Friday, 16 January 2026

ആറു ട്രെയിനുകളിൽ നാലെണ്ണം കേരളത്തിന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

ആറു ട്രെയിനുകളിൽ നാലെണ്ണം കേരളത്തിന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്ന് വിവരം. ഈ സന്ദർശനത്തിനിടെ 6 പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. 4 എണ്ണം കേരളത്തിനും 2 എണ്ണം തമിഴ്‌നാടിനുമാണ്. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു, ഗുരുവായൂർ-തൃശൂർ പാസഞ്ചർ എന്നിവയാണ് കേരളത്തിന് ലഭിക്കുക.

നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ് അമൃത് ഭാരത് എന്നിവയാണു തമിഴ്‌നാടിനു ലഭിക്കുക. ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം, ചെന്നൈ ബീച്ച്-ചെന്നൈ എഗ്‌മൂർ നാലാം പാത എന്നിവയുടെ സമർപ്പണവും നടക്കും. ദക്ഷിണ റെയിൽവേയിൽ അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമ ന്ത്രി നിർവഹിക്കും.

കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊർണൂർ സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടും. മൊത്തം 529 കോടി രൂപ‌യുടെ പദ്ധതികളുടെ സമർപ്പണമാണു നടക്കുക. ഗുരുവായൂർ- തൃശൂർ പാസഞ്ചർ ദിവസവും സർവീസ് നടത്തും. വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്നു പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും. അമൃത്ഭാരത് ട്രെയിനുകൾ പ്രതിവാര സർവീസാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് കാര്‍ കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഇറങ്ങി 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലത്ത് കാര്‍ കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഇറങ്ങി 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലത്ത് കാര്‍ കയറ്റം കയറുന്നതിനിടെ പിന്നോട്ട് വന്ന് നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനമോടിച്ച യുവതിയും ഏഴുവയസുള്ള കുട്ടിയും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്കോണം സ്വദേശികളായ അബ്ദുസലാമിനെയും ഭാര്യ റഷീദയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാഹനം ഓടിച്ച അബ്ദുസലാമിന്‍റെ മകള്‍ ഷഹനയും കാറിലുണ്ടായിരുന്ന ഷഹനയുടെ ഏഴു വയസുള്ള കുട്ടിയ്ക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. 

കുടുംബവുമായി ചടയമംഗലത്ത് പോയിട്ട് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ അക്കോണം പൂവണത്തുമൂട് റോഡിൽ കാര്‍ കയറ്റം കയറുന്നതിനിടെ കാര്‍ പിന്നോട്ട് വരുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി കാറിന്‍റെ പിന്നിലെ ഡോറുകള്‍ പൊളിച്ചു കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കുകയും ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അബ്ദുസലാമിന്‍റെയും റഷീദയുടെയും തലയ്ക്കും ദേഹത്തും മുറിവേൽക്കുകയും എല്ലുകൾക്ക് പോട്ടലേൽക്കുകയും ചെയ്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആൽത്തറ വിനീഷ് കൊലക്കേസ്; കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെ വെറുതെവിട്ടു

ആൽത്തറ വിനീഷ് കൊലക്കേസ്; കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെ വെറുതെവിട്ടു

തിരുവനന്തപുരം: ആൽത്തറ വിനീഷ് കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.

