Friday, 13 February 2026

50 ലക്ഷം കുരുന്നുകൾക്ക് പുതുജീവൻ; യുഎഇയുടെ പുതിയ റമദാൻ ക്യാമ്പയിൻ 'ഹദ് അൽ ഹയാത്ത്' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

50 ലക്ഷം കുരുന്നുകൾക്ക് പുതുജീവൻ; യുഎഇയുടെ പുതിയ റമദാൻ ക്യാമ്പയിൻ 'ഹദ് അൽ ഹയാത്ത്' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി 50 ലക്ഷം കുട്ടികളെ പട്ടിണിയിൽ നിന്നും പോഷകാഹാരക്കുറവിൽ നിന്നും രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മാനുഷിക സംരംഭത്തിന് തുടക്കമിട്ട് യുഎഇ. 'ഹദ് അൽ ഹയാത്ത്' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

പട്ടിണിയും പോഷകാഹാരക്കുറവും മൂലം പ്രയാസമനുഭവിക്കുന്ന അഞ്ച് വയസ്സിൽ താഴെയുള്ള 50 ലക്ഷം കുട്ടികളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാദേശികമായും അന്തർദേശീയമായും ചുരുങ്ങിയത് ഒരു ബില്യൺ ദിർഹം (100 കോടി ദിർഹം) സംഭാവനയായി സമാഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ നേതൃത്വത്തിൽ യുണിസെഫ്, സേവ് ദി ചിൽഡ്രൻ, ആക്ഷൻ എഗൈൻസ്റ്റ് ഹംഗർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ പട്ടിണി മൂലം മരണത്തിന് കീഴടങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ‘കഴിഞ്ഞ വർഷം മാത്രം ലോകമെമ്പാടുമുള്ള 11.8 കോടി കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടായി. ഇതിൽ 26 ലക്ഷം കുട്ടികൾ പട്ടിണി മൂലം മരിച്ചു. ഇത്തരമൊരു മാനുഷിക ദുരന്തത്തിന് ലോകം സാക്ഷ്യം വഹിക്കുമ്പോൾ നിസ്സംഗത പാലിക്കുന്നത് നമ്മുടെ സ്വഭാവത്തിലോ മൂല്യങ്ങളിലോ ഉള്ളതല്ല,’ അദ്ദേഹം എക്‌സിൽ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ച് വർഷത്തിനിടെ കേരളത്തിൽ പൂട്ടിയത് 1750 സ്വകാര്യ ആശുപത്രികൾ: ഐഎംഎ

അഞ്ച് വർഷത്തിനിടെ കേരളത്തിൽ പൂട്ടിയത് 1750 സ്വകാര്യ ആശുപത്രികൾ: ഐഎംഎ

തിരുവനന്തപുരം: അഞ്ച് വർഷത്തിനിടെ സ്വകാര്യ മേഖലയിലെ 1750 ആശുപത്രികൾ പൂട്ടി. 1306 ഒ.പി സ്ഥാപനങ്ങളും, 444 കിടത്തി ചികിത്സാ ആശു പത്രികളുമാണ് പൂട്ടിപ്പോയതെന്ന് ഐ.എം.എ പുറത്തു വിട്ട കണക്കുകളിൽ പറയുന്നു. 2021ന് മുമ്പുള്ള അഞ്ച് വർഷം 148 ഒ.പി. സ്ഥാപനങ്ങളും 262 കിടത്തിചികിത്സാ ആശുപ ത്രികളുമായിരുന്നു അടഞ്ഞു പോയത്. ഇതുമായി താരത മ്യം ചെയ്യുമ്പോൾ വളരെയധി കം സ്ഥാപനങ്ങളാണ് അഞ്ച് വർഷത്തിൽ പൂട്ടിയത്.

