തിരുവനന്തപുരം: തൊഴില്‍ കോഡ് ഉള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാർ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിലെ പ്രധാന തൊഴിലാളി സംഘടനയായ സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിൽ, നിർമാണ മേഖല, സ്‌കീം വർക്കുകൾ, ലോട്ടറിവ്യാപാരം, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർവാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല തുടങ്ങിയവയിലെ ജീവനക്കാരടക്കം പണിമുടക്കിൽ പങ്കെടുക്കും. മഹിളാ-, യുവജന, വിദ്യാർഥി സംഘടനകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ശ്രം ശക്തി നിതി ബിൽ അടക്കമുള്ള ജനവിരുദ്ധ ബില്ലുകൾ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപ തീരുമാനം പിൻവലിക്കുക, നിശ്‌ചിതകാല തൊഴിൽ മാറ്റി ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കും. അവശ്യ സർവീസുകളെ ഒഴിവാക്കും. ഭരണ, പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പിന്തുണയ്ക്കുന്നതിനാൽ കേരളത്തിൽ പണിമുടക്ക് ബന്ദായി മാറിയേക്കും.
പരീക്ഷ മാറ്റി
കേരളത്തിൽ നാളത്തെ പണിമുടക്കിൽ നാളത്തെ പി എസ് സി ഓണ്‍ലൈൻ പരീക്ഷ മാറ്റി. ഇന്‍ഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്കുള്ള പരീക്ഷയാണ് മാറ്റിയത്. ഈ മാസം 21 ലേയ്ക്കാണ് പരീക്ഷ മാറ്റിയത്. പരീക്ഷാ സമയത്തിലും പരീക്ഷ കേന്ദ്രങ്ങളിലും മാറ്റമില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടയനുസരിച്ച് മലർ നിവേദ്യത്തിനായി ശ്രീകോവിൽ വാതിലടച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ, മുതിർന്ന കീഴ്ശാന്തിക്ക് സസ്പെൻഷൻ ലഭിച്ചിട്ട് മൂന്ന് മാസത്തിലേറെയാകുന്നു. 55 വർഷമായി ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുന്ന കിഴിയേടം രാമൻ നമ്പൂതിരി (64) ആണ് 98 ദിവസമായി പുറത്തുനിൽക്കുന്നത്.
ഒക്ടോബർ 20-ന് പുലർച്ചെ 3.30നായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. നിർമാല്യം മുതൽ ശംഖാഭിഷേകം വരെയുള്ള ചടങ്ങുകൾ കഴിഞ്ഞ് ഭഗവാന് കിരീടം ചാർത്തിയാൽ ഉടൻ മലർ നിവേദ്യത്തിനായി വാതിലടയ്ക്കണം എന്നത് ക്ഷേത്രത്തിലെ പ്രധാന ആചാരമാണ്. വിശന്നിരിക്കുന്ന ഉണ്ണിക്കണ്ണന് നിവേദ്യം നൽകുന്നതിനാണ് ഈ മുൻഗണന. ഈ സമയത്ത് ദർശനത്തിനെത്തിയ ഏതാനും പേർക്ക് തൊഴാൻ തടസ്സമുണ്ടാക്കുന്ന വിധത്തിൽ ശ്രീകോവിൽ വാതിൽ 'വലിയ ശബ്ദത്തോടെ അതിശക്തമായി കൊട്ടിയടച്ചു' എന്നാണ് രാമൻ നമ്പൂതിരിക്കെതിരെയുള്ള പരാതി.
ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഭരണസമിതി അംഗം വിശ്വനാഥൻ തൊഴുതു മാറിയതിന് പിന്നാലെ മറ്റുള്ളവർ എത്തുമ്പോഴേക്കും വാതിലടഞ്ഞതാണ് പരാതിക്കിടയാക്കിയത്. ഇതിനെത്തുടർന്ന് നവംബർ 5 ന് രാമൻ നമ്പൂതിരിയെ വിളിപ്പിച്ചു വിശദീകരണം തേടിയിരുന്നു. എന്നാൽ അദ്ദേഹം തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും ഭരണസമിതിയെ പരിഹസിക്കുകയും ചെയ്തു എന്നാണ് സമിതിയുടെ വിലയിരുത്തൽ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാലിഫോര്‍ണിയ: ചൊവ്വയിൽ മനുഷ്യ കോളനികൾ സ്ഥാപിക്കുക എന്നതാണ് അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‍കിന്‍റെ ദീർഘകാല സ്വപ്‍നം, അല്ലെങ്കില്‍ അദേഹത്തിന്‍റെ ഏറ്റവും വലിയ മോഹം. 2002-ൽ സ്പേസ്‌എക്‌സ് സ്ഥാപിച്ചതിന്‍റെ പ്രധാന ലക്ഷ്യം തന്നെ ചുവന്ന ഗ്രഹത്തിൽ മനുഷ്യവാസം സാധ്യമാക്കുക എന്നതാണെന്ന് മസ്‌ക് പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. സ്പേസ്എക്‌സിന്‍റെ വെബ്‌സൈറ്റിലും ചൊവ്വയെ മനുഷ്യരുടെ ഭാവി താമസസ്ഥലമായി പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. അതേസമയം, ചാന്ദ്ര പര്യവേഷണം സംബന്ധിച്ച് മസ്‍ക് ചൊവ്വയോളം ആവേശം മുമ്പ് പ്രകടിപ്പിച്ചിരുന്നില്ല. അടുത്ത ലക്ഷ്യം ചൊവ്വയാണെന്ന് 2025-ലും പ്രസ്‌താവിച്ച മസ്‌ക് എന്നാല്‍ ആ സ്വപ്‌നത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്നോട്ട് പോവുകയാണ്.
ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് താല്‍ക്കാലികമായി നിലപാട് മാറ്റുകയാണ് ഇലോണ്‍ മസ്‍ക്. അടുത്തിടെ മസ്‍ക് പ്രഖ്യാപിച്ച പുതിയ തീരുമാനം ശ്രദ്ധേയമായി. ചന്ദ്രനിൽ ഒരു നഗരം നിർമ്മിക്കുന്നതിലാണ് സ്പേസ്‌എക്സ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഇലോണ്‍ മസ്‌കിന്‍റെ വാക്കുകള്‍. ചൊവ്വ ഗ്രഹത്തിലെ പദ്ധതികൾക്ക് 20 വർഷത്തിലധികം സമയമെടുക്കുമെന്നും എന്നാൽ ചന്ദ്രനിൽ 10 വർഷത്തിനുള്ളിൽ സ്ഥിരതയാർന്ന നഗരം സൃഷ്‌ടിക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്നുമാണ് ഇലോൺ മസ്‍ക് ഇപ്പോൾ കണക്കുകൂട്ടുന്നത്.
സ്പേസ്‌എക്‌സിന്‍റെ പ്രാരംഭ ലക്ഷ്യത്തില്‍ നിന്ന് കമ്പനി വഴിമാറിയിട്ടില്ലെന്നും എന്നും മനുഷ്യ ബോധവും ജീവനും നക്ഷത്രങ്ങളിലേക്കു വ്യാപിപ്പിക്കുക തന്നെയാണ് ലക്ഷ്യമെന്നും ഇലോൺ മസ്‍ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ വിശദീകരിച്ചു. ചൊവ്വയിലേക്ക് യാത്ര ചെയ്യണമെങ്കിൽ 26 മാസത്തിലൊരിക്കൽ മാത്രമാണ് സാഹചര്യം അനുകൂലമായി വരിക. മാത്രമല്ല യാത്രയ്ക്ക് ആറുമാസത്തോളം സമയമെടുക്കുകയും ചെയ്യും. എന്നാൽ ചന്ദ്രനിലേക്കുള്ള യാത്ര ഓരോ 10 ദിവസത്തിലും സാധ്യമാകുകയും വെറും രണ്ട് ദിവസം കൊണ്ട് എത്തിച്ചേരാനാകുകയും ചെയ്യുമെന്ന് മസ്‌ക് വ്യക്തമാക്കി. അതിനാൽ ചന്ദ്രനിൽ വേഗത്തിൽ പരീക്ഷണങ്ങളും വികസനവും നടത്താൻ കഴിയുമെന്നും ഇലോൺ മസ്‍ക് ചൂണ്ടിക്കാട്ടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലക്ക്നൗ: ഉത്തർപ്രദേശിലെ ഫറുഖാബാദ്, മൈൻപൂരി ജില്ലകളിൽ സ്കൂളുകളിൽ വിതരണം ചെയ്ത ആൽബെൻഡസോൾ ഗുളികകൾ കഴിച്ചതിന് ശേഷം 120-ലധികം വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇന്നലെയായിരുന്നു സംഭവം. ഫറുഖാബാദിൽ കമൽഗഞ്ച് ബ്ലോക്കിലെ രത്തോറ മൊഹദ്ദിൻപൂർ ഗ്രാമത്തിലുള്ള ജവഹർലാൽ പ്രേമാദേവി സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയവരില്‍ കൂടുതലും. ഗുളിക കഴിച്ച ശേഷം തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
