Tuesday, 13 January 2026

സൗദിയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ, 110ാം വയസിൽ വിവാഹം കഴിച്ച് കുട്ടിയുടെ പിതാവായി, ശൈഖ് നാസർ വിടവാങ്ങി, 142-ാം വയസിൽ അന്ത്യം

സൗദിയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ, 110ാം വയസിൽ വിവാഹം കഴിച്ച് കുട്ടിയുടെ പിതാവായി, ശൈഖ് നാസർ വിടവാങ്ങി, 142-ാം വയസിൽ അന്ത്യം

റിയാദ്: ആധുനിക സൗദി അറേബ്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച വിസ്മയ വ്യക്തിത്വം ശൈഖ് നാസർ ബിൻ റദ്ദാൻ അൽ റഷീദ് അൽ വാദാഇ (142) അന്തരിച്ചു. വാർദ്ധക്യസഹജമായ കാരണങ്ങളാൽ റിയാദിലായിരുന്നു അന്ത്യം. സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ പൗരനായ അദ്ദേഹം, ആധുനിക സൗദിയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് മുതൽ നിലവിലെ ഭരണാധികാരി സൽമാൻ രാജാവ് വരെയുള്ള എല്ലാ രാജാക്കന്മാരുടെയും ഭരണകാലഘട്ടത്തിന് സാക്ഷ്യം വഹിച്ച അപൂർവ്വ വ്യക്തിത്വമാണ്

110-ാം വയസ്സിലെ വിവാഹവും അത്ഭുതപ്പെടുത്തിയ പിതൃത്വവും

ശൈഖ് നാസറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ 110-ാം വയസ്സിലെ വിവാഹമായിരുന്നു. തന്റെ 110-ാം വയസ്സിൽ അവസാനമായി വിവാഹിതനായ അദ്ദേഹത്തിന് ആ ദാമ്പത്യത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. ലോകത്തെ തന്നെ അമ്പരപ്പിച്ച ഈ സംഭവം അക്കാലത്ത് വലിയ വാർത്തയായിരുന്നു. 110-ാം വയസ്സിലും പിതാവാകാൻ സാധിച്ച അദ്ദേഹത്തിന്റെ ആരോഗ്യവും ജീവിതരീതിയും മെഡിക്കൽ ലോകത്തും ചർച്ചയായിരുന്നു.

ലളിതവും ഭക്തിനിർഭരവുമായ ജീവിതമായിരുന്നു ശൈഖ് നാസറിന്റേത്. 40 ഹജ്ജ് യാത്രകൾ: തന്റെ ആയുസ്സിൽ 40 തവണ അദ്ദേഹം വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ചു. മക്കളും പേരമക്കളും അവരുടെ കുട്ടികളുമായി 134 പേരടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ നാഥനായിരുന്നു അദ്ദേഹം. മരുഭൂമിയായിരുന്ന സൗദി അറേബ്യ അത്യാധുനിക രാഷ്ട്രമായി മാറിയതിന്റെ ഓരോ ഘട്ടവും അദ്ദേഹം നേരിൽ കണ്ടു. റിയാദിലെ പ്രധാന പള്ളിയിൽ നടന്ന വിലാപയാത്രയിലും പ്രാർത്ഥനയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. സൗദി അറേബ്യയുടെ പാരമ്പര്യത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും അടയാളമായാണ് അദ്ദേഹത്തെ ജനങ്ങൾ നോക്കിക്കാണുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി ധനമന്ത്രി; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീ

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി ധനമന്ത്രി; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

2025 ഡിസംബര്‍ 31 വരെയാണ് നേരത്തെ ഇതിനായി സമയം നല്‍കിയിരുന്നത്. എന്നാൽ, 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തത്. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസം കൂടി നീട്ടിയത്. ആക്ഷയ കേന്ദ്രങ്ങള്‍വഴി ജൂണ്‍ 30 –നകം വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ഭോപ്പാൽ: ഇൻഡോർ എയറോ‍‍ഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. യുവതിയെ കൊലപ്പെടുത്തിയത് ഭ‍‍ർത്താവണെന്ന് പൊലീസ്. ഭാര്യയായ സുമിത്ര ചൗഹാന്റെ കൊലപാതകത്തിൽ ഭർത്താവ് മാധവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴി‍ഞ്ഞ 8 വർഷമായി താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ജനുവരി 9ന് ആണ് 40 കാരിയായ സുമിത്രയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തിന് കാരണം അപകടമാണെന്നാണ് ഇയാൾ ബന്ധുക്കളെയും പ്രദേശവാസികളെയും വിശ്വസിപ്പിച്ചിരുന്നത്.