മറുവശത്ത് കൂടുതൽ സ്ഥാപനങ്ങളും കിടക്കകളും വരികയും മൊത്തം സ്ഥാപനങ്ങൾ 3677ൽ നിന്ന് 5402 ആവുകയും ചെയ്തു. ആശുപത്രി കിടക്കകൾ 80,267ൽ നിന്നും 82,557 ആയും വർധിച്ചിട്ടുണ്ട്. കിടത്തി ചികിത്സ നടത്തുന്ന 1708 സ്ഥാപനങ്ങളിൽ 39 എണ്ണം 300 കിടക്കകൾക്ക് മുകളിലും 312 എണ്ണം 50നും 300നും ഇടയ്ക്കുള്ളവയും 1357 ആശുപത്രി കളിൽ 50ൽ താഴെ കിടക്ക കളുമാണ് ഉള്ളത്. ഇവയിൽ 1011 ആശുപത്രികളിൽ 20 ൽ താഴെ കിടക്കകളാണ്. ചെ റിയ ആശുപത്രികളാണ് ചെറിയ ചെലവിൽ സാധാരണ ക്കാർക്ക് ആധുനിക ചികിത്സ പ്രദാനം ചെയ്യുന്നതെന്നും ഇവ യെ നിലനിർത്തേണ്ടത് അനി വാര്യമാണെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അപ്രായോഗികമായ വ്യവസ്ഥകളാണ് ചെറുകിട ആശുപത്രികൾ പൂട്ടാൻ കാരണമാകുന്നതെന്നാണ് ഐ.എം.എയുടെ ആരോപണം. ഈ നിയമത്തിൽ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കി അവയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐ.എം.എ സംസ്ഥാനവ്യാപകമായി ഇന്ന് 'പൊതുജന ആരോഗ്യ സംരക്ഷണ ദിനം' ആചരിക്കും. ഇതിന്റെ ഭാഗമായി എല്ലാ ഡി.എം.ഒ ഓഫീസുകൾക്ക് മുന്നിലും തിരുവനന്തപുരത്ത് ഡി.എച്ച്.എസ് ഓഫീസിന് മുന്നിലും ഡോക്ടർമാർ പ്രതിഷേധ സംഗമം നടത്തുകയും സർക്കാർ അധികാരികൾക്ക് അവകാശ പത്രിക സമർപ്പിക്കുകയും ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി വീണ്ടും ബെല്ലാരിയില്‍; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി വീണ്ടും ബെല്ലാരിയില്‍; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി വീണ്ടും ബെല്ലാരിയില്‍. സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ചു. അഞ്ചംഗ സംഘമാണ് ബെല്ലാരിയില്‍ എത്തിയത്.

അതേസമയം, കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആവശ്യം. മൂന്നാഴ്ചയോളം നടന്ന വാദത്തിന് ഒടുവിലാണ് ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്ഐടിയും പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചത്. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിന്റെ ഭാ?ഗമായി ആറു തവണ അറസ്റ്റിന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയപരിശോധനയ്ക്കായി സന്നിധാനത്തു നിന്നുള്ള സാംപിള്‍ ശേഖരിക്കല്‍ രണ്ടാം ദിനത്തിലേക്ക് കടന്നു. എസ്ഐടി തലവന്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാംപിള്‍ ശേഖരിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്മെന്റ് വിഭാഗവും എസ്ഐടിക്കൊപ്പമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രഭാവതിയമ്മയെ വീട്ടിലെത്തി ആദരിച്ച് മോട്ടോർ വാഹന വകുപ്പ്,​ സ്‌കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് റദ്ദാക്കി

പ്രഭാവതിയമ്മയെ വീട്ടിലെത്തി ആദരിച്ച് മോട്ടോർ വാഹന വകുപ്പ്,​ സ്‌കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് റദ്ദാക്കി

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമലംഘനം നടത്തി സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. പ്രഭാവതിയമ്മയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ സ്‌നേഹാദരങ്ങൾ കൈമാറിയത്. സംഭവത്തിൽ സ്‌കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുത്തുവെന്നും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഭാവതിയമ്മയെ വീട്ടിലെത്തി സന്ദർശിച്ചത്.

'സമൂഹത്തിന് മാതൃകയായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഫുട്‌‌‌‌പാത്തുകൾ കാൽനടയാത്രക്കാർക്കും വയോജനങ്ങൾക്കും സുരക്ഷിതമായി നടക്കാനുള്ളതാണ്. അവിടെ വാഹനം കയറ്റുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുന്നവരെ കണ്ടെത്തി ആദരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.' വിനു ജോസ് പറഞ്ഞു

പ്രഭാവതിയമ്മയുടെ ഇടപെടലിനെ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറും അഭിനന്ദിച്ചു. നിയമം ലംഘിച്ചെത്തിയ സ്‌കൂട്ടർ യാത്രികനോട് പ്രഭാവതിയമ്മ മാന്യമായാണ് പെരുമാറിയതെന്നും ഫുട്പാത്ത് ആളുകൾക്ക് നടക്കാനുള്ളതാണെന്നും അവർ സ്‌കൂട്ടർ യാത്രികനോട് പ്രതികരിച്ച രീതി കണ്ടപ്പോൾ ബഹുമാനം തോന്നുന്നിയെന്നും മന്ത്രി പറഞ്ഞു.

ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ കോഴിക്കോട് നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ മഫ്തിയിൽ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകളും ഉടൻ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ചു; മലയാളി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ചു; മലയാളി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ബെംഗളൂരു: ഹൊസ്‌കോട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ആറ് കാര്‍യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ ഹൊസ്‌കോട്ടെ-ദൊബാസ്‌പേട്ട് ഇടനാഴിയിലെ സത്യവാരയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.

കാറില്‍ യാത്ര ചെയ്ത യെലഹങ്ക ആര്‍ വി കോളേജിലെ വിദ്യാര്‍ത്ഥികളായ മലയാളി അശ്വിന്‍ നായര്‍ (17), അര്‍ഹാന്‍ ഷെരീഫ് (17), അയാന്‍ അലി (17), ഭരത് (18), ഏഥന്‍ ജോര്‍ജ് (17), ഫര്‍ഹാന്‍ (17), ബൈക്ക് യാത്രക്കാരന്‍ ഗഗന്‍ (26) എന്നിവരാണ് മരിച്ചത്.

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ദേവനഹള്ളി ഭാഗത്തേയ്ക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നില്‍ പോയ ബൈക്കിനെ ഇടിച്ചിട്ട ശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി സര്‍വ്വീസ് റോഡിലേക്ക് മറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് റോൾസ് റോയിസ് മുതലാളി, കാര്യം കയ്യടിച്ച് ഫാൻസ്

പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് റോൾസ് റോയിസ് മുതലാളി, കാര്യം കയ്യടിച്ച് ഫാൻസ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വേഗത്തിൽ വളരുകയാണ്. ലോകബാങ്ക് മുതൽ ഐഎംഎഫ് വരെയുള്ള എല്ലാ പ്രധാന ആഗോള ഏജൻസികളും ഇന്ത്യയുടെ വളരുന്ന ശക്തിയെ അംഗീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഇപ്പോൾ, ഈ വിജയത്തിന് ഒരു "രാജകീയ" ട്വിസ്റ്റ് ലഭിക്കാൻ പോകുന്നു. "വികസിത ഇന്ത്യ" എന്ന സർക്കാരിന്റെ ദർശനം യാഥാർത്ഥ്യമാക്കുന്നതിന്, ആഡംബരത്തിലും ശക്തിയിലും പേരുകേട്ട റോൾസ് റോയ്‌സും മത്സരരംഗത്തേക്ക് പ്രവേശിച്ചു.