120 വിദ്യാർത്ഥികൾക്കാണ് തലവേദനയും ഛർദ്ദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഭൂരിഭാഗം കേസുകളിലും ലക്ഷണങ്ങൾ ലഘുവാണെന്നാണ് വിവരം. ചികിത്സ നേടിയ വിദ്യാർത്ഥികൾ നിലവില്‍ നിരീക്ഷണത്തിലാണ്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അനുസരിച്ച്, ദേശീയ ദേശീയ വിരവിമുക്ത ദിനത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ആൽബെൻഡസോൾ വിതരണം ചെയ്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോവുക തന്നെയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പടിഞ്ഞാറത്തറ സ്വദേശി ജിഹാസാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഏഴാം തീയ്യതി രാത്രി കമ്മന പുലിക്കാട് എന്ന പ്രദേശത്തെ ഒരു വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി തരുവണ പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന് ജാമ്യം. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു എൻ വാസു ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യനീക്കം. ശബരിമല കട്ടിളപ്പാളികൾ ആദ്യമായി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് എൻ വാസു ദേവസ്വം ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. 2019 ഫെബ്രുവരിയിൽ വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ചിൽ ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കട്ടിളപ്പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറിയായിരുന്ന എസ് ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാളികൾ കടത്തിയെന്നും ദേവസ്വം ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച
പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. പിന്നാലെയാണ് പ്രതി ചേര്‍ത്തത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗാന്ധിനഗർ: അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി. ഗുജറാത്തിലെ മാൻസ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്. അദാനി എന്റർപ്രൈസസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് വിധി വന്നിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നാണ് അദാനി എന്റർപ്രൈസസ്.
കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചരണം ട്വിറ്റിലൂടെ രവിനായർ നടത്തിയെന്നായിരുന്നു അദാനി എന്റർപ്രൈസിന്റെ പരാതിയിൽ പറഞ്ഞിരുന്നത്. ട്വീറ്റുകളിലുണ്ടായിരുന്നത് ന്യായമായ വിമർശനമല്ലെന്നും മറിച്ച് പൊതുജനങ്ങൾക്കും നിക്ഷേപകർക്കും ഇടയിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കാൻ ബോധപൂർവം ചെയ്തതാണെന്നുമാണ് അദാനി എന്റർപ്രൈസിന്റെ വാദം. വിചാരണയ്‌ക്കൊടുവില്‍ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു
ദ വയർ, ന്യൂസ് ക്ലിക്ക്, ജനതാ കാ റിപ്പോർട്ടര്‍ തുടങ്ങിയ വാർത്താ വെബ്‌സൈറ്റുകളിൽ പതിവായി ലേഖനമെഴുതുന്ന വ്യക്തിയാണ് രവി നായർ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലക്‌നൗ: ഉത്തർപ്രദേശിൽ 30 വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.
ഉത്തർപ്രദേശിലെ ബദായു എന്നയിടത്താണ് സംഭവം. ഭർത്താവ് സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങിയെന്നും പിന്നാലെ തന്നെ വിട്ടുനൽകുകയുമായിരുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. 1,000 രൂപയാണ് ഭർത്താവ് സുഹൃത്തുക്കളായ ബാൽകിഷൻ പപ്പു എന്നിവരിൽ നിന്ന് വാങ്ങിയത്. പകരം തന്നെ വിട്ടുനൽകി. പിന്നാലെ ഇരുവരും തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു.
യുവതിയെ പൊലീസ് വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ഭർത്താവ് ഒളിവിലാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
റിയാദ്: ഗൾഫ് മേഖലയിലെ യാത്രാ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽവേ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന പദ്ധതിക്ക് പച്ചക്കൊടി വീശിയത്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
യാത്രാസമയം: നിലവിൽ റോഡ് മാർഗ്ഗമുള്ള 6 മണിക്കൂർ യാത്ര വെറും 2 മണിക്കൂറായി ചുരുങ്ങും.
വേഗത: മണിക്കൂറിൽ 300 കിലോമീറ്ററിൽ അധികം വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകൾ.
ദൂരം: ഏകദേശം 785 കിലോമീറ്റർ നീളമുള്ള അത്യാധുനിക റെയിൽ ശൃംഖല.
പൂർത്തിയാകുന്ന കാലയളവ്: അടുത്ത 6 വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യം.
