Monday, 9 February 2026

ഒടുവില്‍ മലയാള സിനിമയിലും തൊഴില്‍ സമയത്തില്‍ മാറ്റം വരുന്നു, 16 ല്‍ നിന്നും 12 മണിക്കൂറിലേക്ക്; പുതിയ കരാര്‍

ഒടുവില്‍ മലയാള സിനിമയിലും തൊഴില്‍ സമയത്തില്‍ മാറ്റം വരുന്നു, 16 ല്‍ നിന്നും 12 മണിക്കൂറിലേക്ക്; പുതിയ കരാര്‍

മലയാള സിനിമാ മേഖലയിലെ വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട കരാര്‍ നിബന്ധനകളില്‍ മാറ്റം വരുന്നു. കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതായി ഫെഫ്ക അറിയിച്ചു. സിനിമയിലെ തൊഴില്‍ സമവുമായി ബന്ധപ്പെട്ട പുതിയ കരാറില്‍ ഫെഫ്കയും നിര്‍മ്മാതാക്കളും ഒപ്പുവെച്ചു.

തൊഴില്‍ സമയവുമായി ബന്ധപ്പെട്ട വലിയ അഴിച്ചുപണികളാണ് നടത്തിയിരിക്കുന്നതാണ് പുറത്തുവരുന്ന വിവരം. കോള്‍ ടൈം വ്യവസ്ഥകളില്‍ സമ്പൂര്‍ണമായ മാറ്റമുണ്ടാകും. തൊഴില്‍ സമയം 16-ല്‍ നിന്ന് 12 മണിക്കൂറായി കുറച്ചു. സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും.

ഉച്ചയ്ക്കും, രാത്രി ജോലിയില്‍ അത്താഴത്തിന് ശേഷവും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. വേതന വ്യവസ്ഥകളില്‍ മാറ്റത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടക്കും. രാത്രി ജോലിക്കും ഓവര്‍ടൈമിനും അധിക തുക എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം തീരുമാനം എടുക്കും. നടീ- നടന്‍മാരെയും ഉള്‍പെടുത്തി പുതിയ കരാറിനും നീക്കങ്ങള്‍ ഫെഫ്ക ആരംഭിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ തൊഴില്‍ സമയം തൊഴിലവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ഏറെ നാളായി പരാതികളുണ്ട്. വിവിധ മേഖലകളില്‍ അസിസ്റ്റന്‍റ് പൊസിഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടിയ ജോലി സമയവും തുച്ഛമായ ശമ്പളവുമാണെന്ന് വ്യാപകമായി പരാതിയുണ്ട്. പുതിയ കരാര്‍ സിനിമാ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാത്രിയിൽ ഉച്ചത്തിൽ പാട്ട് വെച്ചു; തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ച് യുവാക്കൾ,ജനൽ ചില്ലുകൾ അടിച്ച് തകർത്തു

രാത്രിയിൽ ഉച്ചത്തിൽ പാട്ട് വെച്ചു; തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ച് യുവാക്കൾ,ജനൽ ചില്ലുകൾ അടിച്ച് തകർത്തു

തിരുവനന്തപുരം: രാത്രിയിൽ ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചൊല്ലി വീട്ടിൽ കയറി യുവാക്കളുടെ പരാക്രമം. തിരുവനന്തപുരം കള്ളിക്കാട് ആണ് സംഭവം. കള്ളിക്കാട് പെരുംകുളങ്ങര സ്വദേശിയും അഭിഭാഷകനുമായ ശ്രീജിത്തിന്റെ വീട്ടിലാണ് മൂന്ന് യുവാക്കളെത്തി ആക്രമണം അഴിച്ചുവിട്ടത്.