റോൾസ് റോയ്‌സ് സിഇഒ ടുഫാൻ എർജിൻബിൽജിക് ഫെബ്രുവരി 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 'വികസിത ഇന്ത്യ' എന്ന ദർശനം പൂർത്തീകരിക്കുന്നതിൽ കമ്പനിയുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് സിഇഒ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് കമ്പനി അറിയിച്ചു. "പ്രധാനമന്ത്രി മോദിയുമായി ഞങ്ങളുടെ സിഇഒ കൂടിക്കാഴ്ച നടത്തി, നിർമ്മാണ, എഞ്ചിനീയറിംഗ് കഴിവുകൾ വികസിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ തങ്ങളുടെ ഏറ്റവും വലിയ ആഗോള കേന്ദ്രം നിർമ്മിക്കുന്നതിനായി റോൾസ് റോയ്‌സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിച്ചു" എന്ന് കമ്പനി പറഞ്ഞു.

എന്താണ് റോൾസ് റോയ്‌സിന്റെ പദ്ധതി?

"റോൾസ് റോയ്‌സ് സിഇഒ ടുഫാൻ എർജിൻബിൽജിക്കിനെ ഇന്ന് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇന്ത്യയിൽ പ്രവർത്തനങ്ങൾ വികസിപ്പിക്കാനും നമ്മുടെ ചലനാത്മകമായ യുവാക്കളുമായി പങ്കാളികളാകാനുമുള്ള അദ്ദേഹത്തിന്റെ ആവേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു," റോൾസ് റോയ്‌സ് ഇന്ത്യയുടെ പോസ്റ്റിന് മറുപടിയായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രധാനമന്ത്രി മോദി എഴുതി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും; അപകടത്തിൽപ്പെട്ടത് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ പോയ സംഘം

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും; അപകടത്തിൽപ്പെട്ടത് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ പോയ സംഘം

തെലങ്കാന: ബെംഗളൂരു ഹൊസക്കോട്ടയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളി വിദ്യാർത്ഥിക‌ളും. അപകടത്തിൽ 7 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. യെലഹങ്ക ആർവി കോളേജ് വിദ്യാർത്ഥികളും മലയാളികളുമായ അശ്വിൻ നായർ, ഏഥൻ ജോർജ്, കൂട്ടുകാരായ അർഹാൻ ഷെരീഫ്, അയാൻ അലി, ഭരത്, ഫർഹാൻ എന്നിവരാണ് മരിച്ച കാർ യാത്രക്കാർ. വിദ്യാർത്ഥികൾ സ‌ഞ്ചരിച്ച മഹീന്ദ്ര എക്സ്‍യുവി വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് ഡിവൈഡറിൽ ഇടിച്ച് ചരക്ക് ലോറിയിലും മറ്റൊരു കാറിലും ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറി മറിഞ്ഞു. കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.

പതിനേഴുകാരനായ അയാൻ അലിയാണ് കാർ ഓടിച്ചതെന്നാണ് നിഗമനം. ഇടിയേറ്റ് തെറിച്ചുവീണ ദേവനായ്ക്കനഹള്ളി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ ഗഗനും തത്ക്ഷണം മരിച്ചു. കാറിന്റെ അമിത വേഗമാണ് അപകട കാരണം. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറിയും തലകീഴായി മറിഞ്ഞു. വീട്ടുകാർ അറിയാതെയാണ് കുട്ടികൾ യാത്ര തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹം ഹൊട്ടക്കോട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 4.50നാണ് നടുക്കിയ അപകടമുണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദ്വാരപാലക പാളി കേസില്‍ ഒന്‍പതാം പ്രതിയും കട്ടിളപ്പാളി കേസില്‍ 12-ാം പ്രതിയുമാണ് പങ്കജ് ഭണ്ഡാരി. നേരത്തെ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് എ ബദറുദീന്‍ ഇന്ന് വിധി പറയുകയായിരുന്നു. മതിയായ കാരണങ്ങളില്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നായിരുന്നു പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

എസ്‌ഐടി സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ 109.234 ഗ്രാം സ്വര്‍ണം സ്വമേധയാ കൈമാറിയതാണെന്നും അറസ്റ്റിന് മുന്‍പ് ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരായിരുന്നെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു എസ്‌ഐടി വാദം. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിക്കല്‍ തുടരുകയാണ്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജകള്‍ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വര്‍ണപ്പാളികളില്‍ നിന്ന് സാമ്പിളുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. ഇന്നലെ ശ്രീകോവിലിന് പിന്‍ഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. പിന്നീട് ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംആർഐ സ്കാനിംഗിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം, ഇൻജക്ഷനിലെ പിഴവെന്ന് കുടുംബം