2009 ജൂൺ 1ന് തിരുവനന്തപുരം നഗരത്തിലെ പൊലീസ് ആസ്ഥാനത്തിന് മീറ്ററുകൾ മാത്രം അകലെ വെച്ച് ഗുണ്ടാ നേതാവായ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കൊലപാതകമടക്കം ഓട്ടേറെ കേസുകളിൽ പ്രതിയായിരുന്നു ആൽത്തറ അനീഷ്. നഗരമധ്യത്തിൽ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനുസമീപം ബൈക്കിൽ പോകുകയായിരുന്ന വിനീഷിനെ കാറിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ബൈക്കുപേക്ഷിച്ച് അടുത്തുള്ള കെട്ടിടത്തിന്റെ വളപ്പിലേക്ക് വിനീഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടരുകയായിരുന്നു. വെട്ടേറ്റ് ശിരസ് പിളർന്ന വിനീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കൊലയ്ക്ക് ശേഷം ശോഭാ ജോണിനെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇതോടെ കേരളത്തിൽ ആദ്യമായി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട വനിതയായിരുന്നു ശോഭാ ജോൺ. കേസിൽ മൂന്നാം പ്രതിയായിരുന്നു ശോഭ. കേപ്പൻ അനിൽ എന്ന അനിൽ കുമാർ ആണ് ഒന്നാം പ്രതി, പൂക്കട രാജൻ, ചന്ദ്രബോസ്, അറപ്പ് രതീഷ്, സജു, വിമൽ, രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളികളെ എങ്ങനെ ശാസ്ത്രീയമായി പറ്റിക്കാം? വിദ്യാർ‌ത്ഥികൾക്ക് സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ വക ക്ലാസ്

മലയാളികളെ എങ്ങനെ ശാസ്ത്രീയമായി പറ്റിക്കാം? വിദ്യാർ‌ത്ഥികൾക്ക് സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ വക ക്ലാസ്

തട്ടിപ്പ് എന്ന വാക്ക് കേട്ടാൽ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുന്ന സംഭവങ്ങളിൽ ഒന്നാണ് സോളാർ തട്ടിപ്പ്. ഈ കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന്റെ പേരും രൂപവുമൊന്നും ആരും മറന്നുകാണില്ല. എന്നാൽ ചെറിയ ഇടവേളക്ക് ശേഷം തട്ടിപ്പിന്റെ പുതിയ മുഖവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇയാള്‍. സന്നദ്ധ സംഘടനകളെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പുമായി ബിജു രംഗത്ത് വന്നിരിക്കുന്നത്.

കൊച്ചി എന്‍‌എച്ച്എഫ് എന്ന തട്ടിപ്പ് സ്ഥാപനം നടത്തുന്ന സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാറുണ്ട്. സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് സിഎസ്ആര്‍ ഫണ്ടിംഗിനേക്കുറിച്ച് ക്ലാസെടുക്കുന്നത്. എം എസ് ഡബ്ല്യു നേടിയ വിദ്യാര്‍ത്ഥികളെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തട്ടിപ്പ് സ്ഥാപനത്തിലേക്ക് ജോലിയ്ക്ക് കയറ്റാറുമുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ ഉദ്യോഗാര്‍ത്ഥികള്‍ പലപ്പോഴും രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്ഥാപനം വിടുകയാണ് പതിവ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഇറാൻ 800 പേരുടെ വധശിക്ഷ മരവിപ്പിച്ചു

ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഇറാൻ 800 പേരുടെ വധശിക്ഷ മരവിപ്പിച്ചു

വാഷിങ്ടൺ: ഇറാനിൽ പ്രതിഷേധങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രക്ഷോഭകരിൽ 800 പേരെ വധശിക്ഷക്ക് വിധേയരാക്കാൻ തീരുമാനിച്ചിരുന്നതായും എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെത്തുടർന്ന് ശിക്ഷ മരവിപ്പിച്ചതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വെളിപ്പെടുത്തി. പ്രക്ഷോഭരെ അടിച്ചമർത്താനായി വധശിക്ഷ നടപ്പിലാക്കിയാൽ അതിഭീകരമായ തിരിച്ചടി ഇറാൻ നേരിടേണ്ടി വരുമെന്ന് ഇറാൻ ഭരണകൂടത്തെ ട്രംപ് നേരിട്ടറിയിച്ചതായി കരോലിൻ ലീവിറ്റ് പറഞ്ഞു.