പ്രധാന നഗരങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നു
റിയാദിനും ദോഹയ്ക്കും ഇടയിലുള്ള യാത്ര സുഗമമാക്കുന്നതിനൊപ്പം കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ദമ്മാം, ഹുഫൂഫ് എന്നിവയെയും ഈ പാത ബന്ധിപ്പിക്കും. കൂടാതെ, റിയാദിലെ പുതിയ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളവും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും തമ്മിൽ നേരിട്ടുള്ള റെയിൽ ബന്ധം ഇതോടെ നിലവിൽ വരും.
സാമ്പത്തിക - തൊഴിൽ നേട്ടങ്ങൾ
ഈ പദ്ധതി കേവലം ഒരു ഗതാഗത മാർഗ്ഗം മാത്രമല്ല, വലിയ സാമ്പത്തിക മുന്നേറ്റം കൂടിയാണ് ലക്ഷ്യമിടുന്നത്:
തൊഴിലവസരം: ഏകദേശം 30,000 പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും.
സാമ്പത്തിക വളർച്ച: വ്യാപാര-ടൂറിസം മേഖലകളിൽ 30 ബില്യൺ ഡോളറിന്റെ ഉണർവ് പ്രതീക്ഷിക്കുന്നു.
പരിസ്ഥിതി സൗഹൃദം: ഇലക്ട്രിക് ട്രെയിനുകൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും.
ജി.സി.സി റെയിൽവേ ശൃംഖലയുടെ ഭാഗമായി വിഭാവനം ചെയ്ത ഈ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ടുകൾ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മമ്മൂട്ടിയുടെ സമീപകാല സിനിമാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത പിരീഡ് ഫോക്ക് ഹൊറര്‍ ത്രില്ലര്‍ ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രീകരിച്ച ഒന്നായിരുന്നു. അത് തന്നെയായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റും. കൊടുമണ്‍ പോറ്റിയെന്ന, കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒടിടി റിലീസിന് ശേഷം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചിത്രവും മമ്മൂട്ടിയുടെ പ്രതികരണവും സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടിക്ക് മികച്ച നടനുള്ളതുള്‍പ്പെടെ നാല് സംസ്ഥാന പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. മറ്റൊരു അഭിമാനാര്‍ഹമായ നേട്ടവും ചിത്രം അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഓസ്‍കര്‍ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്ന യുഎസിലെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് ഡയന്‍സസിന്‍റെ മ്യൂസിയം സ്ക്രീനിംഗിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു അത്. ഇപ്പോഴിതാ അതിനായുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്.
സ്ക്രീനിംഗ് നാളെ
ലോസ് ഏഞ്ചല്‍സിലെ ടെഡ് മന്‍ തിയറ്ററില്‍ നാളെ പ്രാദേശിക സമയം രാത്രി 7.30 നാണ് ഭ്രമയുഗത്തിന്‍റെ പ്രദര്‍ശനം. അക്കാദമി മ്യൂസിയത്തിന്‍റെ വെബ് സൈറ്റിലൂടെയാണ് ടിക്കറ്റ് വില്‍പ്പന. 5 ഡോളര്‍ മുതലാണ് (453 രൂപ) ടിക്കറ്റ് നിരക്ക്. വെയര്‍ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ എന്ന പാക്കേജിലാണ് ഭ്രമയുഗവും ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ആഴ്ച അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരേയൊരു ഇന്ത്യന്‍ ചിത്രവും ഭ്രമയുഗമാണ്. റിച്ചാര്‍ഡ് റോത്ത് ഫൗണ്ടേഷന്‍റെ ഫണ്ടിംഗോടെയാണ് അക്കാദമി മ്യൂസിയത്തിന്‍റെ ഫിലിം പ്രോഗ്രാമിംഗ് നടക്കുന്നത്. അതേസമയം ഈ പ്രദര്‍ശനത്തില്‍ ചിത്രം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്നത് മലയാളി പ്രേക്ഷകരിലും കൗതുകമുണ്ടാക്കുന്നുണ്ട്.
മമ്മൂട്ടിയെയും അര്‍ജുന്‍ അശോകനെയും കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്സ്ഡ് അടക്കമുള്ള പ്ലാറ്റ്‍ഫോമുകളില്‍ ചിത്രം മികച്ച റേറ്റിംഗ് നേടിയിരുന്നു. ബോക്സ് ഓഫീസിലും വിജയമായിരുന്നു ചിത്രം. ആഗോള തലത്തില്‍ 60 കോടിയിലേറെ നേടിയിരുന്നു ചിത്രം. യൈനോട്ട് സ്റ്റുഡിയോസ്, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12