ബംഗ്ലാദേശില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 116 പേരെന്ന് റിപ്പോര്‍ട്ട്. എല്ലാം അതിക്രൂര കൊലപാതകങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതിനിടെയാണ് ഹ്യൂമന്‍ റൈറ്റ്സ് കോണ്‍ഗ്രസ് ഫോര്‍ ബംഗ്ലാദേശ് മൈനോറിറ്റീസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ കൊലപാതകങ്ങളെല്ലാം കഴിഞ്ഞ് 8 ദശാബ്ദങ്ങളായി ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായി തുടരുന്ന ആക്രമണങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതിനിടെ, ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവറായ സമീര്‍ദാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചക്കിടെ നടന്ന എട്ടാമത്തെ കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച നടന്ന കൊലപാതക വിവരം പൊലീസ് പുറത്ത് വിട്ടത് ഇന്നലെയാണെന്നാണ് വിവരം. കേസിലെ പ്രതികള്‍ ഒളിവിലാണ്. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവും അതിനെ തുടര്‍ന്നുള്ള വിവരങ്ങളും പൊലീസും സര്‍ക്കാരും മറച്ചുവെക്കുകയാണെന്നും ആക്ഷേപമുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലാണ് ആന ചരിഞ്ഞത്. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രൻ എന്ന ആന രാവിലെ ഏഴു മണിയോടെയാണ് ചരിഞ്ഞത്. ആന കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന. ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇതിനിടെയാണ് ആന ചെരിഞ്ഞ സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കണ്ണൂര്‍/ആലുവ/തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന ലഹരി പരിശോധനയിൽ യുവതിയടക്കം നാലുപേര്‍ പിടിയിലായി. കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ രാഹസലഹരിയുമായി യുവതി പിടിയിലായി. കല്ല്യാശ്ശേരി സ്വദേശി ഷിൽനയാണ് എക്സ്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. ആലുവയിൽ 50 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപ്പുഴ സ്വദേശി ബിലാൽ അറസ്റ്റിലായി. രാവിലെ പത്തുമണിയോടെ ആലുവ പറവൂർ കവലയിൽ വെച്ച്, രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടത്തിയത്. തിരുവനന്തപുരം പാലോട് ലഹരിമരുന്നുമായി രണ്ട് യുവാക്കൾ റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. കാട്ടാക്കട കിള്ളി സ്വദേശി നസീം, വിഴിഞ്ഞം സ്വദേശിയായ ശരത് വിവേക് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 20 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നുമാണ് പ്രതികൾ എംഡിഎംഎ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെരുമാതുറ, കഠിനംകുളം തുടങ്ങിയ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായിട്ടാണ് പ്രതികൾ ലഹരിമരുന്ന് കൊണ്ടുവന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം: തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ തടഞ്ഞ് റവന്യൂ വകുപ്പ്. ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ നിശ്ചയിച്ചിരുന്ന കുംഭമേളയായ മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങളാണ് തടഞ്ഞത്. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് കാരണം വിശദമാക്കാതെ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉത്സവ നടപടികള്‍ തടഞ്ഞതെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി വാർത്താസമ്മേളനത്തിൽ പറഞ്ഞു
കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് നേരത്തെ തന്നെ അപേക്ഷ നല്കി അനുമതി ചോദിച്ചിരുന്നു എന്നാണ് സംഘാടകര്‍ പറയുന്നത്. ശേഷമാണ് ഒരുക്കങ്ങള്‍ ആരംഭിച്ചത്. കളക്ടര്‍, ദേവസ്വം മന്ത്രി വി എന്‍ വാസവന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ എന്നിവര്‍ പരിപാടിയുടെ രക്ഷാധികാരികളായിരിക്കെ ആണ് ഒരുക്കങ്ങള്‍ തടഞ്ഞതെന്നും സംഘാടകര്‍ പറയുന്നു.
'ഭാരതപ്പുഴ കയ്യേറി അനുമതിയില്ലാതെ പാലം നിര്‍മിക്കുന്നതും പുഴയിലേക്ക് ജെസിബി ഇറക്കി പുഴ നിരപ്പാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയത് കേരള നദീതീര സംരക്ഷണ നിയമം 2021ന്റെ ലംഘനമാണെന്നും കുറ്റകരവും പിഴയും ചുമത്താവുന്ന കുറ്റമാണ്'- സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതായും വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോയില്‍ വ്യക്തമാക്കി.
