Monday, 19 January 2026

ഖമനയിയെ ആക്രമിച്ചാല്‍ തുറന്ന യുദ്ധമുണ്ടാകും: അമേരിക്കയ്ക്ക് മുന്നറിപ്പുമായി ഇറാന്‍

ഖമനയിയെ ആക്രമിച്ചാല്‍ തുറന്ന യുദ്ധമുണ്ടാകും: അമേരിക്കയ്ക്ക് മുന്നറിപ്പുമായി ഇറാന്‍

ടെഹ്റാൻ: ഇറാനും അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ അമേരിക്ക ലക്ഷ്യം വെച്ചാല്‍ യുദ്ധത്തില്‍ അവസാനിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഖമനയിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന അഭൂഹങ്ങള്‍ക്കിടെയാണ് ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്. ഖമനയിക്കെതിരെയുള്ള ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് മസൂദ് പെസെഷ്‌കിയാന്‍ എക്സ്സിൽ കുറിച്ചു. ഇറാനിലെ ഇപ്പോഴത്തെ ഭരണവിരുദ്ധ പ്രക്ഷോപങ്ങൾക്ക് കാരണം അമേരിക്കയാണെന്നും പെസെഷ്‌കിയാന്‍ കുറ്റപ്പെടുത്തി.

ഇറാനിലെ ജനങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടെങ്കിൽ, അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കൻ സർക്കാരും സഖ്യകക്ഷികളും നടത്തുന്ന ഉപരോധങ്ങളാണെന്ന് പെസെഷ്കിയൻ പറഞ്ഞു. വിലക്കയറ്റത്തിനെതിരേ സമാധാനപൂർവം നടന്നിരുന്ന പ്രക്ഷോഭത്തെ ട്രംപ് ആളിക്കത്തിച്ചെന്നാണ് ഇറാൻ്റെ ആരോപണം.

നിലവില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇറാനില്‍ രാഷ്ട്രീയ പ്രക്ഷോഭം നടക്കുകയാണ്. റിയാലിന്റെ തകര്‍ച്ചയും നാണ്യപ്പെരുപ്പവും മൂലമാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം തണുപ്പിക്കാനായി രാജ്യത്ത് ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാർക്ക് പൂർണ്ണ പിന്തുണ നൽകി കൊണ്ട് അമേരിക്കയും മറുഭാ​ഗത്തുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷോപ്പിങ് മാളിൽ വൻ തീപിടിത്തം, 6 പേർ മരിച്ചു, 65 പേരെ കാണാനില്ല; കറാച്ചിയിൽ വൻ അപകടം

ഷോപ്പിങ് മാളിൽ വൻ തീപിടിത്തം, 6 പേർ മരിച്ചു, 65 പേരെ കാണാനില്ല; കറാച്ചിയിൽ വൻ അപകടം

കറാച്ചി: പാ​​​കിസ്ഥാ​​​നി​​​ൽ ക​​​റാ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലെ ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ലു​​​ണ്ടാ​​​യ വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ആ​​​റു പേ​​​ർ മ​​​രി​​ച്ചു. 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ന​ഗ​ര ​മ​ധ്യ​ത്തി​ലെ ഗു​ൽ പ്ലാ​സ ഷോ​പ്പിം​ഗ് മാ​ളി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് അപകടമുണ്ടായത്. താ​ഴ​ത്തെ നി​ല​യി​ലു​ണ്ടാ​യ തീ ​അ​തി​വേ​ഗം മു​ക​ൾ​നി​ല​ക​ളി​ലേ​ക്കു വ്യാ​പി​ക്കുകയായിരുന്നു.

അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ ​വ​രെ തീ ​പൂ​ർ​ണ​മാ​യി അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ടു​ത്ത ചൂ​ടു മൂ​ലം കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണു. കെ​ട്ടി​ട​ത്തി​ലു ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാണ് അധികൃതരുടെ അനുമാനം.

കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നുവീണതോടെ കാണാതായ 65 ലധികം പേർക്കായി കറാച്ചിയിലെ അഗ്നിശമന സേനാംഗങ്ങൾ തെരച്ചിൽ നടത്തി. ആരെങ്കിലും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. 24 മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഞ്ചേരിയിലെ ഷോറൂമിൽ നിന്നും ഐഫോൺ വാങ്ങി യുവതി, 7 മാസം കഴിഞ്ഞ് അപ്ഡേറ്റ് ചെയ്തപ്പോൾ ഡിസ്പ്ലേയിൽ പച്ച നിറം; തകരാർ പരിഹരിച്ചില്ല, നഷ്ടപരിഹാരത്തിന് വിധി

മഞ്ചേരിയിലെ ഷോറൂമിൽ നിന്നും ഐഫോൺ വാങ്ങി യുവതി, 7 മാസം കഴിഞ്ഞ് അപ്ഡേറ്റ് ചെയ്തപ്പോൾ ഡിസ്പ്ലേയിൽ പച്ച നിറം; തകരാർ പരിഹരിച്ചില്ല, നഷ്ടപരിഹാരത്തിന് വിധി

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കീഴിശ്ശേരി തവനൂര്‍ സ്വദേശി സി. നീതുവാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനെ സമീപിച്ചത്. ഫോണിന്റെ വിലയായ 69,900 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും നല്‍കാനാണ് കമീഷന്‍ വിധിച്ചത്. 2024 ജൂണിലാണ് പരാതി സമര്‍പ്പിച്ചത്.

2023 നവംബറില്‍ മഞ്ചേരിയിലെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ നിന്ന് 69,900 രൂപക്കാണ് നീതു ഐ ഫോണ്‍ വാങ്ങിയത്. 2024 ജൂണില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ സന്ദേശം വന്നു. അപ്‌ഡേഷനുശേഷം ഡിസ്പ്ലേ പച്ചനിറത്തിലായി. മഞ്ചേരിയിലെ സ്ഥാപനം മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണിന്റെ അംഗീകൃത സര്‍വീസ് സെന്ററില്‍ ഫോണ്‍ എത്തിച്ചു. അവിടെ നിന്ന് സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ബെംഗളൂരുവിലെ സെന്ററിലേക്ക് അയച്ചു. ഒരുമാസത്തിനുശേഷം ഫോണ്‍ തിരിച്ചെത്തി. കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ വീണ് തകരാറിലായതാണെന്നും ഫോണ്‍ മാറ്റി നല്‍കാനും റിപ്പയര്‍ ചെയ്തു നല്‍കാനും സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്.

വാറന്റി കാലാവധിക്ക് മുന്നേ മൊബൈലില്‍ എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍ മാറ്റിനല്‍കുമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് പരാതിക്കാരി അഡ്വ. പി പ്രദീപ്കുമാര്‍ മുഖേന കോടതിയെ സമീപിച്ചത്. 45 ദിവസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം പരാതിക്കാരിക്ക് ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ മോഹന്‍ദാസന്‍ പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷനാണ് ഉത്തരവിട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അവിഹിതം പുറത്തുപറയുമെന്ന് ഭയം; അഞ്ചുവയസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം

അവിഹിതം പുറത്തുപറയുമെന്ന് ഭയം; അഞ്ചുവയസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം

ഭോപ്പാൽ: അവിഹിത ബന്ധം കണ്ടുപിടിച്ചതിനെത്തുടർന്ന് അഞ്ചു വയസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ 2023 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് കോൺസ്റ്റബിളായ ധ്യാൻ സിംഗ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് കോടതി ശിക്ഷിച്ചത്.

