Thursday, 22 January 2026

പോക്‌സോ കേസ് പ്രതി ലോഡ്ജില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറാമട സ്വദേശി ശശികുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂജപ്പുര സ്റ്റേഷനിലെ പോക്‌സോ കേസ് പ്രതിയായിരുന്നു. കഴക്കൂട്ടത്തെ ലോഡ്ജിലാണ് ശശികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജനുവരി നാലിനാണ് ശശികുമാറിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യു പിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന്‍ ആല്‍ബിന്‍ ജയില്‍മോചിതനായി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന്‍ ആല്‍ബിന്‍ ജയില്‍ മോചിതനായി. മജിസ്‌ട്രേറ്റ് കോടതിയാണ് ആല്‍ബിന് ജാമ്യം അനുവദിച്ചത്. ജനുവരി പതിമൂന്നിനാണ് മതപരിവര്‍ത്തനം ആരോപിച്ച് യുപി പൊലീസ് ആല്‍ബിനെ അറസ്റ്റ് ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നതുള്‍പ്പെടെ ഗുരുതരമായ വകുപ്പുകളായിരുന്നു യുപി പൊലീസ് വൈദികനെതിരെ ചുമത്തിയത്.

കാണ്‍പൂരിലെ വീട്ടില്‍ പളളിയുണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആല്‍ബിനെതിരെ പരാതി നല്‍കിയത്. പ്രതിഷേധിച്ചവരെ വൈദികന്‍ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. കാണ്‍പൂരിലെ ജയിലിലായിരുന്നു ആല്‍ബിനെ പാര്‍പ്പിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ആല്‍ബിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണ്ണക്കൊളള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡി റെയ്ഡില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 100 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. സ്വര്‍ണം ചെമ്പാക്കിയ രേഖയും കണ്ടെത്തി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നിന്നാണ് രേഖകള്‍ പിടിച്ചെടുത്തതെന്നും ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്നലെയാണ് പ്രധാനപ്പെട്ട 21 ഇടങ്ങളില്‍ ഒരേസമയം ഇ ഡി റെയ്ഡ് നടത്തിയത്.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നലെ നടന്ന ഇ ഡി പരിശോധന 22 മണിക്കൂർ നീണ്ടുനിന്നിരുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സമാപിച്ചത്. സ്വർണക്കൊള്ളയിലെ പ്രതികളുടെ വീട്ടിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. ഇതിൽ പരിശോധനയ്ക്കായി ഏറ്റവും കൂടുതൽ സമയം ഇ ഡി ചെലവഴിച്ചത് ദേവസ്വം ബോർഡ് ആസ്ഥാനത്താണ്. പരിശോധന മറ്റൊരു ദിവസം കൂടിയുണ്ടാവുമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർക്ക് ഇ ഡി നൽകിയിരിക്കുന്ന സൂചന. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടെലഗ്രാം വഴി കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല വീഡിയോകളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല വീഡിയോകള്‍ ടെലഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാനാ(20)ണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.

മലപ്പുറം ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് ആര്‍ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പോക്‌സോ, ഇന്‍ഫര്‍മേഷന്‍ ആന്റ ടെക്‌നോളജി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മുന്‍പ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും പ്രതി അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളുടെ സുരക്ഷയും ഓണ്‍ലൈന്‍ ലോകത്തിലെ നിയമലംഘനങ്ങള്‍ തടയുന്നതിനുമായി സൈബര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗായിക എസ് ജാനകിയുടെ മകൻ അന്തരിച്ചു, വേർപാടിൽ വികാരഭരിതയായി കെ എസ് ചിത്ര