ജൂന അഖാഡയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകര്‍. ജൂന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിയ്ക്കാണ് കുംഭമേളയുടെ പ്രധാന ഉത്തരവാദിത്തം. ഗോകര്‍ണ്ണംമുതല്‍ കന്യാകുമാരിവരെയുള്ള പഴയ കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തു കിടക്കുന്ന തിരുനാവായയില്‍ പൂര്‍വ്വകാലംമുതലേ നടന്നിരുന്ന മാഘ മഹോത്സവം തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണുണ്ടായ അപകടത്തില്‍ മധ്യവയസ്കന് മരിച്ചു. പൂങ്ങോട് ആലുങ്ങല്‍ക്കുന്നിലെ മാഞ്ചേരി കുരിക്കള്‍ അബ്ദുല്‍ ഗഫൂറാണ് (53) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഐലാശ്ശേരിയില്‍ മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആ ശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച്ച വെള്ളയൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ: ഹഫ്സത്ത്. മക്കള്‍: ഇര്‍ഫാന നുസ്രത്ത്, ഷം സാദ്, നജ ഫാത്തിമ. മരു മകന്: ഷമീര്‍ (ദുബൈ). സഹോദരങ്ങള്‍: അബു ല്‍ നാസര്‍ അന്‍വരി, സു ഹറാബി, ഹസീന, സക്കിര്‍, ഖൈറുന്നീസ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: ലഹരി കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തി എക്സൈസ് ഉദ്യോഗസ്ഥർ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി വി ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന ഇവർ പണം ആവശ്യപ്പെട്ടു എന്നാണ് പരാതി. വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെ ത്തിയ പെണ്‍കുട്ടികളുടെ ചിത്രം മോഷ്ടാക്കളെന്ന് തെറ്റിദ്ധരിപ്പിക്കും വിധം സമുഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് പരാതി. കരിങ്കല്ലത്താണി സ്വദേശിക്കെതിരെയാണ് പരാതി. കരിങ്കല്ലത്താണി, പട്ടാമ്പി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. ജനുവരി ഏഴിന് ഇവര്‍ കരിങ്കലത്താണിയിലെ ഹോട്ടലില്‍ മന്തി കഴിക്കാന്‍ എത്തിയിരുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ ഫോണ്‍ ചെയ്യാനായി ഹോട്ടലിന് പുറത്തേക്ക് പോയി. സമീപത്തെ വീടിന് മുന്നിൽ നിന്ന് ഫോണ്‍ ചെയ്തു മടങ്ങിയ പെണ്‍കുട്ടി തിരിച്ച് ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചശേഷം മടങ്ങി.
തുടര്‍ന്നാണ് ഹോട്ടലിലെ സിസിടിവി ദൃശ്യത്തോടൊപ്പം മോഷ്ടാക്കളാണെന്ന് ശബ്ദ സന്ദേശവും ചേര്‍ത്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് പെണ്‍കു ട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെയും ദൃശ്യങ്ങള്‍ നല്കിയ ഹോട്ടല്‍ ഉടമക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജീവിതം തന്നെ പ്രതിസന്ധിയിലാണെന്നും സമൂഹത്തില്‍ ഇറങ്ങി നടക്കാനാവാത്തവിധം അപമാനിക്കപ്പെട്ടെന്നും പെൺകുട്ടികള്‍ പരാതിയില്‍ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആർസിസി സ്റ്റാഫ് നഴ്സ് നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗീതാ ലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന ആർസിസിയുടെ അന്വേഷണത്തിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെതിരെ ഗുരുതര കണ്ടത്തൽ. ആർസിസി നിയമന ചട്ടം സിഎൻഒ അട്ടിമറിച്ചു. നിയമനപ്രക്രിയയിൽ ബന്ധു പങ്കെടുക്കുന്നുണ്ടെങ്കിൽ മാറിനിൽക്കണമെന്ന ആർസിസി ചട്ടം വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ചീഫ് നഴ്സിംഗ് ഓഫീസർ പാലിച്ചില്ല.
2012ൽ സമാന പരാതിയും നടപടിയും ഉണ്ടായിട്ടുണ്ട് എന്നിരിക്കെ വിഷയത്തിന്റെ ഗൗരവം കൃത്യമായി അറിയുന്ന ഉദ്യോഗസ്ഥയാണ് ചീഫ് നഴ്സിംഗ് ഓഫീസർ. എന്നിട്ടും സമാനകുറ്റം വീണ്ടും ആവർത്തിച്ചു. സഹോദരിയുടെ മകൾക്കും അടുത്ത ബന്ധുവിനും ഉയർന്ന മാർക്ക് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തു. ഒന്ന്, രണ്ട് റാങ്ക് നേടിയവർക്ക് ലഭിച്ചത് 75 മാർക്കിലധികം നേടി.
