Tuesday, 2 December 2025

കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നൽകി, എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ

പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നൽകിയ സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്‍പ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച വിവരത്തെതുടര്‍ന്ന് ഡിഐജി അജിതാ ബീഗം ആണ് സസ്പെൻഡ് ചെയ്തത്. ബാറിൽ അടിപിടിയുണ്ടാക്കിയ കേസിൽ ബെംഗളൂരുവിലെത്തി പ്രതികളെ പിടികൂടിയിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാൻ എത്തിക്കുമ്പോള്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടു പകര്‍പ്പുകളാണ് സമര്‍പ്പിക്കുക. കോടതി നടപടികള്‍ക്കുശേഷമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് കൈമാറുക. എന്നാൽ, കോടതിയിലെത്തിച്ചപ്പോള്‍ തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലൊന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോടതി നടപടിക്ക് മുന്‍പേ തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് എഎസ്ഐ ബിനുകുമാര്‍ കൈമാറിയ വിവരം വ്യക്തമായത്. സംഭവത്തെതുടര്‍ന്ന് എഎസ്ഐയെ ആദ്യഘട്ടത്തിൽ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രതികളുടെ അഭിഭാഷകന്‍റെ കയ്യിൽ നിന്ന് പണം വാങ്ങിയാണ് ഇത്തരത്തിൽ വിവരം ചോര്‍ത്തി നൽകിയിരുന്നതെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതൽ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷമായിരിക്കും തുടര്‍ നടപടിയുണ്ടാകുക.കോന്നി ഡിവൈഎസ്‍പിയായിരിക്കും കൂടുതൽ അന്വേഷണം നടത്തുക

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ദൃശ്യം 3' ഷൂട്ടിംഗ് പൂർത്തിയാക്കി മോഹൻലാൽ; ഇനി 'ജോർജുകുട്ടിക്ക്' വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽപുറത്തിറങ്ങിയ 'ദൃശ്യം'. ദൃശ്യമാണ് മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രവും. കൊവിഡ് കാലമായതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ ദൃശ്യം 3 ൽ മോഹൻലാലിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മോഹൻലാൽ- തരുൺ മൂർത്തി കോംബോയിൽ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിതെന്നും റിപ്പോർട്ടുകളുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോൾ എന്തൊക്കെ സസ്പെൻസ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകൾ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗൺ ആയിരുന്നു ഹിന്ദി ചിത്രത്തിൽ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ വ്യക്തത വരുത്തിയിരുന്നു സംവിധായകൻ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്‍റ്റിന് വേണ്ടി അവർ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹൻലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്‍ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്‍തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിസംബറിലെ കറണ്ട് ബില്ല് കുറയും

ഡിസംബറിലെ കറണ്ട് ബില്ല് കുറയും

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു. സെപ്റ്റംബർ - നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു.

പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്. ഇതിലാണ് കെഎസ്ഇബി ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്.

സർ ചാർജ് പരിധി എടുത്ത് കളഞ്ഞതോടെ സർ ചാർജ് ഉയരുമെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇത് മുൻ നിർത്തി വൈദ്യതി മന്ത്രിയുടെ ഓഫീസാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

മന്ത്രിയുടെ കുറിപ്പ്

ഇന്ധനസർചാർജ് കുറച്ചു. വൈദ്യുതി ബില്ലിൽ ആശ്വാസം! ഡിസംബറിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 5 പൈസയായും രണ്ടു‌മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 8 പൈസയായും ഇന്ധന സർചാർജ് കുറയും. സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു

കൊച്ചി: മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറായിരുന്നു.

ഏഷ്യാനെറ്റ് അടക്കം വിവിധ ചാനലുകളിൽ അവതാരകനായും പ്രോഗ്രാമുകളുടെ പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു. തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. മൂന്ന് വർഷം മുൻപായിരുന്നു ഇദ്ദേഹത്തിന് വൃക്കരോഗം സ്ഥിരീകരിച്ചത് തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിട ആരോഗ്യാവസ്ഥ മോശമാകുകയും ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മഞ്ഞുമ്മൽ സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറാൻ പാക് ഭീകരർ തയ്യാറെടുക്കുന്നു; ബിഎസ്എഫ്

ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനായി പാക് ഭീകരർ തയ്യാറെടുക്കുന്നുവെന്ന് ബിഎസ്എഫ്. ഇതിനായി 72 ലോഞ്ച് പാഡുകൾ സജീവമാക്കിയെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്ത ലോഞ്ച് പാഡുകൾ പാക് ഭീകരർ പുനർനിർമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

സിയാൽകോട്ട്, സഫർവാൾ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പന്ത്രണ്ട് ഭീകര ലോഞ്ച് പാഡുകൾ സജീവമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് തിരിച്ചടി നൽകാൻ സജ്ജമെന്ന് ബിഎസ്എഫ് അറിയിച്ചു.
ഗ്രൗണ്ട് സർവൈലൻസ് റഡാറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ തെർമലുകൾ തുടങ്ങിയവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയെന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അറിയിച്ചു.