ജ്യോതിക്ക് അയൽവാസിയായ ഉദയ് ഇൻഡോലിയ എന്ന യുവാവുമായി അവിഹിത ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ മകൻ ജതിൻ കാണാനിടയായി. ഇക്കാര്യം മകൻ ഭർത്താവിനോട് പറയുമെന്ന് ഭയന്ന ജ്യോതി, വീടിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിൽ കൊണ്ടുപോയി താഴേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജതിൻ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. ആദ്യഘട്ടത്തിൽ കുട്ടി മേൽക്കൂരയിൽ നിന്ന് അബദ്ധത്തിൽ വീണതാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ മകന്റെ മരണത്തിൽ സംശയം തോന്നിയ ഭർത്താവ് ധ്യാൻ സിംഗ് രഹസ്യമായി അന്വേഷണം തുടങ്ങി

മകൻ മരിച്ച് 15 ദിവസത്തിന് ശേഷം കുറ്റബോധം സഹിക്കാൻ കഴിയാതെ ജ്യോതി ഭർത്താവിനോട് സത്യം തുറന്നുപറഞ്ഞു. ഭാര്യ കുറ്റസമ്മതം നടത്തിയ സംഭാഷണങ്ങൾ ധ്യാൻ സിംഗ് വീഡിയോയിലും ഓഡിയോയിലും റെക്കാർഡ് ചെയ്തു. കൂടാതെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. കൃത്യമായ തെളിവുകളുമായി ധ്യാൻ സിംഗ് പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.

ഭർത്താവ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ജ്യോതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ജ്യോതിയുടെ കാമുകനായ ഉദയിനെ വെറുതെ വിട്ടു. സിസിടിവി ദൃശ്യങ്ങളും ഭർത്താവ് ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുമാണ് കേസിൽ നിർണായകമായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരൂർ ദുരന്തം: വിജയ്‌യെ പ്രതി ചേർക്കാൻ സാധ്യത; മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമർപ്പിക്കാൻ സിബിഐ

കരൂർ ദുരന്തം: വിജയ്‌യെ പ്രതി ചേർക്കാൻ സാധ്യത; മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമർപ്പിക്കാൻ സിബിഐ

ദില്ലി: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രതി ചേർക്കാൻ സാധ്യത. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. വിജയ്ക്കൊപ്പം തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേർക്കാനാണ് സാധ്യത. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ‌

അതേസമയം, വിജയ്ക്ക് എതിരെ തമിഴ്നാട് പൊലീസ് മൊഴി നൽകി. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ അറിയിച്ചില്ല എന്നാണ് പൊലീസ് പറഞ്ഞത്. 30,000ലധികം പേർ എത്തിയത് അപകടത്തിലേക്ക് നയിച്ചതിന് കാരണമാകാം എന്നും സിബിഐയോട് പൊലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കങ്ങളിലേക്ക് കടക്കുകയാണ് അന്വേഷണ ഏജൻസി. രാവിലെ 11 മണിയോടെ സിബിഐയുടെ ദേശീയ ആസ്ഥാനത്ത് വിജയ്‌യുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് വിട്ടത്. ഒരു സാക്ഷി എന്ന നിലയിലാണ് വിജയ്‌യെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത് എന്നായിരുന്നു സിബിഐ അറിയിച്ചിരുന്നത്. എന്നാൽ, ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ടിവികെ അധ്യക്ഷൻ എന്ന നിലയിൽ വിജയ്‌ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടി എന്നതിനപ്പുറം വിജയ് എന്ന താരത്തെ കൂടി കാണാനാണ് ആളുകളെത്തിയത്. ഇക്കാരണങ്ങളാൽ വിജയ്‌യെയും കേസിൽ പ്രതി ചേർക്കാനാണ് സാധ്യത.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൈലേജ് കിറുകൃത്യമായിരിക്കണം; കമ്പനികൾക്ക് നിബന്ധനകളുമായി കേന്ദ്ര സർക്കാർ