മൃതദേഹം ഗവൺമെന്റ് മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലേക്ക് കൊണ്ടുപോയ മാധവ് പറഞ്ഞത് പെട്ടെന്ന് രക്തസമ്മർദ്ദം വർദ്ധിച്ചതിനെത്തുടർന്ന് ഭാര്യ കുഴഞ്ഞ് വീണെന്നും, തലയിടിച്ചതിനെ തുട‍ർന്ന് മരണപ്പെട്ടെന്നുമാണ്. എന്നാൽ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമിത്രയുടെ മരണം കൊലപാതകമാണെന്നും ഭർത്താവ് മ‍ർദ്ദിച്ചും ശ്വാസംമുട്ടിച്ചും കെലപ്പെടുത്തയതാണെന്നും തെളിഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ മാധവ് പലതവണ മൊഴി മാറ്റിയിരുന്നു.

ബോധരഹിതയായി കിടന്നതോടെ താൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് മാധവ് പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മാധവ് സത്യം വെളിപ്പെടുത്തി. കഴിഞ്ഞ എട്ട് വർഷമായി താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനായി സുമിത്ര തയ്യാറായിരുന്നില്ല. ഇതിനെ ചൊല്ലി എന്നും വഴക്കായിരുന്നു. സംഭവ ദിവസവും രാത്രി മാധവ് ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും സുമിത്ര വിസമ്മതിച്ചു. ഇതോടെ താൻ ഭാര്യയെ മർദിച്ചെന്നും ബോധരഹിതയായി വീഴുകയായിരുന്നുവെന്നുമാണ് മാധവ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് മാധവിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ടോക്സിക്ക് ' ടീസറിന് എതിരെ സെൻസർ ബോർഡിന് കർണാടക വനിത കമ്മിഷൻ പരാതി

'ടോക്സിക്ക് ' ടീസറിന് എതിരെ സെൻസർ ബോർഡിന് കർണാടക വനിത കമ്മിഷൻ പരാതി

യാഷ് നായകനായെത്തുന്ന 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്‌സി'ന്റെ ടീസറിനെതിരേ കർണാടക വനിതാ കമ്മിഷൻ സെൻസർ ബോർഡിന് പരാതി നൽകി. യാഷ് ഒരു കാറിനുള്ളിൽവെച്ച് ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും ഇതിന് ശേഷം നിരവധി പേരെ വെടിവെച്ചു കൊല്ലുകയും ചെയ്യുന്നതാണ് ടീസറിലെ രംഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രംഗങ്ങൾ സംബന്ധിച്ച് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ ആം ആദ്മി പാർട്ടി തിങ്കളാഴ്ച കർണാടകയിലെ വനിതാ കമ്മിഷന് പരാതി നൽകി. ടീസറിലെ അശ്ലീല ദൃശ്യങ്ങൾക്കെതിരെയാണ് പരാതി നൽകിയത്.

എഎപിയുടെ സംസ്ഥാന യൂണിറ്റിലെ വനിതാ വിഭാഗത്തിലെ നേതാക്കൾ സംസ്ഥാന വനിതാ കമ്മിഷൻ ഉദ്യോഗസ്ഥരെ കണ്ട് ഉചിതമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. ടീസർ നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക വനിതാ കമ്മിഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) കത്തെഴുതി.

