ബെംഗളൂരു: സ്‌കൂളിലെ ഇരുമ്പുവാതിലിന്റെ ഇടയില്‍പ്പെട്ട് കുട്ടിയുടെ വിരലുകളറ്റു പോയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തുമകുരു ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.
വിദ്യാര്‍ത്ഥിനി ഉച്ചഭക്ഷണത്തിനായി വരിനില്‍ക്കുമ്പോഴാണ് കുട്ടിയുടെ വിരലുകള്‍ വാതിലിനിടയില്‍ കുടുങ്ങി അറ്റു പോകുന്നത്. രക്തസ്രാവം അധികമായ കുട്ടിയുടെ കൈയ്യില്‍ തുണികൊണ്ട് കെട്ടിയതിനു ശേഷം അറ്റുപോയ വിരലുകള്‍ അധ്യാപകര്‍ അടിച്ചുവാരി വേസ്റ്റ് ബാസ്‌ക്കറ്റില്‍ ഇടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കാതെ മാതാപിതാക്കളെ വിളിച്ച് അവരെത്തിയതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
കൃത്യസമയത്ത് കുട്ടിയെ ആശുപത്രിയിലെത്തിക്കാത്തതിനാല്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ നാഗേഷ്, അധ്യാപകരായ വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഹനുമന്തപ്പ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം അമേരിക്കന്‍ ധാന്യത്തില്‍ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലര്‍ ധാന്യം നല്‍കുമോയെന്നും രാഹുല്‍ എക്‌സില്‍ ചോദ്യമുയര്‍ത്തി.
ഇതിന് പുറമെ, സോയ കര്‍ഷകരുടെ അവസ്ഥ എന്തായിരിക്കും?, സര്‍ക്കാര്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്ന 'അധിക ഉല്‍പ്പന്നങ്ങള്‍' എന്നതില്‍ എന്താണ് ഉള്‍പ്പെടുന്നത് ?, പയര്‍ വര്‍ഗങ്ങളും മറ്റ് സെന്‍സിറ്റീവ് വിളകളും യുഎസ് ഇറക്കുമതിക്ക് തുറന്നുകൊടുക്കുമോ ?, വാണിജ്യേതര തടസങ്ങള്‍' നീക്കം ചെയ്യുക എന്നതിന്റെ അര്‍ത്ഥമെന്താണ്? എന്നിങ്ങനെ അഞ്ച് ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ മറുപടി നല്‍കണമെന്നും രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു.
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഈ മാസം ഏഴിന് പുറത്തിറക്കിയിരുന്നു. എന്നാൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായില്ല. വിഷയം ലോക്സഭയിലും രാജ്യസഭയിലും അടക്കം വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭൂവനേശ്വര്‍: ഒഡീഷയില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കാണാതായത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കാണാതായത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി മരിച്ചവരുടെ മൃതദേഹങ്ങളാണ് കാണാതായിരിക്കുന്നത്. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതാദ്യമായല്ല ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കാണാതാവുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍പും ഇത്തരത്തില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ലെന്നും ആരോപണമുണ്ട്. 2016-ല്‍ ഒരു കുട്ടിയുടെ മൃതദേഹം ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങള്‍ ഇതുപോലെ കാണാതായിരുന്നു.
പിന്നീട് 2017ലും, 2023ലും, 2025ലും മൃതദേഹങ്ങള്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2025ല്‍ ഒരു സ്ത്രീയുടെ മൃതദേഹമാണ് കാണാതായത്. സംസ്‌കാരം കഴിഞ്ഞ് 10-ാം ദിനത്തിലാണ് മൃതദേഹം കാണാതായത്. കുഴിമാടം തകര്‍ത്താണ് മൃതദേഹം കൊണ്ടുപോയത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന് സമീപമായി മദ്യകുപ്പികളും വസ്ത്രങ്ങളും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാതാക്കളുടെ എണ്ണത്തില്‍ വര്‍ധന. 2025-ല്‍ മാത്രം 77 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്. 2024-ല്‍ ആകെ 33 അവയവ മാറ്റം മാത്രമാണ് നടന്നിരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ നടന്നു. ഈ വര്‍ഷം രണ്ടു മാസത്തിനിടെ ആറു പേര്‍ അവയവങ്ങള്‍ ദാനം ചെയ്തു. മരണാനന്തര അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ നാലു പേര്‍ക്ക് ദാനം ചെയ്തിരുന്നു. ഇതോടെയാണ് അവയവദാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാം, ഷെറിന്‍ ആന്‍ ജോൺ എന്നിവരുടെ മകളായിരുന്നു ആലിന്‍ ഷെറിന്‍. ഫെബ്രുവരി അഞ്ചിനായിരുന്നു ആലിന്‍ ഷെറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.
