Monday, 16 February 2026

SIR ആവശ്യത്തിനായി വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ BLO വെട്ടിനുറുക്കി മൂന്ന് സഞ്ചികളിലാക്കി കനാലിൽ തള്ളി

SIR ആവശ്യത്തിനായി വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ BLO വെട്ടിനുറുക്കി മൂന്ന് സഞ്ചികളിലാക്കി കനാലിൽ തള്ളി

കൊൽക്കത്ത: എസ് ഐ ഐർ ആവശ്യത്തിനായി വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ BLO വെട്ടിനുറുക്കി മൂന്ന് സഞ്ചികളിലാക്കി കനാലിൽ തള്ളി.  നോർത്ത് 24 പർഗാനാസിലെ ബദുരിയ സ്വദേശിയാണ് നസീർ അലിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഒരു ഫോൺ കോൾ വന്നതിനെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ നാസിർ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന്, അഞ്ച് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ബദുരിയയിലെ വിവിധ കനാലുകളിൽ നിന്ന് വെട്ടിനുറുക്കിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തത്. ബദുരിയയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ട നാസിർ അലി.

സംഭവത്തിൽ കൊല്ലപ്പെട്ട നാസിർ അലിയുടെ സുഹൃത്തും അധ്യാപകനുമായ റിസ്‌വാൻ ഹസൻ മൊണ്ടാൽ, സഹായി സാഗർ ഗായൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ഡൽ പ്രാദേശിക ബൂത്ത് ലെവൽ ഓഫീസറായും (ബിഎൽഒ) ജോലി ചെയ്യുന്നുണ്ട്.

നാസിർ അലിയുടെ ഭാര്യയുമായി പ്രതി റിസ്‌വാനുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണം. മൃതദേഹം കഷണങ്ങളാക്കി മുറിച്ച് മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കി വിവിധ ജലാശയങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയോടുള്ള തോൽവിക്ക് പിന്നാലെ നിലവിളിച്ചും ടിവികൾ തല്ലിത്തകർത്തും പാക് ആരാധകർ

ഇന്ത്യയോടുള്ള തോൽവിക്ക് പിന്നാലെ നിലവിളിച്ചും ടിവികൾ തല്ലിത്തകർത്തും പാക് ആരാധകർ

ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രതിഷേധം ശക്തം. പാകിസ്ഥാനിലെ പ്രമുഖ യൂട്യൂബർമാരടക്കമുള്ള ആരാധകർ ദേശീയ ടീമിന്റെ നാണംകെട്ട പ്രകടനത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മത്സരത്തിന് മുൻപുള്ള പാകിസ്ഥാന്റെ വീരവാദം തിരിച്ചടിച്ചെന്ന് യൂട്യൂബർ ആഘ മുസ്തഫ ഹസ്സൻ മത്സരത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. "മത്സരത്തിന് മുൻപ് നിങ്ങൾ ഒരുപാട് സംസാരിച്ചു, അതിനുപകരം കളി ബഹിഷ്കരിച്ചിരുന്നെങ്കിൽ കുറഞ്ഞപക്ഷം നിങ്ങളുടെ അന്തസ്സെങ്കിലും നിലനിന്നേനെ" എന്ന് അദ്ദേഹം പരിഹസിച്ചു.

നിലവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു പോരാട്ടമേ നടക്കുന്നില്ലെന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ പരാമർശം ശരിയാണെന്ന് മറ്റൊരു ഇൻഫ്ലുവൻസറായ ലൈബ അബ്ബാസിയും ശരിവെച്ചു. ഇന്ത്യ മറ്റൊരു തലത്തിലാണ് കളിക്കുന്നതെന്നും അവരുടെ സ്ഥിരതയ്‌ക്കോ മികവിനോ ഒപ്പമെത്താൻ പാകിസ്ഥാനായില്ലെന്നും ഇൻഫ്ളുവൻസർ സമ്മതിച്ചു.

കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ തകർന്നടിഞ്ഞതോടെ ആരാധകർ നിരാശയോടെ കളി കഴിയുന്നതിന് മുൻപേ ഗാലറി വിട്ടുപോയിരുന്നു. 15.3 ഓവറിൽ 97 റൺസിന് 8 വിക്കറ്റ് എന്ന നിലയിലേക്ക് പാകിസ്താൻ കൂപ്പുകുത്തിയതോടെ പലരും സ്റ്റേഡിയം വിട്ടു. ഒടുവിൽ 61 റൺസിന് പാകിസ്ഥാൻ പരാജയപ്പെട്ടതോടെ സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകർ രോഷം പ്രകടിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ തീപടർന്നു, പാങ്ങോട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു

ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ തീപടർന്നു, പാങ്ങോട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു

തിരുവനന്തപുരം: പാങ്ങോട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു. രാവിലെ 8.15 ഓടെ യാണ് സംഭവം. ബൈക്കുകൾ, ഓട്ടോ കൾ എന്നി വാഹനങ്ങൾക്കാണ് തീപിടിച്ചത്. സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിലാണ് വാഹനങ്ങളിൽ തീ പിടിച്ചത്. ആറ് ബൈക്കുകളും ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിയിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്ന് തീ അണച്ചു. പിന്നാലെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടത്തും മോഷണ വാഹനങ്ങളുമാണ് കൂടുതലും ഉണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല

പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല

ലക്നൌ: രജിസ്ട്രേഷൻ പോലുമില്ലാത്ത സ്വകാര്യ ആശുപത്രി. ചികിത്സ നടത്തിയിരുന്നത് പ്ലസ് ടു വിദ്യാർത്ഥിയും ബിഎ ബിരുദധാരിയും. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. പിന്നാലെ 19കാരനും 32കാരനും അറസ്റ്റിൽ. ഉത്തർ പ്രദേശിലെ അംബേദ്കർനഗറിലാണ് ഞെട്ടിക്കുന്ന സംഭവം. അഞ്ച് വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഫെബ്രുവരി 5നാണ് പ്രിയങ്ക എന്ന യുവതി പ്രസവത്തിനായി എത്തിയത്. യുവതിക്ക് സിസേറിയൻ വേണമെന്നാണ് വ്യാജ ഡോക്ടർമാർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയയിലൂടെ പ്രിയങ്ക പെൺകുട്ടിക്ക് ജന്മം നൽകിയെങ്കിലും സിസേറിയനിടെ യുവതി മരിക്കുകയായിരുന്നു.

അനസ്തേഷ്യയ്ക്ക് ശേഷം ബോധം വീണ്ടെടുക്കാതിരുന്ന പ്രിയങ്കയ്ക്ക് സിസേറിയൻ ശസ്ത്രക്രിയയ്ക്ക് ശേഷം രക്തസ്രാവം നിലച്ചിരുന്നില്ല. അവസ്ഥ മോശമായതോടെ യുവതിയെ ലക്നൌവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. യുവതിയുടെ മരണത്തിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധം ആശുപത്രിക്ക് നേരെ നടന്നതോടെയാണ് സംഭവം പൊലീസ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണത്തിലാണ് അഞ്ച് വർഷത്തോളമായി മേഖലയിൽ പ്രവർത്തിച്ചിരുന്ന നവജീവൻ ആശുപത്രി അംഗീകാരമില്ലാത്ത ആശുപത്രിയാണെന്ന് വ്യക്തമാവുന്നത്.

