Wednesday, 14 January 2026

എയർപ്ലെയിൻ മോഡിൽ ഫോൺ പെട്ടെന്ന് ചാർജാകുമോ?

എയർപ്ലെയിൻ മോഡിൽ ഫോൺ പെട്ടെന്ന് ചാർജാകുമോ?

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത് എയർപ്ലെയിൻ മോഡിൽ ഫോൺ ചാർജ് ചെയ്താൽ ഫോൺ പെട്ടെന്ന് ചാർജാകുമെന്നാണ്. ടെക് എക്‌സ്‌പേർട്ടെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുന്ന പലരും പറയുന്ന ടിപ്പുകളിൽ ഒന്നാണ് ഇത്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാൻ ഉള്ളതെന്ന് നോക്കാം.

എയർപ്ലെയിൻ മോഡ് എനേബിൾ ചെയ്താൽ, എല്ലാ വയർലെസ് കണക്ഷനിൽ നിന്നും ഫോൺ ഡിസ്‌കണ്ക്ട് ആകും. മൊബൈൽ ഡാറ്റ, കോളുകൾ, വൈ ഫൈ, ബ്ലൂടൂത്ത്, ബാക്ക്ഗ്രൗണ്ട് സിംഗിങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതിന്റെ ഫലമായി ഫോൺ നെറ്റ്‌വർക്ക് സിഗ്നൽ സെർച്ച് ചെയ്യുന്നത് അവസാനിപ്പിക്കും മാത്രമല്ല ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റികളും നിശ്ചലമാകും. ഇവയെല്ലാം പവർ ഉപയോഗിക്കുന്ന പ്രവർത്തനങ്ങളാണ്. കുറച്ച് ഫംഗ്ഷനുകൾ മാത്രം റണ്ണിങ് ആയതിനാൽ ചാർജ് ചെയ്യുമ്പോൾ കുറച്ച് ഊർജം മാത്രമേ ഫോണിന് ഉപയോഗിക്കേണ്ടി വരുന്നുള്ളു.

അപ്പോൾ ചോദ്യമിതാണ്, ഫ്‌ളൈറ്റ്‌മോഡ് അല്ലെങ്കിൽ എയർപ്ലെയിൻ മോഡ് ചാർജിങ് വേഗത്തിലാക്കുന്നുണ്ടോ? ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. എന്നാൽ അത് വളരെ വേഗത്തിൽ ഫോൺ ചാർജ് ആകുമെന്ന് പറയാൻ കഴിയില്ല. നെറ്റ്‌വർക്ക് കണക്ഷൻ മൂലം ബാറ്ററി ഡ്രെയിനാകുന്ന അവസ്ഥ സംഭവിക്കില്ല മാത്രമല്ല ബാക്ക്ഗ്രൗണ്ട് പ്രവർത്തനും നടക്കാത്തതിനാൽ ഫോണ്‍ ചാർജിങ്ങിനായി ഇടുമ്പോൾ ലഭിക്കുന്ന മുഴുവൻ ചാർജും ബാറ്ററി ചാർജിങിന് തന്നെയാണ് ഉപയോഗിക്കുന്നത്.

ഇതോടെ ചാർജിങിന്റെ വേഗത പെട്ടെന്ന് അങ്ങ് വർധിക്കുകയല്ല. പഠനങ്ങളും ബാറ്ററി എക്‌സ്‌പേർട്ടുകളും പറയുന്നത് ചില സമയങ്ങളില്‍ വളരെ കുറച്ച് നിമിഷങ്ങൾ മുതൽ 15 ശതമാനം വരെ മാത്രമേ ചാർജിങ് വേഗത കൂടുകയുള്ളു. ഇത് ഫോണിന്റെ മോഡൽ, ബാറ്ററി ഹെൽത്ത്, ഉപയോഗിക്കുന്ന ചാർജർ എന്നിവയെ ആശ്രയിച്ചിരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റിലീസ് തീയതി പ്രഖ്യാപിച്ച് 'ദൃശ്യം 3'

റിലീസ് തീയതി പ്രഖ്യാപിച്ച് 'ദൃശ്യം 3'