ആലിനും മാതാവും മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. എം സി റോഡില്‍ പള്ളം ബോര്‍മ കവല ജംഗ്ഷനില്‍വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ആലിന്‍ ഷെറിന് സാരമായ പരിക്കേറ്റിരുന്നു. ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലായിരുന്നു ആലിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവല്ലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ പതിമൂന്നിന് മരണം സംഭവിക്കുകയായിരുന്നു.
കടുത്ത ദുഃഖത്തിലും ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. നേത്രപടലങ്ങള്‍, വൃക്കകള്‍, കരള്‍ അടക്കമാണ് ദാനം ചെയ്തത്. കുഞ്ഞിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനും വൃക്കകള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള പത്ത് വയസുകാരനുമായിരുന്നു നല്‍കിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: ചൂട് കൂടുന്ന സാഹചര്യത്തില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്ന് മുന്നറിയിപ്പ്. തുടച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും സൂര്യതാപത്തിനുമടക്കം കാരണമായേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുകയോ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുകയോ ചെയ്യണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
പുറത്തെ ജോലികള്‍ ചെയ്യുന്നവര്‍, കടലില്‍ പോകുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രികര്‍, വിനോദസഞ്ചാരികള്‍, നേത്രരോഗങ്ങളുള്ളവര്‍, ചര്‍മരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന തരത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ സഹായിക്കും.
മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖല പ്രദേശങ്ങളില്‍ താരതമ്യേന അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശമാണെങ്കിലും അള്‍ട്രാവയലറ്റ് സൂചികയുണ്ടാകും. കൂടാതെ ജലാശയങ്ങള്‍ മണല്‍ എന്നിവ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളില്‍ സൂചിക ഉയര്‍ന്നതായിരിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തൃശ്ശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകളുടെ തലപ്പൊക്ക മത്സരം നടത്തുന്നതിനിടെ ആനയുടെ ആക്രമണം. പാപ്പാനെ ആന കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിച്ചു. കോട്ടപ്പടി കപ്പിയൂർ ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.
സമന്വയ പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നതായിരുന്നു അനന്തപത്മനാഭനെ. ചിറക്കൽ കാളിദാസൻ, ഊക്കൻസ് കുഞ്ചു, ചെറുപ്പുളശ്ശേരി രാജശേഖരൻ എന്നീ കൊമ്പന്മാർക്കൊപ്പമാണ് അനന്തപത്മനാഭനെയും നിർത്തിയിരുന്നത്. നാല് ആനകളെയും ഒരുമിച്ച് നിർത്തി പാപ്പാന്മാർ തലപ്പൊക്ക മത്സരം നടത്തുകയായിരുന്നു. ഇതിനിടെയാണ് ആന പാപ്പാനെ കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിച്ചത്. അരമണിക്കൂറോളം ഭീതി പരത്തിയ ആനയെ പാപ്പാന്മാർ ചേർന്ന് ശാന്തനാക്കി. ആനയെ പിന്നീട് എഴുന്നള്ളിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രധാനമന്ത്രിയുടെ ഓഫീസിന് ഇനി പുതിയ മേല്‍വിലാസം. സേവാ തീര്‍ത്ഥ് എന്ന പുതിയ ഓഫീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുതിയ ആസ്ഥാനത്തെ ആദ്യ ദിനത്തില്‍ ജനക്ഷേമകരമായ നാല് സുപ്രധാന തീരുമാനങ്ങളില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു. കൊളോണിയല്‍ പൈതൃകം ഇല്ലാതാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് മാറ്റമെന്നാണ് മറുപടി
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി റെയ്സീന ഹില്ലിന് സമീപത്താണ് പുതിയ ഓഫിസ്. സൗത്ത് ബ്ലോക്കില്‍ നടന്ന അവസാന കേന്ദ്ര മന്ത്രിസഭായോഗത്തിന് പിന്നാലെ പുതിയ ഓഫീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുവൈത്തില്‍ ഡിജിറ്റൽ പേമെന്റുകളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നതായി കണക്കുകള്‍. നേരിട്ടുള്ള കറന്‍സി കൈമാറ്റത്തില്‍ പൊതുജനങ്ങള്‍ താല്‍പ്പര്യം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വരും നാളുകളില്‍ ഡിജിറ്റൽ പണമിടപാടില്‍ ഇനിയും വലിയ വര്‍ധന ഉണ്ടാകുമെന്നാണ് സാമ്പത്തിക വിഗദ്ധരുടെ വിലയിരുത്തല്‍.