ഇറാനിൽ പ്രതിഷേധങ്ങൾ കടുപ്പിച്ചതിന് ശേഷം ഏകദേശം 2400 ഓളം പേർ കൊല്ലപ്പെട്ടതായി ചില മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയിരുന്നു. 800 പേരുടെ വധശിക്ഷ ഇന്നലെ നടപ്പിലാക്കാൻ ഇറാൻ തീരുമാനിച്ചിരുന്നതായുള്ള വിവരം ട്രംപിന് ലഭിച്ചതിനെ തുടർന്നാണ് ഇറാൻ അധികാരികളുമായി നേരിട്ട് സംസാരിച്ചതെന്നും കർശന മുന്നറിയിപ്പ് നൽകിയതെന്നും കരോലിൻ ലീവിറ്റ് വെളിപ്പെടുത്തു. തുടർന്നാണ് ഇറാൻ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞതെന്നും കരോലിൻ ലീവിറ്റ് വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: എ.ആര്‍ നഗര്‍ കൊടക്കല്ലില്‍ സ്‌കൂട്ടറില്‍ മിനി ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു. പുകയൂര്‍ ഒളകര സ്വദേശി പരേതനായ കൊളത്തുമാട്ടില്‍ മുഹമ്മദ് ഹാജിയുടെ മകള്‍ നൗഫിയയാണ് (33) മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന ഭര്‍ത്താവ് ഉള്ളാട്ടില്‍ സഹീറലിക്കും (41) പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നൗഫിയയുടെ കരുമ്പിലെ വീട്ടില്‍നിന്നും ഭര്‍ത്താവിന്റെ വീടായ പുകയൂരിലേക്ക് പോകുന്നതിനിടെ കുന്നുംപുറം കൊടക്കല്ലില്‍വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു.

നൗഫിയ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നൗഫിയയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേ ഷം ഉച്ചക്ക് രണ്ടിന് പുകയൂര്‍ പൊറ്റാണിക്കല്‍ ജു മാമസ്ജിദ് ഖബര്‍സ്ഥാനി ല്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നൗഫിയയുടെ മാതാ വ്: ഖദീജ ചാലില്‍, മക്ക ള്‍: ഫാത്തിമ ഹന്ന, ഫാ ത്തിമ ഹാനിയ, മുഹമ്മദ് ഹാനിഫ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വന്ദേ ഭാരത് ട്രെയിനുകളുടെ പ്രധാന ഹബ് ആയി ഈ ദക്ഷിണേന്ത്യൻ നഗരം

വന്ദേ ഭാരത് ട്രെയിനുകളുടെ പ്രധാന ഹബ് ആയി ഈ ദക്ഷിണേന്ത്യൻ നഗരം

വന്ദേ ഭാരത് (Vande Bharat) ട്രെയിനുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഹബ്ബുകളിൽ ഒന്നായി സ്ഥാനമുറപ്പിച്ച് ബംഗളൂരു. ഒന്നിലധികം സെമി ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളാണ് നഗരത്തെ അയൽ സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത്. ബംഗളൂരുവിനെ തമിഴ്‌നാടുമായും കേരളവുമായും തെലങ്കാനയുമായും ബന്ധിപ്പിച്ച് വന്ദേ ഭാരത് സർവീസുണ്ട്.
ബംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ ലിസ്റ്റ് അടങ്ങുന്ന ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇതിൽ ട്രെയിനിന്റെ പേര്, സഞ്ചരിച്ച ദൂരം, എടുത്ത സമയം എല്ലാം കൃത്യമായി വിശദീകരിക്കുന്നുണ്ട്.
* മധുര വന്ദേ ഭാരത്
ഈ ട്രെയിൻ ഉച്ചയ്ക്ക് 1.30ന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടും. സേലം, നാമക്കൽ, കരൂർ, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ രാത്രി 8.40ന് മധുരയിൽ എത്തുന്നു. ഏകദേശം 580 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ യാത്രയ്ക്ക് 8 മണിക്കൂർ എടുക്കുന്നു. മറ്റ് ട്രെയിൻ സർവീസുകളേക്കാൾ വളരെ വേഗത്തിലുള്ള ബദൽ മാർഗ്ഗമാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആടിയ നെയ്യ് ക്രമക്കേട്: ശബരിമലയിൽ വിജിലൻസ് പരിശോധന, ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും മിന്നൽപരിശോധന

