പ്രണയിക്കുന്നയാളിനെ തന്നെ വിവാഹം കഴിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും കാമുകീ / കാമുകന്മാർ തയ്യാറാണ്. അത്തരമൊരു പ്രണയസാഫല്യത്തിനായി വിവാഹിതനായ കാമുകന്‍റെ ഭാര്യയ്ക്ക് ഒന്നര കോടി രൂപ നൽകിയ ഉയർന്ന ഉദ്യോഗസ്ഥയുടെ പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഭോപ്പാലിലെ കുടുംബ കോടതിയിൽ എത്തിയ ഒരു കേസായിരുന്നു അത്. 54 വയസ്സുള്ള ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തന്‍റെ വകുപ്പിലെ 42 -കാരനായ കീഴുദ്യോഗസ്ഥനെ വിവാഹം കഴിക്കാൻ അയാളുടെ ഭാര്യയ്ക്ക് ഒന്നര കോടി രൂപ നൽകിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കീഴുദ്യോഗസ്ഥന്‍റെ മൂത്ത മകൾ കുടുംബ കോടതിയെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഈ കേസ് 90-കളിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ "ജുദായി" യെ ഓർമ്മിപ്പിക്കുന്നുവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നു.
പ്രണയത്തിനെന്ത് പ്രായം?
കേന്ദ്ര സർക്കാർ വകുപ്പിൽ പുതുതായി നിയമിതനായ 42 കാരനായ ജൂനിയറുമായി അതേ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥയ്ക്ക് പ്രണയം തോന്നി. 52 -കാരിയായ മേലുദ്യോഗസ്ഥയോടുള്ള പ്രണയം അയാളെ തന്‍റെ വീട്ടിൽ നിന്നും അകറ്റി. ഇതോടെ ഭാര്യയെയും 16 ഉം 12 ഉം വയസുള്ള രണ്ട് പെണ്‍മക്കളെയും അയാൾ അവഗണിച്ചു തുടങ്ങി. വീട്ടിൽ അച്ഛനുമമ്മയുടെ തമ്മിൽ ഇതേ ചൊല്ലി സ്ഥിരമായി വഴക്കായതോടെ മൂത്തമകൾ വിഷാദ രോഗത്തിലേക്ക് വീണു. ഒടുവിൽ സമാധാനം തേടി മൂത്ത മകൾ കുടുംബ കോടതിയെ സമീപിച്ചതോടെ കാര്യങ്ങൾ മറ്റൊരു വഴിക്ക് നീങ്ങിയത്. കേസ് കോടതിയിലെത്തിയതിന് പിന്നാലെ ഏതാണ്ട് അഞ്ച് വർഷത്തോളം കുടുംബ കോടതി ദമ്പതികളെ കൗൺസിലിംഗിന് വിധേയമാക്കി. പക്ഷേ. ഒരിക്കൽ പോലും അനുരഞ്ജനം സാധ്യമായില്ല. തന്‍റെ ഭാര്യയുടെ കൂടെ ജീവിക്കാൻ സാധ്യമല്ലെന്നായിരുന്നു ഭർത്താവ് കോടതിയെ അറിയിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.