 ഹോസ്പിറ്റൽ നടത്തിയിരുന്ന റൂബി ഒളിവിൽ പോയിരിക്കുകയാണ്. അന്വേഷണത്തിലാണ് 32കാരനായ ബിഎ ബിരുദധാരി യോഗേഷ് വർമയും പ്ലസ്ടു വിദ്യാർത്ഥി ശുഭം വിശ്വകർമ എന്ന 19കാരനും പിടിയിലായത്. അച്ഛൻ വാർഡ് ബോയി ആയിരുന്ന പശ്ചാത്തലത്തിലാണ് യോഗേഷ് വർമയ്ക്ക് ആശുപത്രി കാര്യത്തിൽ പരിചയമുള്ളത്. സിസേറിയൻ നടത്താൻ 3000 രൂപ മുതൽ 5000 രൂപ വരെയായിരുന്നു വ്യാജ ഡോക്ടർമാർ ഈടാക്കിയിരുന്നത്. ഇതാണ് സാമ്പത്തിക സ്ഥിതിയിൽ പിന്നിലായിരുന്ന രോഗികളെ ആശുപത്രിയിലേക്ക് ആകർഷിച്ചിരുന്നത്. യോഗേഷും ശുഭവും പരസ്പരം ഡോക്ടര്‍മാരെന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, 53കാരൻ മരിച്ചു

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, 53കാരൻ മരിച്ചു

കൊച്ചി: ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. ആലുവ കുട്ടമ്മശ്ശേരി തുരുത്തിക്കാട് പടിഞ്ഞാറെ ആനിക്കാട് വീട്ടിൽ അലി (53) ആണ് മരിച്ചത്. കുട്ടമ്മശ്ശേരി പന്തലമാവുങ്കൽ കവലയിലുള്ള ഫുട്ബോൾ ടർഫിൽ ശനിയാഴ്ച രാത്രി ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിസ്മി, മക്കൾ: ഫാത്തിമ റമീസ, മുഹമ്മദ് റൈഹാൻ. കുട്ടമശ്ശേരി ചാലയ്ക്കൽ മഹല്ല് ജമാ അത്ത് കബർസ്ഥാനിൽ കബറടക്കം നടത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ അഞ്ച് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി

യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ അഞ്ച് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി

യുഎസിൽ വച്ച് ഫെബ്രുവരി 9 മുതൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകൾ. കാലിഫോർണിയയിലെ അൻസ തടാകത്തിൽ നിന്നാണ് ഇന്ത്യൻ വിദ്യാർത്ഥിയായ സാകേത് ശ്രീനിവാസയ്യയുടെ ( 22 ) മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 14 നാണ് സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതാകുന്നതിന് മുമ്പ് സാകേത് മറ്റുള്ളവരിൽ നിന്നും ഏറെ അകന്ന് ജീവിക്കാൻ ശ്രമിച്ചതായും ഭക്ഷണം കഴിക്കുന്നത് പോലും ഒഴിവാക്കിയിരുന്നെന്നും സാകേതിന്‍റെ സഹമുറിയൻറെ സമൂഹ മാധ്യമ കുറിപ്പ്.

ബിരുദാനന്തര ബിരുദ വിദ്യാർത്ഥി

ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു സാകേത് ശ്രീനിവാസയ്യ. സാകേത് ആത്മഹത്യ ചെയ്തതായി അദ്ദേഹത്തിന്‍റെ സഹമുറിയനായ ബനീത് സിംഗ് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ എഴുതി. ശ്രീനിവാസയ്യ അപ്രത്യക്ഷനാകുന്നതിന് മുമ്പുള്ള ആഴ്ചകളോളം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും കൂടുതൽ കൂടുതൽ ഉദാസീനനായി പെരുമാറുകയും ചെയ്തിരുന്നുവെന്നും സിംഗ് പറയുന്നു. അതേസമയം സാകേതിന്‍റെ മരണത്തിൽ നിരവധി പേർ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയോടെ ബനീത് സിംഗ് തന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ സ്വകാര്യമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാന പാതയിൽ വണ്ടി പോലും കടത്തി വിടാതെ ! റോഡിൽ പടക്കമിട്ട് തീ കൊളുത്തി വിവാഹസംഘത്തിന്റെ ആഘോഷം, 3 പേർക്കെതിരെ കേസ്

