Wednesday, 11 February 2026

മലപ്പുറത്ത് ഒരു കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

മലപ്പുറത്ത് ഒരു കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

മലപ്പുറം : മലപ്പുറം തേഞ്ഞിപ്പാലത്ത് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികള്‍ അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ സ്വദേശി പെരിഞ്ചേരിക്കര അസീസിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.ഭാര്യയും ഭര്‍ത്താവും കൂട്ടാളിയും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അസീസ് ഭാര്യ ഖമറുന്നിസ കൂട്ടാളി സലാഹുദ്ദിന്‍ എന്നിവരാണ് പിടിയിലായത്. അസീസിന്റെ മകന്‍ മുഹമ്മദ് ജാസിര്‍ ഒളിവിലാണ്. 21 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. പുതുപ്പരിയാരം എരുവിൽതോട് പാലത്തിൽ വെച്ച് ദിശ തെറ്റിച്ചെത്തിയ മിനിലോറി ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചു കയറുകയായിരുന്നു.

മലപ്പുറം അരീക്കോട് നിന്ന് ക്ഷേത്രദർശനത്തിനായി പാലക്കാട്ടേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ 10 പേർ സ്ത്രീകൾ ഉണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കും കാലിനും പരിക്കേറ്റ ചിലർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 10 February 2026

തീതുപ്പിയ കാറിന് തീപറക്കുന്ന പണിയുമായി എംവിഡി;രജിസ്ട്രേഷൻ റദ്ദാക്കും, ഉടമയുടെ ലൈസൻസും പോകും

തീതുപ്പിയ കാറിന് തീപറക്കുന്ന പണിയുമായി എംവിഡി;രജിസ്ട്രേഷൻ റദ്ദാക്കും, ഉടമയുടെ ലൈസൻസും പോകും

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ പൊതുജനങ്ങളെയും മറ്റ് വാഹനയാത്രികരെയും ഭീതിയിലാഴ്ത്തി തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. പള്ളിക്കൽ സ്വദേശിയായ മുഹമ്മദ് ഇർഫാൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി കണ്ടെത്തി. സംഭവത്തിന് പിന്നാലെ വാഹന ഉടമ ഒളിവിൽ പോയിരിക്കുകയാണ്.

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഇതോടെ വണ്ടി നിരത്തിലിറക്കാനാകില്ല. വാഹന ഉടമയായ മുഹമ്മദ് ഇർഫാൻ്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച കാർ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. പൊതുനിരത്തുകളിൽ വലിയ ശബ്ദമുണ്ടാക്കിയും സൈലൻസറിലൂടെ തീ തുപ്പിയും നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരില്‍ മൊബൈല്‍ സ്‌ക്രീന്‍ ഗാര്‍ഡില്‍ ഒട്ടിപ്പിടിച്ച് അണലി കുഞ്ഞ്

കണ്ണൂരില്‍ മൊബൈല്‍ സ്‌ക്രീന്‍ ഗാര്‍ഡില്‍ ഒട്ടിപ്പിടിച്ച് അണലി കുഞ്ഞ്

തളിപ്പറമ്പ: കണ്ണൂര്‍ തളിപ്പറമ്പില്‍ മൊബൈലില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ ഗാര്‍ഡില്‍ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍ കടയിലാണ് സംഭവം. ഏറെസമയത്തെ ശ്രമത്തിന് ശേഷം അണലി കുഞ്ഞിനെ രക്ഷപ്പെടുത്തി. കടയിലെ ജീവനക്കാരന്‍ കടതുറക്കാനായി എത്തിയപ്പോഴാണ് ഇളക്കിമാറ്റിയ സ്‌ക്രീന്‍ ഗാര്‍ഡിലെ പശയില്‍ ഒട്ടിയ നിലയില്‍ പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തിയത്.

ജീവനക്കാരും മറ്റും പാമ്പിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് പരാജപ്പെട്ടതോടെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചു. പിന്നാലെ റേഞ്ച് ഓഫീസര്‍ സനൂപ് കൃഷ്ണയുടെ നിര്‍ദേശ പ്രകാരം സ്‌നേക്ക് റെസ്‌ക്യൂവര്‍ അനില്‍ തൃച്ചംമ്പരം പാമ്പിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ച് മണിക്കൂറുകളോളം നടത്തിയ ശ്രത്തിനൊടുവില്‍ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിനോദയാത്രയ്‌ക്കെത്തിയ രണ്ട് ജപ്പാൻ സ്വദേശികളെ ജയ്പൂരിൽ കാണാതായി

