Thursday, 22 January 2026

ഗ്രീൻലാൻ‍ഡ് താരിഫ് പിൻവലിച്ച് ഡോണൾഡ് ട്രംപ്; നാറ്റോയുമായി സംസാരിച്ച് ധാരണയിലെത്തി

ഗ്രീൻലാൻ‍ഡ് താരിഫ് പിൻവലിച്ച് ഡോണൾഡ് ട്രംപ്; നാറ്റോയുമായി സംസാരിച്ച് ധാരണയിലെത്തി

ദാവോസ്: ഗ്രീൻലാൻഡ് താരിഫ് പിൻവലിച്ചെന്ന് പ്രഖ്യാപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നി‍ർണ്ണായക കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ഗ്രീൻലാൻ‍ഡ് താരിഫ് പിൻവലിച്ചതായി ട്രംപ് അറിയിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരുന്ന തീരുവകളാണ് റദ്ദാക്കിയത്.

മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ച വളരെ ഫലപ്രദമായെന്നും ​ഗ്രീൻലാൻഡ് വിഷയത്തിൽ ധാരണയിലെത്തുമെന്നും ട്രംപ് അറിയിച്ചു. ഗ്രീൻലൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ഭാവി കരാറിന്റെ രൂപരേഖ തയ്യാറായതായും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇത് അമേരിക്കയ്ക്കും നാറ്റോയിലുള്ള എല്ലാ അം​ഗരാജ്യങ്ങൾക്കും ഒരുപോലെ ​ഗുണം ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ​ഗ്രീൻലാൻഡിൽ അമേരിക്കയുടെ സുരക്ഷയ്ക്കായുള്ള ​ഗോൾഡൻ ഡോം പദ്ധതിയെ കുറിച്ചു ചർച്ചകൾ നടന്നതായി അറിയിച്ചു.

ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിൽ ഇടഞ്ഞ് നിന്ന യൂറോപ്യൻ രാജ്യങ്ങൾക്ക്മേലാണ് ഇറക്കുമതി തീരുവയായ ​ഗ്രീൻലാൻഡ് തീരുവ പ്രഖ്യാപിച്ചത്. ഡെൻമാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്‌സ് , ഫിൻലാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കാണ് അധിക തീരുവ ഏ‍ർപ്പെടുത്തിയത്. ഫെബ്രുവരി ഒന്ന് മുതൽ 10% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം കരാറിൽ എത്തിയില്ലെങ്കിൽ ഇത് 25% ആയി ഉയരുമെന്നും ട്രംപ് അറിയിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ്ടും ഇട‍ിഞ്ഞ് ഇന്ത്യൻ രൂപ, കുത്തനെ ഉയർന്ന് ​ഗൾഫ് കറൻസികൾ; പ്രവാസികൾക്ക് ആശ്വാസം

വീണ്ടും ഇട‍ിഞ്ഞ് ഇന്ത്യൻ രൂപ, കുത്തനെ ഉയർന്ന് ​ഗൾഫ് കറൻസികൾ; പ്രവാസികൾക്ക് ആശ്വാസം

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു ഒമാനി റിയാലിന്റെ മൂല്യം 237 രൂപക്ക് മുകളില്‍ എത്തി. യുഎഇ ദിര്‍ഹത്തിന്റെ മൂല്യവും 25 രൂപയോട് അടുക്കുകയാണ്. മറ്റ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യവും വര്‍ധിച്ചു.

കഴിഞ്ഞ കുറെ നാളുകളായി രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വര്‍ധിക്കാന്‍ കാരണം. ഇന്ത്യന്‍ രൂപ ഒരു ഡോളറിനു 91.74 രൂപ എന്ന നിലയിലേക്ക് ചാഞ്ചാട്ടം നടത്തിയപ്പോള്‍ അതിന്റെ പ്രതിഫലനം ഗള്‍ഫ് കറന്‍സികളിലും പ്രകടമായി. ഒമാനി റിയാലിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്കാണ് ഇന്ന് ഉയര്‍ന്നത്. 237 രൂപ 20 പൈസയാണ് ഇപ്പോള്‍ ഒരു ഒമാനി റിയാലിന്റെ വിനിമയ നിരക്ക്. യുഎഇ ദിര്‍ഹത്തിന്റെ മൂല്യവും വര്‍ധിച്ചു. 24 രൂപ 27 പൈസക്കാണ് ഇപ്പോള്‍ ഒരു ദിര്‍ഹത്തിന്റെ വിനിമയ വ്യാപാരം പുരോഗമിക്കുന്നത്. അധികം വൈകാതെ ഇത് 25 രൂപയിലേക്ക് എത്തുമെന്നാണ് സമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