സംസ്ഥാന പാതയിൽ വണ്ടി പോലും കടത്തി വിടാതെ ! റോഡിൽ പടക്കമിട്ട് തീ കൊളുത്തി വിവാഹസംഘത്തിന്റെ ആഘോഷം, 3 പേർക്കെതിരെ കേസ്

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ പേരോട് ടൗണിലാണ് പടക്കങ്ങൾ റോഡിലിട്ട് തീ കൊളുത്തിയത്. കോറോത്ത് മൊയ്തു എന്നയാളുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയതെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലുവ മണപ്പുറത്ത് പിതൃസ്‌മരണയിൽ ബലിയിട്ട് പതിനായിരങ്ങൾ

ആലുവ മണപ്പുറത്ത് പിതൃസ്‌മരണയിൽ ബലിയിട്ട് പതിനായിരങ്ങൾ

മഹാശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ പിതൃമോക്ഷ പ്രാപ്തിക്കായി ബലിയിടുന്നു.ഇന്നലെ അർദ്ധരാത്രി കഴിഞ്ഞ് ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണം ആരംഭിച്ചത്. 116 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 1500 പൊലീസുകാരും ഫയർഫോഴ്സിന്റെയും നേവിയുടെയും സേവനവും ഉണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണം കഴിഞ്ഞവർക്ക് തിരിച്ചുപോകാൻ 250 ഓളം കെഎസ്ആർടിസി പ്രത്യേക ബസുകൾ സർവീസ് നടത്തും. സ്വകാര്യ ബസുകൾക്ക് രാത്രി സർവീസ് നടത്തുന്നതിനായി പ്രത്യേകം പാസ് അനുവദിച്ചിരുന്നു. കൊച്ചി മെട്രോയും അധികസമയം സർവീസ് നടത്തുണ്ട്.

പിതൃതർപ്പണത്തിനായി എത്തുന്നവർക്ക് സൗജന്യ ലഘുഭക്ഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ശിവരാത്രി നാളിൽ മണപ്പുറത്തെത്തുന്നവർക്ക് ദേവസ്വം ബോർഡ് രണ്ടുകോടിയുടെ ഗ്രൂപ്പ് ഇൻഷുറൻസും ആലുവ നഗരസഭ ഒരു കോടിയുടെ ഗ്രൂപ്പ് ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിതാവിന്റെ മരണത്തോടെ വായ്പാതിരിച്ചടവ് മുടങ്ങി;ജപ്തി ഭീഷണിയിൽ പ്ലസ്ടു വിദ്യാർത്ഥി,ഇടപെട്ട് രാജ്മോഹൻ ഉണ്ണിത്താൻ

പിതാവിന്റെ മരണത്തോടെ വായ്പാതിരിച്ചടവ് മുടങ്ങി;ജപ്തി ഭീഷണിയിൽ പ്ലസ്ടു വിദ്യാർത്ഥി,ഇടപെട്ട് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: ഇടയലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വീട് ജപ്തി ഭീഷണിയില്‍. വീട് വയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് 17കാരന്‍റെ വീട് ജപ്തി ചെയ്യാനൊരുങ്ങുന്നത്. പിതാവിന്റെ മരണത്തോടെയായിരുന്നു വായ്പാ തിരിച്ചടവ് മുടങ്ങിയത്. വിദ്യാർത്ഥിക്ക് നാളെ മോഡൽ പരീക്ഷ നടക്കാനിരിക്കെയാണ് വീട് ജപ്തി ചെയ്യാനൊരുങ്ങുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പിതാവിന്റെ മരണം. 19 ലക്ഷം രൂപയോളം വായ്പയെടുത്തതില്‍ ഇനി 8.25 ലക്ഷം രൂപ കൂടിയാണ് തിരിച്ചടയ്ക്കാനുള്ളത്.