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. 'വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല' എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് നേരത്തെ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച വേഷത്തിലെത്തേണ്ടിയിരുന്ന അക്ഷയ് ഖന്ന പിന്മാറിയത് വലിയ വിവാദമായിരുന്നു. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. 'ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങൾ നിലനിർത്തുന്നുണ്ട്. ഇല്ലെങ്കിൽ കാര്യമുണ്ടാകില്ല. അതിനുള്ള ചില കാര്യങ്ങൾക്ക് വേണ്ടിയാണ് എന്റെ എഫർട്ട്. രണ്ടാം ഭാഗത്തിൽ ഒരു നരേറ്റിവ് പാറ്റേൺ ഉണ്ടായിരുന്നു എന്നാൽ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം', ജീത്തു ജോസഫിന്റെ വാക്കുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തെ ശക്തമായ പാസ്പോർട്ടിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി യുഎഇ

ലോകത്തെ ശക്തമായ പാസ്പോർട്ടിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി യുഎഇ

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്‌പോര്‍ട്ട്. സിംഗപ്പൂരാണ് ഇത്തവണയും പട്ടികയില്‍ ഒന്നാമത്. 10-ാമതാണ് അമേരിക്കയുടെ സ്ഥാനം. 'ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്‌സ് 2026'ലാണ് യുഎഇ ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2006 മുതല്‍ ഇതുവരെ 149 രാജ്യങ്ങളിലേക്ക് അധികമായി വിസ രഹിത പ്രവേശനം നേടിയാണ് യുഎഇ അഭിമാന നേട്ടം സ്വന്തമാക്കിയത്.

നിലവില്‍ യുഎഇ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് 184 രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. ശക്തമായ നയതന്ത്ര ബന്ധങ്ങളും ആഗോള തലത്തിലുള്ള വിസ ഉദാരവല്‍ക്കരണ നയങ്ങളുമാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ യുഎഇയെ ലോകത്തെ മികച്ച അഞ്ച് പാസ്പോര്‍ട്ടുകളില്‍ ഒന്നാക്കി ഉയര്‍ത്താന്‍ സഹായിച്ചതെന്നാണ് വിലയിരുത്തല്‍. ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ സിംഗപ്പൂരാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. 192 രാജ്യങ്ങളിലേക്കാണ് സിംഗപ്പൂര്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം സാധ്യമാകുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തൃശൂർ‌: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം. ഗുരുവായൂർ -എറണാകുളം പാസഞ്ചർ ട്രെയിൻ തൃശൂർ പിന്നിട്ടപ്പോൾ ആയിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. ഇതേതുടര്‍ന്ന് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം പിടിച്ചിട്ടു.

ജാർഖണ്ഡിൽ പോണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് അഭ്യാസപ്രകടനം നടത്തിയത്. പിന്നീട് പോലീസ് ഉദ്യോഗസ്ഥരെത്തി അനുനയിപ്പിച്ച് താഴെയിറക്കി. ട്രെയിൻ ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആരോഗ്യ വകുപ്പിന് പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍

ആരോഗ്യ വകുപ്പിന് പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍. മന്ത്രി വീണാ ജോർജ്ജാണ് ആരോ​ഗ്യ വകുപ്പിൻ്റെ health.kerala.gov.in എന്ന പുതിയ വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. ആരോഗ്യ വകുപ്പിന് കീഴിലെ 10 വകുപ്പുകളും 30 സ്ഥാപനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ആരോഗ്യ നേട്ടങ്ങള്‍, അറിയിപ്പുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും ലഭ്യമാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി നടുറോഡിൽ പുഷ്-അപ് എടുത്തു; യുവാക്കളെ കൈയ്യോടെ പിടികൂടി പൊലീസ്

ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി നടുറോഡിൽ പുഷ്-അപ് എടുത്തു; യുവാക്കളെ കൈയ്യോടെ പിടികൂടി പൊലീസ്

ആഗ്ര: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ആളുകൾ ചെയ്‌തുകൂട്ടുന്ന കാര്യങ്ങൾ പലപ്പോഴും പൊതുജനങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. യുപി പൊലീസാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്‌തിരിക്കുന്നത്. റീൽ ചിത്രീകരിക്കുന്നതിനായി രണ്ട് യുവാക്കൾ ചേർന്ന് റോഡിലൂടെ ഓടുന്ന ഒരു ബസ് നിർത്തിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

ബസ് നിർത്തിയശേഷം യുവാക്കളിൽ ഒരാൾ ബസിന് മുന്നിൽ നിന്നും പുഷ്-അപ് എടുക്കുന്നതാണ് വീഡിയോയിലുള്ളത്. കൂടെയുള്ളയാൾ സമീപത്ത് നിന്നും വാഹനങ്ങളും മറ്റും നോക്കുന്നതും വീഡിയോയിൽ കാണാം. യുവാക്കൾ കാരണം അൽപസമയത്തേക്ക് ബസിന് റോഡിൽ നിർത്തിയിടേണ്ടി വന്നു. സംഭവത്തിന്റെ വിശദാംശങ്ങൾ കുറിച്ചുകൊണ്ടാണ് പൊലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളെ കണ്ടെത്തിയ പൊലീസ് ഗതാഗതം തടസപ്പെടുത്തിയതിനും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും കേസെടുത്തിട്ടുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് 10 ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (14/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ (< 5 mm/hr) മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിൽ ഇതുവരെ 1400ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്

കുവൈത്തിൽ ഇതുവരെ 1400ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ രേഖപ്പെടുത്തിയത് 1,400-ലധികം ഭൂചലനങ്ങൾ. 1997ൽ സ്ഥാപിതമായത് മുതൽ കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് രാജ്യത്ത് ചെറുതും ഇടത്തരവുമായ 1,400-ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) ഡയറക്ടർ ഡോ. ഫൈസൽ അൽ-ഹുമൈദാൻ വെളിപ്പെടുത്തി. പ്രാദേശിക ഭൂചലനങ്ങൾക്ക് പുറമെ ആഗോള തലത്തിലുള്ള പ്രകമ്പനങ്ങളും ഈ ശൃംഖല 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ഫീൽഡ് സ്റ്റേഷനുകൾ ഈ ശൃംഖലയ്ക്ക് കീഴിലുണ്ട്. ഷുവൈഖിലെ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്തുള്ള സെൻട്രൽ സീസ്മിക് ഡാറ്റ അനാലിസിസ് സെന്ററിലാണ് ഈ വിവരങ്ങൾ വിശകലനം ചെയ്യുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 2024-25 കാലയളവിൽ ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ KISRന് സാധിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. പരിസ്ഥിതി, ഊർജ്ജം, ജലം, ഭക്ഷ്യസുരക്ഷ, നവീകരണം എന്നീ മേഖലകളിൽ നിരവധി പ്രായോഗിക പദ്ധതികളാണ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്നത്. ഗവേഷണ രംഗത്തെ മികവിനുള്ള 'സിമാഗോ' റാങ്കിംഗിൽ 322 ഗവേഷണ കേന്ദ്രങ്ങൾക്കിടയിൽ ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും പ്രാദേശിക തലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കാൻ KISRന് സാധിച്ചു. രാജ്യത്തെ മുൻനിര ഗവേഷണ സ്ഥാപനമെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ഈ നേട്ടം സഹായിച്ചുവെന്ന് ഡോ. ഫൈസൽ അൽ-ഹുമൈദാൻ കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഉടൻ രാജ്യം വിടണം, പാസ്പോർട്ട് രേഖകൾ കയ്യിൽ കരുതണം, എംബസിയുമായി ബന്ധപ്പെടണം'; ഇറാനിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം

'ഉടൻ രാജ്യം വിടണം, പാസ്പോർട്ട് രേഖകൾ കയ്യിൽ കരുതണം, എംബസിയുമായി ബന്ധപ്പെടണം'; ഇറാനിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം

ദില്ലി : ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. നിലവിൽ ലഭ്യമായ യാത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി രാജ്യം വിടാൻ തയ്യാറാകണമെന്നാണ് ഇന്ത്യക്കാർക്ക് എംബസി നൽകിയ നിർദ്ദേശം. പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും പരമാവധി അകന്നു നിൽക്കണം. എംബസിയുമായി നിരന്തരം ബന്ധപ്പെടണം. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. ഇറാനിലെ ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ്പ് ലൈൻ നമ്പറും പുറത്തിറക്കി. ബന്ധപ്പെടേണ്ട നമ്പറുകൾ- 989128109115, 989128109109, 989128109102, 989932179359. 

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിലെ  ഭരണകൂടവിരുദ്ധ പ്രക്ഷോഭം കൂടുതൽ രൂക്ഷമായി മാറിയിരിക്കുകയാണെന്നും, പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കർണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. 60000 രൂപ പിഴയും വിധിച്ചു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

കർണാടക ദാഡി സ്വദേശിയായ അനു മാലിക്, ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് വയറ് വേദന വന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറി‌ഞ്ഞത്. പരാതിയിൽ കേസെടുത്ത പൊലീസ് അനു മാലിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി പോക്സോ കോടതിയാണ് ജീവപര്യന്തം തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചത്.