തവണ ഇസ്‌ലാമാബാദ് സന്ദർശിച്ചു. പത്ര റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു, പക്ഷേ ഒരു വിവരവും ലഭിച്ചില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ

ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ

 ചുവന്നഗ്രഹമായ ചൊവ്വയിൽ ഇനി കേരളത്തിലെ വര്‍ക്കല, ബേക്കല്‍, തുമ്പ, വലിയമല എന്നീ സ്ഥലങ്ങളുമുണ്ടാകും.ചൊവ്വയിലെ ശാസ്ത്ര പ്രാധാന്യമുള്ള ചെറിയ ചില ഗര്‍ത്തങ്ങള്‍ക്കാണ് കേരളത്തിലെ ഈ സ്ഥലങ്ങളുടെ പേരുകൾ നൽകിയത്. കേരളത്തിലെ സ്ഥലങ്ങളുടെ പേര് നൽകണമന്ന മലയാളി ഗവേഷകരായ ഡോ. വി.ജെ. രാജേഷിന്റെയും ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരിയുടെയും നിര്‍ദേശങ്ങളാണ് അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര യൂണിയന്‍ (ഐഎയു) അംഗീകരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പനിക്കുള്ള ഗുളിക അമിതമായ അളവിൽ കഴിച്ച് യുവതി മരിച്ച സംഭവം; ഭർത്താവിനെതിരേ കേസ്

പനിക്കുള്ള ഗുളിക അമിതമായ അളവിൽ കഴിച്ച് യുവതി മരിച്ച സംഭവം; ഭർത്താവിനെതിരേ കേസ്

കുഴൽമന്ദം : പാലക്കാട് പനിക്കുള്ള ഗുളിക അമിതമായി കഴിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ കോട്ടായി പൊലീസ് കേസെടുത്തു. ഭർത്താവ് മണികണ്ഠനെതിരെയാണ് പൊലീസ് കേസെടുത്തത്.

പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി കാവുതിയാമ്പറമ്പ് വീട്ടിൽ സുചിത്രയാണ് (33) ചൊവ്വാഴ്ച രാത്രി മരിച്ചത്.തിങ്കളാഴ്ച വൈകീട്ടാണ് ഇവരെ അമിത അളവിൽ ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ സുചിത്രയുടെ ഭർത്താവ് മണികണ്ഠനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്ന് കോട്ടായി പൊലീസ് പറഞ്ഞു. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മേലാർകോട് ഇരട്ടക്കുളത്ത് സംസ്കരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

94,000 കടന്ന് സ്വർണ വില

94,000 കടന്ന് സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില ഉയർന്നത്. ഇന്ന് പവന് 520 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില 94000 കടന്നു .ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 94,200 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഉയർന്നതടുകൂടിയാണ് സ്വർണവില ഉയരുന്നത്. സ്വർണവില കുത്തനെ ഉയരുന്നത് വിവാഹ വിപണിയെയും ബാധിച്ചിട്ടുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ ആണ്. അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11775 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9685 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7545 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4865 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. വെള്ളിയുടെ വില ഇന്ന് 173 രൂപയായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ച് വയസുകാരിയെ അമ്മയുടെ സഹോദരൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്ക് വിറ്റു! കൃത്യമായ ഇടപെടലുമായി പൊലീസ്

അഞ്ച് വയസുകാരിയെ അമ്മയുടെ സഹോദരൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്ക് വിറ്റു! കൃത്യമായ ഇടപെടലുമായി പൊലീസ്

മുംബൈ: മഹാരാഷ്ട്രയിൽ അമ്മയുടെ സഹോദരനും അയാളുടെ ഭാര്യയും ചേർന്ന് തട്ടിക്കൊണ്ടുപോയി വിറ്റ അഞ്ചു വയസുകാരിയെ രക്ഷപ്പെടുത്തി മുംബൈ പൊലീസ്. 90,000 രൂപയ്ക്കാണ് കുട്ടിയെ സ്വന്തം അമ്മാവൻ ഒരു സംഘത്തിന് വിൽപന നടത്തിയത്. തുടർന്ന് ഈ സംഘം 1,80,000 രൂപയ്ക്ക് കുട്ടിയെ മറിച്ചു വിൽക്കുകയും ചെയ്തു. ഇവരുടെ പക്കൽ നിന്നാണ് സമയോചിതമായ ഇടപെടലിലൂടെ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

