Thursday, 22 January 2026

പത്താം നൂറ്റാണ്ടിലെ നിധി തേടിയ സംഘത്തിന് മുന്നിൽ പാമ്പ്, 'നിധി കാക്കുന്നവനെ'ന്ന് ഗ്രാമീണർ, പ്രദേശത്ത് സംഘർഷാവസ്ഥ

പത്താം നൂറ്റാണ്ടിലെ നിധി തേടിയ സംഘത്തിന് മുന്നിൽ പാമ്പ്, 'നിധി കാക്കുന്നവനെ'ന്ന് ഗ്രാമീണർ, പ്രദേശത്ത് സംഘർഷാവസ്ഥ

കർണ്ണാടകയിലെ ഗദഗ് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തിയത് ഗ്രാമവാസികളിൽ ഭീതി പടർത്തി. ലക്കുണ്ടിയിൽ പഴയകാല സംസ്കാരത്തിന്‍റെ അവശേഷിപ്പുകൾ തേടിയാണ് ഖനനം നടക്കുന്നത്. ഇവിടെ നിധിയുണ്ടെന്ന് പരമ്പരാഗത വിശ്വാസം നിലനിന്നിരുന്നു. ഇതിനിടെ കോട്ടെ വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് മൂന്നാം ദിവസത്തെ ഖനനത്തിനിടെ ഒരു പാമ്പിനെ കണ്ടെത്തിയത് നാട്ടുകരിൽ ഒരേ സമയം ഭക്തിയും ഭയവും ജനിപ്പിച്ചു. പിന്നാലെ ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് വാർത്ത പടർന്നു.

പത്താം നൂറ്റാണ്ടിലെ ക്ഷേത്രം

ലക്കുണ്ടി ഉത്ഖനനത്തിനിടെ ഒരു വീടിനുള്ളിൽ പത്താം നൂറ്റാണ്ടിലെ ഈശ്വര ക്ഷേത്രം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് പുരാവസ്തു വകുപ്പ് ഖനന പ്രവർത്തനങ്ങൾ സജീവമാക്കിയത്. അതേസമയം പ്രദേശത്ത് നിധി തേടിയെത്തിയവർ ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിശ്വാസം നേരത്തെ ഗ്രാമത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ പാമ്പുകളെ കണ്ടെത്തിയത് വലിയ ഭീതിയാണ് ഗ്രാമവാസികളിൽ ഉയർത്തിയത്. ഇതോടെ ഫോറസ്റ്റ് എൻവയോൺമെന്റ് വൈൽഡ്‌ലൈഫ് സൊസൈറ്റി അംഗങ്ങളും മൈസൂരിലെ പ്രശസ്ത പാമ്പ് പിടിത്തക്കാരനായ സ്നേക്ക് ശിവരാജുവും സ്ഥലത്തെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്

രംഗറെഡ്ഡി: കൊന്നൊടുക്കിയത് 100ലേറെ തെരുവുനായ്ക്കളെ, ഗ്രാമപഞ്ചായത്തിനെതിരെ കേസ്. തെലങ്കാനയിലെ റംദറെഡ്ഡിയിലെ യാചാരം എന്ന സ്ഥലത്താണ് സംഭവം. നൂറിലേറെ തെരുവുനായകളെ കൊന്നൊടുക്കാൻ പഞ്ചായത്ത് അധികൃതർ സഹായിച്ചുവെന്ന മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിലാണ് കേസ്. പഞ്ചായത്ത് സെക്രട്ടറി, വാർഡ് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ആരോപണങ്ങളേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യമാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ശയംപേട്ട്, ആരെ പള്ളി മേഖലയിൽ 300ലേറെ തെരുവുനായ്ക്കളെ കൊന്നുവെന്നാണ് എഫ്ഐആറിലെ ആരോപണം. നായ്ക്കളെ വിഷം വച്ച് കുത്തിവച്ചു കൊലപ്പെടുത്താൻ പഞ്ചായത്ത് രണ്ട് പേരെ കൂലിക്കെടുത്തുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. മൃഗങ്ങൾക്കെതിരായ ക്രൂരത, മൃഗങ്ങൾക്ക് അംഗഭംഗം വരുത്തുക എന്നീ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. ജനുവരി 9നാണ് പരാതി ലഭിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വിശദമാക്കിയത്. കുഴിച്ച് മൂടിയ നായ്ക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നുവെന്നാണ് നാട്ടുകാർ വിശദമാക്കുന്നത്. 9 പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ

കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ

കൊച്ചി: മെസിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിളള. സ്റ്റേഡിയം നവീകരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനായി ചെലവിട്ട തുകയെത്രയെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ചെയര്‍മാന്‍നല്‍കുന്ന സൂചന. അവശേഷിക്കുന്ന പണികള്‍ ജിസിഡിഎ സ്വന്തം നിലയ്ക്കായാലും പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ചന്ദ്രന്‍പിളള നവീകരണം ഏറ്റെടുത്ത സ്‌പോണ്‍സറെ പൂര്‍ണമായും ന്യായീകരിക്കുകയാണ്.

മെസി വരുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം റെഡിയായെന്നാണ് ജിസിഡിഎ ചെയര്‍മാന്റെ പക്ഷം. സ്റ്റേഡിയത്തിലെ ടര്‍ഫും സീറ്റുകളും പുതുക്കിയതും കമാനം സ്ഥാപിച്ചതും ചുറ്റുമതില്‍ പണിതതുമടക്കം ഭൂരിഭാഗം നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ചെയര്‍മാന്‍ അവകാശപ്പെടുന്നു. 70 കോടിയിലേറെ ചെലവിട്ടാണ് സ്റ്റേഡിയം നവീകരിച്ചതെന്ന് സ്‌പോണ്‍സര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

വിശദമായ വിലയിരുത്തല്‍ നടത്തിയ ശേഷം കണക്കുകള്‍ പുറത്തുവിടുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറയുന്നുണ്ടെങ്കിലും അതിനും കൃത്യമായൊരു സമയപരിധി പറയാന്‍ ജിസിഡിഎ ചെയര്‍മാന്‍ തയാറായിട്ടില്ല. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ ഈമെയില്‍ അയച്ചെന്നാണ് നവംബര്‍ മൂന്നിന് മലപ്പുറത്ത് കായികവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞത്. എന്നാല്‍, മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് പുതിയ പ്രഖ്യാപനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യമില്ല. എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇടപെടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശവും നടത്തി.

തിരുവാഭരണം കമ്മീഷണര്‍ അല്ല താന്‍ എന്ന് വാസു കോടതിയില്‍ വാദിച്ചു. 77 ദിവസം ആയി കസ്റ്റഡിയില്‍ എന്നും അറിയിച്ചു. എന്നാല്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശത്തിന് താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ മറുപടി.

സ്വര്‍ണപ്പാളികളില്‍ വീണ്ടും സ്വര്‍ണം പൂശിയത് എന്തിനെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കവര്‍ച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍ വാസുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. അന്വേഷണവുമായി താന്‍ പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്, ആ സാഹചര്യത്തില്‍ തന്നെ കൂടുതല്‍ നാള്‍ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാസുവിന്റെ വാദം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിലാണ് വിട്ടത്. കേസില്‍ ഉന്നതരെ കേന്ദ്രീകരിച്ചാണ് എസ്‌ഐടി അന്വേഷണം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണുകളുടെ സിഡിആര്‍ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പണമിടപാടുകളുടെയും യാത്രകളുടെയും വിവരങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഫോണില്‍ സൂക്ഷിച്ചിരുന്നു. 2017ലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരമെന്നു സ്ഥിരീകരിക്കുന്ന ദേവപ്രശ്‌ന ചാര്‍ത്ത് 24 നു ലഭിച്ചു. 2014 ല്‍ യുഡിഎഫ് നിയോഗിച്ച എം.പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ് ആയിരുന്നു കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് നിര്‍ദ്ദേശിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ലോകത്തെ സാങ്കേതിക വിദ്യയുടെ ഗതി മാറ്റിമറിക്കാൻ പോകുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വിപ്ലവത്തിൽ വൈറ്റ് കോളർ തൊഴിൽ മേഖല വലിയ പ്രതിസന്ധി നേരിടുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്‍റെ മുന്നറിയിപ്പ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

വൈറ്റ് / ബ്ലൂ കോളർ ജോലികളെ ബാധിക്കും

അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ എഐയുടെ കടന്നുകയറ്റം തൊഴിൽ വിപണിയെ സങ്കീർണ്ണമാക്കുമെന്നും എന്നാൽ, ഈ സാഹചര്യത്തെ നേരിടാൻ ലോക രാജ്യങ്ങളിലെ സർക്കാരുകൾ സജ്ജരല്ലെന്നും ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. സോഫ്റ്റ്‌വെയർ വികസനം, ലോജിസ്റ്റിക്സ്, കോൾ സെന്‍ററുകൾ തുടങ്ങിയ മേഖലകളിൽ എഐ ഇതിനോടകം തന്നെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത 4 മുതൽ 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികളെയും (ഓഫീസ് ജോലികൾ) തുടർന്ന് ബ്ലൂ കോളർ ജോലികളെയും ഇത് കാര്യമായി ബാധിക്കും. കൃത്യമായ നയരൂപീകരണം നടത്തിയില്ലെങ്കിൽ, എ.ഐ സമ്പത്തും അവസരങ്ങളും ചുരുക്കം ചിലരിലേക്ക് മാത്രം ഒതുക്കുകയും സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിണർ വൃത്തിയാക്കാൻ ഇറങ്ങി, കയർ പൊട്ടി മധ്യവയസ്കൻ വീണത് 80 അടി താഴ്ചയിലേക്ക്

കിണർ വൃത്തിയാക്കാൻ ഇറങ്ങി, കയർ പൊട്ടി മധ്യവയസ്കൻ വീണത് 80 അടി താഴ്ചയിലേക്ക്

കാസർകോട്:കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ കയർ പൊട്ടി മധ്യ വയസ്കൻ വീണത് 80 അടി താഴ്ചയിലേക്ക്. ചെങ്കളയിലെ സുലൈമാന്റെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോഴാണ് അബ്ദുൾ റഹ്മാൻ(52) കയർ പൊട്ടി കിണറ്റിൽ വീണത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. നാല് പേരായിരുന്നു കിണർ വൃത്തിയാക്കാൻ ഉണ്ടായിരുന്നത്. അബ്ദുൾ റഹ്മാൻ കിണറിൽ വീണതോടെ സഹായത്തിന് പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേർ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനയെത്തി അപകടത്തിൽപ്പെട്ട ആളെ റിംഗ് നെറ്റിന്റെ സഹായത്താൽ പുറത്ത് എത്തിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗോകുൽ കൃഷ്ണൻ 80 അടി താഴ്ചയുള്ള കിണറിൽ ഇറങ്ങിയാണ് അബ്ദുൾ റഹ്മാനെ കരയ്ക്ക് എത്തിച്ചത്. അബ്‌ദുൾ റഹ്മാൻ നേരെ വെള്ളത്തിലേക്ക് വീണതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. സേനയുടെ ആംബുലൻസിൽ ഫസ്റ്റ് എയ്ഡ് നൽകി അബ്‌ദുൾ റഹ്മാനെ കാസർകോട് ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി. 

പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ സണ്ണി ഇമ്മാനുവൽ, ഫയർ ആൻഡ് റസ്കി ഓഫീസർ ഗോകുൽ കൃഷ്ണൻ, ഉമേഷന്‍, അഭിലാഷ്, ഹോം ഗാർഡ് വിജിത്ത് നാഥ്‌ സുഭാഷ്, സോബിൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേശാ എം, അജേഷ് കെ ആർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

1984 സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി ഹൈക്കോടതി

1984 സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 1984 സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി ഹൈക്കോടതി. സിഖ് വിരുദ്ധ കലാപത്തിനിടെ തലസ്ഥാനത്തെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ച കേസിലാണ് മുൻ കോൺഗ്രസ് എംപിയെ കോടതി കുറ്റവിമുക്തനാക്കിയത്.റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ഡിഗ് വിനയ് സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 25 നാണ് വിചാരണ കോടതി സജ്ജൻ കുമാറിനെ ജീവപര്യന്ത തടവിന് ശിക്ഷിച്ചത്.

2015 ഫെബ്രുവരിയിൽ, കലാപ കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുമാറിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ജനക്പുരിയിലും വികാസ്പുരിയിലും നടന്ന അക്രമങ്ങളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.1984 നവംബർ 1 ന് സോഹൻ സിംഗ്, മരുമകൻ അവ്താർ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജനക്പുരിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 1984 നവംബർ 2 ന് ഒരു ജനക്കൂട്ടം ഗുർചരൺ സിംഗ് എന്നയാളെ തീകൊളുത്തിയ കേസിലാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം 2023 ഓഗസ്റ്റിൽ ഡൽഹി കോടതി രണ്ട് കേസുകളിലെയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ ഒഴിവാക്കിയപ്പോൾ, കലാപം ഉണ്ടാക്കൽ, വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ കുമാറിനെതിരെ ചുമത്തിയിരുന്നു.

ഈ കേസിൽ കുറ്റവിമുക്തനായെങ്കിലും സജ്ജൻ കുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.1984ലെ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. കലാപത്തിനിടെ പാലം കോളനിയിൽ അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവ് ലഭിച്ചത് . 2018 മുതൽ ശിക്ഷ അനുഭവിക്കുന്ന കുമാർ ഇപ്പോൾ തിഹാർ ജയിലിലാണ്.

1984 ഒക്ടോബർ 31-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിനെ തുടർന്നാണ് 1984-ലെ കലാപം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനത്ത് മാത്രം കുറഞ്ഞത് 2,800 പേരെങ്കിലും കൊല്ലപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിര്‍മ്മാണ കമ്പനിയില്‍ ആണ് അപകടം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശി ബെനഡികിന്റെ മകള്‍ അസ്മിത ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തില്‍ ടാങ്കില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം! പഞ്ചാബിനെ തകർത്തത് ഒരുഗോളിന് പിന്നിൽനിന്നശേഷം

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം! പഞ്ചാബിനെ തകർത്തത് ഒരുഗോളിന് പിന്നിൽനിന്നശേഷം

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം പോയിന്റ് പട്ടികയിൽ ആധിപത്യം ഉറപ്പിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി തിരിച്ചുവരവ് നടത്തിയാണ് കേരളം വിജയം പിടിച്ചെടുത്തത്. ഇരട്ട ഗോളുകളുമായി മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ വിജയശിൽപിയായി.

കളിയുടെ തുടക്കം മുതൽ പന്തടക്കത്തിൽ കേരളം മുന്നിട്ടുനിന്നെങ്കിലും 27-ാം മിനിറ്റിൽ പഞ്ചാബാണ് ആദ്യം വലകുലുക്കിയത്. ഒരു ഗോൾ വഴങ്ങിയതോടെ പതറിയ കേരളത്തിന് ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയിൽ മൈതാനത്ത് കണ്ടത് കേരളത്തിന്റെ രൗദ്രഭാവമായിരുന്നു. രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം മനോജ് എം കേരളത്തിനായി സമനില ഗോൾ നേടി.

ആവേശം ഇരട്ടിച്ച കേരളം പിന്നീട് പഞ്ചാബ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി മിന്നൽ ആക്രമണങ്ങൾ നടത്തി. 58-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സൽ കേരളത്തെ മുന്നിലെത്തിച്ചു (2-1). പഞ്ചാബ് ആ ഞെട്ടലിൽ നിന്ന് മുക്തമാകും മുൻപേ 62-ാം മിനിറ്റിൽ അജ്‌സൽ വീണ്ടും ലക്ഷ്യം കണ്ടു. വെറും നാല് മിനിറ്റിനിടെ അജ്‌സൽ നേടിയ ഇരട്ട ഗോളുകൾ പഞ്ചാബിന്റെ പതനം പൂർത്തിയാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ട്രംപ് ; ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലെത്തുമെന്ന് സൂചന

നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ട്രംപ് ; ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലെത്തുമെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദിയെ അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ട്രംപ് ഇന്ത്യയും അമേരിക്കയും ഒരു വ്യാപാര കരാറിൽ എത്തുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ട്രംപ് മണികൺട്രോളിന് നൽകിയ പ്രസ്താവനയിലാണ് മോദിയെ കുറിച്ച് പരാമർശിച്ചത്.

"നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു അസാധാരണമായ ഒരു മനുഷ്യനും എന്റെ സുഹൃത്തുമാണ്", ട്രംപ് പറഞ്ഞു.

തീരുവ കാരണമുണ്ടായ വ്യാപാര പ്രതിസന്ധി, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഊർജ, കാർഷിക മേഖലയിലെ തർക്കങ്ങൾ തുടങ്ങി ദീർഘകാലമായി തുടരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഉന്നതതല ചർച്ചകൾ ഇന്ത്യയും യുഎസും നടത്തിവരുന്നതിനിടയിലാണ് ട്രംപിന്റെ പരാമർശം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ മൃദു സ്വരത്തിലുള്ളതായിരുന്നു.

ഇന്ത്യയും യുഎസും തമ്മിൽ നല്ലൊരു വ്യാപാര കരാറിലേക്ക് എത്തിച്ചേരുമെന്നും യുഎസ് പ്രസിഡന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു