Wednesday, 14 January 2026

ഉത്സവത്തിനായി ക്ഷേത്രത്തിലെത്തിച്ച ആന ചെരിഞ്ഞു

SHARE


 
മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലാണ് ആന ചരിഞ്ഞത്. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രൻ എന്ന ആന രാവിലെ ഏഴു മണിയോടെയാണ് ചരിഞ്ഞത്. ആന കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന. ക്ഷേത്രോത്സവത്തിന്‍റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇതിനിടെയാണ് ആന ചെരിഞ്ഞ സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്‍റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.