രാജ്യത്തെ ദൈനംദിന ഇടപാടുകളില്‍ കറന്‍സി നോട്ടുകളുടെ ഉപയോഗം 30 ശതമാനമായി കുറഞ്ഞതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ പണമിടപാടിനാണ് കൂടുതല്‍ ആളുകള്‍ താല്‍പ്പര്യം കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ ജിസിസി രാജ്യങ്ങളില്‍ പണത്തിന്റെ ഉപയോഗത്തില്‍ ഇത്തരമൊരു വന്‍ ഇടിവ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി കുവൈത്ത് മാറിയിരിക്കുകയാണ്.
രാജ്യത്തെ ഉപഭോക്തൃ ഇടപാടുകളില്‍ 59 ശതമാനവും ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡുകളിലൂടെയോ മറ്റ് ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലൂടെയോ ആണ് നടക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളിലും പണം ഉപയോഗം ഏകദേശം 19 ശതമാനം കുറഞ്ഞിട്ടുണ്ട്.
കുവൈത്ത് വിഷന്‍ 2035 പദ്ധതിയുടെ ഭാഗമായി സമ്പദ്‍വ്യവസ്ഥയുടെ ഡിജിറ്റലൈസേഷന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ നടപടികള്‍ കൈക്കൊണ്ടതിന്റെ ഫലമായാണ് ഈ മാറ്റമെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത കാര്‍ഡ് ഇടപാടുകളില്‍ നിന്ന് ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങളിലേക്കും സ്മാര്‍ട്ട്ഫോണ്‍ അടിസ്ഥാനത്തിലുള്ള ടോക്കണൈസ്ഡ് പേയ്മെന്റുകളിലേക്കും രാജ്യം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബില്‍ പേയ്മെന്റുകള്‍, മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള സേവനങ്ങള്‍, റെസ്റ്റോറന്റുകള്‍, ടാക്‌സി സര്‍വീസുകള്‍ എന്നിവയിലെല്ലാം ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ചെറിയ കൈമാറ്റങ്ങള്‍, ടിപ്പുകള്‍, വാടക പോലുള്ള ഇടപാടുകള്‍ എന്നിവക്കായി ഇപ്പോഴും കറന്‍സി നോട്ടുകള്‍ ആശ്രയിക്കുന്നവരുമുണ്ട്.
ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധന രാജ്യത്തെ സാമ്പത്തിക സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വരും നാളുകളില്‍ ഡിജിറ്റൽ പണമിടപാടില്‍ ഇനിയും വര്‍ധന ഉണ്ടാകുമെന്നും ഈ മേഖലയില്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കറാച്ചിയിലെ തിരക്കേറിയ ഒരു ഇലക്ട്രോണിക്സ് മാർക്കറ്റിൽ ഒരു യൂട്യൂബർ നടത്തിയ സന്ദർശനം 'ധുരന്ധർ' എന്ന സിനിമയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്. പാകിസ്താനിൽ വെറും 50 പാകിസ്ഥാനി രൂപയ്ക്ക് (ഏകദേശം 16 ഇന്ത്യൻ രൂപ) ധുരന്ധറിന്റെ വ്യാജ പതിപ്പുകൾ പരസ്യമായി വിൽക്കുന്നതാണ് യൂട്യൂബർ തന്റെ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.വ്യാജ പതിപ്പുകളുടെ കേന്ദ്രമെന്നറിയപ്പെടുന്ന കറാച്ചിയിലെ റെയിൻബോ സെന്ററിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. രൺവീർ സിംഗ് നായകനായ ഈ ചിത്രം പാകിസ്ഥാനിൽ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും എത്ര എളുപ്പത്തിലാണ് ലഭ്യമാകുന്നതെന്ന് കണ്ട് യൂട്യൂബർ അത്ഭുതം പ്രകടിപ്പിച്ചു.
