Tuesday, 2 December 2025

'ദൃശ്യം 3' ഷൂട്ടിംഗ് പൂർത്തിയാക്കി മോഹൻലാൽ; ഇനി 'ജോർജുകുട്ടിക്ക്' വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ്

SHARE
 

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽപുറത്തിറങ്ങിയ 'ദൃശ്യം'. ദൃശ്യമാണ് മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രവും. കൊവിഡ് കാലമായതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ ദൃശ്യം 3 ൽ മോഹൻലാലിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മോഹൻലാൽ- തരുൺ മൂർത്തി കോംബോയിൽ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിതെന്നും റിപ്പോർട്ടുകളുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.


അതേസമയം ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോൾ എന്തൊക്കെ സസ്പെൻസ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകൾ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗൺ ആയിരുന്നു ഹിന്ദി ചിത്രത്തിൽ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ വ്യക്തത വരുത്തിയിരുന്നു സംവിധായകൻ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്‍റ്റിന് വേണ്ടി അവർ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹൻലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്‍ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്‍തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.