Friday, 13 February 2026

കൊച്ചിയില്‍ പാര്‍ട്ടിക്ക് എത്തിച്ച മാരക ലഹരി പിടികൂടി

കൊച്ചിയില്‍ പാര്‍ട്ടിക്ക് എത്തിച്ച മാരക ലഹരി പിടികൂടി

കൊച്ചി: നഗരത്തില്‍ ലഹരി പാര്‍ട്ടിക്കായി എത്തിയ മാരക ലഹരി പിടികൂടി പൊലീസ്. ഡെപ്യൂട്ടി കമ്മിഷണറുടെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ടീം, ആലുവ റേഞ്ച് എക്‌സൈസ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് മാരക ലഹരിയുമായി എത്തിയവര്‍ പിടിയിലായത്.

ലോറെ സെപാം ഇഞ്ചക്ഷന്‍ ഐ പി എന്ന മയക്കുമരുന്നാണ് പിടികൂടിയത്. അനൂപ് കെ കെ, ജപ്പാന്‍ പപ്പന്‍ എന്നറിയപ്പെടുന്ന പ്രഭാകരന്‍ എന്നിവരാണ് പിടിയിലായത്.

ലോറെസെപാം മയക്ക് മരുന്ന് ആപ്യൂളുകളും, ഇത് കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും ഇവരില്‍ നിന്ന് പിടികൂടി. അടിവസ്ത്രത്തില്‍ പ്രത്യേകം അറകള്‍ നിര്‍മ്മിച്ചാണ് രണ്ട് പേരും ആംപ്യൂളുകള്‍ ഒളിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പണപ്പെരുപ്പം കണക്കാക്കാൻ പുതിയ മാനദണ്ഡം; അടിസ്ഥാന വർഷത്തിൽ മാറ്റം വരുത്തി കേന്ദ്രം

പണപ്പെരുപ്പം കണക്കാക്കാൻ പുതിയ മാനദണ്ഡം; അടിസ്ഥാന വർഷത്തിൽ മാറ്റം വരുത്തി കേന്ദ്രം

ദില്ലി: ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വർഷം 2012-ൽ നിന്ന് 2024-ലേക്ക് മാറ്റി കേന്ദ്ര സർക്കാർ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനങ്ങളുടെ ഉപഭോഗ രീതികളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ ഭേദഗതിയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം സെക്രട്ടറി സൗരഭ് ഗാർഗ് അറിയിച്ചു. 2024 അടിസ്ഥാന വർഷമാക്കിയുള്ള പുതിയ ഉപഭോക്തൃ വില സൂചിക പുറത്തിറക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023-24-ലെ കൺസ്യൂമർ എക്സ്പെൻഡിച്ചർ സർവേ പ്രകാരമുള്ള പുതിയ വിവരങ്ങളും അന്താരാഷ്ട്ര തലത്തിലെ പുതിയ രീതികളും അടിസ്ഥാനമാക്കിയാണ് ഈ മാറ്റം.

പണപ്പെരുപ്പം സാധാരണക്കാരുടെ ജീവിതച്ചെലവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കണക്കുകൾ എപ്പോഴും യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കണം. പുതിയ അടിസ്ഥാന വർഷം വരുന്നതോടെ പണപ്പെരുപ്പത്തിന്റെ കണക്കുകൾ കൂടുതൽ കൃത്യതയുള്ളതാകുമെന്നും സൗരഭ് ഗാർഗ് പറഞ്ഞു. പുതിയ സർവേ അനുസരിച്ച്, വീടുകളിൽ ഭക്ഷണത്തിന് വേണ്ടി ചെലവഴിക്കുന്ന തുകയുടെ അനുപാതം കുറഞ്ഞിട്ടുണ്ട്. വരുമാനം കൂടുമ്പോൾ ഭക്ഷണത്തിനുള്ള ചെലവ് കുറയുകയും ഗതാഗതം, വിനോദം, മറ്റ് സേവനങ്ങൾ എന്നിവയ്ക്കുള്ള ചെലവ് കൂടുകയും ചെയ്യുന്നത് ലോകത്ത് എല്ലായിടത്തും കാണുന്ന പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ, ഏറ്റവും താഴെത്തട്ടിലുള്ള കുടുംബങ്ങളുടെ ആകെ ചെലവ് ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ടെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജാഗ്രത വേണം, നേരത്തെ ചൂട് തുടങ്ങിയതോടെ ചിക്കൻപോക്സ് വ്യാപനം രൂക്ഷം; കൂടുതല്‍ മലപ്പുറത്ത്, 10 ദിവസത്തിനിടെ ചികിത്സ തേടിയത് 285 പേര്‍