''ഈ സിനിമയുടെ ടീസറിലെ അശ്ലീലം നിറഞ്ഞ ഉള്ളടക്കം സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തിന് ഗുരുതരമായ ദോഷം വരുത്തുന്നു. പ്രായവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളൊന്നുമില്ലാതെ പൊതുവായി പുറത്തിറക്കിയ ഈ രംഗങ്ങൾ  സ്ത്രീകളുടെ അന്തസ്സിന് കോട്ടം വരുത്തുകയും കന്നഡ സംസ്‌കാരത്തെ അപമാനിക്കുകയും ചെയ്യുന്നു,'' കത്തിൽ എഎപി സംസ്ഥാന സെക്രട്ടറി ഉഷാ മോഹൻ അവകാശപ്പെട്ടു. സമൂഹത്തിൽ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിൽ ഇടപെടാനും ടീസർ നിരോധിക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അത് നീക്കം ചെയ്യാനും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാൻ കമ്മിഷനോട് പാർട്ടി ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഐ ഉപയോഗിച്ച് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്

എഐ ഉപയോഗിച്ച് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്

കുവൈത്തില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെൻസിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം അതിന്റെ ദുരുപയോഗം തടയുക കൂടിയാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ദൃശ്യങ്ങളും ശബ്ദങ്ങളും കൃത്രിമമായി നിര്‍മിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കും വ്യക്തിഹത്യ നടത്തുന്നവര്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി 

സര്‍ക്കാരിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ പേരില്‍ വ്യാജ അറിയിപ്പുകള്‍ നിര്‍മിക്കുന്നവരും കടുത്ത നടപടി നേരിടേണ്ടി വരും. കനത്ത പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുന്നതിയി ഡിജിറ്റല്‍ ഇടങ്ങളില്‍ വ്യാപകമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. വ്യാജ വാര്‍ത്തകളിലും സന്ദേശങ്ങളിലും വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഏതെങ്കിലും വാര്‍ത്തയോ സന്ദേശമോ ശ്രദ്ധയില്‍പെടുമ്പോള്‍ അത് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നാണെന്ന് ഉറപ്പുവരുത്തണം. എഐ നിര്‍മിതമായ വ്യാജ വിഡിയോകളും ഓഡിയോകളും തിരിച്ചറിയാന്‍ പ്രയാസമായതിനാല്‍, സംശയാസ്പദമായ ലിങ്കുകളും വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അവയുടെ സത്യാവസ്ഥ പരിശോധിക്കുകയും വേണമെന്നും മന്ത്രാലയം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂർ റെയിൽവേ പാർക്കിംഗിൽ ബൈക്കുകൾ കത്തിനശിച്ച സംഭവം; ഉപഭോക്തൃ കോടതിയിൽ ഹർജി നൽകുമെന്ന് ഉടമകൾ

തൃശൂർ റെയിൽവേ പാർക്കിംഗിൽ ബൈക്കുകൾ കത്തിനശിച്ച സംഭവം; ഉപഭോക്തൃ കോടതിയിൽ ഹർജി നൽകുമെന്ന് ഉടമകൾ

തൃശൂർ: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച ബൈക്കുകളുടെ ഉടമകൾ കൺസ്യൂമർ കോടതിയിൽ ഹർജി നൽകും. നഷ്‌ടപരിഹാരം ലഭിക്കുന്നതിനും തുടർനടപടികൾ ആലോചിക്കുന്നതിനുമായി ടു വീലർ യൂസേഴ്‌സ് അസോസിയേഷനാണ് വേദിയൊരുക്കിയത്. റെയിൽവേയിൽ നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിൽ വ്യക്തിപരമായി കേസുകൾ ഫയൽ ചെയ്യാൻ യോഗം തീരുമാനിച്ചു

കഴിഞ്ഞ ഞായറാഴ്‌ച രാവിലെ ആറരയോടെയാണ് തൃശൂർ റെയിൽവേ പാർക്കിംഗിൽ തീപിടിത്തമുണ്ടായത്. 300ഓളം ബൈക്കുകൾ കത്തിനശിച്ചു. റെയിൽവേയുടെ അനാസ്ഥയാണ് തീ‌പിടിത്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് ദൃക്‌സാക്ഷികളിലൊരാളായ സുനിൽ പറഞ്ഞിരുന്നു. ബൈക്കുകൾക്ക് തീപിടിച്ച കാര്യം ഉടൻ തന്നെ സ്റ്റേഷൻമാസ്റ്ററെ അറിയിച്ചിട്ടും അവർ അഗ്നിരക്ഷാ സേനയെ അറിയിക്കാൻ വൈകിയെന്നാണ് സാക്ഷി പറയുന്നത്.

