Tuesday, 13 January 2026

ഹോട്ടലുകളില്‍ നിന്ന് മീന്‍കറിയും വറുത്തതും പുറത്തേക്ക്; വില ഈടാക്കുന്നത് രണ്ട് കാര്യങ്ങള്‍ പരിഗണിച്ച്

SHARE

 


കല്ലറ: ഉച്ചയൂണില്‍ നിന്ന് മീന്‍ പൊരിച്ചതും മീന്‍ കറിയും പുറത്തേക്ക്.മീന്‍ ലഭ്യത കുറഞ്ഞതോടെ ചിക്കന് പിന്നാലെ മീന്‍ വിലയും കുതിച്ചുയരുകയാണ്. സുലഭമായി ലഭിച്ചിരുന്ന ചെറിയ മത്തിയടക്കമുള്ള മീനുകള്‍ക്ക് 100രൂപ വരെയായി ഉയര്‍ന്നു.മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങിയതാണ് ലഭ്യത കുറയാന്‍ പ്രധാന കാരണമായി മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.അയലയും മത്തിയും പേരിനു മാത്രമാണിപ്പോള്‍ ലഭിക്കുന്നത്. കിലോ 100 രൂപയ്ക്ക് വിറ്റിരുന്ന ചെറിയ മത്തി ഒരു കിലോ ലഭിക്കണമെങ്കില്‍ 150-200 മുതല്‍ നല്‍കണം.ചില്ലറ വില്പന മാര്‍ക്കറ്റുകളിലെത്തുമ്പോള്‍ 10,20 രൂപയോളം പിന്നെയും കൂടും.നല്ല മത്തിക്ക് 200ല്‍ നിന്ന് 350 - 400 ആയി. 250 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ അയലയ്ക്ക് 300 - 350 രൂപയാണ്. നെയ് മീന്‍,ആവോലി തുടങ്ങിയവയ്ക്ക് 1000 രൂപയ്ക്ക് അടുത്തായി വില.

കേര,ചൂര,ചെമ്മീന്‍ എന്നിവയുടെ വിലയും ഉയര്‍ന്നു. വലിപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ച് മീന്‍വില തോന്നുംപോലെയാണ്.

തൊഴിലാളികള്‍ക്ക് കഷ്ടകാലം

മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായി.ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി അന്യസംസ്ഥാന തൊഴിലാളികളടക്കം നാട്ടിലേക്ക് മടങ്ങി തുടങ്ങി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.