സാൻതാക്രൂസ് ഈസ്റ്റിലെ വാകോളയിൽ നിന്നും അർദ്ധരാത്രിയാണ് കുട്ടിയെ അമ്മാവൻ കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പനവേലിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ചുവെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് ട്രാക്കിങ് ആരംഭിച്ചു. പിന്നാലെ പനവേലിൽ കുട്ടിയുണ്ടെന്ന് കണ്ടെത്തി. കുഞ്ഞിന് ചോക്ലേറ്റും ഭക്ഷണവുമൊക്കെ നൽകി പൊലീസുകാർ ആശ്വസിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറിലിടിച്ച് നിന്നു, അഞ്ച് പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറിലിടിച്ച് നിന്നു, അഞ്ച് പേർക്ക് പരിക്ക്

കോട്ടയം: എരുമേലി - മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ക്രാഷ് ബാരിയറിൽ ഇടിച്ച് വാഹനം നിന്നതോടെ താഴ്ചയിലേക്ക് വീഴാതെ വലിയ അപകടമാണ് ഒഴിവായത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈറ്റ് ഹൗസിനരികെ വെടിവയ്പ്പ്: പരിക്കേറ്റ നാഷണൽ ഗാർഡ്സ് ഉദ്യോഗസ്ഥ സാറ ബെക്സ്ട്രോം മരിച്ചു, മറ്റൊരു സൈനികന്‍റെ നില അതീവ ഗുരുതരം

വൈറ്റ് ഹൗസിനരികെ വെടിവയ്പ്പ്: പരിക്കേറ്റ നാഷണൽ ഗാർഡ്സ് ഉദ്യോഗസ്ഥ സാറ ബെക്സ്ട്രോം മരിച്ചു, മറ്റൊരു സൈനികന്‍റെ നില അതീവ ഗുരുതരം

വാഷിങ്ടണ്‍: അമേരിക്കയിൽ വാഷിംങ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ നാഷണൽ ഗാർഡ്സ് ഉദ്യോഗസ്ഥരിൽ ഒരാൾ മരിച്ചു. ആർമി സ്പെഷ്യലിസ്റ്റ് റാങ്കിലുള്ള സാറ ബെക്സ്ട്രോമാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ രണ്ടാമത്തെ സൈനികന്‍റെ നില അതീവ ഗുരുതരമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ഏറെ ബഹുമാനമുള്ള വ്യക്തി എന്നാണ് സാറ ബെക്സ്ട്രോമിനെ ട്രംപ് വിശേഷിപ്പിച്ചത്. യുഎസ് സൈനികരുമായി വീഡിയോ കോൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് താൻ അവരുടെ മരണ വിവരം അറിഞ്ഞതെന്ന് ട്രംപ് പറഞ്ഞു. പരിക്കേറ്റ മറ്റൊരു സൈനികൻ ജീവന് വേണ്ടി പൊരുതുകയാണെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യ നില വളരെ മോശമാണെന്നും സൈനികരെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.