ഈസ്റ്റ് എസ്‌ഐയെ വിളിച്ച് പറഞ്ഞതിനെത്തുടർന്നാണ് 6.40ന് ആദ്യത്തെ യൂണിറ്റ് ഫയർഫോഴ്‌‌സ് എത്തിയത്. അപ്പോഴേക്കും തീ ആളിപ്പടരുകയും അണയ്‌ക്കാൻ കഴിയാത്തവിധം രൂക്ഷമാവുകയും ചെയ്‌തു. പാർക്കിംഗ് സ്ഥലത്ത് അൽപ്പനേരം മുമ്പ് നിർത്തിയിട്ട സ്വന്തം വണ്ടി കത്തുന്നത് അകലെനിന്ന് കാണുകയല്ലാതെ മറ്റൊന്നും ചെയ്യാനായില്ലെന്നും സുനിൽ പറഞ്ഞു

വാടിന്റെ താക്കോൽ, വണ്ടിയുടെ ഒറിജിനൽ രേഖകൾ, ക്യാമറയുടെ ലെൻസ് പോലുള്ള വിലപിടിപ്പുള്ള വസ്‌തുക്കൾ തുടങ്ങിയവ പലർക്കും നഷ്‌ടമായിട്ടുണ്ട്. സ്ഥലം എംപി ഇതുവരെയും തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. റെയിൽവേയുടെ ഭാഗത്ത് നിന്ന് സഹകരണമുണ്ടായില്ല. കത്തിനശിച്ച 120ലേറെ വാഹനങ്ങളുടെ ഉടമകൾ യോഗത്തിനെത്തി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൊബൈലുകളില്‍ സിനിമയും, വിഡിയോയും കാണാന്‍ ഇന്റര്‍നെറ്റും, വൈഫൈയും ആവശ്യമില്ല; ഡി2എം പരീക്ഷണവുമായി ഇന്ത്യ

മൊബൈലുകളില്‍ സിനിമയും, വിഡിയോയും കാണാന്‍ ഇന്റര്‍നെറ്റും, വൈഫൈയും ആവശ്യമില്ല; ഡി2എം പരീക്ഷണവുമായി ഇന്ത്യ

Direct-to-Mobile Service India: ഇന്ത്യന്‍ ടെക്‌നോളജി ചരിത്രത്തിലെ പുതിയ ഏട് ആരംഭിക്കുന്നു. അധികം വൈകാതെ ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റോ, വൈഫൈയോ കൂടാതെ സ്വന്തം മൊബൈലുകളില്‍ സിനിമകള്‍, ലൈവ് ടിവി, വിഡിയോ കണ്ടന്റുകള്‍ എന്നിവ ആസ്വദിക്കാന്‍ കഴിയും. പറഞ്ഞുവരുന്നത് ഇന്ത്യയുടെ D2M ബ്രോഡ്കാസ്റ്റ് ടെക്നോളജിയെ പറ്റി തന്നെ. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ ടെലികോം കമ്പനികള്‍ക്കും മറ്റും വലിയ തലവേദനയാണ്.

പരീക്ഷണം ആരംഭിച്ചു

സര്‍ക്കാര്‍ രാജ്യത്ത് ഡയറക്ട്- ടു- മൊബൈല്‍' (D2M) സാങ്കേതികവിദ്യയുടെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് വിപ്ലവകരമായ ഒരു പ്രക്ഷേപണ നിലവാരമാണ്. സജീവ ഇന്റര്‍നെറ്റ് കണക്ഷന്‍ (ഡാറ്റ അല്ലെങ്കില്‍ വൈഫൈ) കൂടാതെ ഉപയോക്താക്കളെ തത്സമയ ടിവി, വീഡിയോകള്‍, മറ്റ് മള്‍ട്ടിമീഡിയ ഉള്ളടക്കം എന്നിവയിലേയ്ക്ക് ബന്ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

മഹത്തായ കൂട്ടുകെട്ട്

ഐഐടി കാണ്‍പൂര്‍, സാങ്ക്യ ലാബ്സ്, ഇന്ത്യയിലെ പൊതു പ്രക്ഷേപകനായ പ്രസാര്‍ ഭാരതി എന്നിവയുടെ സഹകരണത്തിലാന് ഡി2എം സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എഫ്എം റേഡിയോയുടെ അതേ തത്വമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വായുവിലൂടെ പ്രക്ഷേപണം ചെയ്യുന്ന സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ ഫോണില്‍ ഒരു സമര്‍പ്പിത ചിപ്പ് മാത്രമാണ് ഇതിനാവശ്യം.

ഇന്ത്യയ്ക്ക് വളരെ പ്രധാനം

ഇന്ത്യയെ സംബന്ധിച്ച് ഡി2എം ഒരു ഗെയിം ചേയ്ഞ്ചര്‍ ആയിരിക്കും. ടെലികോം കമ്പനികളുടെ പിഴിയലിന് തടയിടാന്‍ സാങ്കേതികവിദ്യ സഹായിക്കും. ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമല്ലാത്ത ഇന്ത്യയുടെ വിദേശ മേഖലകളില്‍ സാങ്കേതികവിദ്യയ്ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനാകും. ഇവിടെ വാര്‍ത്തകള്‍, വിനോദം, വിദ്യാഭ്യാസം എന്നിവ സൗജന്യമായി എത്തിക്കാന്‍ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ മൊബൈല്‍ ഡാറ്റ ട്രാഫിക്കിന്റെ 70% ത്തിലധികവും വീഡിയോയാണ്. വീഡിയോ ട്രാഫിക് ഒരു പ്രക്ഷേപണ നെറ്റ്വര്‍ക്കിലേക്ക് മാറ്റുന്നതിലൂടെ 5ജി നെറ്റ്‌വര്‍ക്കിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും. ഇത് നിലവിലെ കോള്‍ ഡ്രോപ്പിംഗ് പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. കൂടാതെ മൊബൈല്‍ ഡാറ്റ വേഗം വര്‍ധിപ്പിക്കാനും സഹായിക്കും.

ദേശീയ സുരക്ഷ, അടിയന്തര മുന്നറിയിപ്പ് സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇവിടെ ഡി2എം സാങ്കേതികവിദ്യ സര്‍ക്കാരിന് വിശ്വസനീയ നിയന്ത്രിത പൈപ്പ്‌ലൈന്‍ ഉറപ്പു നല്‍കുന്നു.

സാധാരണക്കാരായ ഉപയോക്താക്കളെ സംബന്ധിച്ച് ലൈവ് ടിവി, സ്‌പോര്‍ട്‌സ് അപ്‌ഡേറ്റുകള്‍ എന്നിവ ഡാറ്റ നഷ്ടം കൂടാതെ കാണാന്‍ സാധിക്കും. ഇത് വിലയേറിയ ഡാറ്റ പായ്ക്കുകള്‍ക്ക് വിട പറയാനുള്ള അവസരമാണ്.

ഡി2എം സാങ്കേതികവിദ്യ ഹൈലൈറ്റുകള്‍

ടെറസ്ട്രിയല്‍ ബ്രോഡ്കാസ്റ്റ് സിഗ്‌നലുകള്‍ വഴിയാണ് ഇവിടെ ഉള്ളടക്കം വിതരണം ചെയ്യുന്നത്. അതിനാല്‍ തന്നെ് ഇവിടെ ഇന്റര്‍നെറ്റിന്റെയോ, വൈഫൈയുടെയോ ആവശ്യമില്ല. എന്തിന് ഒരു സിം കാര്‍ഡിന്റെ പോലും ആവശ്യമില്ല. ഇവിടെ ബഫറിംഗുകള്‍ ഉണ്ടാകില്ല. ഒരേസമയം എത്രപേര്‍ക്ക് വേണമെങ്കിലും കണ്ടന്റുകള്‍ ആസ്വദിക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 470- 582 MHz ബാന്‍ഡിലാകും ഇതു പ്രവര്‍ത്തിക്കുക. മികച്ച ഇന്‍ഡോര്‍ കവറേജ് ഉറപ്പാക്കുന്നു. കണ്ടന്റുകളിലെ കുറഞ്ഞ ലേറ്റന്‍സി എടുത്തുപറയണം. ഡി2എം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ഡിവൈസുകളില്‍ പ്രത്യേക ഡി2എം ചിപ്പ് ആവശ്യമാണ്. അതേസമയം പഴയ ഡിവൈസുകള്‍ക്കായി പ്രത്യേകം ഡി2എം ഡോംഗിളുകള്‍ എത്തുമെന്നാണ് വിവരം. ഇത് വിലകുറഞ്ഞ ഓപഷന്‍ ആയിരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

ഇസ്രായേലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ സാധ്യത സ്ഥിരീകരിച്ച് താമരശ്ശേരി സ്വദേശി ശ്രീഹരിയുടെ വെളിപ്പെടുത്തൽ. ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന് 3 മാസം മുമ്പ് രേഷ്മയ്ക്കൊപ്പം തന്നെ കാണാൻ വന്നിരുന്നുവെന്ന് ശ്രീഹരി ട്വന്റിഫോറിനോട് പറഞ്ഞു. ജിനേഷിനെ ആക്രമിച്ച വിവരമടക്കം രേഷ്മ പങ്കുവെച്ചു. ഇത് ബ്ലേഡ് മാഫിയ സംഘം തന്നെ ഭീഷണിപ്പെടുത്തിയ ശബ്ദ സന്ദേശങ്ങൾ ശ്രീഹരി ട്വന്റിഫോറിന് കൈമാറി.

ബ്ലേഡ് പലിശക്കാരായ ബീനാച്ചി സ്വദേശികളായ സഹോദരങ്ങളും താനുമായി കേസ് നിലനിൽക്കുന്നത് അറിഞ്ഞാണ് രേഷ്മയും ജിനേഷും കാണാൻ വന്നത് എന്ന് ശ്രീഹരി വ്യക്തമാക്കുന്നു. ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന്റെ മൂന്നുമാസം മുമ്പാണ് ഇത്. താമരശ്ശേരിയിൽ ശ്രീഹരിയുടെ ഹോട്ടലിനടുത്തു വെച്ചായിരുന്നു കൂടിക്കാഴ്ച. വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഈ സംഘം ജിനേഷിനെ മർദ്ദിച്ചതായി രേഷ്മ പറഞ്ഞു. രേഷ്മയുടെ സാന്നിധ്യത്തിലാണ് ക്രൂരമായി മർദ്ദിച്ചത്. പിടിച്ചുമാറ്റാൻ നോക്കിയതിന് തുടർന്ന് രേഷ്മയുടെ കൈയ്ക്ക് പരുക്ക് ഉണ്ടായിരുന്നു. വാഹനത്തിൽ നിന്ന് ചാടും എന്ന് പറഞ്ഞതോടെയാണ് സംഘം ജിനേഷനെ വിട്ടയക്കാൻ തയ്യാറായതെന്ന് രേഷ്മ പറഞ്ഞുവെന്ന് ശ്രീഹരി വ്യക്തമാക്കുന്നു. രേഷ്മയുടെ മരണത്തിന് പിന്നിൽ ഈ സംഘത്തിൻറെ ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ട്. തൻ്റെ കേസിൽ പൊലീസിൽ നിന്ന് നീതി ലഭിച്ചില്ല എന്ന് രേഷ്മയോട് അന്ന് പറഞ്ഞിരുന്നുവെന്നും ശ്രീഹരി പറഞ്ഞു.

ശ്രീഹരിയുടെ സുഹൃത്ത് ഈ സംഘത്തിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ഇതിൻറെ പേരിൽ ശ്രീഹരിയുടെ ഭാര്യയുടെ പേരിലുള്ള ബ്രസ കാർ ബ്ലേഡ് മാഫിയ സംഘം ബലം പ്രയോഗിച്ച് തട്ടിയെടുത്തു. ഇതിൽ നിയമ നടപടികൾ തുടരുകയാണ്. ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പലതരത്തിലുള്ള ഭീഷണി സന്ദേശങ്ങളും ശ്രീഹരി നേരെയുണ്ടായി. വീട്ടുകാരെ പോലും അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് താൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നും ഭീഷണി തുടരുകയാണ്. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ശ്രീഹരി വ്യക്തമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അശ്ലീല ഉള്ളടക്കങ്ങളും ഡീപ്പ്‌ഫേക്കുകളും; ഇന്തോനേഷ്യയ്ക്ക് പിന്നാലെ മലേഷ്യയും ഗ്രോക്ക് നിരോധിച്ചു

അശ്ലീല ഉള്ളടക്കങ്ങളും ഡീപ്പ്‌ഫേക്കുകളും; ഇന്തോനേഷ്യയ്ക്ക് പിന്നാലെ മലേഷ്യയും ഗ്രോക്ക് നിരോധിച്ചു

കോലാലമ്പൂർ: ഇലോൺ മസ്‌കിന്‍റെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനെ മലേഷ്യയും ഇന്തോനേഷ്യയും നിരോധിച്ചു. ഗ്രോക്ക് എഐ സൃഷ്‍ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങളെയും ഡീപ്ഫേക്കുകളെയും കുറിച്ചുള്ള ആശങ്കകള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. മസ്‌കിന്‍റെ തന്നെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഗ്രോക്ക് ഉപയോഗിച്ച് സൃഷ്‌ടിച്ച അനേകം അശ്ലീല ഉള്ളടക്കങ്ങള്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടത് രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗ്രോക്ക് എഐ സിസ്റ്റത്തിന്‍റെ ദുരുപയോഗം തടയുന്നതിൽ കമ്പനിയുടെ നിലവിലുള്ള സുരക്ഷാ സവിശേഷതകൾ പരാജയപ്പെടുന്നുവെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

ഡീപ്പ്ഫേക്കുകളെക്കുറിച്ചുള്ള ആഗോള ആശങ്ക വളരുന്നു

അടുത്തിടെ എക്‌സിൽ ഗ്രോക്ക് എഐ സ്ത്രീകളുടെയും കുട്ടികളുടെയും അനേകായിരം അശ്ലീല ഡീപ്പ്ഫേക്ക് ചിത്രങ്ങൾ സൃഷ്‌ടിച്ചിരുന്നു. യഥാർഥമാണെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളും ഓഡിയോകളും സൃഷ്‌ടിക്കാൻ ഗ്രോക്കിനാകുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. നിലവിലുള്ള സുരക്ഷാ നടപടികൾ ഗ്രോക്കിന്‍റെ ദുരുപയോഗം തടയുന്നതിൽ ഫലപ്രദമല്ല എന്നതാണ് പ്രശ്നം. സ്ത്രീകളെ ബിക്കിനിയിലോ ആക്ഷേപകരമായ പോസുകളിലോ കാണിക്കുന്ന ഉള്ളടക്കത്തെക്കുറിച്ചും കുട്ടികളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ വളരെ യഥാർഥമായി കാണപ്പെടുന്നു എന്നതാണ് പ്രശ്‍നത്തെ അതീവ ഗുരുതരമാക്കുന്നത്.

ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും നിലപാട്

ഇന്തോനേഷ്യൻ സർക്കാർ ഗ്രോക്കിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞു. തൊട്ടുപിന്നാലെ മലേഷ്യയും ഇതേ നടപടി സ്വീകരിച്ചു. ഡീപ്ഫേക്കുകൾ മനുഷ്യാവകാശങ്ങളുടെയും അന്തസ്സിന്‍റെയും ഡിജിറ്റൽ സുരക്ഷയുടെയും ഗുരുതരമായ ലംഘനമാണെന്ന് ഇന്തോനേഷ്യയുടെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ കാര്യ മന്ത്രി മെത്യ ഹാഫിദ് പറഞ്ഞു. യഥാർഥ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാജ അശ്ലീല ഉള്ളടക്കം സൃഷ്‌ടിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാൻ ഗ്രോക്കിന് ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഇന്തോനേഷ്യയുടെ ഡിജിറ്റൽ സ്‌പേസ് സൂപ്പർവിഷൻ ഡയറക്‌ടർ ജനറൽ അലക്‌സാണ്ടർ സബാർ പറഞ്ഞു. ഇത് ആളുകളുടെ സ്വകാര്യത, അവകാശങ്ങൾ, മാനസിക-സാമൂഹിക പ്രശസ്‌തി എന്നിവയെ ദോഷകരമായി ബാധിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എല്ലാ അമേരിക്കക്കാരും ഉടൻ ഇറാൻ വിടണമെന്ന് നിർദേശം