വിനോദയാത്രയ്‌ക്കെത്തിയ രണ്ട് ജപ്പാൻ സ്വദേശികളെ ജയ്പൂരിൽ കാണാതായി

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വിനോദയാത്രയ്‌ക്കെത്തിയ രണ്ട് ജപ്പാൻ സ്വദേശികളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പൊലീസ്. യുമാ ടൊയോഡാ(25), ഹിബിക്കി ഷിബാ (25)എന്നിവരെയാണ് കാണാതായത്. ഇവർ വെള്ളിയാഴ്ച ഡൽഹിയിലെത്തിയതിന് പിന്നാലെ പിറ്റേദിവസമാണ് ജയ്പൂരിലേക്ക് തിരിച്ചത്. ഇവരെ കാണാനില്ലെന്ന് വിവരവുമായി ഒരു ടാക്‌സി ഡ്രൈവറാണ് പൊലീസിനെ സമീപിച്ചതെന്നും പരാതി ലഭിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അശോക്‌നഗർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മോത്തിലാൽ പറഞ്ഞു.

ജയ്പൂരിലെ ബ്രഹ്‌മപുരിയിലുള്ള ഒരു ഹോട്ടലിലാണ് ഇരുവരും തങ്ങിയിരുന്നത്. ഇവിടെ നിന്നും ഇവർ ഒരു ടാക്‌സി ബുക്ക് ചെയ്ത സമീപത്തുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിലേക്ക് പോയെങ്കിലും പിന്നീട് മടങ്ങിവന്നില്ലെന്നാണ് ടാക്‌സി ഡ്രൈവറുടെ മൊഴി. ഇവരെ കാത്ത് റെസ്റ്റോറന്റിന് പുറത്ത് ഡ്രൈവർ കാത്തുനിൽക്കുകയാണ് ഉണ്ടായത്.

രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് ശേഷം ഡ്രൈവർ റെസ്റ്റോറന്റിനുള്ളിൽ കയറി ഇരുവരെയും തിരക്കിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. റെസ്റ്റോറന്‍റ് ജീവനക്കോരാട് അന്വേഷിച്ചപ്പോള്‍ അവർ മടങ്ങിയിട്ട് നേരമേറെയായെന്നാണ് ഡ്രൈവറോട് പറഞ്ഞതെന്നും പൊലീസ് പറയുന്നു.

പാസ്‌പോർട്ട് അടക്കമുള്ള ഇവരുടെ രേഖകൾ അടങ്ങുന്ന ബാഗുകൾ സഹിതം ടാക്‌സിയിൽ ഉപേക്ഷിച്ചാണ് ഇരുവരും അവിടെനിന്നും പോയത്. റെസ്റ്റോറന്റിൽ നിന്ന് ഇവർ ഭക്ഷണം കഴിക്കുകയോ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ റെസ്റ്റോറന്റിൽ എത്തി അഞ്ച് മിനിറ്റിനുള്ളിൽ ഇവർ അവിടെ നിന്നും മടങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്. പൊലീസ് ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ മുറി പരിശോധിച്ചതിന് പിന്നാലെ ഇവർ ആറു ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ പാസ്‌പോർട്ടിന്റെ കാലാവധി വ്യാഴാഴ്ച വരെയാണ്. ഇരുവരുടെയും ഫോണും സ്വിച്ച്ഓഫാണ്. പൊലീസ് ഇവരുടെ ബന്ധുക്കളുടെ അടക്കം വിവരം ശേഖരിക്കാനായി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം, ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം, ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്

ആശമാർ ജില്ലാ തലത്തിൽ സമരം തുടരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ. ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരും. തെഴിലാളികളോട് മമത ഇല്ലാത്തെ സർക്കാർ നിലപാടാണിത്.

പിണറായി വിജയൻ സർക്കാർ 266 ദിവസം തെരുവിൽ ഇരുത്തി. 266 ദിവസം സ്ത്രീകൾ തെരുവിൽ ഇരുന്നത് നിസാര കാര്യം അല്ല, ആശ സമരം ലോകത്ത് തന്നെ സ്ഥാനം പിടിച്ച തൊഴിലാളി സമരം ആയി മാറി. ഏറ്റവുമധികം ചൂഷണം നേരിടുന്നത് സ്ത്രീ തൊഴിലാളികളാണ്.

സ്ത്രീകൾ നേരിടുന്ന ചൂഷണം പുറത്ത് കൊണ്ടുവരാൻ ആശ സമരത്തിന് ആയി. ഡൽഹിയിൽ പോയി ചോദിക്കാൻ ആയിരുന്നു സമരത്തോടുള്ള സർക്കാരിന്റെ മറുപടി. അങ്ങനെ പറഞ്ഞ് ഒഴിയാൻ സർക്കാരിനാകില്ല.