മൈലേജ് കിറുകൃത്യമായിരിക്കണം; കമ്പനികൾക്ക് നിബന്ധനകളുമായി കേന്ദ്ര സർക്കാർ

രാജ്യത്തെ കാറുകളിൽ‌ മൈലേജ് പരിശോധിക്കുന്നതിൽ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. വാഹനത്തിലെ എസി ഓൺ ആക്കിയും ഓഫ് ആക്കിയും ഇന്ധനക്ഷമത പരിശോധിക്കണമെന്ന് കേന്ദ്ര നിർദേശം. യഥാർഥ ഇന്ധന ക്ഷമതയും കമ്പനികൾ വാ​ഗ്ദാനം ചെയ്യുന്നതും തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയാണ് പുതിയ നീക്കം

026 ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ഇലക്ട്രിക് വാഹനങ്ങളും എല്ലാ പാസഞ്ചർ കാറുകൾക്കും കരട് നിയന്ത്രണം ബാധകമാകും. കരട് വിജ്ഞാപനമനുസരിച്ച്, എല്ലാ M1 വിഭാഗ വാഹനങ്ങളും കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്ന AIS-213 മാനദണ്ഡങ്ങൾക്കനുസൃതമായി, പ്രവർത്തനക്ഷമമായ എയർ കണ്ടീഷനിംഗ് സിസ്റ്റം ഉപയോഗിച്ച് ഇന്ധന ഉപഭോഗ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

നിലവിൽ, എയർ കണ്ടീഷനിംഗ് ഉപയോഗിക്കാതെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിർമ്മാതാക്കൾ മൈലേജ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്, ഇത് നിലവിലുള്ള യൂറോപ്യൻ പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്നാൽ കമ്പനി വാ​ഗ്ദാനം ചെയ്യുന്ന മൈലേജ് കണക്കുകൾ പലപ്പോഴും ഉപയോക്താക്കൾക്ക് ലഭിക്കാറില്ല. പുതിയ നീക്കത്തിലൂടെ ഉപയോക്താക്കൾക്ക് മികച്ച വാഹനം തിരഞ്ഞെടുക്കാനും യഥാർഥ മൈലേജ് മനസിലാക്കാനും കഴിയുമെന്നാണ് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാം ബലാത്സംഗ കേസ്; പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

മൂന്നാം ബലാത്സംഗ കേസ്; പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്നാണ് ഹര്‍ജിയില്‍ രാഹുലിന്റെ വാദം. സെഷന്‍സ് കോടതി നാളെ ജാമ്യ ഹര്‍ജി പരിഗണിക്കും. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് രാഹുല്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

രാഹുല്‍ പുറത്തിറങ്ങിയാല്‍ അതിജീവിതയുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും സമാനമായ മുന്‍കാല അനുഭവങ്ങള്‍ ഉണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

രാഹുലിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ടായിരുന്നു തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും സമാനമായ മുന്‍കാല അനുഭവങ്ങള്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കെ ജാമ്യം നല്‍കിയാല്‍ തുടര്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന് തിരുവല്ല മജിസ്റ്റേറ്റ് കോടതി വിലയിരുത്തി. ജാമ്യം ലഭിച്ചാല്‍ ഇരയുടെ ജീവന്‍ അപകടത്തില്‍ ആകുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അന്വേഷണതോട് രാഹുല്‍ ഇതുവരെ സഹകരിച്ചിട്ടില്ല. പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഉന്നയിച്ച പല കാര്യങ്ങളും ഉത്തരവില്‍ പരാമര്‍ശിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. അറസ്റ്റ് നിയമവിരുദ്ധമല്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അതിജീവിതയുടെ വ്യക്തി വിവരങ്ങള്‍ രാഹുലിന്റെ സുഹൃത്തുക്കള്‍ പരസ്യമാക്കി. മാധ്യമ വിചാരണയ്ക്ക് വിധേയമാക്കി കേസ് പിന്‍വലിപ്പിക്കാനുള്ള ഉദ്ദേശമാണ് ഇതിന് പിന്നില്‍ എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. പുറത്ത് ഇറങ്ങിയാല്‍ അന്വേഷണവുമായി രാഹുല്‍ സഹകരിക്കുമെന്ന പ്രതിഭാഗത്തിന്റെ വാദം മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് തള്ളി. തിങ്കളാഴ്ച രാഹുലിന്റെ അഭിഭാഷകര്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയെ ജാമ്യത്തിനുവേണ്ടി സമീപിക്കും. 14 ദിവസം റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിലുണ്ടാവുക രണ്ട് മണിക്കൂർ മാത്രം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീട്ടിലെത്തി കാണും