രൂപയുടെ മൂല്യം ഡോളറിന് 92 എന്ന നിലയിലേക്ക് താഴുകയാണെങ്കില്‍, ചരിത്രത്തിലാദ്യമായി ഒരു ദിര്‍ഹത്തിന് 25 രൂപ ലഭിക്കുന്ന സാഹചര്യമുണ്ടാകും. സൗദി റിയാല്‍, ഖത്തര്‍ റിയാല്‍ തുടങ്ങിയ ഗള്‍ഫ് കറന്‍സികളടെ മൂല്യത്തിലും വര്‍ധനവ് പ്രകടമാണ്. നാട്ടിലേക്ക് പണമയക്കാന്‍ നല്ല സമയമായാണ് ഈ കാലഘട്ടത്തെ പ്രവാസികള്‍ കാണുന്നത്. വിവിധ മണി എക്സ്ച്ചേഞ്ചുകളിലും തിരക്ക് പ്രകടമാണ്.

നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്ന ഗള്‍ഫ് മലയാളികള്‍ക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ മികച്ച നിരക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ പണമൊഴുകുന്നതിനും ഇത് കാരണമാകും. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും ഇറക്കുമതിക്കാര്‍ക്കിടയിലെ ഡോളറിന്റെ വര്‍ധിച്ച ആവശ്യകതയുമാണ് രൂപയെ തളര്‍ത്തുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ്റിങ്ങലില്‍ കിണറ്റിനുളളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങലില്‍ കിണറ്റിനുളളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: യുവാവിന്റെ മൃതദേഹം കിണറ്റിനുളളില്‍ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണിയിലാണ് സംഭവം. ആണ്ടൂര്‍ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന ബിജു (45) ആണ് മരിച്ചത്. സ്വന്തം വീടിന്റെ കിണറ്റിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവും അമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ബിജു ഭാര്യയുമായി പിണങ്ങി താമസിക്കുകയായിരുന്നു. രാവിലെ മുതല്‍ ബിജുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഘോഷയാത്രയില്‍ കാവി പതാകയേന്തി കളക്ടര്‍; നടപടി വേണമെന്ന് കോണ്‍ഗ്രസ്

ഘോഷയാത്രയില്‍ കാവി പതാകയേന്തി കളക്ടര്‍; നടപടി വേണമെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായോത്സവ ഘോഷയാത്രയില്‍ കലക്ടര്‍ ടി കെ സ്വരൂപ കാവി പതാകയേന്തിയതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഉഡുപ്പി ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണ ആര്‍എസ്എസ് പതാകയാണ് കലക്ടര്‍ക്ക് കൈമാറിയതെന്ന് ഡിസിസി മനുഷ്യാവകാശ സെല്‍ പ്രസിഡന്റ് ഹരീഷ് ഷെട്ടി ആരോപിച്ചു.

18ന് രാവിലെ ഷിരൂര്‍ മഠാധിപതി വേദവര്‍ധന തീര്‍ത്ഥ സ്വാമിയുടെ നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്താണ് കലക്ടര്‍ കാവി പതാകയേന്തിയത്. എന്നാല്‍ ഇത് രാഷ്ടീയ പരിപാടിയായിരുന്നില്ലെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് പങ്കെടുത്തതെന്നും കലക്ടര്‍ വിശദീകരിച്ചു.

2026-28വരെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണചുമതല ഷിരൂര്‍ മഠത്തിന് കൈമാറുന്നതിന്റെ കൂടി ഭാഗമായിരുന്നു ചടങ്ങ്. എട്ട് മഠങ്ങള്‍ മാറിമാറിയാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം; ശബരിമല കേസില്‍ വി ശിവന്‍കുട്ടി

സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം; ശബരിമല കേസില്‍ വി ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള പരസ്പര ആയുധമാക്കി ഭരണപക്ഷവും പ്രതിപക്ഷവും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചത് ആയുധമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഭരണപക്ഷം നേരിട്ടത്. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

'സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിനെ കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ലല്ലോ. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. വീട് റെയ്ഡ് ചെയ്യണം. വീട്ടില്‍ സ്വര്‍ണം ഉണ്ട്. സോണിയാ ഗാന്ധിയുടെ കയ്യില്‍ സ്വര്‍ണം കെട്ടിയില്ലേ. അത് ഏത് സ്വര്‍ണമാണ്. തന്ത്രി എന്തിന് രണ്ട് തവണ അവിടെ പോയി. ആര് കൊണ്ടുപോയി. കോണ്‍ഗ്രസ് മറുപടി പറയണം', ശിവന്‍കുട്ടി പറഞ്ഞു.