യൂട്യൂബർ കടയുടമയുമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇത് പുതിയ സിനിമയാണോ എന്ന ചോദ്യത്തിന്, "ഇതൊരു ഇന്ത്യൻ സിനിമയാണ്, ധുരന്ധർ, ഈ അടുത്താണ് റിലീസ് ചെയ്തത്" എന്ന് കടയുടമ മറുപടി നൽകുന്നു. സിനിമയുടെ വില ചോദിച്ചപ്പോൾ 50 പാകിസ്ഥാനി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. രൺവീർ സിംഗ് ഒരു സിന്ധി വംശജനാണെന്നും അദ്ദേഹത്തിന്റെ മുത്തശ്ശനും മുത്തശ്ശിയും വിഭജന കാലത്ത് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലായത്. പാകിസ്ഥാനെ വിമർശിക്കുന്ന ഒരു സിനിമ അവിടെത്തന്നെ ഇത്രയധികം സ്വീകരിക്കപ്പെടുന്നത് കണ്ട് പലരും പരിഹാസവും അത്ഭുതവും പ്രകടിപ്പിച്ചു. 10-15 വർഷം മുൻപ് ഇന്ത്യയിൽ അവസാനിച്ച സിഡി, പെൻഡ്രൈവ് വിപണനം പാകിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്ന കാഴ്ച പലരെയും അമ്പരപ്പിച്ചു. സർക്കാർ സിനിമ നിരോധിച്ചെങ്കിലും നെറ്റ്ഫ്ലിക്സിൽ പാകിസ്ഥാനിൽ ട്രെൻഡിംഗിൽ ഒന്നാമത് ഈ ചിത്രമാണെന്നും പലരും ചൂണ്ടിക്കാട്ടി. "ഇത് വളരെ വില കുറവാണല്ലോ" എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ പ്രതികരണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദുബായ്: പരിശോധനയ്ക്കിടെ പിടിയിലായ ഒരു ഭിക്ഷാടകന് സ്വന്തമായി മൂന്ന് ആഡംബര കാറുകൾ. ജനങ്ങളുടെ കാരുണ്യത്തെ ചൂഷണം ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന വ്യാജ ഭിക്ഷാടകരുടെ വിവരങ്ങൾ ദുബായ് പൊലീസ് പുറത്തുവിട്ടിരുന്നു. അടുത്തിടെ നടന്ന പരിശോധനയ്ക്കിടെ പിടിയിലായ ഒരു ഭിക്ഷാടകന് സ്വന്തമായി മൂന്ന് ആഡംബര കാറുകളുണ്ടെന്ന് കണ്ടെത്തിയതായി പൊലീസാണ് വെളിപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് ദുബായ് പൊലീസ് ഈ ഞെട്ടിക്കുന്ന കേസുകൾ പുറത്തുവിട്ടത്. ദുബായിൽ ഭിക്ഷാടനം നടത്തുന്നതിനിടെ അറസ്റ്റിലായ ഒരാളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അയാൾക്ക് മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. മൂന്ന് ദിവസം മുമ്പ് ഒരു മാർക്കറ്റിൽ നിന്നും പിടിയിലായ ഭിക്ഷാടകന്റെ പക്കൽ നിന്ന് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) പൊലീസ് പിടിച്ചെടുത്തു. തറയിൽ പായ വിരിച്ചിരുന്ന് ഭിക്ഷാടനം നടത്തിയിരുന്ന ഇയാൾ പണമെല്ലാം പായയുടെ അടിയിലാണ് ഒളിപ്പിച്ചിരുന്നത്.
കുഞ്ഞിനെ കയ്യിലെടുത്ത് ഭിക്ഷാടനം
മറ്റൊരു സംഭവത്തിൽ, രണ്ട് വയസ്സുള്ള കുഞ്ഞിനെ കൈയ്യിലെടുത്ത് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി ഭിക്ഷാടനം നടത്തിയിരുന്ന ഏഷ്യക്കാരൻ പിടിയിലായി. ഇയാളുടെ പക്കൽ നിന്ന് വിവിധ വിദേശ കറൻസികളിലായി 20,000 ദിർഹത്തോളം (ഏകദേശം 4.5 ലക്ഷം രൂപ) കണ്ടെടുത്തു. വെറും കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് ഇയാൾ ഇത്രയും തുക സമ്പാദിച്ചത്. വിസിറ്റ് വിസയിൽ എത്തിയ ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12