Wednesday, 14 January 2026

കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമാചാരി

കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമാചാരി

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012 ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയിൽ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് രാജിവെച്ചിരിക്കുന്നത്. ‌2025 ഡിസംബർ 12ന് ആരംഭിച്ച് 2026 മാർച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ഫൗണ്ടേഷന്‍ ചെയർപഴ്സൺ ഡോ. വി വേണു വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വണ്‍പ്ലസ് സിഇഒയ്‌ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തായ്‌വാന്‍

വണ്‍പ്ലസ് സിഇഒയ്‌ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തായ്‌വാന്‍

തയ്പെയ്: തായ്‌വാനില്‍ നിന്ന് ആളുകളെ നിയമവിരുദ്ധമായി ജോലിക്കെടുത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വണ്‍പ്ലസ് മൊബൈല്‍ കമ്പനി സിഇഒ പീറ്റ് ലോവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തായ്‌വാന്‍ സര്‍ക്കാര്‍. ലോകത്തെ ഏറ്റവും പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ വണ്‍പ്ലസിന്‍റെ സഹസ്ഥാപനകനും സിഇഒയുമായ Pete Lau-യുവിനെതിരെ തായ്‌വാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2014 മുതല്‍ ഒരു ഷെല്‍ കമ്പനി വഴി തായ്‌വാനില്‍ നിന്ന് വണ്‍പ്ലസ് 70 എഞ്ചിനീയര്‍മാരെ ജോലിക്കെടുത്തതായാണ് ആരോപണം. ടെക് വ്യവസായത്തില്‍ ചൈനയും തായ്‌വാനും തമ്മില്‍ നിലനില്‍ക്കുന്ന നിയമ തടസങ്ങളെ ഇത് എടുത്ത് സൂചിപ്പിക്കുന്നു.

തായ്‌വാനില്‍ നിന്ന് 70 എഞ്ചിനീയര്‍മാരെ ജോലിക്കെടുത്തതുമായി ബന്ധപ്പെട്ട് വണ്‍പ്ലസ് കമ്പനിക്കെതിരെ തായ്‌വാന്‍ സര്‍ക്കാര്‍ നടത്തുന്ന വിശദ അന്വേഷണത്തിന്‍റെ ഭാഗമായാണ് വണ്‍പ്ലസ് സിഇഒയ്‌ക്കെതിരായ അറസ്റ്റ് വാറണ്ട്. തായ്‌വാനില്‍ നിന്ന് ആളുകളെ ജോലിക്കെടുക്കാന്‍ വണ്‍പ്ലസ് സിഇഒയെ സഹായിച്ച രണ്ട് തായ്‌വാനീസ് പൗരന്‍മാര്‍ക്കെതിരെ ഇതിനകം കുറ്റം ചുമത്തിയിട്ടുണ്ട്. എങ്ങനെയാണ് തായ്‌വാനില്‍ നിന്ന് നിയമവിരുദ്ധമായി ആളുകളെ വണ്‍പ്ലസ് ജോലിക്കെടുത്തതെന്നുള്ള തായ്‌വാന്‍ സര്‍ക്കാരിന്‍റെ വാദവും പുറത്തുവന്നു.

