തിയറ്ററുകളോട് ചേര്‍ന്നുള്ള ടിക്കറ്റ് കൗണ്ടറുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്നാല്‍ മാത്രമേ സിനിമാപ്രേമികള്‍ക്ക് ഒരു റിലീസ് ചിത്രം ആദ്യ ദിനങ്ങളില്‍ മുന്‍പ് കാണാനാവുമായിരുന്നുള്ളൂ. എന്നാല്‍ അത് പഴയ കഥ. ഇന്ന് നിങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തിരുന്ന് യഥേഷ്ടം ഏത് തിയറ്ററിലെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടെക്നോളജിയുടെ സാധ്യത ഉപയോഗിച്ചുകൊണ്ടുള്ള പ്ലാറ്റ്‍ഫോമുകളിലൂടെ അതിവേഗത്തിലാണ് ഹൈപ്പ് ഉള്ള സിനിമകളുടെ ടിക്കറ്റുകള്‍ ഇന്ന് വിറ്റുപോകുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലെ വില്‍പ്പനയുടെ കണക്കുകള്‍ ഇന്ന് സിനിമയുടെ ജനപ്രീതിയുടെ അളവുകോലായിപ്പോലും ആരാധകര്‍ ചൂണ്ടിക്കാട്ടാറുണ്ട്. ഇപ്പോഴിതാ പ്രമുഖ ടിക്കറ്റഅ ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റിട്ടുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
10 ചിത്രങ്ങള്‍
പുഷ്പ 2 ആണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 2.04 കോടി ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്. കെജിഎഫ് ചാപ്റ്റര്‍ 2 ആണ് രണ്ടാം സ്ഥാനത്ത്. 1.71 കോടി ടിക്കറ്റുകളാണ് ചിത്രം പ്ലാറ്റ്‍ഫോമിലൂടെ വിറ്റത്. ജനപ്രീതിയില്‍ ആദ്യമായി പാന്‍ ഇന്ത്യന്‍ ഉയരങ്ങള്‍ സൃഷ്ടിച്ച ബാഹുബലി 2 ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 1.6 കോടി ടിക്കറ്റുകളാണ് ചിത്രം വിറ്റത്. കാന്താര ചാപ്റ്റര്‍ 1 ആണ് നാലാമത്. 1.41 കോടി ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ധുരന്ദര്‍ ആണ് അഞ്ചാം സ്ഥാനത്ത്. തിയറ്ററുകളില്‍ 41 ദിനങ്ങള്‍ പിന്നിട്ട ചിത്രം 39 ദിവസം കൊണ്ട് ബുക്ക് മൈ ഷോയിലൂടെ 1.36 കോടി ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്.
ആര്‍ആര്‍ആര്‍, കല്‍ക്കി 2898 എഡി, ഛാവ, ജവാന്‍, സ്ത്രീ 2 എന്നീ ചിത്രങ്ങളാണ് ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. ആര്‍ആര്‍ആര്‍ ബുക്ക് മൈ ഷോയിലൂടെ ഇതുവരെ വിറ്റിരിക്കുന്നത് 1.34 കോടി ടിക്കറ്റുകളാണ്. കല്‍ക്കി 2898 എഡി 1.31 കോടി ടിക്കറ്റുകളും ഛാവ 1.25 കോടി ടിക്കറ്റുകളും വിറ്റു. ജവാന്‍റെ ലൈഫ് ടൈം ബുക്ക് മൈ ഷോ സെയില്‍സ് 1.24 കോടി ടിക്കറ്റുകളുടേതാണ്. സ്ത്രീ 2 ആവട്ടെ 1.11 കോടി ടിക്കറ്റുകളും ബുക്ക് മൈ ഷോയിലൂടെ വിറ്റിട്ടുണ്ട്. കൊയ്‍മൊയ്‍യുടേതാണ് കണക്കുകള്‍.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.