ജാഗ്രത വേണം, നേരത്തെ ചൂട് തുടങ്ങിയതോടെ ചിക്കൻപോക്സ് വ്യാപനം രൂക്ഷം; കൂടുതല്‍ മലപ്പുറത്ത്, 10 ദിവസത്തിനിടെ ചികിത്സ തേടിയത് 285 പേര്‍

മലപ്പുറം: കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകളിലും എത്തുന്നവരുടെ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ രോഗബാധിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് സൂചന. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചിക്കന്‍പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്. പാലക്കാട് (185), കണ്ണൂര്‍ (143), കോഴിക്കോട് (141) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.

സാധാരണയായി തണുപ്പുകാലത്തു നിന്ന് ചൂടിലേക്ക് മാറുമ്പോഴാണ് ചിക്കന്‍പോക്‌സ് വ്യാപനം ഉണ്ടാകാറുള്ളതെങ്കിലും ഇത്തവണ ചൂട് നേരത്തെ ആരംഭിച്ചത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കി. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസ് കാരണമുണ്ടാകുന്ന ഈ രോഗം കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ കുമിളകള്‍ ഉണങ്ങുന്നത് വരെ മറ്റുള്ളവരിലേക്ക് വൈറസ് പടരാന്‍ സാധ്യതയുണ്ട്.

പ്രധാന ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുടര്‍ന്ന് മുഖം, നെഞ്ച്, പുറം എന്നിവിടങ്ങളില്‍ തടിപ്പുകള്‍ ആരംഭിച്ച് പിന്നീട് ജലം നിറഞ്ഞ കുമിളകളായി മാറുന്നു. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ പ്രത്യേക മുന്‍കരുതല്‍ എടുക്കണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴ എസ്‍ഡി കോളേജിൽ ഗുരുതര വീഴ്ച; ഡിഗ്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി, പരീക്ഷാഫലം തടഞ്ഞു, എസ്എഫ്ഐ പ്രതിഷേധം

ആലപ്പുഴ എസ്‍ഡി കോളേജിൽ ഗുരുതര വീഴ്ച; ഡിഗ്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി, പരീക്ഷാഫലം തടഞ്ഞു, എസ്എഫ്ഐ പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ എസ്‍ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. നാലു വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞു. ചോദ്യപേപ്പര്‍ കോഡ് മാറിയതാണ് സര്‍വകലാശാല പരീക്ഷാഫലം തടയാൻ കാരണം.അധ്യാപകർ തെറ്റായ ചോദ്യപേപ്പർ നൽകിയതിനാലാണ് കോഡ് മാറിയത്. സപ്ലിമെന്‍ററി എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത്.

റെഗുലർ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍കക് സപ്ലിമെന്‍ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നൽകിയത്. പരസ്പരം ചോദ്യപേപ്പര്‍ മാറുകയായിരുന്നു. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവാണ് പരീക്ഷ നടന്നത്. ഫെബ്രുവരി നാലു മുതലാണ് പരീക്ഷാഫലം വന്നു തുടങ്ങിയത്. എന്നാൽ, ചോദ്യപേപ്പര്‍ കോഡ് മാറിയ പരീക്ഷകളുടെ ഫലം വന്നില്ല. ഇതോടെയാണ് വീഴ്ച വ്യക്തമായത്. 

ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെയും ഒന്നാം സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെയും പരീക്ഷ ഫലമാണ് തടഞ്ഞത്. കോളേജ് അധികൃതരുടെ പിഴവിനെ തുടർന്നാണ് പരീക്ഷ ഫലം യൂണിവേഴ്‌സിറ്റി തടഞ്ഞതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികള്‍ രംഗത്തെത്തി. എസ്എഫ്ഐ കോളേജിൽ സമരം ആരംഭിച്ചു. എസ്എഫ്ഐ സമരത്തിനിടെ ചോദ്യപേപ്പര്‍ മാറി നൽകിയെന്ന് എസ്‍ഡി കോളേജ് പ്രിന്‍സിപ്പൽ സമ്മതിച്ചു. പ്രിൻസിപ്പൽ ഡോ.വി ആർ പ്രഭാകരൻ നായർ വിദ്യാർത്ഥികളുമായുള്ള ചർച്ചയിലാണ് ഇക്കാര്യം സമ്മതിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരീബിയൻ കടലിൽ പട്ടാപ്പകൽ കൂട്ടിയിടിച്ച് അമേരിക്കയുടെ നാവിക സേനാ കപ്പലുകൾ, കുട്ടിയിടിച്ചതിൽ മിസൈൽ വേധ കപ്പലും, അന്വേഷണം

കരീബിയൻ കടലിൽ പട്ടാപ്പകൽ കൂട്ടിയിടിച്ച് അമേരിക്കയുടെ നാവിക സേനാ കപ്പലുകൾ, കുട്ടിയിടിച്ചതിൽ മിസൈൽ വേധ കപ്പലും, അന്വേഷണം

ന്യൂയോർക്ക്: കരീബിയൻ കടലിൽ കൂട്ടിയിടിച്ച് അമേരിക്കയുടെ നാവിക സേനാ കപ്പലുകൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശ പ്രകാരം കരീബിയൻ കടലിൽ വിന്യസിച്ച പ്രത്യേക നാവിക സേനാ കപ്പലുകളാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റും. വ്യാഴാഴ്ചയാണ് യുഎസ് സതേൺ കമാൻഡ് കരീബിയനിലെ നാവിക സേനാ കപ്പലുകളുടെ കൂട്ടിയിടിയേക്കുറിച്ച് വിശദമാക്കിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ഇന്ധനവും മറ്റ് സാധനങ്ങളും കൈമാറ്റം നടത്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മിസൈൽ തകർക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന യുഎസ്എസ് ട്രക്സ്റ്റണും യുഎസ്എൻഎസ് സപ്ലൈ എന്ന കപ്പലുമാണ് അപകടത്തിൽപ്പെട്ടവ. ഇതിൽ യുഎസ്എസ് ട്രക്സ്റ്റൺ അർലീ ബർക്ക് ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. നാവിക സേനാ കപ്പലുകളിലേക്ക് അവശ്യ സാമഗ്രഹികൾ എത്തിക്കുന്ന സപ്ലൈ കപ്പലുകളിൽ ഉൾപ്പെടുന്നതാണ് യുഎസ്എൻഎസ് സപ്ലൈ കപ്പൽ. 

പരിക്കേറ്റ രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കപ്പലുകൾ സുരക്ഷിതമായി യാത്ര തുടരുന്നുണ്ടെന്നുമാണ് സൈനിക വക്താവ് വിശദമാക്കിയിട്ടുള്ളത്. കരീബിയൻ കടലിൽ അടുത്തിടെയാണ് യുഎസ്എസ് ട്രക്സ്റ്റൺ അടക്കം 12 കപ്പലുകൾ അമേരിക്ക പുതിയതായി വിന്യസിച്ചത്. ഇതിൽ അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലായ യുഎസ്എസ് ജെറാഡ് ആർ ഫോഡും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ സെപ്തംബർ മുതലാണ് കരീബിയൻ മേഖലയിൽ മയക്കുമരുന്ന് വ്യാപാരം തടയുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം വലിയ രീതിയിൽ സൈനിക വിന്യാസം നടത്തിയത്. ഇന്ധനങ്ങളുമായി എത്തിയ കപ്പലുകൾ അമേരിക്ക പിടിച്ചെടുക്കുകയും വെനസ്വേലയിൽ നിന്ന് പുറപ്പെടുന്ന മയക്കുമരുന്ന് കപ്പലുകൾ എന്ന രീതിയിൽ നിരവധി കപ്പലുകളും കരീബിയനിൽ അമേരിക്ക തകർക്കുകയും അപ്രതീക്ഷിതമായി വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുകയും ചെയ്തിരുന്നു.

