Tuesday, 13 January 2026

ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് ആക്ഷേപ പോസ്റ്റ് ; ലൈക്ക് അടിച്ച് അനന്യ പാണ്ഡെ

ആലിയ ഭട്ടിന് അടുത്തിടെ ലഭിച്ച സിനിമകളിലെ വേഷങ്ങളെല്ലാം തന്നെ സംവിധായകരോട് ഇരുന്ന് വാങ്ങിയതാണെന്ന രീതിയിൽ എക്‌സിൽ പ്രചരിച്ച പോസ്റ്റിന് ലൈക്ക് അടിച്ച് അനന്യ പാണ്ഡെ. ഹഖ് എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി യാമി ഗൗതമിന്റെ പ്രശംസിച്ചുകൊണ്ട് ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിൽ ഇട്ട സ്റ്റോറിക്ക് പ്രതികരണമായിട്ടായിരുന്നു അധിക്ഷേപ പോസ്റ്റ്

“ക്വീൻ യാമീ, ഹഖിലെ പ്രധാന ആകർഷണം നിങ്ങളുടെ ക്രാഫ്റ്റായിരുന്നു, എക്കാലത്തെയും മികച്ച ഫീമെയ്ൽ പ്രകടനങ്ങളിലൊന്നായിരുന്നു അത്. ഫോണിൽ പറഞ്ഞതുപോലെ തന്നെ ഞാൻ നിങ്ങളുടെ ഫാനാണ്, ഞങ്ങളെ എന്റർറ്റെയ്ൻ ചെയ്യാനായി വരാനിരിക്കുന്ന നിങ്ങളുടെ എല്ലാ ചിത്രങ്ങൾക്കുമായി കാത്തിരിക്കുന്നു” ആലിയ ഭട്ട് കുറിച്ചു.

“ആലിയ ഒരു അവസരവാദിയാണ്, ബാഹുബലിക്ക് ശേഷം അവർ രാജമൗലിയോട് RRR ചോദിച്ച് വാങ്ങി, പത്താന് ശേഷം ആൽഫാ ചോദിച്ച് വാങ്ങി, കൽക്കി കണ്ട് രണ്ടാം ഭാഗത്തിൽ അവസരം ഇരന്ന് വാങ്ങി, സ്ട്രീ 2 കണ്ട് ആ യൂണിവേഴ്‌സിലേക്കും കടന്നു കയറി ഇപ്പോൾ ദുരന്തർ കണ്ടതുകൊണ്ട് സംവിധായകന്റെ ഭാര്യയായ യാമി ഗൗതത്തെ പുകഴ്ത്തുന്നു” ആക്ഷേപ പോസ്റ്റിൽ ആരാധകൻ കുറിക്കുന്നു.

പോസ്റ്റ് വായിച്ചാ ചില ആരധകർ കണ്ടത് ആലിയ ഭട്ടിന്റെ സമകാലികയായ അനന്യ പാണ്ഡെ വിവാദ പോസ്റ്റിന് ലൈക്ക് ഇട്ടതാണ്. നടിയുടെ കൈ തട്ടി അറിയാതെ വന്ന ലൈക്കാകാം ഇതെന്നും ആരാധകർ പോസ്റ്റിന് കമന്റ് ചെയ്യുന്നുണ്ട്. എങ്കിലും നടിമാർക്കിടയിലെ ഈഗോ ക്ലാഷ് ആണിതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

തലശ്ശേരി: കണ്ണൂർ പാനൂരിൽ പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് ഫാത്തിമ റെന ആണ് മരിച്ചത്. പൂക്കോത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ എത്തിയ പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന മരുമകളെ അമ്മായിയച്ഛൻ വെട്ടി; വയോധികൻ അറസ്റ്റിൽ

കൊച്ചി: പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് വയോധികൻ മരുമകളെ വെട്ടി പരിക്കേൽപ്പിച്ചു. കിഴക്കേപ്രം പൊന്നേടത്ത് വീട്ടിൽ രാജൻ (74) ആണ് മകന്റെ ഭാര്യയായ അനുപയെ (34) വെട്ടി പരിക്കേൽപ്പിച്ചത്. അനുപയുടെ കഴുത്തിനാണ് വെട്ടേറ്റത്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മുറിയിൽ ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന അനുപയെ രാജൻ മർദിക്കുകയും

വാക്കത്തി കൊണ്ട് കഴുത്തിൽ വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു. അനുപയുടെ മുഖത്തും ചെവിയുടെ ഭാഗത്തും മർദനമേറ്റു. സംഭവ സമയം അനൂപയുടെ ഭർത്താവായ ജിയേഷ് വീട്ടിലുണ്ടായിരുന്നു. അനൂപയും ജിയേഷും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും കോടതിയുടെ ഉത്തരവ് വാങ്ങിയാണ് അനുപ ഈ വീട്ടിൽ താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവ ശേഷം രാജനെ പൊലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെറായി തുണ്ടത്തുംകടവ് പരേതനായ വിൽസന്റെയും സരോജിനിയുടെ മകളാണ് അനുപ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്, സംഭവം കർണാടകയിൽ

ബെം​ഗളൂരു: ‍കർണാടകയിലെ ധാ‍ർവാഡിൽ സർക്കാർ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വിദ്യാർത്ഥികളെ നാടകീയമായി രക്ഷപ്പെടുത്തി പൊലീസ്. കുട്ടികളുമായി പോയ ബൈക്ക് ഉത്തക കന്നഡ ജില്ലയിലെ ജോയ്ഡയിൽ അപകടത്തിൽപ്പെട്ടതോടെയാണ് പൊലീസ് സമയോചിതമായി ഇടപെട്ടത്. സംഭവത്തിൽ ഹുബ്ബള്ളി സ്വദേശി മുഹമ്മദ് കരീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് ധാർവാഡിലെ കമലാപുര സർക്കാർ പ്രൈമറി സ്കൂളിൽ നിന്ന് രണ്ട്, മൂന്ന് ക്ലാസ് വിദ്യാർത്ഥികളെ കാണാതായത്. ക്ലാസ് മുറിയിലെത്തിയ ഒരാൾ കുട്ടികളെ ബൈക്കിൽ കയറ്റി കൊണ്ടുപോയെന്ന് മറ്റ് കുട്ടികൾ പറ‍ഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പാഞ്ഞെത്തി. പിന്നാലെ പൊലീസുമെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 50 വയസിലേറെ പ്രായമുള്ള ഒരാൾ കുട്ടികളുമായി ബൈക്കിൽ പോയെന്ന് വ്യക്തമായി. അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ ജോയ്ഡയിൽ ബൈക്കിൽ രണ്ട് കുട്ടികളുമായി പോയ ഒരാൾ അപകടത്തിൽപ്പെട്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

ഓടിയെത്തിയ പൊലീസ് ധാർവാഡിൽ നിന്ന് കാണാതായ കുട്ടികളാണ് ഇതെന്ന് സ്ഥിരീകരിച്ചു. ബൈക്കിൽ നിന്ന് വീണപ്പോൾ ഇരുവർക്കും നേരിയ പരിക്കേറ്റിരുന്നു. തലയടിച്ച് വീണ ബൈക്കോടിച്ച മുഹമ്മദ് കരീമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കി. ഇയാളെ ചോദ്യം ചെയ്യാനായിട്ടില്ല. ആരോഗ്യം വീണ്ടെടുത്താൽ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. എന്തിനാണ് കരീം കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല. കുട്ടികളെ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. സംഭവം സർക്കാർ സ്കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിലിനെ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി; ജാമ്യാപേക്ഷ 16ന് പരി​ഗണിക്കും

പത്തനംതിട്ട: ബലാത്സം​ഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. തിരുവല്ല ജെഫ് സിഎം കോടതിയുടേതാണ് നടപടി. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