അതേസമയം സൈന്യത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്താൻ ഹാൻഡ്‍ലർക്ക് കൈമാറിയതിന് , പഞ്ചാബ് സ്വദേശി അറസ്റ്റിൽ. രാജസ്ഥാൻ ഇൻറലിജൻസിന്റെ പിടിയിലായത് ഫിറോസ്പൂർ സ്വദേശിയായ പ്രകാശ് സിങാണ്. അറസ്റ്റിലായ പ്രകാശ് സിങ് സോഷ്യൽ മീഡിയ വഴി ഭീകരസംഘടനകളെ ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തൽ രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആണ് കൈമാറിയതെന്നാണ് കണ്ടെത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവില 95,500 രൂപയിൽ താഴെ

സ്വര്‍ണവില 95,500 രൂപയിൽ താഴെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ന് വില താഴ്ന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി

തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. കടുവ സെൻസസിന് പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്. ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥർ നടന്നുവരികയായിരുന്നു. ഇവരുമായി സംഘം അടുത്ത ഷെൽട്ടർ ക്യാമ്പിലേക്ക് പോയി.

വഴിതെറ്റിയതാണ് ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങാൻ കാരണം എന്നാണ് വിവരം. മൊബൈൽ ഫോണിൽ കാട്ടിലേക്ക് കയറുന്ന വഴി രേഖപ്പെടുത്തിവെക്കാറുണ്ട്. ഇത് നോക്കിയാണ് തിരിച്ചിറങ്ങുന്നത്. എന്നാൽ ഈ ഫോൺ ഓഫ് ആയതോടെ ഉദ്യോഗസ്ഥർക്ക് നടന്ന വഴി മാറിപ്പോയി. വാക്കിടോക്കിയും പ്രവർത്തിച്ചിരുന്നില്ല.

ഇന്നലെ രാവിലെയാണ് ഉൾവനത്തിലേക്ക് പോയ മൂവർ സംഘത്തെ കാണാതായത്. പാലോട് റേഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, ഫോറസ്റ്റ് വാച്ചർ രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനീത എന്നിവരെ ആണ് കാണാതായത്. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്.

വൈകുന്നേരത്തോടെ ക്യാമ്പിൽ വരേണ്ടവർ മടങ്ങിയെത്താതെ വന്നതോടെ വലിയ ആശങ്ക ഉയർന്നിരുന്നു. മൊബൈലിന് റേഞ്ച് ഇല്ലാത്തത് മൂലം ഇവരെ ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. കാട്ടാനയും മറ്റ് വന്യമൃഗങ്ങളും അടക്കമുള്ളവ ഉള്ള സ്ഥലത്തേയ്ക്കാണ് ഉദ്യോഗസ്ഥ സംഘം സെൻസസിന് പോയത് എന്നതാണ് ആശങ്കയ്ക്കിടയാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹസൽക്കാരത്തിൽ 'ബീഫ് കറി' എന്ന് ആരോപണം;അക്രമാസക്തരായി യുവാക്കൾ; സംഘർഷം

ലക്‌നൗ: വിവാഹസൽക്കാരത്തിൽ ബീഫ് കറി ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് യുപിയിൽ സംഘർഷം. അലിഗഡ് സിവിൽ ലൈൻസ് മേഖലയിലെ ഒരു വിവാഹസൽക്കാര പരിപാടിയിലാണ് സംഘർഷം ഉണ്ടായത്.