മൂന്നാം റാങ്ക് മുതൽ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് 50ൽ താഴെ മാർക്ക് മാത്രം. സഹായം ലഭിക്കാതെ ഇത് സാധിക്കില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്റ്റാഫ് നഴ്സ് നിയമന പ്രക്രിയിൽ ആദ്യാവസാനം വരെ ഇടപ്പെട്ട് ബന്ധു നിയമനം നടത്തിയെന്ന പരാതിയിൽ RCC ചീഫ് നഴ്സിംഗ് ഓഫിസർക്കെതിരെ നടപടിക്കും ശുപാർശ ചെയ്യുന്നു അന്വേഷണ റിപ്പോർട്ട്. നിലവിൽ സസ്പെൻഷനിൽ തുടരുന്ന ചീഫ് ഓഫീസർ ശ്രീലേഖ ആറിനെതിരെ തുടർ നടപടി ഉണ്ടായേക്കും. വിവാദമായ റാങ്ക് പട്ടിക റദ്ദ് ചെയ്യും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകള്‍ എത്തിക്കുന്ന ക്രമീകരണം ആരംഭിച്ചു. ഗതാഗതമന്ത്രി കെബി ഗണേഷ്കുമാര് നിര്‍ദ്ദേശനുസരണമാണ് നടപടി. ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെഎസ്ആര്‍ടിസി പമ്പയില്‍ 1000 ബസുകള്‍ ക്രമീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ട ഇടത്താവളത്തില്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് എത്തിയ ബസുകള്‍ നിരന്നു. ഇത് രാവിലെ മുതല്‍ കൃത്യമായ ഇടവേളകളില്‍ നിലക്കല്‍ ഭാഗത്തേക്ക് വിട്ട് തുടങ്ങി.
മകരവിളക്ക് തീര്‍ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആര്‍ടിസി നടത്തിയിട്ടുള്ളത്. പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ്, പമ്പയില്‍ നിന്നുള്ള ദീര്‍ഘ ദൂരസര്‍വ്വീസുകള്‍, പാര്‍ക്കിംഗ് സര്‍ക്കുലര്‍ സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടെ 204 ബസുകള്‍ നിലവില്‍ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര, പുനലൂര്‍, എറണാകുളം അടക്കം വിവിധ സ്പെഷ്യല്‍ സെന്ററുകളില്‍ നിന്നായി 248 ബസുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു.
ഇതിന് പുറമേയാണ് 548 ബസുകള്‍ കൂടി പ്രത്യേക സര്‍വ്വീസിനായി മകരവിളക്ക് ദിവസം എത്തിച്ചത്. ഇന്ന് മകര ജ്യോതി ദര്‍ശനത്തിനുശേഷം തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അടുത്തിടെയാണ് സൂപ്പർ താരം യാഷിന്റെ പുതിയ ചിത്രം ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സി’ന്റെ ടീസർ പുറത്തുവന്നത്. യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. യാഷ് അവതരിപ്പിക്കുന്ന റായ എന്ന കഥാപാത്രത്തിന്റെ ഇൻട്രോ ആണ് ടീസറിലെ ഉള്ളടക്കം. സെക്സ് രംഗങ്ങളും ആക്ഷനും നിറഞ്ഞ ടീസറാണ് പുറത്തിറങ്ങിയത്. ഇതിന്റെ പേരിൽ സംവിധായിക ഗീതു മോഹൻദാസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഇപ്പോഴിതാ ടീസറിലെ ഇന്റിമേറ്റ് രംഗം വിവാദമായതിന് പിന്നാലെ അതിൽ അഭിനയിച്ച നടി ബിയാട്രിസ് ടൗഫെൻബാച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ അടക്കം ടീസറിലെ ഈ രംഗത്തിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നടിയുടെ നീക്കം. ബ്രസീലിൽ നിന്നുള്ള നടിയും മോഡലുമാണ് ടീസറിൽ യഷിനൊപ്പം അഭിനയിച്ച ബിയാട്രിസ് ടൗഫെൻബാച്ച്. 2014 മുതൽ മോഡലിംഗ് കരിയർ ആരംഭിച്ച ബിയാട്രിസ് നല്ലൊരു ഗായിക കൂടിയാണ്. 'സെമിത്തേരി ഗേൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഗീതു മോഹൻദാസ് ബിയാട്രിസിനെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തിയത്.
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് നായികമാർ. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ മാർച്ച് 19ന് റിലീസ് ചെയ്യും. രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി പി അബിദ് പ്രൊഡക്ഷൻ ഡിസെെനും നിർവഹിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12