അച്ഛന്റെ സ്വപ്‌നമായിരുന്ന വീട് ജപതി ചെയ്ത് പോകുന്നു എന്ന് പറയുമ്പോള്‍ താങ്ങാനാകാത്ത സങ്കടമുണ്ടെന്ന് വിദ്യാർത്ഥി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അച്ഛന്റെ മരണ ശേഷം ഓഹരിയില്‍ നിന്ന് ലഭിച്ച കുറച്ച് പണം ബാങ്കില്‍ അടച്ചിരുന്നു. എന്നാല്‍ പിന്നെ പണം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. വീട് നഷ്ടപ്പെടുമോ എന്ന ആശങ്കയുള്ളതിനാല്‍ പഠിക്കാന്‍ പോലും കഴിയുന്നില്ലെന്നും കുട്ടി പറഞ്ഞു. രണ്ട് ലക്ഷം രൂപ ഇപ്പോള്‍ അടച്ചാല്‍ കുറച്ച് സമയം നീട്ടി തരാന്‍ കഴിയുമെന്നാണ് ബാങ്കില്‍ നിന്ന് പറഞ്ഞതെന്നും വിദ്യാർത്ഥി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കാസര്‍കോട് ജില്ലയിലെ അര്‍ജുന്‍ എന്ന കുട്ടിയുടെ മാത്രം പ്രശ്‌നമല്ലെന്നും ഇത്തരത്തില്‍ നിരവധിയാളുകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. അതാത് പ്രദേശത്തെ ആളുകള്‍ സഹകരിക്കാതെ ഇക്കാര്യത്തില്‍ പരിഹാരം കാണാനാകില്ല. കുടുംബം എവിടെയാണോ താമസിക്കുന്നത് ആ നാട്ടിലെ ആളുകളെ കാര്യം അറിയിച്ച് ജനകീയ കമ്മിറ്റി വിളിച്ച് ചേര്‍ത്ത് പണം കണ്ടെത്തണം. ഇത്തരം കേസുകള്‍ പരിഹരിക്കാന്‍ അതാണ് മാര്‍ഗമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. താല്‍കാലികമായി ജപ്തി അല്‍പം ദിവസത്തേക്ക് മാറ്റിവെക്കാന്‍ താന്‍ പറയാമെന്നും രണ്ടാം ഘട്ടം പിന്നീട് നോക്കാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല യുവതീ പ്രവേശനം; പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ശബരിമല യുവതീ പ്രവേശനം; പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുക. ശബരിമല സ്ത്രീപ്രവേശനം ഉൾപ്പടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.

ശബരിമല വിഷയത്തിന് പുറമെ മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ പ്രവേശം, ഷിയാ മുസ്‌ലിങ്ങളിലെ ദാവൂദി ബോറ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളിലെ ചേലാകർമം എന്നിവയുമായി ബന്ധപ്പെട്ട ഹർജികളാണ് ഇന്നേക്ക് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഹർജികൾ പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. 2018 സെപ്തംബർ 28ന് എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അഞ്ച് പേരടങ്ങിയ ബെഞ്ചിൽ അന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് അന്ന് വിയോജിച്ച് വിധിയെഴുതിയത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയിൽ എത്തുന്നത് സംസ്ഥാന സർക്കാരിന് നിർണായകമാകും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഇതിനെ എതിർത്തെങ്കിലും 2018ൽ പിണറായി വിജയൻ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോടതി നിർണായക വിധി പുറപ്പെടുവിച്ചിരുന്നത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വിഷയത്തിൽ സംസ്ഥാന സർക്കാർ കോടതിയിൽ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് നിർണായകമാണ്. പഴയ നിലപാടിൽ തുടരുമോ അതോ സ്ത്രീപ്രവേശനത്തെ എതിർക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തോട് നിലപാട് പറയേണ്ട സമയത്ത് പറയുമെന്നും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി.