Wednesday, 14 January 2026

എയർപ്ലെയിൻ മോഡിൽ ഫോൺ പെട്ടെന്ന് ചാർജാകുമോ?

SHARE


 

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത് എയർപ്ലെയിൻ മോഡിൽ ഫോൺ ചാർജ് ചെയ്താൽ ഫോൺ പെട്ടെന്ന് ചാർജാകുമെന്നാണ്. ടെക് എക്‌സ്‌പേർട്ടെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുന്ന പലരും പറയുന്ന ടിപ്പുകളിൽ ഒന്നാണ് ഇത്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാൻ ഉള്ളതെന്ന് നോക്കാം.

എയർപ്ലെയിൻ മോഡ് എനേബിൾ ചെയ്താൽ, എല്ലാ വയർലെസ് കണക്ഷനിൽ നിന്നും ഫോൺ ഡിസ്‌കണ്ക്ട് ആകും. മൊബൈൽ ഡാറ്റ, കോളുകൾ, വൈ ഫൈ, ബ്ലൂടൂത്ത്, ബാക്ക്ഗ്രൗണ്ട് സിംഗിങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതിന്റെ ഫലമായി ഫോൺ നെറ്റ്‌വർക്ക് സിഗ്നൽ സെർച്ച് ചെയ്യുന്നത് അവസാനിപ്പിക്കും മാത്രമല്ല ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റികളും നിശ്ചലമാകും. ഇവയെല്ലാം പവർ ഉപയോഗിക്കുന്ന പ്രവർത്തനങ്ങളാണ്. കുറച്ച് ഫംഗ്ഷനുകൾ മാത്രം റണ്ണിങ് ആയതിനാൽ ചാർജ് ചെയ്യുമ്പോൾ കുറച്ച് ഊർജം മാത്രമേ ഫോണിന് ഉപയോഗിക്കേണ്ടി വരുന്നുള്ളു.

അപ്പോൾ ചോദ്യമിതാണ്, ഫ്‌ളൈറ്റ്‌മോഡ് അല്ലെങ്കിൽ എയർപ്ലെയിൻ മോഡ് ചാർജിങ് വേഗത്തിലാക്കുന്നുണ്ടോ? ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. എന്നാൽ അത് വളരെ വേഗത്തിൽ ഫോൺ ചാർജ് ആകുമെന്ന് പറയാൻ കഴിയില്ല. നെറ്റ്‌വർക്ക് കണക്ഷൻ മൂലം ബാറ്ററി ഡ്രെയിനാകുന്ന അവസ്ഥ സംഭവിക്കില്ല മാത്രമല്ല ബാക്ക്ഗ്രൗണ്ട് പ്രവർത്തനും നടക്കാത്തതിനാൽ ഫോണ്‍ ചാർജിങ്ങിനായി ഇടുമ്പോൾ ലഭിക്കുന്ന മുഴുവൻ ചാർജും ബാറ്ററി ചാർജിങിന് തന്നെയാണ് ഉപയോഗിക്കുന്നത്.

ഇതോടെ ചാർജിങിന്റെ വേഗത പെട്ടെന്ന് അങ്ങ് വർധിക്കുകയല്ല. പഠനങ്ങളും ബാറ്ററി എക്‌സ്‌പേർട്ടുകളും പറയുന്നത് ചില സമയങ്ങളില്‍ വളരെ കുറച്ച് നിമിഷങ്ങൾ മുതൽ 15 ശതമാനം വരെ മാത്രമേ ചാർജിങ് വേഗത കൂടുകയുള്ളു. ഇത് ഫോണിന്റെ മോഡൽ, ബാറ്ററി ഹെൽത്ത്, ഉപയോഗിക്കുന്ന ചാർജർ എന്നിവയെ ആശ്രയിച്ചിരിക്കും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.