വെർജീനിയയിലെ നാവിക സേനാ കേന്ദ്രത്തിൽ നിന്ന് യുഎസ്എസ് ട്രക്സ്റ്റൺ ഫെബ്രുവരി 3നാണ് കരീബിയൻ കടലിൽ എത്തിയത്. യുദ്ധക്കപ്പലുകൾ തമ്മിലുള്ള കൂട്ടിയിടി അപൂർവ്വമായി സംഭവിക്കുന്നതെന്നാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത ദി വാൾസ്ട്രീറ്റ് ജേണൽ വിശദമാക്കുന്നത്. ഇതിന് മുൻപ് ഇത്തരമൊരു സംഭവം നടന്നത് 2025 ഫെബ്രുവരിയിലായിരുന്നു. അന്ന് യുഎസ്എസ് ഹാരി എസ്. ട്രൂമാൻ ഒരു ചരക്ക് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് അമേരിക്കൻ നാവിക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പലുകൾക്ക് ഉണ്ടായ കേടുപാടുകളെക്കുറിച്ച് വിലയിരുത്തൽ നടത്തിവരികയാണ്. ഇതിന് ശേഷമേ ഇവ ദൗത്യം തുടരണമോ അതോ അറ്റകുറ്റപ്പണികൾക്കായി തിരികെ പോകണമോ എന്ന് തീരുമാനിക്കുകയുള്ളൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എപ്സ്റ്റീന്‍ ഫയല്‍സ് വിഷയം; ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

എപ്സ്റ്റീന്‍ ഫയല്‍സ് വിഷയം; ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

എപ്സ്റ്റീന്‍ ഫയല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധി ഉന്നയിച്ച എപ്സ്റ്റീന്‍ ഫയല്‍ വിഷയം ഏറ്റെടുത്ത പ്രതിപക്ഷം, കേന്ദ്രമന്ത്രി ഹര്‍ദ്ദിപ് സിംഗ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ 12 മണി വരെ ലോക്‌സഭ തടസപ്പെട്ടു.

ഹര്‍ദീപ് സിങ് പുരിയുടെയും അനില്‍ അംബാനിയുടെയും പേര് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട രേഖകളിലുണ്ടെന്ന് ബജറ്റ് ചര്‍ച്ചക്കിടെരാഹുല്‍ ആരോപിച്ചിരുന്നു. എപ്സ്റ്റീനിന്റെകുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന സ്വീകരണവുമായി ഹര്‍ദീപ് സിംഗ് പുരി രംഗത്തുവരികയും ചെയ്തു. എപ്സ്റ്റീനുമായികൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്നാല്‍ കുറ്റകൃത്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നുമുള്ള വിശദീകരണമാണ് മന്ത്രി നല്‍കിയത്.

അതേസമയം, രാജ്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും, രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യ – യുഎസ് വ്യാപാര കരാറില്‍ ഉള്ള പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ ലോക്‌സഭ, മാര്‍ച്ച് 9ന് ചേരുന്ന രണ്ടാംഘട്ടം വരെ പിരിഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസ് മാര്‍ച്ച് 9ന് പരിഗണിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്; നടന്നിരിക്കുന്നത് വലിയ കൊള്ള’; വിഡി സതീശൻ

‘അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്; നടന്നിരിക്കുന്നത് വലിയ കൊള്ള’; വിഡി സതീശൻ

അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഹൈക്കോടതി കണക്ക് തരാൻ പറഞ്ഞ കേസിൽ പോലും നടന്നിരിക്കുന്നത് വലിയ കൊള്ള. വിശദമായ അന്വേഷണ നടക്കണം. ഹൈക്കോടതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

കോടികൾ കൊള്ള നടത്തിയെന്നും പരിപാടിയിൽ പങ്കെടുക്കാത്ത ആളുകളുടെ പേരിൽ പോലും കണക്ക് ഉണ്ടാക്കിയെന്നും വിഡി സതീശൻ പറഞ്ഞു. കള്ള കണക്കാണ് മുഴുവൻ എഴുതിവെച്ചിരിക്കുന്നത്. നന്ദഗോവിന്ദം ഭജൻസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ല. അവരുടെ പേരിൽ പോലും പൈസ എഴുതി വാങ്ങിയിരിക്കുന്നു. ആ പരിപാടിയിൽ 4000 പേർക്ക് ഒന്നും ഭക്ഷണം നൽകിയിട്ടില്ല. പരിപാടിയിൽ ആകെ പങ്കെടുത്തത് 600 പേരാണെന്ന് വിഡി സതീശൻ പറഞ്ഞു.

പന്തല് മുതൽ മുഴുവൻ കാര്യങ്ങളിലും അഴിമതിയാണ് നടന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. കോടതി നിരീക്ഷണത്തിൽ ഇത്രയും കൊള്ള നടത്താമെങ്കിൽ ശബരിമലയിൽ നിന്നും എന്തെല്ലാം അടിച്ചുമാറ്റിക്കാണുമെന്ന് അദേഹം ചോ​ദിച്ചു. പോണ പോക്കിൽ കിട്ടാവുന്നതെല്ലാം അടിച്ചുമാറ്റി കൊണ്ടുള്ള പോക്കാണെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു; 16കാരിയുടെ പരാതിയിൽ ഫിലിപ്പ് മമ്പാട് പിടിയിൽ

ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു; 16കാരിയുടെ പരാതിയിൽ ഫിലിപ്പ് മമ്പാട് പിടിയിൽ

മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിൽ. പതിനാറുകാരിയുടെ പരാതിയിൽ ഇന്നലെ രാത്രി നിലമ്പൂർ പോലീസ് ആണ് ഫിലിപ് മമ്പാടിനെ പിടികൂടിയത്. 2025 സെപ്റ്റംബറിൽ കാസർഗോഡ് കാഞ്ഞങ്ങാടെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി.

സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. പിന്നീട് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് കോഴിക്കോട് ചേവായൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഫിലിപ് മമ്പാടിനെ വീട്ടിൽ നിന്ന് പിടികൂടിയത്.

ചേവായൂർ പോലീസിൽ നിന്ന് നിലമ്പൂർ സ്റ്റേഷനിലേക്ക് കേസ് കൈമാറിയാൽ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടി സ്വീകരിക്കും. പെരിന്തൽമണ്ണ സബ് ഇൻസ്‌പെക്ടർ ആയിരിക്കെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാകാൻ വോളണ്ടറി റിട്ടയർമെന്റ് എടുത്തു. മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലും സജീവമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ തര്‍ക്കം; മകളെ വെടിവെച്ച് കൊന്ന് പിതാവ്

ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ തര്‍ക്കം; മകളെ വെടിവെച്ച് കൊന്ന് പിതാവ്

ടെക്‌സസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറിച്ചുണ്ടായ തര്‍ക്കം കലാശിച്ചത് ഒരു കൊലപാതകത്തില്‍. ടെക്‌സസിലാണ് ദാരുണ സംഭവം. ഇരുപത്തിമൂന്നുകാരിയായ ലൂസി ഹാരിസണെ പിതാവായ ക്രിസ് ഹാരിസണാണ് വെടിവെച്ച് കൊന്നത്. ജനുവരി 10നാണ് സംഭവം നടന്നത്. നിലവില്‍ കേസില്‍ വിചാരണ നടന്നു വരികയാണ്.

കാമുകനായ സാം ലിറ്റ്‌ലറിനൊപ്പം വീട്ടിലെത്തിയതായിരുന്നു ലൂസി. ലൂസിയും ക്രിസും തമ്മില്‍ എപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവുമായിരുന്നു. പ്രധാനമായും ഡോണള്‍ഡ് ട്രംപിനെയും ക്രിസ് കൈവശം വെച്ചിരിക്കുന്ന തോക്കുകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസവും തര്‍ക്കവും ഉണ്ടാകാറുള്ളതെന്ന് സാം പറയുന്നു.

ജനുവരി 10ന് സാമും ലൂസിയും അവരുടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാന്‍ ഇരിക്കുകയായിരുന്നു. അന്നും ലൂസിയും ക്രിസും തമ്മില്‍ തര്‍ക്കമുണ്ടായി. ഡൊണാള്‍ഡ് ട്രംപിനെയും തോക്കിനെ കുറിച്ചുമായിരുന്നു ഇത്തവണയും തര്‍ക്കം. ക്രിസിന്റെ ചില പ്രതികരണങ്ങള്‍ ലൂസിയെ വല്ലാതെ വേദനിപ്പിച്ചെന്നാണ് സാമിന്റെ വാക്കുകള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആഴങ്ങളില്‍ മുങ്ങിത്താഴ്ന്നും മരിയാന ട്രഞ്ചും കടന്നു, 60ലേറെ രാജ്യങ്ങളിലേക്ക് കപ്പലിലെത്തി മലപ്പുറത്തിന്റെ കപ്പലോട്ടക്കാരന്‍

ആഴങ്ങളില്‍ മുങ്ങിത്താഴ്ന്നും മരിയാന ട്രഞ്ചും കടന്നു, 60ലേറെ രാജ്യങ്ങളിലേക്ക് കപ്പലിലെത്തി മലപ്പുറത്തിന്റെ കപ്പലോട്ടക്കാരന്‍

മലപ്പുറം: അറുപതിലേറെ രാജ്യങ്ങളിലേക്ക് കപ്പലോടിച്ച് മലപ്പുറം സ്വദേശി. കാളികാവ് ചെങ്കോട്ടിലെ പെവുന്തറ വീരാന്‍കുട്ടി-ഫാത്തിമ ദമ്പതികളുടെ മകനായ സിറാജുല്‍ മുനീറിന് കടല്‍ എന്നും വിസ്മയങ്ങളുടെ സ്വപ്നലോകമായിരുന്നു. പ്ലസ്ടു പഠന ശേഷം പുനെയില്‍ ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ് കോഴ്സിന് ചേര്‍ന്ന സിറാജ് വൈകാതെ മറൈന്‍ സര്‍വീസിലെത്തി. സെക്കന്റ് ഓഫിസര്‍, തേര്‍ഡ് ഓഫിസര്‍, ചീഫ് ഓഫിസര്‍, ക്യാപ്റ്റന്‍ എന്നിങ്ങനെയായിരുന്നു സിറാജിന്റെ സര്‍വീസ് കരിയര്‍ വളർച്ച. മൂന്ന് വര്‍ഷമായി ക്യാപ്റ്റന്‍ പദവിയിലാണ്. കടലിന്റെ ഓളപ്പരപ്പുകളിലൂടെ 17 വര്‍ഷമായി കപ്പലോടിച്ച് മറൈന്‍ സര്‍വീസില്‍ നാടിന് അഭിമാനമാവുകയാണ് സിറാജുല്‍ മുനീര്‍. ജര്‍മനിയിലെ ബര്‍ണാള്‍ഡ് ഷൂള്‍ട്ടോ എന്ന കമ്പനിയില്‍ മൂന്ന് വര്‍ഷമായി ക്യാപ്റ്റന്‍ പദവിയില്‍ ജോലി ചെയ്യുന്ന സിറാജുല്‍ മുനീര്‍ ഇതിനകം അറുപതിലേറെ രാജ്യങ്ങളിലേക്കാണ് കപ്പലോടിച്ചത്. 

പസഫിക്കിന്റെ ആഴങ്ങളില്‍ മുങ്ങിത്താഴ്ന്നും മരിയാന ട്രഞ്ച് വഴിയുമെല്ലാം ഏറെ തവണ കപ്പലോടിച്ച അനുഭവങ്ങള്‍ ശരിക്കും വിസ്മയിപ്പിക്കുന്നതാണെന്ന് സിറാജുല്‍ മുനീര്‍ പറയുന്നു. അതേസമയം സോമാലിയന്‍ തീരങ്ങളില്‍ നിന്നടക്കമുള്ള കടല്‍ കൊള്ളക്കാരുടെ ആക്രമണങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തിയുള്ള കപ്പലോട്ടം ഏറെ സാഹസികത നിറഞ്ഞ പ്രഫഷനാണെന്നും സിറാജ് പറയുന്നു.ഭാര്യ നിഷാനക്കും രണ്ട് മക്കള്‍ക്കുമൊപ്പം കുടുംബസമേതം നാട്ടില്‍ അവധി ആഘോഷിക്കുകയാണ് സിറാജുല്‍ മുനീര്‍.