100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനി കെട്ടിപ്പടുക്കുക എന്നത് സംരംഭകരുടെ വലിയ സ്വപ്നമാണ്. എന്നാല്‍ ആ കമ്പനിയെ സുതാര്യമായി നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ വളരെ കുറച്ചുപേര്‍ മാത്രമേ തയ്യാറാവുന്നുള്ളൂ. വളര്‍ച്ചയേക്കാള്‍ കൂടുതല്‍ സുതാര്യതയ്ക്ക് പ്രാധാന്യമുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബി.ആര്‍. ഷെട്ടിയുടെ കഥ. പ്രതാപകാലത്ത് 1000 കോടി ഡോളറിലധികം മൂല്യമുള്ള ബിസിനസ് സാമ്രാജ്യമാണ് ഷെട്ടി കെട്ടിപ്പടുത്തത്
എന്നാല്‍ ബിസിനസിന്റെ ഔന്നത്യത്തില്‍ തകരുകയും, കമ്പനി വെറും 74 രൂപയ്ക്ക് (1 ഡോളര്‍) വില്‍ക്കപ്പെടുകയും ചെയ്തു. ഇതൊരു അതിശയോക്തിയോ കെട്ടുകഥയോ അല്ല; കോടതി വിധികളും മരവിപ്പിക്കപ്പെട്ട ആസ്തികളും അടങ്ങുന്ന ഒരു യഥാര്‍ഥ കോര്‍പറേറ്റ് പരാജയമാണ്. പുതുതലമുറ സംരംഭകര്‍ക്ക് പ്രായോഗിക പാഠപുസ്തകമാണ് ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ച. എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്, ഇതില്‍നിന്ന് എന്ത് പഠിക്കാം എന്ന് നോക്കാം
ആദ്യകാല ജീവിതവും വളര്‍ച്ചയും
1942ല്‍ ഉഡുപ്പിയില്‍ തുളു സംസാരിക്കുന്ന ബണ്ട് കുടുംബത്തിലാണ് ബി.ആര്‍. ഷെട്ടി ജനിച്ചത്. കന്നഡ മീഡിയം സ്‌കൂളില്‍ പഠിച്ച അദ്ദേഹം പിന്നീട് മണിപ്പാലില്‍നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ പഠനം പൂര്‍ത്തിയാക്കി. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം, മെച്ചപ്പെട്ട അവസരങ്ങള്‍ തേടി 1973ല്‍ അദ്ദേഹം ഇന്ത്യ വിട്ടു. അന്ന് വളര്‍ന്നുവരുന്ന രാജ്യമായിരുന്ന യുഎഇയിലേക്കാണ് അദ്ദേഹം പോയത്. യുഎഇയില്‍ എത്തിയ ഷെട്ടി ആദ്യം ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയിട്ടാണ് ജോലി ചെയ്തത്. വാസ്തവത്തില്‍, ആ രാജ്യത്തെ ആദ്യ മെഡിക്കല്‍ റെപ്രസന്റേറ്റീവ് അദ്ദേഹമായിരുന്നു.
1975ല്‍ അദ്ദേഹം ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍എംസി) എന്ന പേരില്‍ ഒരു ചെറിയ ക്ലിനിക്ക് ആരംഭിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രകുമാരി ഷെട്ടി മാത്രമായിരുന്നു ആ ക്ലിനിക്കിലെ ഏക ഡോക്ടര്‍. ജനസംഖ്യ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയില്‍ മിതമായ നിരക്കില്‍ മികച്ച ചികിത്സ നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ ആശയം. കാലക്രമേണ, എന്‍എംസി യുഎഇക്ക് പുറമെ സൗദി അറേബ്യ, ഒമാന്‍, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. അത് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഒരു ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി മാറി.
ബിസിനസ് വളർച്ച
ആരോഗ്യമേഖലയില്‍ മാത്രം ഷെട്ടി ഒതുങ്ങിനിന്നില്ല. 1980ല്‍ അദ്ദേഹം യുഎഇ എക്‌സ്‌ചേഞ്ച് ആരംഭിച്ചു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് സുരക്ഷിതമായി പണമയക്കാന്‍ വേണ്ടിയായിരുന്നു ഇത്. 2003ല്‍ അബുദാബിയില്‍ നിയോഫാര്‍മ എന്ന മരുന്ന് നിര്‍മാണ യൂണിറ്റ് തുടങ്ങി. 2014ല്‍ അന്താരാഷ്ട്ര ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനിയായ ട്രാവലക്‌സ് അദ്ദേഹം സ്വന്തമാക്കി. ഈ ബ്രാന്‍ഡുകളെല്ലാം 'ഫിനാബ്ലര്‍' എന്ന ഹോള്‍ഡിംഗ് കമ്പനിക്ക് കീഴിലാണ് അദ്ദേഹം നിയന്ത്രിച്ചിരുന്നത്. 2012ല്‍, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ യുഎഇ ആരോഗ്യ സംരക്ഷണ കമ്പനിയായി എന്‍എംസി ഹെല്‍ത്ത് മാറി.
തുടക്കത്തില്‍ 1 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം പിന്നീട് 10 ബില്യണ്‍ ഡോളറിന് മുകളില്‍ ഉയര്‍ന്നു. ഷെട്ടിയുടെ വ്യക്തിഗത ആസ്തി 3.5 ബില്യണ്‍ മുതല്‍ 4 ബില്യണ്‍ ഡോളര്‍ വരെയാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. പത്മശ്രീ പുരസ്‌കാരം ലഭിച്ച അദ്ദേഹം ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെയുള്ള ആഡംബര സ്വത്തുക്കളുടെ ഉടമയായിരുന്നു. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് ഇതൊരു വലിയ വിജയഗാഥയായിരുന്നു.
തകര്‍ച്ചയുടെ തുടക്കം
2019 ഡിസംബറിലാണ് തകര്‍ച്ചയുടെ തുടക്കം. അമേരിക്ക ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ മഡ്ഡി വാട്ടേഴ്‌സ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്‍എംസി ഹെല്‍ത്ത് തങ്ങളുടെ പക്കലുള്ള പണം പെരുപ്പിച്ചു കാട്ടുകയും നിക്ഷേപകരില്‍നിന്ന് കടബാധ്യതകള്‍ മറച്ചുവെക്കുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം. 2020ന്റെ തുടക്കത്തോടെ, മുമ്പ് വെളിപ്പെടുത്താത്ത 4 ബില്യണ്‍ ഡോളറിലധികം കടബാധ്യതയുള്ളതായി എന്‍എംസി ഹെല്‍ത്ത് സമ്മതിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.