വീട്ടിൽ അതിക്രമിച്ചു കടന്ന യുവാക്കൾ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. സംഭവത്തിൽ അയൽവാസികളായ ഹരീഷ് (35), ജയരാജ് (33), ഉണ്ണികൃഷ്ണൻ(29)എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് തങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ശ്രീജിത്ത് പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11.45നായിരുന്നു സംഭവം. വീടിന്റെ ഗേറ്റ് തുറന്നെത്തിയ പ്രതികൾ ശ്രീജിത്തിനെയും ഭാര്യയെയും അസഭ്യം പറഞ്ഞു. ശ്രീജിത്തിനെ ഇവർ കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജപ്പാൻ തെരഞ്ഞെടുപ്പ്: എൽ‍ഡിപി പാർട്ടിക്ക് വമ്പൻ ജയം; സനായേ താകായീച്ചിയെ അഭിനന്ദിച്ച് മോദിയും ട്രംപും

ജപ്പാൻ തെരഞ്ഞെടുപ്പ്: എൽ‍ഡിപി പാർട്ടിക്ക് വമ്പൻ ജയം; സനായേ താകായീച്ചിയെ അഭിനന്ദിച്ച് മോദിയും ട്രംപും

ടോക്യോ: ജപ്പാനിൽ ഞായറാഴ്ച നടന്ന പാർലമെന്‍റിന്‍റെ അധോ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനായേ താകായീച്ചിയുടെ ലിബറൽ ഡെമക്രാറ്റിക് പാർട്ടി (എൽഡിപി) വമ്പൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി. 465 അംഗ പാർലമെന്റിൽ 316 സീറ്റ് നേടിയാണ് എൽഡിപി കേവലഭൂരിപക്ഷം മറികടന്നത്.

നേരത്തെ പുറത്ത് വന്ന എക്സിറ്റ് പോളുകളിലും എൽ‍ഡിപി പാ‍ർട്ടി അധികാരത്തിൽ വരുമെന്നായിരുന്നു പ്രവചനം. 2017-നുശേഷം പാർട്ടി കൈവരിക്കുന്ന ഏറ്റവുംവലിയ നേട്ടമാണിത്. കടുത്ത ചൈനാ വിമർശകയായ താകായീച്ചി 2025 ഒക്ടോബറിലാണ് എൽഡിപിയുടെ നേതാവും ജപ്പാന്റെ പ്രധാനമന്ത്രിയുമായത്. പ്രധാന പ്രതിപക്ഷകക്ഷിയായ കോൺസ്റ്റിറ്റ്യൂഷണൽ ഡെമക്രാറ്റിക് പാർട്ടിയും (സിഡിപി) എൽഡിപിയുടെ മുൻ സഖ്യകക്ഷിയായ കൊമെയ്തോയും ചേർന്നുണ്ടാക്കിയ സെൻട്രിസ്റ്റ് റിഫോം അലയൻസിനെ പരാജയപ്പെടുത്തിയായിരുന്നു താകായീച്ചിയുടെ പാർട്ടി അധികാരത്തിലേറിയത്.

ജപ്പാൻ പ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയം നേടിയ ജാപ്പനീസ് പ്രധാനമന്ത്രി സനായേ താകായീച്ചിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും അഭിനന്ദിച്ചു. താകായീച്ചിടെ നേതൃത്വത്തിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്നായിരുന്നു മോദി എക്സിൽ കുറിച്ചത്. താകായീച്ചിയുടെ കഴിവുറ്റ നേതൃത്വത്തിൽ ഇന്ത്യ-ജപ്പാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ വളർച്ചയെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി; ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

ഇന്ത്യയുടെ വളർച്ചയെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി; ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

ക്വാലലംപൂർ: മലേഷ്യൻ സന്ദർശനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ച് മലേഷ്യൻ സർക്കാർ. ക്വാലാലംപൂരിലെ പെർദാന പുത്രയിൽ ആയിരുന്നു ആചാരപരമായ സ്വീകരണം. മലേഷ്യൻ മാനവവിഭവ ശേഷി മന്ത്രി രമണൻ രാമകൃഷ്ണനും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ലുകാനിസ്മാൻ ബിൻ അവാങ് സൗനിയും ചടങ്ങിൽ പങ്കെടുത്തു.

സ്വീകരണ ചടങ്ങിന് ശേഷം മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും നരേന്ദ്ര മോദിയും ഒരേ വാഹനത്തിലാണ് യാത്ര ചെയ്‌തത്‌. മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയിലേക്കാണ് മോദിയും മലേഷ്യൻ പ്രധാനമന്ത്രിയും ഒരുമിച്ച് പോയത്.

ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാനമായ ധാരണാപത്രങ്ങളിൽ ഒപ്പുവെയ്ക്കുകയും ചെയ്തു. ഓഡിയോ വിഷ്വൽ കോ പ്രൊഡക്ഷൻ, ദുരന്ത നിവാരണ സഹകരണം, അഴിമതിക്കെതിരായ പോരാട്ടം, ഐക്യരാഷ്ട്രസഭയുടെ സമാധാനപാലനം, സെമികണ്ടക്ടർ സഹകരണം എന്നീ മേഖലകളിലാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. ഇതിന് പുറമെ, മലേഷ്യയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള സാമൂഹിക സുരക്ഷ, തൊഴിൽ അധിഷ്ഠിത പരിശീലനം, വിദ്യാഭ്യാസം എന്നിവയിൽ സഹകരണം, സുരക്ഷാ സഹകരണം, ആരോഗ്യ സംരക്ഷണ സഹകരണം എന്നിവ സംബന്ധിച്ചുള്ള കുറിപ്പുകളും ഇരു രാജ്യങ്ങളും കൈമാറി.

ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, സമുദ്ര സുരക്ഷ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കുമെന്നും മോദി പറഞ്ഞു. കൃത്രിമബുദ്ധി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ മേഖലയിലും ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. സെമികണ്ടക്ടർ മേഖലയിലും സഹകരണം ശക്തമാക്കുമെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യയും മലേഷ്യയും തമിഴ് ഭാഷയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും തമിഴിന്റെ സ്വാധീനം മലേഷ്യയിലെ എല്ലാ മേഖലയിലും കാണാമെന്നും മോദി പറഞ്ഞു. ഓഡിയോ വിഷ്വൽ കോ പ്രൊഡക്ഷൻ സഹകരണത്തിലൂടെ തമിഴ് സിനിമകൾ നമ്മെ കൂടുതൽ അടുപ്പിക്കുമെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ എല്ലാ അതിരുകളും ഭേദിച്ച് വളരുകയാണെന്നും അന്താരാഷ്ട്ര വ്യാപാരമേഖലയിൽ ഇത് ഗംഭീര ചുവടുവെപ്പാണെന്നും മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയും അൻവർ ഇബ്രാഹിം എടുത്തുപറഞ്ഞു. നിരവധി മലേഷ്യൻ വിദ്യാർത്ഥികൾ ഇന്ത്യയിലും, ഇന്ത്യൻ വിദ്യാർത്ഥികൾ മലേഷ്യയിലും പഠിക്കുന്നുണ്ട്. മോദിയുടെ കീഴിൽ ഇന്ത്യൻ വിദ്യാഭ്യാസ മേഖല തിളങ്ങുകയാണെന്നും അൻവർ ഇബ്രാഹിം പറഞ്ഞു. മലേഷ്യയിൽ കോൺസുലേറ്റ് തുറക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും അൻവർ ഇബ്രാഹിം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടിബറ്റൻ സംസ്കാരത്തിനെതിരെ വീണ്ടും ചൈന; 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബുദ്ധവിഹാരങ്ങളിൽ പ്രവേശനമില്ല

ടിബറ്റൻ സംസ്കാരത്തിനെതിരെ വീണ്ടും ചൈന; 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബുദ്ധവിഹാരങ്ങളിൽ പ്രവേശനമില്ല

ബീജിംഗ്: 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ടിബറ്റിലെ ബുദ്ധവിഹാരങ്ങളിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി ചൈന. ടിബറ്റൻ ജനതയുടെ മതപരമായ ജീവിതത്തിൽ നിയന്ത്രണം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ടിബറ്റൻ പ്രദേശത്തിന്റെ സാംസ്കാരികവും മതപരവുമായ അവകാശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ വീചാറ്റിൽ പ്രചരിച്ചതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നിയമം. ടിബറ്റൻ സാംസ്കാരിക മുദ്രകൾ ദൈനംദിന ജീവിതത്തിൽനിന്ന് മായ്ച്ചുകളയാൻ ലക്ഷ്യമിട്ടുള്ള ചൈനീസ് പദ്ധതിയാണ് ഇതെന്ന് ആരോപണമുണ്ട്.

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആശ്രമത്തിൽ പ്രവേശനമില്ലെന്ന് കാണിക്കുന്ന നോട്ടീസുകൾ ഖാമിലെ ഒരു ആശ്രമത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടിബറ്റൻ പ്രദേശത്തെ സ്കൂളുകൾ വാർഷികാവധിക്ക് അടച്ചിടുന്ന സമയത്താണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സമയത്ത്, ടിബറ്റിലെ കുട്ടികൾ മാതാപിതാക്കളോടൊപ്പം ആശ്രമങ്ങൾ സന്ദർശിക്കുക പതിവാണ്.

ഇത് തടയുക വഴി ടിബറ്റിൻ്റെ സാംസ്കാരിക വ്യാപനത്തെ ദുർബലപ്പെടുത്താനാണ് ചൈനയുടെ ശ്രമം.

ടിബറ്റൻ കുട്ടികൾക്കുള്ള നിർബന്ധിത പ്രീ-നഴ്സറി ബോർഡിംഗ് സ്കൂളുകൾ, അവധിക്കാലത്ത് ആശ്രമങ്ങളിൽ ടിബറ്റൻ ഭാഷാ പഠനം നിരോധിക്കൽ, അവധിക്കാലത്ത് കുട്ടികൾ കുട്ടികൾ ആശ്രമങ്ങൾ സന്ദർശിക്കുന്നത് നിരോധിക്കൽ തുടങ്ങി സമീപ വർഷങ്ങളിൽ ടിബറ്റിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പോർചുഗൽ പ്രസിഡന്‍റ്

സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പോർചുഗൽ പ്രസിഡന്‍റ്

ഇരുപത് വർഷങ്ങൾക്ക് ശേഷം പോർച്ചുഗലിൽ ഇടതുപക്ഷ പ്രസിഡന്റ്‌ അധികാരത്തിലേക്ക്. സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോയേ പുതിയ പോർചുഗൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 95 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ഇതിൽ 66 ശതമാനം നേടിയാണ് ഇടതുപക്ഷ സ്ഥാനാർത്ഥി സെഗുറോ വിജയത്തിലേക്ക് നീങ്ങിയത്. വലതുപക്ഷ സ്ഥാനാർത്ഥിയായ ചേഗ പാർട്ടിയുടെ ആൻഡ്രേ വെഞ്ചുറ 34 ശതമാനം വോട്ടുമായി പിന്നിലായി. സോഷ്യലിസ്റ്റുകൾക്ക് പുറമേ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടേയും പിന്തുണ സെഗുറോക്ക് ലഭിച്ചിരുന്നു. മാഴ്സലോ റിബേലോ ഡിസൂസയുടെ പിൻഗാമിയായിട്ടാവും സെഗുറോ എത്തുക.

പോർചുഗല്ലിന്റെ ദൈനംദിന ഭരണത്തിൽ പ്രസിഡൻ്റിന് കാര്യമായ പങ്കില്ലെങ്കിലും ചില പ്രത്യേക അധികാരങ്ങൾ അവർക്കുണ്ട്. പാർലമെൻ്റ് പിരിച്ചുവിടാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമുള്ള അധികാരമാണ് അതിൽ പ്രധാനപ്പെട്ടത്. ചില പുതിയ നിയമങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരവും പ്രസിഡന്റിനുണ്ട്. രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടുന്നത് പ്രധാനമന്ത്രിയാണ്.