എംആർഐ സ്കാനിംഗിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം, ഇൻജക്ഷനിലെ പിഴവെന്ന് കുടുംബം

ഗ്രേറ്റർ നോയിഡ: എംആർആ സ്കാനിംഗിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആണ് സംഭവം. തെറ്റായ ഇൻജക്ഷൻ നൽകിയതിന് പിന്നാലെയാണ് ആറ് വയസുകാരൻ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഗ്രേറ്റർ നോയിഡയിലെ ബീറ്റ 2 പൊലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ പി 3യിലെ കെ ബി ഹെൽത്ത് കെയറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗർവ് കസാന എന്ന ചിക്കുവാണ് മരിച്ചത്. ഡാൻകൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റീൽഖ സ്വദേശിയായ പ്രശാന്ത് കസാനയുടെ മകനാണ് മരിച്ചത്. എംആർഐ എടുക്കുന്നതിന് മുൻപ് സ്ഥാപനത്തിൽ നിന്ന് ചിക്കുവിന് ഒരു ഇൻജക്ഷൻ നൽകിയിരുന്നു. എംആർഐയ്ക്കിടെ ചിക്കുവിന്റെ ആരോഗ്യനില മോശമായെന്നാണ് കുടുംബത്തിന്റെ ആരോപണം.

ക്ലിനിക്കിന്‍റെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്കാനിംഗിന് മുന്‍പ് തെറ്റായതോ അമിതമായ അളവിലോ കുട്ടിക്ക് കുത്തിവയ്പ് നൽകിയെന്നും ഇതാണ് മരണത്തിന് കാരണമായെതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിയുടെ അവസ്ഥയെക്കുറിച്ചും മെഡിക്കൽ റിപ്പോർട്ടിനെക്കുറിച്ചും ചോദിച്ചപ്പോള്‍ ക്ലിനിക്ക് അധികൃതർ കൃത്യമായ മറുപടി നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ചിക്കുവിന് ഒരു ഡോസ് മരുന്നു കൂടി നൽകുമെന്ന് ഡോക്ടർമാർ പറഞ്ഞതായും കുടുംബം പറയുന്നുണ്ട്. കുട്ടിയുടെ അവസ്ഥ കൂടുതല്‍ വഷളായതോടെ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

ക്ലിനിക്കിലെ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തില്‍ ഗ്രാമവാസികളും തൊഴിലാളികളും ക്ലിനിക്കിന് മുന്‍പില്‍ പ്രതിഷേധിച്ചു. കുട്ടിക്ക് നല്‍കിയ മരുന്നിന്‍റെ അളവ് ഡോക്ടർമാർ വെളിപ്പെടുത്തിയില്ലെന്നാണ് ഭാരതീയ കിസാൻ യൂണിയൻ സംസ്ഥാന വക്താവ് പവൻ ഖതാന ആരോപിക്കുന്നത്. ഗ്രേറ്റർ നോയിഡയിൽ ഇത്തരത്തിലുള്ള നിരവധി അനധികൃത സ്കാനിങ് സെന്‍ററുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും പവൻ ഖതാന ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും സ്ഥലത്തെത്തി. നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയിൽ

മലപ്പുറത്ത് രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ 43 ഗ്രാം എംഡിഎംഎ പിടികൂടി. മമ്പാട് ഓടായിക്കൽ സ്വദേശി ഷുഹൈബ്, പന്തല്ലൂർ കടമ്പോട് സ്വദേശി നാസർ, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നവരാണ് പിടിയിലായത്. ഇലക്ട്രോണിക്ക് ത്രാസുകളും 85,000 ത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് എടക്കര സ്വദേശി പ്രകാശ് എന്നയാളെയും എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. ഇയാളില്‍ നിന്നും 4.30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.