ആലിയ ഭട്ടിന് അടുത്തിടെ ലഭിച്ച സിനിമകളിലെ വേഷങ്ങളെല്ലാം തന്നെ സംവിധായകരോട് ഇരുന്ന് വാങ്ങിയതാണെന്ന രീതിയിൽ എക്‌സിൽ പ്രചരിച്ച പോസ്റ്റിന് ലൈക്ക് അടിച്ച് അനന്യ പാണ്ഡെ. ഹഖ് എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി യാമി ഗൗതമിന്റെ പ്രശംസിച്ചുകൊണ്ട് ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിൽ ഇട്ട സ്റ്റോറിക്ക് പ്രതികരണമായിട്ടായിരുന്നു അധിക്ഷേപ പോസ്റ്റ്
“ക്വീൻ യാമീ, ഹഖിലെ പ്രധാന ആകർഷണം നിങ്ങളുടെ ക്രാഫ്റ്റായിരുന്നു, എക്കാലത്തെയും മികച്ച ഫീമെയ്ൽ പ്രകടനങ്ങളിലൊന്നായിരുന്നു അത്. ഫോണിൽ പറഞ്ഞതുപോലെ തന്നെ ഞാൻ നിങ്ങളുടെ ഫാനാണ്, ഞങ്ങളെ എന്റർറ്റെയ്ൻ ചെയ്യാനായി വരാനിരിക്കുന്ന നിങ്ങളുടെ എല്ലാ ചിത്രങ്ങൾക്കുമായി കാത്തിരിക്കുന്നു” ആലിയ ഭട്ട് കുറിച്ചു.
“ആലിയ ഒരു അവസരവാദിയാണ്, ബാഹുബലിക്ക് ശേഷം അവർ രാജമൗലിയോട് RRR ചോദിച്ച് വാങ്ങി, പത്താന് ശേഷം ആൽഫാ ചോദിച്ച് വാങ്ങി, കൽക്കി കണ്ട് രണ്ടാം ഭാഗത്തിൽ അവസരം ഇരന്ന് വാങ്ങി, സ്ട്രീ 2 കണ്ട് ആ യൂണിവേഴ്‌സിലേക്കും കടന്നു കയറി ഇപ്പോൾ ദുരന്തർ കണ്ടതുകൊണ്ട് സംവിധായകന്റെ ഭാര്യയായ യാമി ഗൗതത്തെ പുകഴ്ത്തുന്നു” ആക്ഷേപ പോസ്റ്റിൽ ആരാധകൻ കുറിക്കുന്നു.
പോസ്റ്റ് വായിച്ചാ ചില ആരധകർ കണ്ടത് ആലിയ ഭട്ടിന്റെ സമകാലികയായ അനന്യ പാണ്ഡെ വിവാദ പോസ്റ്റിന് ലൈക്ക് ഇട്ടതാണ്. നടിയുടെ കൈ തട്ടി അറിയാതെ വന്ന ലൈക്കാകാം ഇതെന്നും ആരാധകർ പോസ്റ്റിന് കമന്റ് ചെയ്യുന്നുണ്ട്. എങ്കിലും നടിമാർക്കിടയിലെ ഈഗോ ക്ലാഷ് ആണിതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.