ശബരിമല ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ എസ്ഐടിയ്ക്ക് വിജിലൻസ് കോടതി അനുമതി. കട്ടിളപ്പാളി കേസിലെ ജാമ്യപേക്ഷയിലാണ് കോടതി നടപടി. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഈമാസം 19 ലേക്ക് മാറ്റി. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് എസ്ഐടി മുന്നോട്ടുവെച്ചതോടെയാണ് ഈ തീരുമാനം കോടതി കൈകൊണ്ടത്. എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യഅപേക്ഷയിൽ കോടതി തീർപ്പ് കൽപ്പിക്കുക.

കോടതിയുടെ കസ്റ്റഡിയിലാണ് നിലവിൽ തന്ത്രിയുള്ളത് അതുകൊണ്ടുതന്നെ ദ്വാരപാലക ശില്പ കേസിൽ അറസ്റ്റ് രേഖപ്പെടുത്താൻ കോടതിയുടെ അനുമതി എസ്ഐടി തേടിയിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവ കൊണ്ടുപോകുമ്പോൾ തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ കണ്ഠരര് രാജീവരെ കൂടി കേസിൽ പ്രതിയാക്കണമെന്ന ആവശ്യമാണ് എസ്ഐടി മുന്നോട്ട് വെച്ചത്.

അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ജനുവരി 27ന് വീണ്ടും ഹാജരാക്കണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രിത്രത്തിലെ ഏറ്റവും വലിയ കൊള്ള; 400 കിലോഗ്രാം സ്വർണവും 15 കോടി രൂപയും കവർന്നു, സംഭവത്തിൽ ഒരാൾ  അറസ്റ്റിൽ

ഓട്ടവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ, കറൻസി കൊള്ളയിൽ ഒരാൾ കൂടി അറസ്റ്റിൽ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദുബായിൽ നിന്നുള്ള വിമാനത്തിൽ എത്തിയ അർസലൻ ചൗധരി (43) എന്നയാളാണ് അറസ്റ്റിലായത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടവരെ പിടികൂടുന്നതിനായി ആരംഭിച്ച പ്രൊജക്‌ട് 24കെ എന്ന അന്വേഷണത്തിലൂടെയാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്.

ഏപ്രിൽ 17 നാണ് പിയേർസൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഈ വലിയ സ്വർണക്കൊള്ള നടന്നത്. സ്വിറ്റ്‌സർലന്റിലെ സുറിച്ചിൽ നിന്ന് ടൊറാന്റോ എയർ കാനഡ വിമാനത്തിൽ വന്നിറങ്ങിയ കണ്ടെയ്‌നർ കാർഗോയാണ് കൊള്ളയടിച്ചത്. നാനൂറ് കിലോ തങ്കവും 25 ലക്ഷം കനേഡിയൻ ഡോളറുമാണ് (15 കോടി) കവർന്നത്. വ്യാജരേഖകൾ ഹാജരാക്കിയ ശേഷം കണ്ടെയ്‌നറിലെത്തിയ സ്വർണവും പണവും കവരുകയായിരുന്നു.

400 കിലോഗ്രാം വരുന്ന 6600 സ്വർണ ബാറുകളും 2.5 ഡോളർ വിലമതിക്കുന്ന വിദേശ കറൻസിയും അടങ്ങിയ കണ്ടെയ്‌നർ വിമാനത്താവളത്തിലെ സ്‌റ്റോറിലേക്ക് വേണ്ട സുരക്ഷാ നടപടികളോടെ മാറ്റിയിരുന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. എയർ കാനഡയുടെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു കവർച്ച. ഏറെക്കാലമായി വിമാനത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ജീവനക്കാരുടെ സഹായം കാർഗോ കൊള്ളയടി എളുപ്പത്തിലാക്കി.