'സ്വര്‍ണം കട്ടവരാരപ്പാ… കോണ്‍ഗ്രസ് ആണേ അയ്യപ്പാ', എന്ന പാരഡി ഗാനവും ശിവന്‍കുട്ടി സഭയില്‍ ആലപിച്ചു. കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സോണിയാ ഗാന്ധിയുടെ വസതിയുടെ ഗേറ്റ് തുറക്കുമോയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിമര്‍ശിച്ചു.
പിന്നെ എങ്ങനെ പോറ്റിക്ക് സോണിയാ ഗാന്ധിയുടെ വസതിക്കുള്ളില്‍ കയറാനായെന്നും വീണാ ജോര്‍ജ് ചോദിച്ചു. പ്രതിപക്ഷം വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നുവെന്നും അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനുള്ള ധൈര്യമില്ലെന്നും വീണാ ജോര്‍ജ് ആരോപിച്ചു.

കട്ടവരെ രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്ന് മന്ത്രി എം ബി രാജേഷും ആരോപിച്ചു. കട്ടവനേയും കട്ടമുതല്‍ വാങ്ങിയവനേയും സോണിയ ഗാന്ധിക്കൊപ്പം കാണാം. പോറ്റിയ ആര് കേറ്റി എന്ന് ചോദിക്കേണ്ടത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനോടാണ്. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തെ സംശയിച്ച പ്രതിപക്ഷ നേതാവിന് ഹൈക്കോടതി മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽമേഖല പ്രതിസന്ധിയിൽ ; ഇറപ്പി, മീൻ പച്ചക്കറി തീവില, ഹോട്ടലുടമകൾ കടകൾ അടച്ചിട്ട് സമരം

ഹോട്ടൽമേഖല പ്രതിസന്ധിയിൽ ; ഇറപ്പി, മീൻ പച്ചക്കറി തീവില, ഹോട്ടലുടമകൾ കടകൾ അടച്ചിട്ട് സമരം

പെരിന്തൽമണ്ണ: കോഴിയിറച്ചിയുടെയും മത്സ്യത്തിൻറെയും പച്ചക്കറിയുടെയും വിലക്കയറ്റം കാരണം ഹോട്ടൽ വ്യവസായം പ്രതി സന്ധിയിൽ പാചകവാതകം.പ ലവ്യഞ്ജനങ്ങൾ എന്നിവയുടെ വില വർധനവും ഹോട്ടൽ മേഖ ലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തിലധിക മായി കോഴിയിറച്ചിക്ക് വില കൂ ത്തനെ കൂടുകയായിരുന്നു. ചൂട് കാലത്ത് തമിഴ്‌നാട്ടിൽ അടക്കമു ള്ള ഫാമുകളിൽ കോഴികൾ വ്യാപകമായി ചരത്താടുങ്ങുന്നതി നാൽ ഉത്‌പാദനം ഗണ്യമായി കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നത്.

എന്നാൽ സാഹചര്യം മുതലെ ടുത്ത് തമിഴ്‌നാട് ലോബി കൃത്രിമായി വില കൂട്ടുന്നതായും ആരോപണമുണ്ട്.

കടലിൽനിന്നുള്ള മത്സ്യലഭ്യതയിൽ ഗണ്യമായ കുറവുണ്ടായത് മറ്റൊരു പ്രതിസന്ധിയാണ്

ഇത്തരമൊരു സാഹചര്യത്തിൽ സ ർക്കാർ അടിയന്തരമായി വിപണി യിൽ ഇടപെട്ട് വില നിയന്ത്രണ ത്തിന് നടപടികൾ സ്വീകരിക്ക ണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷ ൻ പെരിന്തൽമണ്ണ യൂണിറ്റ് ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം അനിശ്ചിത കാലം കടകൾ അടച്ചിട്ട് സമരവുമായി മുന്നോട്ടു പോകേണ്ടി വരുമെന്നും സംഘടനാഭാരവാഹികൾ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ ര ക്ഷാധികാരി സലിം തേനാരി, പ്ര സിഡന്റ്റ് അബ്ബാസ് പട്ടിക്കാട്, സെക്രട്ടറി ബാലകൃഷ്ണൻ, ട്രഷറർ അബ്ദുറഹിമാൻ, ഷിബു, സുരേഷ്, മുഹ്സിൻ, ഷുക്കൂർ ഫൈസി എന്നിവർ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇ സ്വപ്‌ന പദ്ധതി; ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു

യുഎഇ സ്വപ്‌ന പദ്ധതി; ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു

യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. അബുദബിയില്‍ നിന്ന് ഫുജൈറ വരെ നീളുന്നതാണ് ആദ്യ റെയില്‍വെ റൂട്ട്. മാസങ്ങള്‍ക്കുള്ളില്‍ ഇത്തിഹാദ് റെയിലിന്റെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