തായ്‌വാനും ചൈനയുമായുള്ള വാണിജ്യ ഇടപാടുകള്‍ നിയന്ത്രിക്കുന്ന ക്രോസ്-സ്ട്രെയിറ്റ് ആക്‌ടിന്‍റെ ലംഘനമാണ് വണ്‍പ്ലസ് കമ്പനി നടത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. തായ്‌വാനില്‍ നിന്ന് ആളുകളെ കമ്പനികള്‍ ജോലിക്കെടുക്കുമ്പോള്‍ തായ്‌വാന്‍ സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി ചൈനീസ് കമ്പനികള്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം. എന്നാല്‍ വണ്‍പ്ലസ് ഇക്കാര്യത്തില്‍ വീഴ്‌ചവരുത്തായതായാണ് നിഗമനം. മതിയായ അനുമതികള്‍ വാങ്ങാതെ കുറുക്കുവഴിയിലൂടെയാണ് വണ്‍പ്ലസ് തായ്‌വാന്‍ എ‌ഞ്ചിനീയര്‍മാരെ സ്വന്തമാക്കിയത് എന്ന് തായ്‌വാന്‍ സര്‍ക്കാര്‍ വാദിക്കുന്നു. ഹോങ്കോംഗില്‍ വ്യാജ പേരില്‍ ഒരു ഷെല്‍ കമ്പനി വണ്‍പ്ലസ് രജിസ്റ്റര്‍ ചെയ്‌തു. ഈ ഷെല്‍ കമ്പനി നിയമാനുമതി ഇല്ലാതെ തായ്‌വാനില്‍ ഒരു ബ്രാഞ്ച് 2015ല്‍ സ്ഥാപിച്ചു. തായ്‌വാന്‍ സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതിരുന്ന ഈ കമ്പനി വണ്‍പ്ലസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള ഗവേഷണവും നിര്‍മ്മാണവും നടത്തിവന്നു. ചൈനീസ് ഉടമസ്ഥാവകാശം മറയ്ക്കുന്നതിനും നിയമപരമായ പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി ഈ ബ്രാഞ്ച് വണ്‍പ്ലസ് കമ്പനി മനപ്പൂര്‍വ്വം രൂപകൽപ്പന ചെയ്യുകയായിരുന്നുവെന്ന് തായ്‌വാൻ ഉദ്യോഗസ്ഥർ വാദിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി വിദേശകാര്യമന്ത്രാലയം, 'ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണം'

ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി വിദേശകാര്യമന്ത്രാലയം, 'ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണം'

ദില്ലി : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ആരംഭിച്ച ആരംഭിച്ച ഭരണകൂടവിരുദ്ധ പ്രക്ഷോഭം മൂന്നാം ആഴ്ചയിലെത്തി നിൽക്കവേ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷം. പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ നിർദ്ദേശം. 

2022ന് ശേഷം ഇറാൻ വീണ്ടും വൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളുമാണ് പ്രകോപനത്തിന് മുഖ്യ കാരണം. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെ തെരുവിൽ മുദ്രാവാക്യം വിളികളുയർന്നു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടതോടെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സർക്കാർ ഐക്യത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 

ടെഹ്‌റാന്റെ 'ശത്രുക്കൾ' ആണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ശത്രുക്കൾ നുഴഞ്ഞു കയറി കലാപം സൃഷ്ടിച്ചാൽ നേരിടുമെന്ന് ആയത്തുള്ള അലി ഖമനേയിയിയും ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. അതിനിടെ ഇറാറിലെ പൗരോഹിത്യ ഭരണം അവസാനിപ്പിക്കാനുള്ള തുറന്ന ആഹ്വാനങ്ങളും പ്രതിഷേധത്തിൽ ഉയർന്നു. എന്നാൽ പല ദിവസങ്ങളിലും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതോടെ പ്രതിഷേധങ്ങളുടെ വ്യാപ്തിയും സംഘർഷവും സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമല്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാസം 1000 രൂപ: മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ്; മാർഗരേഖ പുതുക്കി

മാസം 1000 രൂപ: മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ്; മാർഗരേഖ പുതുക്കി

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. 18 തികഞ്ഞവരും 30 വയസ് കഴിയാത്തവരും ആയിരിക്കണം അപേക്ഷകർ. നൈപുണ്യ പരിശീലനത്തിനോ അംഗീകൃത മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം ഇവർ. അർഹരായ ആദ്യ അഞ്ച് ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് നൽകാനാണ് തീരുമാനം. പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്കായിരിക്കും സ്കോളർഷിപ്പ് ലഭിക്കുകയെന്നും സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പുതുക്കിയ മാർഗരേഖ

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകര്‍ കേളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തിയതില്‍ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ / കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ / രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ / ഡീംഡ് സർവ്വകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു പി എസ് സി, സംസ്ഥാന പി എസ് സി, സർവ്വീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെൻ്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. അർഹരായ ആദ്യത്തെ 5 ലക്ഷം പേർക്ക് സ്കോളർഷിപ്പ് നൽകും. യുവാക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചും പഠനോത്സാഹം നിലനിർത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സർക്കാർ എംപ്ലോയ്മെൻറ് വകുപ്പ് മുഖേന ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു

വണ്ടൂർ: പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോയ വിദ്യാർത്ഥി മരിച്ചു. മലപ്പുറം കൂരാട് പനംപൊയിൽ മരുതത്ത് അബ്‌ദുൾ ഗഫൂറിന്റെ മകൻ അയ്‌മൻ ഗഫൂർ (11) ആണ് മരിച്ചത്. കുടുംബാംഗങ്ങളോടൊപ്പമാണ് ഇവർ പുഴയിൽ കുളിക്കാനായി പോയത്.

ഇന്നലെ വൈകിട്ടായിരുന്നു അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും സ്‌കൂൾ ലീഡറുമായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു. ഉപജില്ലാ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മൃതദേഹം ഇന്ന് സ്‌‌കൂളിൽ പൊതുദർശനത്തിന് വച്ചശേഷം കൂരാട് ജുമാ മസ്‌ജിദിൽ കബറടക്കും. വിദേശത്തായിരുന്ന പിതാവ് അബ്‌ദുൾ ഗഫൂർ വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയിട്ട് ദിവസങ്ങൾ മാത്രം, 27കാരനായ പ്രവാസി മലയാളി എഞ്ചിനീയർ മരിച്ചു

നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയിട്ട് ദിവസങ്ങൾ മാത്രം, 27കാരനായ പ്രവാസി മലയാളി എഞ്ചിനീയർ മരിച്ചു

റിയാദ്: ഏതാനും ദിവസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി യുവ എൻജിനീയർ സൗദിയിൽ മരിച്ചു. മലപ്പുറം പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശി പുളിക്കൽ നരികുത്ത് നൂർജഹാെൻറയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്‍റെയും മകൻ അഫ്‌സലുൽ ഹഖ് (27) ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രിശ്യയിലെ ഖഫ്ജി സഫാനിയയിലെ അരാംകൊ പ്രോജക്റ്റിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അഫ്സലുൽ ഹഖ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം നാട്ടിൽ പോയി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

നിലവിൽ മൃതദേഹം ഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി ഭർത്താവ് ഫൈസൽ ഫാഹിം (കോഴിക്കോട് ഗ്രിൽ, വാസ്കോ), സാമൂഹിക പ്രവർത്തകൻ ജലീൽ, പ്രവാസി വെൽഫെയർ പ്രവർത്തകൻ അൻവർ ഫസൽ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുന്നു. സഹോദരങ്ങൾ: അജ്മൽ, നജ്‌ല. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജുബൈലിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുപ്രധാന കോടതി നിരീക്ഷണം; ഭർത്താവിന്‍റെ കടമ, വരുമാനത്തിന്‍റെ 25% വരെ ഭാര്യയ്ക്ക് ജീവനാംശം നൽകാം; നിർണായക വിധി

സുപ്രധാന കോടതി നിരീക്ഷണം; ഭർത്താവിന്‍റെ കടമ, വരുമാനത്തിന്‍റെ 25% വരെ ഭാര്യയ്ക്ക് ജീവനാംശം നൽകാം; നിർണായക വിധി

അലഹബാദ്: ജീവനാംശം തേടി സമർപ്പിച്ച ഹർജിയിൽ ഭർത്താക്കന്മാരുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന സുപ്രധാന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയെ പരിരക്ഷിക്കേണ്ടത് ഭർത്താവിന്‍റെ നിയമപരവും പവിത്രവുമായ കടമയാണെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്‍റെ ആകെ വരുമാനത്തിന്‍റെ 25 ശതമാനം വരെ ജീവനാംശമായി ഭാര്യയ്ക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാമെന്നും ജസ്റ്റിസ് മദൻ പാൽ സിംഗ് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു.

ഷാജഹാൻപൂർ സ്വദേശിയായ സുരേഷ് ചന്ദ്ര എന്ന വ്യക്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ പരാമർശം. തന്‍റെ ഭാര്യയ്ക്ക് പ്രതിമാസം 3,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. താൻ ഒരു സാധാരണ തൊഴിലാളി ആണെന്നും ഇത്രയും തുക നൽകാൻ കഴിയില്ലെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ, ശാരീരിക വൈകല്യങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യവാനായ ഒരാൾക്ക് അധ്വാനിച്ച് പണം കണ്ടെത്താനും ഭാര്യയെ സംരക്ഷിക്കാനും ബാധ്യതയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

