Monday, 16 February 2026

യുവാവ്  സ്റ്റണ്ടിനായി ബൈക്ക് ഉയർത്തി, യുവതിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരിക്ക്

യുവാവിനോടൊപ്പമുള്ള ബൈക്ക് യാത്ര യുവതിക്ക് ദുരന്ത സ്വപ്നമായി മാറി. വൈറൽ വീഡിയോയ്ക്ക് വേണ്ടി പെണ്‍സുഹൃത്തിനെ ബൈക്കിന് പിന്നിലിരുത്തി യുവാവ് ധൂം സ്റ്റൈലിൽ ബൈക്ക് ഉയർത്തിയതായിരുന്നു ദുരന്തത്തിൽ കലാശിച്ചത്. യുവാവിന്‍റെ അപ്രതീക്ഷിതമായ നീക്കത്തിൽ ഭയന്ന് പോയ യുവതി ബൈക്കിൽ നിന്നും താഴെ വീഴാതിരിക്കാൻ യുവാവിനെ മുറുക്കെ പിടിക്കുന്നു. എന്നാൽ. ഇതിനിടെ മറ്റൊരു അപകടം സംഭവിച്ചു.

അപകടരമായ സ്റ്റണ്ട്

ബൈക്ക് ഓടിക്കുന്ന യുവാവ്സ വാഹനം വളരെ പതുക്കെ നീങ്ങുന്നതിനിടെ പെട്ടെന്ന് മുന്‍ ടയർ ഉയർത്തിയുള്ള സ്റ്റണ്ടിന് ശ്രമിക്കുന്നു. ഈ സമയം പിന്നിലിരുന്ന യുവതി താഴെ വീഴാതിരിക്കാൻ യുവാവിന്‍റെ ശരീരത്തിൽ മുറുക്കെ പിടിക്കുന്നത് കാണാം. എന്നാൽ, ബൈക്ക് മറ്റൊരു അപകടം കരുതി വച്ചിരുന്നു. യുവാവ് ഓടിച്ചിരുന്നത് യമഹ എംടി 15 മോഡൽ ബൈക്കായിരുന്നു. അതിന് പിന്നിലെ സീറ്റഅ താരതമ്യേന ഉയർന്നിരിക്കും. മാത്രമല്ല. പിന്നിലിരിക്കുന്നയാൾക്ക് ബാക്ക് സപ്പോർട്ടും ബൈക്കിലില്ല. ഇതോടെ സ്റ്റണ്ടിനായി യുവാവ് ബൈക്കിന്‍റെ മുന്‍ ചക്രങ്ങൾ ഉയർ‍ത്തിയതോടെ പിന്നിലിരുന്ന യുവതി പിന്നിലെ സീറ്റിനും ടയറിനും ഇടയിലെ ഗ്യാപ്പിൽ കുടുങ്ങി. യുവതി ഈ അവസ്ഥയിൽ അല്പം ദൂരം മുന്നോട്ട് പോകുന്നതും വീഡിയോയിൽ കാണാം. അല്പ നേരം കഴിഞ്ഞ് യുവാവ് ബൈക്ക് നിർത്തുന്നതോടെ വീഡിയോ അവസാനിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസുകാരൻ പൂളിൽ വീണ് മുങ്ങി മരിച്ചു

ബംഗളൂരു: യുവതിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസുള്ള മൂത്തമകൻ കുളത്തിൽ വീണ് മരിച്ചു. ബംഗളൂരുവിൽ ശനിയാഴ്ചയായിരുന്നു സംഭവം. ചരൺ-സ്വാതി ദമ്പതികളുടെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി തയ്യാറെടുക്കുന്നതിനിടെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയായിരുന്നു സ്വാതി. ഇതിനിടയിൽ സമീപത്ത് കളിച്ചുകൊണ്ടിരുന്ന ലക്ഷ്മീർ അബദ്ധത്തിൽ അവിടെയുള്ള പൂളിലേക്ക് വീഴുകയായിരുന്നു.