യുഎഇയിലെ വിവിധ എമിറേറ്റുകളിലൂടെ കുതിച്ചുപായാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രയിനിന്റെ പുതിയ റൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അബുദബിയില്‍ നിന്ന് ദുബായ് വഴി ഫുജൈറയിലേക്കാകും ആദ്യ യാത്ര. 50 മിനിറ്റ് കൊണ്ട് അബുദബിയില്‍ നിന്ന് ദുബായില്‍ എത്തിച്ചേരാനാകും. അബുദബി- ഫുജൈറ യാത്രക്ക് വണ്ടി വരുന്ന സമയം 100 മിനിറ്റാണ്. 11 സ്റ്റേഷനുകളുടെ വിശദാംശങ്ങളും ഇത്തിഹാദ് അടിത്തിടെ വെളിപ്പെടുത്തിയിരുന്നു. ഘട്ടം ഘട്ടമായിട്ടായിരിക്കും സ്റ്റേഷനുകള്‍ തുറക്കുക. 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസിന് തുടക്കം കുറിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് മുന്നറിയിപ്പിന് പിന്നാലെ ഡൽഹിയിലും ജമ്മുകശ്മീരിലും മറ്റ് നഗരങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. '26-26' കോഡിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോർട്ട്. എൻഡിടിവിയാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അയോധ്യയിലെ രാമക്ഷേത്രവും ജമ്മുവിലെ രഘുനാഥ ക്ഷേത്രവും കൂടാതെ മറ്റ് ക്ഷേത്രങ്ങളും നഗരങ്ങളും തീവ്രവാദികൾ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ച മുന്നറിയിപ്പ്. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചന.

ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ ചിത്രങ്ങൾ നഗരത്തിലെ പ്രധാന ഇടങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള മുഹമ്മദ് രെഹാൻ, ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനത്തിൻ്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന മുഹമ്മദ് ഷാഹിദ് ഫൈസൽ എന്നിവർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. കൂടാതെ മുഹമ്മദ് ഉമർ, അബു സുഫിയാൻ, സയ്യിദ് അർഷിയ, ഷർജീൽ അക്തർ എന്നിവരും ഈ പട്ടികയിലുണ്ട്.

കഴിഞ്ഞ നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിന് കാരണമായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹമ്മദ് തന്നെയാണ് ഈ പുതിയ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ലഷ്കർ-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) ഭാഗമായ 'ഫാൽക്കൺ സ്ക്വാഡ്' സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതായും ആക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുജറാത്തിൽ 21 കോടിയുടെ കുറ്റൻ ജലസംഭരണി ഉദ്ഘാടനത്തിന് മുൻപേ തകർന്നു വീണു

ഗുജറാത്തിൽ 21 കോടിയുടെ കുറ്റൻ ജലസംഭരണി ഉദ്ഘാടനത്തിന് മുൻപേ തകർന്നു വീണു

സൂറത്ത്: ​ഗുജറാത്തിലെ സൂറത്തിൽ ഉദ്ഘാടനത്തിന് മുൻപേ കുറ്റൻ ജലസംഭരണി തകർന്നുവീണു. 21 കോടി രൂപയായിരുന്നു നിർമാണ ചെലവ്. ​ഗെയ്പാ​ഗ്ല ജലവിതരണ പദ്ധതിയുടെ ഭാ​ഗമാണിത്. കാപ്പാസിറ്റി ടെസ്റ്റിനിടെയാണ് നിലം പൊത്തിയത്. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

33 ​ഗ്രാമങ്ങൾക്ക് വെള്ളമെത്തിക്കാനായി നിർമ്മിച്ച ജലസംഭരണിയാണിത്. തഡ്‌കേശ്വർ ഗ്രാമത്തിൽ 15 മീറ്റർ ഉയരത്തിലാണ് ജലസംഭരണി നിർമിച്ചത്. തിങ്കളാഴ്ച എൻജിനീയർമാർ ജലസംഭരണിയുടെ ശേഷി പരിശോധന നടത്തി. ഒൻപതുലക്ഷത്തോളം ലിറ്റർ വെള്ളമാണ് ഈ സമയം ജലസംഭരണിയിലുണ്ടായിരുന്നത്. പരിശോധനയ്ക്കിടെ ജലസംഭരണി ചോരുകയും പിന്നാലെ തകർന്ന് വീഴുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. 21 കോടി മുടക്കി നിർമിച്ച ജലസംഭരണി തകർന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതിനാലാണ് ജലസംഭരണി നിലംപൊത്തിയതെന്നാണ് പ്രധാന ആക്ഷേപം. സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ ഐജി പ്രംവീർ സിങ്, എസ്പി രാജേഷ് ഗദിയ എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഴുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു

മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി അപ്സിൻ ഹുസൈൻ (42) ദുബായിൽ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോഴിക്കോട് ജിഎ കോളജ് കൊത്തായം അരീക്കപ്പറമ്പിൽ ഹൗസ് അംഗമായ അദ്ദേഹം ദുബായിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. അബ്ദുറഹ്മാന്റെയും അസ്മാബിയുടെയും മകനാണ്.