കഴിഞ്ഞ ഏപ്രിലിൽ ആർച്ചിറ്റ് ഗ്രോവർ (36) എന്ന ഇന്ത്യക്കാരനെ ടൊറാൻഡോ വിമാനത്താവളത്തിൽ നിന്ന് പീൽ റീജ്യണൽ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. പ്രതിപ്പട്ടകയിൽ ഉൾപ്പെട്ട മുൻ എയർ കാനഡ ജീവനക്കാരിയായ 33 കാരിയായ സിമ്രാൻ പ്രീത് പനേസർ നിലവിൽ ഇന്ത്യയിലുണ്ടെന്നാണ് വിവരം.

ഇന്ത്യൻ വംശജരായ പരംപാൽ സിദ്ധു, അമിത് ജലോട്ട എന്നിവരെയും അമോദ് ചൗധരി, അലി റാസ, പ്രശാന്ത് പരമാലിങ്കം, കിംഗ്-മക്ലീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. മറ്റു പ്രതികളുടെ പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. തോക്ക് കടത്ത് കുറ്റത്തിന് കിംഗ്-മക്ലീൻ നിലവിൽ അമേരിക്കയിൽ തടവിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു; പാമ്പാക്കുടയിൽ ഓണക്കൂർ വാർഡിൽ എൽഡിഎഫിന് ജയം

എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽഡിഎഫിന് ജയം. 221 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി സി ബി രാജീവ് ജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എസ് ബാബുവിന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച പിറവം പാമ്പാക്കുട ​ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർ‍ഡിലെ തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്. 4 പേരാണ് ഈ വാർഡിൽ നിന്ന് ജനവിധി തേടിയത്. എൽഡിഎഫിന്റെ സി ബി രാജീവ് 558 വോട്ടും യുഡിഎഫിലെ ജോസ് സി പി ക്ക് 337 വോട്ടും എൻഡിഎ സ്ഥാനാർത്ഥി ശ്രീകാന്തിന് 34 വോട്ടും ഐക്യമുന്നണി സ്ഥാനാർത്ഥിക്ക് 35 വോട്ടുമാണ് ലഭിച്ചത്. എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ​ഗ്രാമപഞ്ചായത്ത് വാർഡ് കൂടിയായിരുന്നു ഓണക്കൂർ. 15 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ഒമ്പത് വാർഡുകളിൽ ജയിച്ചു യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു. അതിനാൽ തന്നെ ഈ വാർഡിലെ ജയം ഭരണത്തെ ബാധിക്കില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് ഇന്ധനം കൊണ്ടുവന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു

തിരുവനന്തപുരം: ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. തിരുവനന്തപുരം ഉപ്പിടാമൂട് പാലത്തിന് സമീപം ഇന്ന് രാവിലെയാണ് ഇന്ധനം കൊണ്ടുപോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണച്ചു. ഉപ്പിടാമൂട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ഒരു ബോഗിയിൽ നിന്ന് തീ ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്.

തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രിക് ലൈനിൽ തട്ടി ഒരു പക്ഷിയുടെ ചിറകിൽ തീപിടിക്കുകയും ഈ പക്ഷി ബോഗിയിൽ വീഴുകയും ചെയ്തെന്നാണ് വിവരം. ഇതാണ് തീപിടിത്തതിന് കാരണമായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലിയില്‍ വൻവർധന വരുത്തി സർ‌ക്കാർ. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കിൽഡ് ജോലികളിൽ 560രൂപയും അൺ സ്‌കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്.

ജയിലുകളിൽ കഴിയുന്ന ശിക്ഷാതടവുകാർക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെൻട്രൽ ജയിലുകളിലെ തടവുകാർക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്കാരത്തിലൂടെ മൂവായിരത്തിലധികം ജയിൽപുള്ളികൾക്കാണ് വേതനം കൂടുക.

2018 ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയിൽ വകുപ്പിന്റെ ദൗത്യം മുൻനിർത്തി സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവിൽ പറയുന്നു.