ഫോട്ടോഷൂട്ടിന്റെ തിരക്കിനിടയിൽ കുട്ടി വെള്ളത്തിൽ വീണത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഏറെ വൈകി കുട്ടിയെ തിരഞ്ഞപ്പോഴാണ് പൂളൽ വീണ് കിടക്കുന്നത് കാണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോട്ടോഷൂട്ട് നടന്ന സ്ഥലത്ത് സുരക്ഷാവീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വിദേശത്തുള്ള കുട്ടിയുടെ പിതാവ് ചരൺ ഇന്ന് ബംഗളൂരുവിൽ തിരിച്ചെത്തുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ

ദുബായ്: മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി മരണത്തോട് മല്ലിട്ട മൂന്ന് വയസ്സുകാരന് പുനർജന്മം നൽകി മലയാളി ഡോക്ടർ. ദുബായ് അൽ ഫുത്തൈം ഹെൽത്ത് കെയറിലെ സർജൻ ഡോ. സെസിൽ കുന്നപ്പള്ളിയാണ് വിമാനത്തിനുള്ളിൽ അടിയന്തര ചികിൽസ നൽകി അമേരിക്കൻ മലയാളി ദമ്പതികളുടെ മകൻ സ്റ്റീവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

45.4 കോടി കാഴ്ചക്കാർ! റെക്കോർഡുകൾ തകർത്ത് ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം

ലോകകായികരംഗത്തെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായി ഇന്ത്യ-പാകിസ്ഥാൻ മത്സരം ഇന്നും തുടരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ഞായറാഴ്ച കൊളംബോയിൽ കണ്ടത്. സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം ആധികാരിക വിജയം നേടിയപ്പോൾ റെക്കോർഡ് എണ്ണം കാഴ്ചക്കാരാണ് കളി കണ്ടത്. ഇഷാൻ കിഷന്റെ വെടിക്കെട്ട് അർധസെഞ്ചുറിയും ബൗളർമാരുടെ ഒത്തിണക്കത്തോടെയുള്ള പ്രകടനവും ചേർന്നപ്പോൾ 61 റൺസിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ടി20 ലോകകപ്പുകളിൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ വിജയ റെക്കോർഡ് 8-1 എന്ന നിലയിലായി.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ജിയോ ഹോട്ട്സ്റ്റാർ (Jio Hotstar) ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയുമായി 45.4 കോടിയിലധികം (454 മില്യൺ) ആളുകളാണ് ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരം തത്സമയം കണ്ടത്. ഇന്ത്യയിലുടനീളമുള്ള ക്രിക്കറ്റ് ആരാധകർ മൊബൈൽ ഫോണുകൾ, സ്മാർട്ട് ടിവികൾ, മറ്റ് ഇന്റർനെറ്റ് അധിഷ്ഠിത ഉപകരണങ്ങൾ എന്നിവ വഴി ഈ ആവേശപ്പോരാട്ടം കണ്ടു. നിലവിലെ ടൂർണമെന്റിൽ ഇന്ത്യ കളിച്ച മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളെ അപേക്ഷിച്ച് ഈ മത്സരത്തിന് ലഭിച്ച പ്രേക്ഷക പങ്കാളിത്തം വളരെ കൂടുതലായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷോട്ട് പുട്ടിൽ റെക്കോർഡ് മെച്ചപ്പെടുത്തി കൃഷ്ണ