കോടതിയുടെ നിരീക്ഷണങ്ങൾ

നിലവിലെ സാഹചര്യത്തിൽ ഒരു തൊഴിലാളിക്ക് പോലും മാസം 18,000 രൂപ വരെ സമ്പാദിക്കാമെന്നും അതിന്‍റെ 25 ശതമാനമായ 4,500 രൂപ വരെ ജീവനാംശം നൽകാൻ നിയമപരമായി ബാധ്യതയുണ്ടെന്നും കോടതി കണക്കുകൾ നിരത്തി വ്യക്തമാക്കി. അതിനാൽ കുടുംബ കോടതി നിശ്ചയിച്ച 3,000 രൂപ എന്ന തുക വളരെ കുറവാണെന്നും അതിൽ ഇളവ് നൽകാനാവില്ലെന്നും കോടതി ഉത്തരവിട്ടു. ഉയർന്ന വിദ്യാഭ്യാസമുണ്ടെന്നോ ജോലി ചെയ്യാൻ പ്രാപ്തിയുണ്ടെന്നോ ഉള്ള കാരണങ്ങൾ പറഞ്ഞ് ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കാൻ ഭർത്താവിന് കഴിയില്ലെന്നും മറ്റൊരു സമാന കേസിൽ കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഭാര്യയുടെ സംരക്ഷണമെന്നും കോടതി അടിവരയിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമ ഏത്?

ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമ ഏത്?

തിയറ്ററുകളോട് ചേര്‍ന്നുള്ള ടിക്കറ്റ് കൗണ്ടറുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്നാല്‍ മാത്രമേ സിനിമാപ്രേമികള്‍ക്ക് ഒരു റിലീസ് ചിത്രം ആദ്യ ദിനങ്ങളില്‍ മുന്‍പ് കാണാനാവുമായിരുന്നുള്ളൂ. എന്നാല്‍ അത് പഴയ കഥ. ഇന്ന് നിങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തിരുന്ന് യഥേഷ്ടം ഏത് തിയറ്ററിലെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടെക്നോളജിയുടെ സാധ്യത ഉപയോഗിച്ചുകൊണ്ടുള്ള പ്ലാറ്റ്‍ഫോമുകളിലൂടെ അതിവേഗത്തിലാണ് ഹൈപ്പ് ഉള്ള സിനിമകളുടെ ടിക്കറ്റുകള്‍ ഇന്ന് വിറ്റുപോകുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലെ വില്‍പ്പനയുടെ കണക്കുകള്‍ ഇന്ന് സിനിമയുടെ ജനപ്രീതിയുടെ അളവുകോലായിപ്പോലും ആരാധകര്‍ ചൂണ്ടിക്കാട്ടാറുണ്ട്. ഇപ്പോഴിതാ പ്രമുഖ ടിക്കറ്റഅ ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റിട്ടുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

10 ചിത്രങ്ങള്‍

പുഷ്പ 2 ആണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 2.04 കോടി ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്. കെജിഎഫ് ചാപ്റ്റര്‍ 2 ആണ് രണ്ടാം സ്ഥാനത്ത്. 1.71 കോടി ടിക്കറ്റുകളാണ് ചിത്രം പ്ലാറ്റ്‍ഫോമിലൂടെ വിറ്റത്. ജനപ്രീതിയില്‍ ആദ്യമായി പാന്‍ ഇന്ത്യന്‍ ഉയരങ്ങള്‍ സൃഷ്ടിച്ച ബാഹുബലി 2 ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 1.6 കോടി ടിക്കറ്റുകളാണ് ചിത്രം വിറ്റത്. കാന്താര ചാപ്റ്റര്‍ 1 ആണ് നാലാമത്. 1.41 കോടി ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ധുരന്ദര്‍ ആണ് അഞ്ചാം സ്ഥാനത്ത്. തിയറ്ററുകളില്‍ 41 ദിനങ്ങള്‍ പിന്നിട്ട ചിത്രം 39 ദിവസം കൊണ്ട് ബുക്ക് മൈ ഷോയിലൂടെ 1.36 കോടി ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്.