പ്രശസ്ത ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു. ഫേസ്ബുക്കിലൂടെ വികാരഭരിതമായ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഗായിക കെ എസ് ചിത്രയാണ് ഇക്കാര്യം അറിയിച്ചത്. പെട്ടന്നുള്ള വിയോഗത്തിൽ ഞെട്ടിയെന്നും ഈ വേദനയും ദുഃഖവും മറികടക്കാൻ ദൈവം ജാനകി അമ്മയ്ക്ക് ശക്തി നൽകട്ടേയെന്നും കെ എസ് ചിത്ര ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു

ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ) പെട്ടെന്നുള്ള വിയോഗവാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെ നഷ്ടപ്പെട്ടു. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ. പരേതനായ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി,' കെ എസ് ചിത്ര കുറിച്ചു. ചിത്രയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുശോചനം അറിയിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാറിലെത്തി, മുറ്റത്തെ വാഹനത്തിന് പെട്രോളൊഴിച്ച് തീയിട്ട് മടങ്ങി അജ്ഞാത യുവാവ്; സംഭവം റാന്നിയിൽ

റാന്നി: പത്തനംതിട്ട റാന്നിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീകൊളുത്തി അജ്ഞാത യുവാവ്. വലിയകുളം സ്വദേശി അനീഷ് പുഷ്പന്റെ കാറിനാണ് തീ കൊളുത്തിയത്. പെട്രോൾ ഒഴിച്ച് കാർ കത്തിക്കുന്ന ദൃശ്യം റിപ്പോർട്ടറിന് ലഭിച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
കാറിൽ എത്തിയ യുവാവ് കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കാറിനു മുകളിൽ ഒഴിച്ചു. ലൈറ്റർ കത്തിച്ച് തീകൊളുത്തിയശേഷം വന്ന കാറിൽ തന്നെ യുവാവ് സ്ഥലം വിടുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുന്നിടിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണു: ജെസിബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

വര്‍ക്കല: കുന്നിടിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ജെസിബി ഓപ്പറേറ്റര്‍ മരിച്ചു. കൊല്ലം കരീപ്ര വാക്കനാട് ഉളകോട് ഇന്ദിരാവിലാസത്തിൽ മുരളീധരൻപിള്ളയുടെയും സുഭദ്ര അമ്മയുടെയും മകൻ കണ്ണൻ എന്നു വിളിക്കുന്ന അനീഷ് കുമാർ (37) ആണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുന്നിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 40 അടിയോളം ഉയരമുള്ള ഭാഗത്തുനിന്ന് മണ്ണിടിഞ്ഞ് യന്ത്രത്തിനു മുകളിലേക്ക് വീണതാണ് അപകടകാരണം.

സമീപത്തുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തി. മുകളിലേക്കു വീണ മണ്ണ് നീക്കാനായെങ്കിലും അനീഷിനെ പുറത്തെടുക്കാനായില്ല. വർക്കലയിൽനിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. യന്ത്രത്തിൽനിന്നു പുറത്തേക്കുവീണ നിലയിലായിരുന്നു അനീഷ്. പുറത്തെടുത്ത സമയത്ത് ബോധമുണ്ടായിരുന്നില്ല. അഗ്‌നിരക്ഷാസേനയുടെ വാഹനത്തിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊലീസ് വാഹനത്തിൽ ജീപ്പ് ഇടിപ്പിച്ച് കടന്നു,താടിയും മീശയും മുടിയും വെട്ടി മുങ്ങി; സജീവിനെ പൊക്കി പൊലീസ്

കൊല്ലം: പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ പിടവൂർ സ്വദേശി ദേവൻ എന്ന സജീവിനെ പിടികൂടി. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് സജീവിനെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ മുടിയും മീശയും താടിയും വെട്ടിയ ശേഷമാണ് സജീവ് തമിഴ് നാട്ടിലേക്ക് കടന്നത്. പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സജീവിനെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. സജീവ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തിൽ പൊലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പത്തനാപുരം സി ഐ ബിജു ആർ, എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്.