അമേരിക്കൻ മണ്ണിൽ കൃഷ്ണ ജയശങ്കർ മേനോന് വീണ്ടും ഇന്ത്യൻ ദേശീയ റെക്കോർഡ്.14 ന് അൽബുക്കർക്കിൽ 2026 ഡോൺ കിർബി എലീറ്റ് ഇൻവിറ്റേഷനിൽ വനിതകളുടെ ഷോട്ട് പുട്ടിൽ 16.83 മീറ്റർ താണ്ടിയാണ് കൃഷ്ണ സ്വന്തം ദേശീയ ഇൻഡോർ റെക്കോർഡ് മെച്ചപ്പെടുത്തിയത്.നേരത്തെ ,ജനുവരി 31ന് കൃഷ്ണ 16.63 മീറ്റർ കണ്ടിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് 6.01 മീറ്റർ പിന്നിട്ട കൃഷ്ണ ഒരു വർഷം തികയും മുമ്പാണ് ഈ മികവ് പ്രകടിപ്പിച്ചത്. ഈ മാസം 27, 28 തീയതികളിൽ നോർത്ത് വിർജീനിയയിലെ റെനോയിൽ നടക്കുന്ന എൻ. സി.എ. എ മൗണ്ടൻ വെസ്റ്റ് ചാംപ്യൻഷിപ്പ് ആണ് കൃഷ്ണയുടെ അടുത്ത വേദി. ഈ വർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിലെത്താൻ (യോഗ്യത 16 .25 മീറ്റർ) കൃഷ്ണയ്ക്കു കഴിയും. പക്ഷേ, ഇന്ത്യയിൽ സീനിയർ ഫെഡറേഷൻ കപ്പിൽ മത്സരിക്കണം. ഇതു ലക്ഷ്യമിട്ട് ഏപ്രിലിൽ ഇന്ത്യയിൽ എത്താനാണ് കൃഷ്ണയുടെ പരിപാടി. ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ടീം നായകരായിരുന്ന ജയശങ്കർ മേനോൻ്റെയും പ്രസന്നകുമാരിയുടെയും പുത്രിയാണ് യു.എസിൽ വിദ്യാർഥിയായ കൃഷ്‌ണ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാവിലെ വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? ശ്രദ്ധിച്ചോളു ഇക്കാര്യങ്ങൾ

ദിവസവും ഒരു ചായയെങ്കിലും കുടിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രത്യേകിച്ചും മലയാളികൾക്ക് ഉറക്കം എഴുന്നേറ്റയുടനെ ചായ കുടിക്കുന്ന ശീലമുണ്ട്. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ ബാധിക്കുകയും അസിഡിറ്റി ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ക്രമേണ പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെയ്ക്കും. വെറും വയറ്റിൽ ചായ കുടിക്കുന്നതിന്റെ ദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.അസിഡിറ്റിയും വയർ എരിച്ചിലും
എപ്പോഴും വെറും വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുന്നു. ചായ ആസിഡ് ഉത്‌പാദനം സ്വാഭാവികമായി കൂട്ടും. വെറും വയറ്റിൽ കുടിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും ഇത് കാരണമാകുന്നു. നെഞ്ച് എരിച്ചിൽ, വയറ് വീർക്കൽ, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

2. വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നു
വെറും വയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ ദഹനം മന്ദഗതിയിലാക്കുകയും മറ്റു ചിലരിൽ ഗ്യാസ് ഉണ്ടാവാനും കാരണമാകാറുണ്ട്. അതിനാൽ തന്നെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.

3. ഊർജ്ജം ഇല്ലാതാക്കുന്നു

രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ചായയും കോഫിയും കുടിക്കുന്നത് നിങ്ങൾക്ക് താൽകാലിക ഊർജ്ജം നൽകുന്നു. എന്നാൽ സമയം പോകുന്നതിന് അനുസരിച്ച് നിങ്ങളുടെ ഊർജ്ജവും നഷ്ടപ്പെടും. കൂടാതെ രാവിലെ തന്നെ ചായ കുടിക്കുന്നത് വിശപ്പ് ഇല്ലാതാവാനും കാരണമാകുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: കതിരൂർ മൂന്നാംമൈലിൽ കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ പ്രദീപനാണ് മരിച്ചത്. തലശ്ശേരിയിൽ നിന്നും ഓട്ടോയിൽ വിൽപ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂത്ത മകൾ പരാതിയുമായി കോടതിയിൽ; കാമുകന്‍റെ ഭാര്യയ്ക്ക് 1.5 കോടി നഷ്ടപരിഹാരം നൽകി വിവാഹം ചെയ്ത് 52 -കാരി