ആര്‍ആര്‍ആര്‍, കല്‍ക്കി 2898 എഡി, ഛാവ, ജവാന്‍, സ്ത്രീ 2 എന്നീ ചിത്രങ്ങളാണ് ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. ആര്‍ആര്‍ആര്‍ ബുക്ക് മൈ ഷോയിലൂടെ ഇതുവരെ വിറ്റിരിക്കുന്നത് 1.34 കോടി ടിക്കറ്റുകളാണ്. കല്‍ക്കി 2898 എഡി 1.31 കോടി ടിക്കറ്റുകളും ഛാവ 1.25 കോടി ടിക്കറ്റുകളും വിറ്റു. ജവാന്‍റെ ലൈഫ് ടൈം ബുക്ക് മൈ ഷോ സെയില്‍സ് 1.24 കോടി ടിക്കറ്റുകളുടേതാണ്. സ്ത്രീ 2 ആവട്ടെ 1.11 കോടി ടിക്കറ്റുകളും ബുക്ക് മൈ ഷോയിലൂടെ വിറ്റിട്ടുണ്ട്. കൊയ്‍മൊയ്‍യുടേതാണ് കണക്കുകള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന, ഇന്ത്യക്കാരനടക്കം രണ്ട് യാത്രക്കാർ പിടിയിൽ, കൈവശം ഹാഷിഷും കഞ്ചാവും

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന, ഇന്ത്യക്കാരനടക്കം രണ്ട് യാത്രക്കാർ പിടിയിൽ, കൈവശം ഹാഷിഷും കഞ്ചാവും

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. ഒന്നാം നമ്പർ ടെർമിനലിലും നാലാം നമ്പർ ടെർമിനലിലുമായി നടത്തിയ പരിശോധനകളിലാണ് രണ്ട് യാത്രക്കാർ പിടിയിലായത്. ലഹരിക്കടത്ത് തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നൽകിയ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പരിശോധന

ആദ്യ കേസിൽ, റിപ്പബ്ലിക് ഓഫ് ബെനിനിൽ നിന്ന് ടെർമിനൽ 1-ൽ എത്തിയ ഒരു യുവതിയാണ് പിടിയിലായത്. ബെനിൻ സ്വദേശിനിയായ ഇവർ കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യാൻ എത്തിയതായിരുന്നു. ഇവരുടെ പക്കൽ നിന്ന് ഏകദേശം 1.074 കിലോഗ്രാം കഞ്ചാവും, ഇത് വിതരണത്തിനായി പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ ബാഗുകളും സിഗരറ്റ് പേപ്പറും കണ്ടെടുത്തു. കൃത്യമായ വിസയിലാണ് ഇവർ രാജ്യത്തെത്തിയത്.

രണ്ടാമത്തെ ഓപ്പറേഷനിൽ, ഡൽഹിയിൽ നിന്ന് ടെർമിനൽ 4-ൽ എത്തിയ ഇന്ത്യൻ സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ഏകദേശം 226 ഗ്രാം ഹാഷിഷ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. രണ്ട് കേസുകളിലും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നുകൾ കൂടുതൽ അന്വേഷണങ്ങൾക്കും നടപടികൾക്കുമായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോളിന് കൈമാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള കോൺഗ്രസ് എമ്മിന് സർക്കാരിന്റെ കരുതൽ; കെ എം മാണി ഫൗണ്ടേഷന് തലസ്ഥാനത്ത് 25 സെന്റ് സ്ഥലം അനുവദിച്ചു

കേരള കോൺഗ്രസ് എമ്മിന് സർക്കാരിന്റെ കരുതൽ; കെ എം മാണി ഫൗണ്ടേഷന് തലസ്ഥാനത്ത് 25 സെന്റ് സ്ഥലം അനുവദിച്ചു

തിരുവനന്തപുരം: എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചതിന് പിന്നാലെ ‍കെ എം മാണി ഫൗണ്ടേഷന് തിരുവനന്തപുരം നഗരത്തില്‍ സ്ഥലം അനുവദിച്ച് സർക്കാർ. 25 സെൻറ് സ്ഥലമാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി തീരുമാനമെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്‌ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്.

തോമസ് ഐസക് ധനമന്ത്രി ആയിരുന്നപ്പോഴാണ് കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് 2020-21 ബജറ്റില്‍ 5 കോടി രൂപ പ്രഖ്യാപിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റൈ കര്‍മ മണ്ഡലമായ തലസ്ഥാനത്ത് ഉചിതമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടന്നു വരികയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കുന്നു.