ക്ഷേത്രോത്സവ ഒരുക്കത്തിനിടെ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് സജീവൻ തന്റെ ജീപ്പിൽ നായയുമായെത്തിയതിന് പിന്നാലെയാണ് തർക്കത്തിന് തുടക്കമിട്ടത്. വളർത്തുനായയുമായി എത്തിയ സജീവൻ പ്രശ്‌നമുണ്ടാക്കുന്നത് അവിടെയുള്ളവർ ചോദ്യം ചെയ്തു. ഇതോടെ ഇയാൾ അസഭ്യവർഷം നടത്തി. പിന്നാലെ ക്ഷേത്രം ഭാരവാഹികൾ പത്തനാപുരം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സജീവിനോട് നായയെ വാഹനത്തിൽ കയറ്റി സ്ഥലംവിടാൻ ആവശ്യപ്പെടുകയും വാഹനം പുറത്തേക്ക് മാറ്റുകയും ചെയ്തു.

കുറച്ച് കഴിഞ്ഞ് മാരകായുധങ്ങളുമായി ഇയാൾ വീണ്ടുമെത്തി. സമീപത്തെ പുരയിടത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തകർത്ത സജീവൻ തന്റെ ജീപ്പ് എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തി. ജീപ്പുമായി പുറത്തുപോകാൻ വഴി ഇല്ലാതിരുന്നതോടെ സജീവൻ തന്റെ ജീപ്പ് കൊണ്ട് പൊലീസ് ജീപ്പിൽ ഇടിക്കുകയും പിന്നിലേക്ക് തള്ളിമാറ്റുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് വാഹനം തകരുകയും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു'; മൊഴിയിൽ ഉറച്ച് ഷിംജിത, ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ദീപകിന്റെ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ തിങ്കളാഴ്ച തന്നെ ഷിംജിതയില്‍ നിന്നും പ്രാഥമികമായി മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് തന്നെ ഷിംജിതയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണില്‍ നിന്നും വിവാദമായ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് പൊലീസ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

അതേസമയം ഷിംജിത നേരത്തെ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ഷിംജിത കസ്റ്റഡിയില്‍ ആയിരിക്കുന്നതിനാല്‍ ആ അപേക്ഷ പരിഗണിക്കാതെ വിടാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ ഷിംജിത പുതിയൊരു ജാമ്യ ഹര്‍ജി കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

തനിക്ക് ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമം നേരിട്ടു എന്നുള്ള മൊഴിയില്‍ ഷിംജിത ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തു. ദീപകിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'200ലധികം പവൻ സ്വർണവും വീടും സ്ഥലവും നല്‍കി, 25 ദിവസം കൂടെ താമസിച്ച് അവളെ അവൻ ഉപേക്ഷിച്ചു'

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. മകളുടെ വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന സന്ദേശം മരിക്കും മുമ്പ് ഇവർ ബന്ധുക്കൾക്ക് അയച്ചിരുന്നു.

കമലേശ്വരം സ്വദേശികളായ എസ് എൽ സജിത(54), മകൾ ഗ്രീമ എസ് രാജ് (30)എന്നിവരെ ഇന്നലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് സമീപത്തുനിന്നും സയനൈഡ് കഴിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.

ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. തങ്ങൾ ആത്മഹത്യ ചെയ്യാൻ കാരണം മകളുടെ ഭർത്താവാണെന്നും കേവലം 25 ദിവസം കൂടെ താമസിച്ച് അവളെ അവൻ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നും സജിത ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലും പറയുന്നുണ്ട്.

സയനൈഡ് കഴിച്ച് തങ്ങൾ ജീവനൊടുക്കുന്നുവെന്ന സന്ദേശം കുടുംബഗ്രൂപ്പിൽ ഇവർ പങ്കുവെച്ചതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിനകത്തെ സോഫയിൽ കൈകൾ കോർത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. സജിതയുടെ ഭർത്താവ് ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡനിൽ താമസിക്കുന്ന റിട്ട അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ രാജീവ് അടുത്തിടെയാണ് മരിച്ചത്.