21000 രൂപ എന്നത് സർക്കാരിന്റെ പ്രകടന പത്രികയിൽ ഉള്ള ശമ്പളം. 3 മാസത്തിനിടയിൽ 2000 രൂപ വർധിപ്പിച്ചു. അത് നേടിയെടുക്കാൻ സമരത്തിനായി. 2000 പോര 21000 രൂപയാക്കി ഓണറേറിയം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ കൈയിൽ പണം ഇല്ല എന്ന് ആരും വിശ്വസിക്കില്ല. എന്ത് ഞെരുക്കത്തിൽ ആണെങ്കിലും സർക്കാർ തൊഴിലാളികളെ പരിഗണിക്കണം. സർക്കാരിന്റെ പരസ്യം ചെയ്യാൻ പണം ഉണ്ട്. ഇതെല്ലാം പൊതു ഖജനാവിൽ നിന്ന് എടുക്കുന്ന പണം .

ഈ പണം പോരെ തൊഴിലാളികൾക്ക് പണം തരാൻ. ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുക ആണ് ഉയർത്തിയത്. ഈ നിലപാട് ആശമാരോടുള്ള വെല്ലുവിളിയാണ്. തെഴിലാളികളോട് മമത ഇല്ല എന്ന സർക്കാർ നിലപാട് ആണ് ഇത്. ആശമാർ ജില്ലാ തലത്തിൽ സമരം തുടരും. ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് വി.കെ സദാനന്ദൻ കൂട്ടിച്ചേർത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ഉപ്പുവെള്ളം ഉപയോഗിച്ച് സർക്കാർ കെട്ടിട നിർമാണം, തടഞ്ഞ് നാട്ടുകാർ; കെട്ടിടസ്ഥിരത പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ

കൊല്ലത്ത് ഉപ്പുവെള്ളം ഉപയോഗിച്ച് സർക്കാർ കെട്ടിട നിർമാണം, തടഞ്ഞ് നാട്ടുകാർ; കെട്ടിടസ്ഥിരത പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ

കൊല്ലം ശക്തികുളങ്ങരയിൽ ഉപ്പുവെള്ളം ഉപയോഗിച്ച് സർക്കാർ കെട്ടിടം നിർമ്മിക്കുന്നെന്ന പരാതി. കെട്ടിടത്തിന്റെ സ്ഥിരത പരിശോധിക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ. തുടർനടപടികൾ സ്വീകരിക്കാൻ ഹാർബർ എഞ്ചിനീയറിങ്ങിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

ഹാർബർ എഞ്ചിനീറിങ്ങിന്റെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തും. പരിശോധന കഴിയുന്നത് വരെ നിർമ്മാണം നിർത്തിവെച്ചു. പരാതിക്കാരുമായി ജില്ലാ കളക്ടർ യോഗം ചേർന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

തിങ്കളാഴ്ച ഉച്ചക്കാണ് കെട്ടിടത്തിന്റെ തറയ്ക്കായുള്ള കോൺക്രീറ്റിങ്ങിന് കായലിൽനിന്ന് വെള്ളമെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ദുരന്തനിവാരണകേന്ദ്രത്തിന്റെ നിർമാണത്തിനുമുന്നോടിയായി തീരത്ത് നിർമിച്ച വാർഫിന്റെ ഭാഗത്ത് കായലിൽ മോട്ടോർ ഇറക്കിയാണ് വെള്ളമെടുത്തിരുന്നത്. കായലിലെ ഉപ്പുവെള്ളമാണെന്ന് ബോധ്യപ്പെട്ടതോടെ പണി തടയുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.

ഹാർബർ എൻജിനിയറിങ് വകുപ്പ് ചുമതലപ്പെടുത്തിയ സൈറ്റ് സൂപ്പർവൈസറും കരാർ കമ്പനി പ്രതിനിധിയും പ്രതിഷേധക്കാരോട് നിർമാണത്തിന് ഉപയോഗിച്ചിരുന്നത് കായൽവെള്ളം തന്നെയെന്നും തെറ്റ് പറ്റിയതായും സമ്മതിച്ചു.അടുത്തുള്ള കെട്ടിടത്തിൽനിന്ന് നിശ്ചിതനിരക്കിലാണ് വെള്ളം എടുത്തിരുന്നതെന്നും തിങ്കളാഴ്ച വൈദ്യുതി ഇല്ലാത്തതിനാൽ വെള്ളമെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് കായലിലെ വെള്ളം ഉപയോഗിച്ചതെന്നും കരാർ കമ്പനി പ്രതിനിധികൾ പറയുന്നു.

ദിവസങ്ങളായി മോട്ടോർ കായലിലിട്ടിരിക്കുന്നത് കണ്ടതായി വലക്കാർ പറയുന്നുണ്ട്. ഇത് മണ്ണുറപ്പിക്കാനുള്ള ആവശ്യത്തിനാണെന്നാണ് കരാറുകാർ പറയുന്നത്. ഇതും നിർമാണത്തിലെ അപാകമായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.വിവരമറിഞ്ഞ കളക്ടർ ഹാർബർ എൻജിനിയറിങ് വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്. പണി നിർത്തിവെക്കാനും നിർദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പ്രകമ്പനം' തുടരുന്നു; ഒൻപത് ദിവസത്തിൽ 16.8 കോടിക്ക് മുകളിൽ കളക്ഷൻ

'പ്രകമ്പനം' തുടരുന്നു; ഒൻപത് ദിവസത്തിൽ 16.8 കോടിക്ക് മുകളിൽ കളക്ഷൻ

അടുത്ത കാലത്ത് പൊട്ടിച്ചിരിയോടെ സിനിമാലോകം ഇരുകൈയും നീട്ടി ഏറ്റെടുത്ത ചിത്രമാണ് ‘പ്രകമ്പനം’ (Prakambanam). കേരളത്തിലെ 90 തിയേറ്ററുകളിൽ ആദ്യ ഷോ പ്രദർശിപ്പിച്ചതിന് പിന്നാലെ എക്സ്ട്രാ ഷോകളുടെ വർധനവായിരുന്നു കണ്ടത്. റിലീസിന്റെ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോഴും സിനിമയ്ക്ക് ഗംഭീര റെസ്പോൺസുകൾ മാത്രമാണ് ലഭിക്കുന്നത്. ആദ്യ വാരം അവസാനിക്കുമ്പോൾ തന്നെ ചിത്രം ലോകവ്യാപകമായി 10.59 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയിരുന്നു. ഇപ്പോൾ ഒൻപത് ദിവസം പിന്നിടുന്ന വേളയിൽ ചിത്രം 16.8 കോടി സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

ഒരു മുഴുനീള ഫാമിലി കോമഡി–ഹൊറർ ഡ്രാമയായ ചിത്രം, എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് ചിത്രത്തിന്റെ പ്രധാന നേട്ടം. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക.

എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂർ ഒരുക്കിയിരിക്കുന്ന ഫുൾ-പാക്ക്ഡ് എന്റർടെയ്നറാണ് ചിത്രം. വലിയ സ്റ്റാർ കാസ്റ്റുകൾ ഇല്ലാതിരുന്നിട്ടും പ്രേക്ഷകർക്ക് അച്ഛമ്മയും പിള്ളേരും ചേർന്ന പ്രകടനം കാഴ്ചവച്ചു.

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാറുമായി കൂട്ടിയിടിച്ച ബൈക്കിൻ്റെ ഹാൻ്റിൽ ശരീരത്തിൽ തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

കാറുമായി കൂട്ടിയിടിച്ച ബൈക്കിൻ്റെ ഹാൻ്റിൽ ശരീരത്തിൽ തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

കൊച്ചി: മൂവാറ്റുപുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ കാവുങ്കര മഠത്തിൽ പരേതനായ ഉസ്മാൻ-സൈനബ ദമ്പതിമാരുടെ മകൻ സജൽ (സപ്പു 40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതര മണിയോടെ കീച്ചേരിപ്പടി-നിരപ്പ് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ ബൈക്കിന്റെ ഹാൻഡിൽ യുവാവിന്റെ ശരീരത്തിൽ തുളഞ്ഞ് കയറി. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെ സജൽ മരണപ്പെട്ടു. കാറ്ററിഗ് സർവീസ് നടത്തിവരുകയായിരുന്നു സജൽ. ഭാര്യ: ബീമ. മക്കൾ: സൈന, മുഹമ്മദ്, സാബിറ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ

കേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനൊപ്പം അൾട്രാവയലറ്റ് (UV) സൂചികയും ആശങ്കാജനകമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ് (യുവി ഇൻഡക്സ് 7). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ യുവി സൂചിക 6-ൽ എത്തിയിട്ടുണ്ട്. ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഉയർന്ന ചൂടും അൾട്രാവയലറ്റ് രശ്മികളും സൂര്യാഘാതം , സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വെയിലത്ത് ജോലി ചെയ്യുന്നവരും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.