എല്ലാ അമേരിക്കക്കാരും ഉടൻ ഇറാൻ വിടണമെന്ന് നിർദേശം

വാഷിങ്ടണ്‍: എല്ലാ അമേരിക്കക്കാരും ഉടന്‍ ഇറാന്‍ വിടണമെന്ന് ഇറാനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വെര്‍ച്വല്‍ എംബസി അറിയിപ്പ്. ഇറാനെതിരെ ആക്രമണ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും അക്രമ സാധ്യതയുള്ളതിനാല്‍ അമേരിക്കക്കാര്‍ ഇറാന്‍ വിടണമെന്നുമാണ് മുന്നറിയിപ്പ്. ഇറാന്‍ ഭരണകൂടം സുരക്ഷാ നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തിയത്

ഇറാനില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളില്‍ പലതും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ജനുവരി 16 വരെ നിരവധി വിമാന സര്‍വീസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നതെന്ന് എംബസി അറിയിച്ചു. അടിയന്തര മുന്‍കരുതലുകളെടുക്കണമെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് രാജ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്ന് കരമാര്‍ഗം അര്‍മേനിയയിലേക്കോ തുര്‍ക്കിയിലേക്കോ പോകാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും ഇറാനിലെ യുഎസ് എംബസി വ്യക്തമാക്കി.

എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാതാകാമെന്ന് മനസിലാക്കണമെന്നും ആശയവിനിമയത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും എംബസി അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇറാന്‍ വിടാന്‍ തയ്യാറാകണമെന്ന് അമേരിക്കന്‍ പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു. താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുള്ളവര്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തണമെന്നും അവശ്യ സാധനങ്ങള്‍ കരുതണമെന്നും മുന്നറിയിപ്പുണ്ട്. ഇറാനില്‍ തുടരുന്ന അമേരിക്കന്‍ പൗരന്മാരെ അവര്‍ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും തുറങ്കലിലടയ്ക്കാനുമുള്ള സാധ്യതകള്‍ കൂടുതലാണെന്നും എംബസി അറിയിച്ചു. യുഎസ് പാസ്‌പോര്‍ട്ടോ അമേരിക്കന്‍ പൗരന്മാരാണെന്ന് കാണിക്കുന്ന രേഖകളോ കണ്ടെത്തിയാല്‍ അവരെ തുറങ്കലില്‍ അടയ്ക്കാനുള്ള മതിയായ കാരണമായി അതിനെ ഇറാന്‍ ഭരണകൂടം കണക്കാക്കുമെന്നും സ്റ്റേറ്റ്‌സ് വെര്‍ച്വല്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര യുദ്ധം തുടരുന്ന ഇറാനില്‍ ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ തുടരുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അതേസമയം അമേരിക്കക്കെതിരെ ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ മുന്‍പ് ഒരിക്കലുമുണ്ടാകാത്ത തരത്തില്‍ തിരിച്ചടിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനില്‍ സൈനികമായ ഇടപെടല്‍ ആലോചിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നീക്കങ്ങളാണ് ആലോചിക്കുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സ്ഥിതിഗതികള്‍ നോക്കിക്കാണുന്നതെന്നും ശക്തമായ സൈനിക നീക്കമുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഓരോ മണിക്കൂറിലും ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനില്‍ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 490 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. 48 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രതിഷേധക്കാര്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്നാണ് ഇറാന്‍ നേതൃത്വത്തിന്റെ ആരോപണം. ഈ രാജ്യത്തെ ആക്രമിച്ച അതേ ആളുകളാണ് നിലവിലെ അസ്വസ്ഥതയ്ക്ക് കാരണമെന്നായിരുന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രതികരണം