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിലുണ്ടാവുക രണ്ട് മണിക്കൂർ മാത്രം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീട്ടിലെത്തി കാണും

ദില്ലി: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. യുഎഇ പ്രസിഡന്‍റ് ഇന്ത്യയിലുണ്ടാവുക രണ്ട് മണിക്കൂർ മാത്രമാണെന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വീട്ടിലെത്തി കാണും. കൂടിക്കാഴ്ചയ്ക്ക് ശേഷം ഉടൻ യുഎഇ പ്രസിഡന്‍റ് മടങ്ങും. ഇന്ത്യയും യുഎഇയും തമ്മിൽ നിലവിലുള്ള കരാറുകളും സഹകരണവും ശക്തിപ്പെടുത്തുന്നതും പുതിയ സഹകരണ മേഖലകൾ തുറക്കുന്നതുമാകും സന്ദർശനമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം.

പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഇന്ത്യ സന്ദർശനമാണിത്. വ്യാപാരം, നിക്ഷേപം, പ്രതിരോധ വ്യവസായം, ഊർജ്ജ സംരംഭങ്ങൾ എന്നിവ ചർച്ചകളിൽ പ്രധാന അജണ്ടയാകും. 2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, പ്രാദേശിക കറൻസിയിലുള്ള ഇടപാടുകൾ, നിക്ഷേപ ഉടമ്പടികൾ എന്നിവയിലെ പുരോഗതി വിലയിരുത്തും. മിഡിൽ ഈസ്റ്റിലെ നിലവിലെ അസ്ഥിരമായ സാഹചര്യം, ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളൽ, ഗാസയിലെ രാഷ്ട്രീയ സാഹചര്യം എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ സന്ദർശനം ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തേകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്‍റ് തന്നെ നേരിട്ടെത്തുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടാനയെ തുരത്താൻ ശ്രമം; പടക്കം പൊട്ടിത്തെറിച്ച് വനംവകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു

കാട്ടാനയെ തുരത്താൻ ശ്രമം; പടക്കം പൊട്ടിത്തെറിച്ച് വനംവകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു

തൃശ്ശൂർ: ചേലക്കര ചിറങ്കോണത്ത് കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനംവകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു. മച്ചാട് റേഞ്ചിന് കീഴിലുള്ള വാഴാനി വനം സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. അകമല ആർആർടി വിഭാഗത്തിലെ വാച്ചർ ചാക്കോയ്ക്കാണ് പരിക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് അപകടം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാത്രി അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരിച്ചെത്തിയപ്പോൾ വീടിനകത്ത് വെളിച്ചം; തുറന്ന് നോക്കിയ വീട്ടുകാർ ഞെട്ടി; കാസർകോട് വൻ മോഷണം

രാത്രി അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരിച്ചെത്തിയപ്പോൾ വീടിനകത്ത് വെളിച്ചം; തുറന്ന് നോക്കിയ വീട്ടുകാർ ഞെട്ടി; കാസർകോട് വൻ മോഷണം

കാസർകോട്: കുമ്പളയിൽ അഭിഭാഷകയുടെ വീട്‌ കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു. നായ്കാപ്പിലെ ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന 29 പവന്‍ സ്വര്‍ണ്ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്‌ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണ്ണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവവമെന്നു പൊലീസ് പറയുന്നു. കാസര്‍കോട് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു. രാത്രി എട്ടുമണിക്ക് തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്തു ലൈറ്റുകള്‍ കത്തി നില്‍ക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ചൈത്രയുടെ പരാതിയിലാണ് കുമ്പള പൊലീസ് കേസെടുത്തത്.