തെരഞ്ഞെടുപ്പിൽ തോറ്റുവെങ്കിലും തൻ്റെ പാർട്ടിക്ക് പാർലമെൻ്റിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ആൻഡ്രേ വെഞ്ചുറക്ക് കഴിഞ്ഞുവെന്നാണ് പോർച്ചുഗൽ രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം പോർച്ചുഗൽ പാർലമെൻ്റിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയാകാൻ അവർക്ക് കഴിഞ്ഞിരുന്നു. ചേഗ പാർട്ടി രൂപീകരിച്ച് ആറ് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നേട്ടമുണ്ടാക്കാൻ അവർക്ക് സാധിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഷ്യയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ യുവാവിന്റെ ആക്രമണം; നാല് ഇന്ത്യൻ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്

റഷ്യയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ യുവാവിന്റെ ആക്രമണം; നാല് ഇന്ത്യൻ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്

മോസ്‌കോ: റഷ്യയിലെ ബാഷ്‌കോർട്ടോസ്ഥാൻ റിപ്പബ്ലിക് പ്രദേശത്തെ ഉഫയിൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്. സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദേശ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലെ സ്‌പോർട്‌സ് ഹാളിലായിരുന്നു ആക്രമണം. ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ കൗമാരക്കാരൻ കത്തിയുമായി ആക്രമിക്കുകയായിരുന്നു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഹോസ്റ്റലിലേക്ക് എത്തിയ കൗമാരക്കാരൻ വിദ്യാർത്ഥികളെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞായിരുന്നു പൊലീസുകാർ സ്ഥലത്തെത്തിയത്. തടയാനുള്ള ശ്രമത്തിനിടെ അക്രമി പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ സ്വയം മുറിവേൽപ്പിച്ചതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഇന്ത്യൻ എംബസിയും പ്രതികരിച്ചു. സംഭവം വിശദമായി നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും ഇന്ത്യൻ എംബസി പറഞ്ഞു. ഇന്ത്യൻ കൗൺസുലേറ്റിലെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് തിരിച്ചതായും പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ഒരുക്കിയതായും എംബസി വ്യക്തമാക്കി. അതേസമയം ആക്രമണ സംഭവം റഷ്യയിലെ വിദേശ വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 12കാരൻ അറസ്റ്റിൽ

മൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 12കാരൻ അറസ്റ്റിൽ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരനെ 12 വയസുള്ള ആണ്‍കുട്ടി ബലാത്സംഗം ചെയ്തു. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ മധുരപലഹാരം നല്‍കി 12 വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം.

സംഭവത്തില്‍ 12 വയസുകാരനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് വ്യക്തമാക്കി. കോടതി നടപടികള്‍ക്ക് ശേഷം കുട്ടിയെ കറക്ഷന്‍ ഹോമിലേക്ക് അയച്ചു. അതിക്രമത്തിന് ഇരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹിയിൽ മൂന്ന് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹിയിൽ മൂന്ന് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പീര്‍ഗടി പാലത്തിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും മൃതദേഹമാണ് കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. പിർഗടി പാലത്തിന് മേല്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാറുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ തെളിവുകള്‍ക്കായി ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തി.

രണ്‍ധീര്‍(62), ശിവ്‌നരേഷ്(40), ലക്ഷ്മി(40) എന്നിവരാണ് മരിച്ചത്. രണ്‍ധീറും ശിവ്‌നരേഷും റാന്‍ഹോള സ്വദേശികളും ലക്ഷ്മി ജഹാംഗീര്‍പുരി സ്വദേശിയുമാണ്. രണ്‍ധീരിന്റെ വെളുത്ത ടാറ്റ ടിയാഗോ കാറിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിഷവസ്തുക്കള്‍ ഉള്ളിൽച്ചെന്നായിരിക്കാം മരണമെന്നാണ് കരുതുന്നത്.

പീര്‍ഗടി പാലത്തിന് മുകളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടതായി അഗ്നിശമന സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വാഹനത്തിനകത്ത് നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ കാണാവുന്ന രീതിയിലുള്ള പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും കാറിനുള്ളില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അവിടെ തന്നെ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പൊതുജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന മുന്നറിയിപ്പ്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കണം. തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശ പ്രകാരം പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.