ആടിയ നെയ്യ് ക്രമക്കേട്: ശബരിമലയിൽ വിജിലൻസ് പരിശോധന, ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും മിന്നൽപരിശോധന

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസ് പരിശോധന. സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ 4 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇന്നലെ വിജിലൻസ് കേസെടുത്തിരുന്നു. അതേസമയം, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും വിജിലൻസിൻ്റെ മിന്നൽപരിശോധനയും നടന്നുവരികയാണ്. സംസ്ഥാനവ്യാപകമായാണ് പരിശോധന. 

ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസ് കേസെടുത്തത്. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ നെയ്യ് വിൽപ്പന ചുമതലയിലുണ്ടായിരുന്ന 33 പേര്‍ കേസിലെ പ്രതികളാണ്.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയിൽ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫീസർ ഏറ്റുവാങ്ങിയാണ് വിൽപ്പനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതി‌നെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

70 വയസ് പ്രായമുള്ള തലച്ചോറുമായി ജീവിച്ച 24 കാരന്‍; യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിമെന്‍ഷ്യ രോഗി

70 വയസ് പ്രായമുള്ള തലച്ചോറുമായി ജീവിച്ച 24 കാരന്‍; യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിമെന്‍ഷ്യ രോഗി

70 വയസ് പ്രായമുളള ഒരാളുടെ തലച്ചോറിന് സമമമായിരുന്നു ആന്‍ഡ്രെ യാര്‍ഹാം എന്ന 24 വയസുള്ള യുവാവിന്റെ തലച്ചോറ്. യുകെയിലാണ് അപൂര്‍വ്വ ഡിമെന്‍ഷ്യരോഗം ബാധിച്ച ഈ യുവാവ് ജീവിച്ചിരുന്നത്. തന്റെ 24 ാം വയസില്‍ മരിച്ച ഈ ചെറുപ്പക്കാരന്‍ യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ ഡിമെന്‍ഷ്യ രോഗിയായിരുന്നു.

SWNS(south west news service) പ്രകാരം നോര്‍ഫോക്കിലെ ഡെറെഹാമില്‍ നിന്നുള്ള യാര്‍ഹാമിന് ഒരുമാസം മുന്‍പ് 23ാം ജന്മദിനത്തിലാണ് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ(FTD) എന്ന അപൂര്‍വ്വ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. പ്രോട്ടീന്‍ മ്യൂട്ടേഷന്‍ മൂലമുണ്ടാകുന്ന ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ സാധാരണയായി 45 നും 65 നും ഇടയില്‍ പ്രായമുള്ളവരെ ബാധിക്കുന്ന ഒരു അപൂര്‍വ്വ രോഗമാണ്. ഇത് വളരെ അപൂര്‍വ്വമായി മാത്രമേ പ്രായം കുറഞ്ഞ ആളുകളെ ബാധിക്കാറുള്ളൂ. യുകെയില്‍ ഡിമെന്‍ഷ്യ ബാധിച്ച 30 പേരില്‍ ഒരാള്‍ക്ക് ഈ അവസ്ഥ കാണപ്പെടുന്നുണ്ട്. എം ആര്‍ ഐ സ്‌കാനിലൂടെയാണ് ആന്‍ഡ്രെ യാര്‍ഹാമിന്റെ തലച്ചോറിന് 70 വയസുള്ള ഒരാളുടെ തലച്ചോറിനോട് സാമ്യമുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

അസുഖത്തിന് മുന്‍പ് വളരെ സാധാരണ ജീവിതം ജീവിച്ചിരുന്ന ആളായിരുന്നു ആന്‍ഡ്രെ. സ്‌കൂളില്‍ ഫുട്‌ബോള്‍ പ്ലയറും ഗുസ്തി താരവുമായിരുന്ന യാര്‍ഹാം കുറച്ചുകാലം ജോലിയും ചെയ്തിരുന്നു.എന്നാല്‍ സ്വയം എന്തോ കുഴപ്പം തോന്നിയതിനാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു. 2022 ലാണ് യാര്‍ഹാമിന്റെ കുടുംബം ആദ്യമായി അയാളില്‍ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. 23ാം പിറന്നാളിന് തൊട്ടുമുന്‍പാണ് രോഗനിര്‍ണയം നടത്തിയത്.ആ സമയത്ത് സംസാരശേഷി പൂര്‍ണമായി ഇല്ലാതാവുകയും ചലനശേഷി കുറയുകയും ചെയ്തു. ഭക്ഷണം കഴിക്കാനും കുളിക്കാനും വസ്ത്രം മാറാനും ആരുടെയെങ്കിലും സഹായം വേണ്ടിവന്നു. ആറ് മാസത്തിനിടയില്‍ പൂര്‍ണമായും അവശനാവുകയും ഡിസംബര്‍ 27 ന് അണുബാധയെത്തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ആന്‍ഡ്രെയുടെ മരണശേഷം കുടുംബം അയാളുടെ തലച്ചോര്‍ മെഡിക്കല്‍ ഗവേഷണത്തിനായി ദാനം ചെയ്തതായി മാതാവ് പ്രസില്ല ബേക്കണ്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യന്ത്രം പണിമുടക്കി, ആടിയുലഞ്ഞ തെങ്ങിന് മുകളിൽ പ്രാണഭയത്തോടെ കഴിഞ്ഞത് 2 മണിക്കൂർ; ഒടുവിൽ ഫയർഫോഴ്‌സ് രക്ഷകരായി

യന്ത്രം പണിമുടക്കി, ആടിയുലഞ്ഞ തെങ്ങിന് മുകളിൽ പ്രാണഭയത്തോടെ കഴിഞ്ഞത് 2 മണിക്കൂർ; ഒടുവിൽ ഫയർഫോഴ്‌സ് രക്ഷകരായി

തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ രണ്ടുമണിക്കൂറോളം തെങ്ങിന് മുകളില്‍ കുടുങ്ങി കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തെങ്ങ് കയറ്റ തൊഴിലാളി പിള്ളക്കാട് പറത്തില്‍ വീട്ടില്‍ രവി (59) യാണ് തെങ്ങിന് മുകളില്‍ കുടുങ്ങിയത്. ചാത്തന്‍കാട് നിഹാരിക നഗറില്‍ കാഞ്ഞങ്ങാട്ട് വിപിന്‍ കുമാറിന്റെ വീട്ടുവളപ്പിലാണ് സംഭവം. ഉയരമുള്ള തെങ്ങിൽ രാവിലെ പത്തോടെ കയറിയ രവി ഇറങ്ങാനാകാതെ കുടുങ്ങിപ്പോവുകയായിരുന്നു. 

തേങ്ങയിടാനായി യന്ത്രം ഉപയോഗിച്ചാണ് രവി തെങ്ങിന് മുകളില്‍ കയറിയത്. ശക്തമായ കാറ്റില്‍ തെങ്ങ് ആടിയുലഞ്ഞു. പിന്നാലെ യന്ത്രം തെങ്ങില്‍ കുടുങ്ങി. ഏറെ ശ്രമിച്ചിട്ടും യന്ത്രം ശരിയാക്കാൻ രവിക്ക് സാധിച്ചില്ല. ഇറങ്ങാന്‍ കഴിയാതെ വന്നതോടെ പ്രാണഭയത്തോടെ രവി നിലവിളിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പിന്നീട് തെങ്ങ് കയറ്റ തൊഴിലാളികളായ കോറോട്ട് നിതിന്‍, അപ്പുറത്ത് അനീഷ് എന്നിവരെ വിളിച്ചുവരുത്തി. നിതിന്‍ തെങ്ങിൻ്റെ മുകളില്‍ കയറി രവിയെ കയര്‍ ഉപയോഗിച്ച് തെങ്ങില്‍ ബന്ധിപ്പിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി 12 മണിയോടെയാണ് രവിയെ താഴെയിറക്കിയത്. തളര്‍ന്ന് അവശനായ രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.