പ്രണയിക്കുന്നയാളിനെ തന്നെ വിവാഹം കഴിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും കാമുകീ / കാമുകന്മാർ തയ്യാറാണ്. അത്തരമൊരു പ്രണയസാഫല്യത്തിനായി വിവാഹിതനായ കാമുകന്‍റെ ഭാര്യയ്ക്ക് ഒന്നര കോടി രൂപ നൽകിയ ഉയർന്ന ഉദ്യോഗസ്ഥയുടെ പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഭോപ്പാലിലെ കുടുംബ കോടതിയിൽ എത്തിയ ഒരു കേസായിരുന്നു അത്. 54 വയസ്സുള്ള ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തന്‍റെ വകുപ്പിലെ 42 -കാരനായ കീഴുദ്യോഗസ്ഥനെ വിവാഹം കഴിക്കാൻ അയാളുടെ ഭാര്യയ്ക്ക് ഒന്നര കോടി രൂപ നൽകിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കീഴുദ്യോഗസ്ഥന്‍റെ മൂത്ത മകൾ കുടുംബ കോടതിയെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഈ കേസ് 90-കളിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ "ജുദായി" യെ ഓർമ്മിപ്പിക്കുന്നുവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നു.

പ്രണയത്തിനെന്ത് പ്രായം?
കേന്ദ്ര സർക്കാർ വകുപ്പിൽ പുതുതായി നിയമിതനായ 42 കാരനായ ജൂനിയറുമായി അതേ വകുപ്പിലെ ഉയ‍ർന്ന ഉദ്യോഗസ്ഥയ്ക്ക് പ്രണയം തോന്നി. 52 -കാരിയായ മേലുദ്യോഗസ്ഥയോടുള്ള പ്രണയം അയാളെ തന്‍റെ വീട്ടിൽ നിന്നും അകറ്റി. ഇതോടെ ഭാര്യയെയും 16 ഉം 12 ഉം വയസുള്ള രണ്ട് പെണ്‍മക്കളെയും അയാൾ അവഗണിച്ചു തുടങ്ങി. വീട്ടിൽ അച്ഛനുമമ്മയുടെ തമ്മിൽ ഇതേ ചൊല്ലി സ്ഥിരമായി വഴക്കായതോടെ മൂത്തമകൾ വിഷാദ രോഗത്തിലേക്ക് വീണു. ഒടുവിൽ സമാധാനം തേടി മൂത്ത മകൾ കുടുംബ കോടതിയെ സമീപിച്ചതോടെ കാര്യങ്ങൾ മറ്റൊരു വഴിക്ക് നീങ്ങിയത്. കേസ് കോടതിയിലെത്തിയതിന് പിന്നാലെ ഏതാണ്ട് അഞ്ച് വർഷത്തോളം കുടുംബ കോടതി ദമ്പതികളെ കൗൺസിലിംഗിന് വിധേയമാക്കി. പക്ഷേ. ഒരിക്കൽ പോലും അനുരഞ്ജനം സാധ്യമായില്ല. തന്‍റെ ഭാര്യയുടെ കൂടെ ജീവിക്കാൻ സാധ്യമല്ലെന്നായിരുന്നു ഭർത്താവ് കോടതിയെ അറിയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെക്ക് നൽകുമ്പോൾ സൂക്ഷിക്കുക, ബൗൺസ് ആയാൽ ജയിൽ ശിക്ഷ വരെ ലഭിക്കാം; നിയമങ്ങൾ ഇങ്ങനെ

ചെക്ക് ബൗൺസ് കേസുകൾ ഓരോ ദിവസവും രാജ്യത്ത് കൂടികൊണ്ടിരിക്കയാണ്. ചെക്ക് നൽകുന്നതിന് മുൻപ് അത് ബൗൺസാകില്ലെന്ന് ഉറപ്പു വരുത്താൻ ബാങ്ക് അക്കൗണ്ട് പരിശോധിക്കുക. അല്ലാത്തപക്ഷം ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടതായി വന്നേക്കാം. ഇതു മാത്രമല്ല, നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചെക്ക് ബൗൺസ് ആയാലും അതിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടബാധ്യത, കർഷകൻ ജീവനൊടുക്കി; മികച്ച കർഷകനുള്ള അവാർഡ് നേടിയ ആൾ

ചെറുപുഴ (കണ്ണൂർ)∙ കടബാധ്യതയെ തുടർന്ന് കർ‌ഷകൻ ജീവനൊടുക്കി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയിരുന്നു.

കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കീടനാശിനി ഉള്ളിൽ ചെന്നു അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ധനസഹായത്തിനായി കുറച്ചു നാളുകളായി ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നു.