നേരത്തെ ക്രമീകരിച്ച ബുഫെ കൗണ്ടറിൽ 'ബീഫ് കറി' എന്ന് എഴുതിവെച്ചത് ആകാശ്, ഗൗരവ് കുമാർ എന്ന യുവാക്കൾ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയുമാണ് സംഭവങ്ങളുടെ തുടക്കം. ഇവർ ഇത് വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു. തുടർന്ന് അവിടെ വലിയ വഴക്കുണ്ടാകുകയും കേറ്ററിംഗ് ജീവനക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. സംഘർഷം കലശലായതോടെ പൊലീസ് എത്തി അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

കറി ബീഫ് തന്നെയാണോ എന്നറിയാൻ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ കേസെടുക്കുന്നതിൽ തീരുമാനമെടുക്കാനാകുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍; മരിച്ചത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍. വയനാട് കേണിച്ചിറ സ്വദേശി ജില്‍സന്‍ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലിലായത്. ഏഴ് മാസമായി റിമാന്‍ഡിലാണ്.

ഇന്നലെ രാത്രിയാണ് ജിന്‍സണ്‍ ആത്മഹത്യ ചെയ്തത്. കത്തി കൈക്കലാക്കുകയും രാത്രിയോടെ കഴുത്ത് അറുക്കുകയുമായിരുന്നു. രാവിലെ രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് സഹ തടവുകാര്‍ വിവരമറിയിക്കുകയും ജയില്‍ അധികൃതര്‍ എത്തുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

കടബാധ്യതയെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ ഇയാള്‍ നേരത്തെ, ഭാര്യയെ കൊലപ്പെടുത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തത്. ജയിലില്‍ എത്തിയപ്പോഴും ആത്മഹത്യാ പ്രവണത കാണിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോണടിച്ചതില്‍ പ്രകോപനം: തൃശൂരില്‍ അച്ഛനും മകനും സുഹൃത്തിനും കുത്തേറ്റു, പ്രതി ഒളിവിൽ

തൃശൂര്‍: തൃശൂരില്‍ ഹോണടിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ മൂന്ന് പേര്‍ക്ക് കുത്തേറ്റു. പേരാമംഗലത്താണ് സംഭവം. അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത് (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രതി കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ ഒളിവിലാണ്. മുണ്ടൂരില്‍ പച്ചക്കറി കടയിലെ ജീവനക്കാരനാണ് പ്രതി.

അച്ഛനും മകനും സുഹൃത്തും ഷട്ടില്‍ കളിച്ച് രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്നു. അക്രമിയും ബൈക്കിലാണ് വന്നത്. അഭിനവ് ഹോണടിച്ചതില്‍ പ്രകോപിതനായ പ്രതി മൂവരെയും കുത്തുകയായിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. പൊലീസ് പ്രതിയ്ക്കായുളള തിരച്ചില്‍ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് മരം കടപുഴകി വീണ് 55കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: അരുവിക്കരയില്‍ മരം കടപുഴകി ദേഹത്ത് വീണ് 55കാരന് ദാരുണാന്ത്യം. കാച്ചാണി സ്വദേശിയും കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് കണ്ടക്ടറുമായ സുനില്‍ ശര്‍മ്മയാണ് മരിച്ചത്. കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഫോണ്‍ വിളിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു സുനില്‍ ശര്‍മ്മ. ഇതിനിടെ മരം കടപുഴകി വീഴുകയായിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന് അകത്തുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാലിഫോർണിയയിൽ ബർത്ത്‌ഡേ പാർട്ടിക്കിടയിൽ വെടിവെയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു

 കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിലുള്ള സ്റ്റോക്ടണിലെ റെസ്റ്റോറന്റിൽ ബർത്ത്‌ഡേ പാർട്ടിക്കിടയിൽ നടന്ന വെടിവെയ്പ്പിൽ കുട്ടികൾ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ പതിനാലോളം പേർക്ക് വെടിയേറ്റിട്ടുണ്ട്. സ്റ്റോക്ടണിലെ ലൂസിലേ അവന്യുവിലാണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പ് നടത്തിയ ആളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

പാർക്കിങ് പ്രദേശത്തിന് സമീപമുള്ള ഹാളിലാണ് വെടിവെയ്പ്പ് നടന്നത്. മുൻകൂട്ടി പദ്ധതിയിട്ട അക്രമമാണെന്നാണ് വിവരം. പരിക്കേറ്റവരുടെ നിലയെ കുറിച്ചും വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൂറത്ത് എൻഐടിയിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് ജീവനൊടുക്കിയത്. ഇന്ന് പൂലര്‍ച്ചെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

അദ്വൈതിൻ്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അദ്വൈതിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ വാർഡൻ അലംഭാവം കാണിച്ചെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വിദ്യാർത്ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. അതേസമയം വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് എൻഐടി അധികൃതരുടെ വാദം