Tuesday, 13 January 2026

'ടോക്സിക്ക് ' ടീസറിന് എതിരെ സെൻസർ ബോർഡിന് കർണാടക വനിത കമ്മിഷൻ പരാതി

SHARE


 
യാഷ് നായകനായെത്തുന്ന 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്‌സി'ന്റെ ടീസറിനെതിരേ കർണാടക വനിതാ കമ്മിഷൻ സെൻസർ ബോർഡിന് പരാതി നൽകി. യാഷ് ഒരു കാറിനുള്ളിൽവെച്ച് ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും ഇതിന് ശേഷം നിരവധി പേരെ വെടിവെച്ചു കൊല്ലുകയും ചെയ്യുന്നതാണ് ടീസറിലെ രംഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രംഗങ്ങൾ സംബന്ധിച്ച് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ ആം ആദ്മി പാർട്ടി തിങ്കളാഴ്ച കർണാടകയിലെ വനിതാ കമ്മിഷന് പരാതി നൽകി. ടീസറിലെ അശ്ലീല ദൃശ്യങ്ങൾക്കെതിരെയാണ് പരാതി നൽകിയത്.

എഎപിയുടെ സംസ്ഥാന യൂണിറ്റിലെ വനിതാ വിഭാഗത്തിലെ നേതാക്കൾ സംസ്ഥാന വനിതാ കമ്മിഷൻ ഉദ്യോഗസ്ഥരെ കണ്ട് ഉചിതമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. ടീസർ നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക വനിതാ കമ്മിഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) കത്തെഴുതി.

''ഈ സിനിമയുടെ ടീസറിലെ അശ്ലീലം നിറഞ്ഞ ഉള്ളടക്കം സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തിന് ഗുരുതരമായ ദോഷം വരുത്തുന്നു. പ്രായവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളൊന്നുമില്ലാതെ പൊതുവായി പുറത്തിറക്കിയ ഈ രംഗങ്ങൾ  സ്ത്രീകളുടെ അന്തസ്സിന് കോട്ടം വരുത്തുകയും കന്നഡ സംസ്‌കാരത്തെ അപമാനിക്കുകയും ചെയ്യുന്നു,'' കത്തിൽ എഎപി സംസ്ഥാന സെക്രട്ടറി ഉഷാ മോഹൻ അവകാശപ്പെട്ടു. സമൂഹത്തിൽ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിൽ ഇടപെടാനും ടീസർ നിരോധിക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അത് നീക്കം ചെയ്യാനും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാൻ കമ്മിഷനോട് പാർട്ടി ആവശ്യപ്പെട്ടു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.