അഫ്ഗാൻ സ്വദേശിയായ 29കാരൻ റഹ്മാനുള്ള ലകാൻവാൽ ആണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. 2021 ൽ ബൈഡൻ ഭരണകാലത്തെ 'ഓപ്പറേഷൻ അലൈസ് വെൽകം' പദ്ധതി വഴി യു എസിലെത്തിയതാണ് ഇയാളെന്നാണ് വിവരം. വൈറ്റ് ഹൗസിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്. പതിനഞ്ചോളം തവണയാണ് അക്രമി വെടിയുതിർത്തത്. നാഷണൽ ഗാർഡുകളുടെ നേരെയെത്തി അക്രമി വെടിവയ്ക്കുകയായിരുന്നു. രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും അക്രമിയെ വേഗത്തിൽ കീഴ്പ്പെടുത്താൻ നാഷണൽ ഗാർഡുകൾക്ക് സാധിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയേറ്റതിന് പിന്നാലെ വൈറ്റ് ഹൗസിന് സുരക്ഷ കൂട്ടി. ആക്രമണം നടത്തിയ അഫ്ഗാൻ പൗരന്റെ വീട്ടിൽ പരിശോധന നടത്തി. നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തു. അഫ്ഗാനടക്കം 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു, പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹർഗഞ്ചിലാണ് സംഭവം. പൊലീസിൻറെ തോക്ക് തട്ടി എടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തിൽ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആണ് വെടി ഉതിർത്തത്. പ്രതിയായ സൽമാന്റെ കാലിന് വെടിവെപ്പിൽ പരുക്കേറ്റു.

ഗോഹർഗഞ്ചിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സൽമാനായി തിരച്ചിൽ നടത്തിയിരുന്നു. പ്രതി കുറച്ചുനാളായി ഒളിവിൽ കഴിയുകയായിരുന്നു, ഇയാളുടെ തലയ്ക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഭോപ്പാലിലെ 11-ാം വാർഡിൽ നിന്ന് ഒരു ചായക്കടയിൽ വെച്ചാണ് ഗാന്ധിനഗർ പൊലീസ് സൽമാനെ അറസ്റ്റ് ചെയ്തത്. ഗോഹർഗഞ്ച് പൊലീസ് റൈസണിലേക്ക് കൊണ്ടുപോകുന്നതിനിടെ, കിരാത് നഗർ ഗ്രാമത്തിന് സമീപം വെച്ച് സൽമാനെ വഹിച്ചുകൊണ്ടുപോയ വാഹനം പഞ്ചർ ആയി. ഈ സമയത്ത്, സൽമാൻ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് പ്രതിയുടെ കാലിൽ വെടിയുതിർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രചരിക്കുന്നതെല്ലാം വ്യാജം, ഇമ്രാൻ ആരോഗ്യവാൻ; ജയിൽ അധികൃതർ

പ്രചരിക്കുന്നതെല്ലാം വ്യാജം, ഇമ്രാൻ ആരോഗ്യവാൻ; ജയിൽ അധികൃതർ

ഇസ്ലാമാബാദ്: റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോഗ്യവാനാണെന്നും ജയിലിനുള്ളിൽ തന്നെയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2023മുതൽ ജയിലിനുള്ളിലാണ് ഖാൻ. തങ്ങളുടെ നേതാവിനെ പാക് സേനയും സർക്കാരും ചേർന്ന് ഉപദ്രവിക്കുകയാണെന്നാണ് ഇമ്രാന്റെ പാർട്ടിയായ പിടിഐ ആരോപിച്ചിരുന്നത്. പലതവണ ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിന് കുടുംബത്തിന് അനുമതിയും നൽകിയിരുന്നില്ല. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

അഡിയാല ജയിലിനെ പുറത്തേക്ക് ഇമ്രാൻ ഖാനെ മാറ്റിയെന്ന വാർത്ത പൂർണമായും തെറ്റാണെന്നും അദ്ദേഹത്തിന് മതിയായ മെഡിക്കൽ കെയർ ഉറപ്പാക്കുന്നുണ്ടെന്നും ജയിൽ അധികൃതർ പറയുന്നു. അതേസമയം ഇമ്രാന്റ് സഹോദരി അലീമ ഖാന് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ ഇമ്രാൻ കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽ അധികൃതരുടെയും വിശദീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോംങ്കോങ്ങിലെ തീപിടുത്തം; മരണം 55 ആയി, രാജ്യത്തെ ഏറ്റവും ഭയാനകമായ തീപിടുത്തമെന്ന് അധികൃതർ

ഹോംങ്കോങ്ങിലെ തീപിടുത്തം; മരണം 55 ആയി, രാജ്യത്തെ ഏറ്റവും ഭയാനകമായ തീപിടുത്തമെന്ന് അധികൃതർ

ഹോങ്കോങ്: തായ്പേയ് ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ മരണം 55 ആയി. നിലവില്‍ 279 പേരെ കാണാതായതായും അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. നിരവധി ആളുകള്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഹോങ്കോങിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ തീപിടുത്തമാണ് ബുധനാഴ്ച്ച ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവം നടന്നിടത്ത് രണ്ടായിരം അപ്പാര്‍ട്ട്‌മെന്റുകളിലായി 4800ഓളം ആളുകള്‍ താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതില്‍ ഭൂരിഭാഗം ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിനിടെ തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനി എക്‌സിക്യൂട്ടീവുമാരെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിൻ്റെ നവീകരണത്തിനായി കൊണ്ടുവന്ന സാധനങ്ങളില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് കരുതുന്നത്. ബുധനാഴ്ച്ച തീപടര്‍ന്നത് മുതല്‍ തുടര്‍ച്ചയായി രക്ഷാപ്രവര്‍ത്തനങ്ങളും തീ അണയ്ക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ലെവല്‍ 5 തീപിടുത്തം രാജ്യത്ത് ആദ്യമായാണ് ഉണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് ഹൗസിങ് കോംപ്ലക്‌സിന് തീപിടിച്ചത്. എട്ട് ബ്ലോക്കുകളിലായി രണ്ടായിരം അപ്പാർട്ട്‌മെന്റുകളാണ് വടക്കൻ തായ്‌പേ ജില്ലയിലുള്ള കോംപ്ലക്‌സിലുള്ളത്. വ്യാഴാഴ്ച പുലർച്ചയോടെ നാലു ബ്ലോക്കുകളിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പതിനഞ്ച് മണിക്കൂറിലേറെ നടത്തിയ പ്രവർത്തനങ്ങളിലാണ് ഇതിൽ മൂന്ന് ബ്ലോക്കുകളിലെ തീ അണച്ചത്. പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങളിൽ 32നില കെട്ടിടത്തിന് മുകളിലേക്ക് തീ പടരുന്നതും പുക ഉയരുന്നതും വ്യക്തമാണ്. കോംപ്ലക്‌സിന്റെ അറ്റക്കുറ്റപണിക്ക് ഉപയോഗിച്ച സുരക്ഷിതമല്ലാത്ത വസ്തുക്കളാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമൂഹ വിവാഹത്തിനിടെ ചിപ്സിന് വേണ്ടി തിക്കും തിരക്കും, നിരവധി പേർക്ക് പരിക്ക്

സമൂഹ വിവാഹത്തിനിടെ ചിപ്സിന് വേണ്ടി തിക്കും തിരക്കും, നിരവധി പേർക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹത്തിനിടെ ചിപ്‌സ് പാക്കറ്റിന് വേണ്ടി പരക്കം പാഞ്ഞ് അതിഥികള്‍. സംഭവത്തില്‍ നിരവധി ആളുകള്‍ക്കാണ് പരിക്കേറ്റത്. ഹാമിപുര്‍ ജില്ലയിലെ റാഠ് നഗരത്തില്‍ നടന്ന സമൂഹവിവാഹ വേദിയിലാണ് ചിപ്‌സ് പാക്കറ്റിന് വേണ്ടി അതിഥികള്‍ തിക്കിത്തിരക്കിയത്. .

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 383 പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്ന വേദിയായിരുന്നു റാഠിയിലെ ബ്രഹ്‌മാനന്ദ് മഹാവിദ്യാലയയുടെ മൈതാനം. വിവാഹച്ചടങ്ങുകള്‍ അവസാനിച്ചതോടെ ലഘുഭക്ഷണ വിതരണം ആരംഭിച്ചിരുന്നു. ഇതോടൊയാണ് ചിപ്‌സ് പാക്കറ്റുകള്‍ കൈക്കലാക്കാനായി അതിഥികള്‍ പരക്കം പാഞ്ഞത്.