Monday, 16 February 2026

വ്ലോഗർ ചിന്നു പാപ്പുവിന്റെ ആത്മഹത്യ; ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്

വ്ലോഗർ ചിന്നു പാപ്പുവിന്റെ ആത്മഹത്യ; ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്

കാസർകോഡ് വ്ലോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്. വ്ലോഗറുടെ മരണ ശേഷം സന്ദേശിനെതിരെ സൈബർ ആക്രമണമുണ്ടായി. ഇത് സന്ദേശിന്റെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പൊലീസ് നിഗമനം.

ചിന്നു പാപ്പു എന്നറിയപ്പെടുന്ന വ്ലോഗർ രേഷ്‌മയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആൺ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ സന്ദേശ് കുഡ്‌ലു മന്നിപ്പാടിയിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ഈ മാസം ഒൻപതിനാണ് ആദൂർ ആലന്തടുക്ക സ്വദേശിയായ ചിന്നു പാപ്പു ഉളിയത്തടുക്ക ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ രേഷ്‌മയുടെ ആൺ സുഹൃത്തായ സന്ദേശിൻ്റെ മൊഴി കാസർകോഡ് ടൗൺ പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവാവിന് ചിന്നു പാപ്പുവിന്റെ മരണത്തിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും സന്ദേശ് കടുത്ത സൈബർ ആക്രമണം നേരിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് കേരളത്തിൽ എത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണം എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും. അന്വേഷണത്തിന് അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാഴ്ചകം ആദ്യ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ നിലവിലുള്ള അന്വേഷണസംഘത്തിന്റെ ചുമതല ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് സർക്കാർ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൂരജ് ലാമ കൊച്ചിയിൽ എത്തിയത് മുതലുള്ള കാര്യങ്ങൾ അന്വേഷിക്കും. ഒക്ടോബർ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബർ 30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, സൂരജ് ലാമയുടെ തിരോധാനത്തിൽ മകൻ സാന്തൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും, എം.ബി.സ്നേഹലതയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ തവണകളിൽ ഹർജി പരിഗണിക്കവെ സൂരജ് ലാമയുടെ മരണത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും, തണുത്ത കാലാവസ്ഥക്ക് സാധ്യത

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും, തണുത്ത കാലാവസ്ഥക്ക് സാധ്യത

തിരുവനന്തപുരം: ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂനമര്‍ദം ഫെബ്രുവരി 17 ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. കേരളത്തിൽ ന്യുന മർദ്ദ മഴക്ക് സാധ്യത കുറവാണെങ്കിലും ഫെബ്രുവരി 20 ന് ശേഷം കിഴക്കൻകാറ്റ് അനുകൂലമാകുന്നതിനനുസരിച്ചു മധ്യ-തെക്കൻ ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും തണുത്ത കാലാവസ്ഥക്കും നേരിയ മഴക്കും സാധ്യതയുണ്ട്.

അതേസമയം തെക്കന്‍ ശ്രീലങ്കയില്‍ പ്രാദേശിക പ്രളയത്തിന് കാരണമാകുന്ന മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്നു മുതല്‍ ന്യൂനമര്‍ദത്തിന്റെ ഭാഗമായ മഴ ശ്രീലങ്കയില്‍ ലഭിച്ചു തുടങ്ങും. ശ്രീലങ്കയുടെ മഴയുടെ തോത്, സിസ്റ്റം നീങ്ങുന്ന ദിശ എന്നിവയെല്ലാം കേരളത്തിലെ അന്തരീക്ഷസ്ഥിതി മാറ്റത്തിന് കാരണമാകും. ഫെബ്രുവരി 18 മുതല്‍ 22 വരെ കേരളത്തില്‍ തണുത്ത അന്തരീക്ഷത്തിനും ന്യൂനമർദ്ദം കാരണമാകുമെന്നാണ് സൂചന. തെക്കന്‍ ജില്ലകളില്‍ ഇടത്തരം മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രത നിർദ്ദേശം 
16/02/2026: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

17/02/2026 & 18/02/2026: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

19/02/2026: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം, തെക്കൻ ശ്രീലങ്കൻ തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഒരച്ഛനെന്ന നിലയ്ക്കാണ് ഓടിയെത്തിയത്';ആലിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

'ഒരച്ഛനെന്ന നിലയ്ക്കാണ് ഓടിയെത്തിയത്';ആലിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഈ ഒരു മുഹൂർത്തവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ഒരു അച്ഛൻ എന്ന നിലയിലാണ് താൻ സംസ്കാര ചടങ്ങിന് ഓടിയെത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. മഹാശിവരാത്രിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിന് പോവുകയായിരുന്ന താൻ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് യാത്ര പാതി വഴിയ്ക്ക് ഉപേക്ഷിച്ച് ആലിന് വിട പറയാനെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കുഞ്ഞ് ആലിൻ നമ്മുടെ മനസ്സിനും ഹൃദയത്തിലും ഒരുപാട് കാലം ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

വിടപറയും മുൻപേ നാലുപേർക്ക് പുതുജീവൻ പകർന്നാണ്  പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം യാത്രയാകുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് ആലിന്റെ സംസ്കാരം. മന്ത്രി വീണാ ജോർജ് അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ ആലിനും, മാതാവും, മാതാവിൻ്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല യുവതീ പ്രവേശനത്തെ സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ എതിർക്കണമെന്ന് എൻഎസ്എസ്

ശബരിമല യുവതീ പ്രവേശനത്തെ സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ എതിർക്കണമെന്ന് എൻഎസ്എസ്

ശബരിമല യുവതീ പ്രവേശനത്തെ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ എതിർക്കണമെന്ന് എൻഎസ്എസ്. ഈ വിഷയത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായോ രാഷ്ട്രീയവുമായോ കൂട്ടിക്കുഴയ്ക്കാൻ താല്പര്യമില്ലെന്നും എന്നാൽ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.യഥാർത്ഥ പുരോഗമന ചിന്തയെന്നത് വിശ്വാസങ്ങളെ തകർക്കുന്നതാകരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നിലവിൽ ഉറപ്പുകളൊന്നും നൽകിയിട്ടില്ലെങ്കിലും, ശബരിമലയിലെ പഴയ ആചാരരീതികൾ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പഴയ രീതിയിലുള്ള ആചാരങ്ങൾ തുടരുന്ന സാഹചര്യത്തിൽ സർക്കാരിൽ ശുഭപ്രതീക്ഷയുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് ന്യായമായ നിലപാടുണ്ടാകുമെന്നും കേന്ദ്ര സർക്കാരിന് വേണമെങ്കിൽ ഈ കാര്യത്തിൽ ഇടപെടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കേന്ദ്രത്തിന്റെ നിലപാട് എന്തായിരിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന നാമജപ ഘോഷയാത്രകളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും.

8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇത് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പി.എഫ്.എം.എസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ക്രഡിറ്റ് ചെയ്യും. എന്നാല്‍, ഇതും പലപ്പോഴും വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സര്‍ക്കാര്‍ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപ പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കി. 2011-16 –ല്‍ ചുമതലയിലുണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ 9,011 കോടി രൂപയാണ് നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. ഇത് ഒരു കുടിശികയുമില്ലാതെ അതാത് മാസം തന്നെ വിതരണം ചെയ്യുന്നു. നിലവില്‍ ഒരു വര്‍ഷം ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് വേണ്ടിവരുന്നത് 14,500 കോടി രൂപയാണ്. അടുത്തവര്‍ഷത്തേയ്ക്കും ഇതിനുള്ള വകയിരുത്തല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രി നൽകിയ വാക്ക് വിശ്വസിച്ചവർക്ക് പണി കിട്ടി! സൗജന്യ വെള്ളമില്ല, ഒടുവിൽ 30,000 ബില്ല് അടച്ചു

മന്ത്രി നൽകിയ വാക്ക് വിശ്വസിച്ചവർക്ക് പണി കിട്ടി! സൗജന്യ വെള്ളമില്ല, ഒടുവിൽ 30,000 ബില്ല് അടച്ചു

ചക്കുപള്ളം : വാട്ടർ അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയതിന് പ്രത്യുപകാരമായി സൗജന്യമായി കുടിവെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പരസ്യമായി നൽകിയ വാക്ക് പാഴായി. ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിനാണ് മന്ത്രി വാക്കു നൽകിയത്. മന്ത്രിയുടെ വാക്ക് വിശ്വസിച്ച് ബില്ല് അടയ്ക്കാതിരുന്ന ആശ്രമം അധികൃതർക്ക് കണക്ഷൻ വിഛേദിക്കുമെന്ന നോട്ടീസ് ലഭിച്ചതോടെ മുപ്പതിനായിരം രൂപയോളം ഒന്നിച്ച് അടയ്ക്കേണ്ടി വന്നു.

ഇടുക്കിയിൽ നാല് പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ളമെത്തിക്കാൻ 2023ലാണ് കുമളി ഒട്ടകത്തലമേട്ടിൽ ടാങ്ക് പണിയാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്. ഇതിനായി ശ്രീനാരായണ ധർമ്മാശ്രമം വക സ്ഥലം വിട്ടു നൽകണമെന്ന് അഭ്യർത്ഥിച്ച് അതോറിറ്റി ആശ്രമം സെക്രട്ടറിക്ക് കത്ത് നൽകി. തുടർന്ന് ശിവഗിരി മഠത്തിന്റെ അനുമതിയോടെ എട്ട് സെന്റ് സ്ഥലം സൗജന്യമായി വിട്ടു കൊടുത്തു. ആശ്രമത്തിന് സൗജന്യമായി ജലം ലഭ്യമാക്കണമെന്ന് മഠം അധികൃതർ വാക്കാൽ ആവശ്യപ്പെട്ടു.

അണക്കരയിൽ നടന്ന ഉദ്ഘാടന വേദിയിൽ വച്ച് സ്ഥലം വിട്ടു നൽകിയ ആശ്രമം പ്രതിനിധിയെ ആദരിക്കുകയും സൗജന്യമായി ജലം നൽകുമെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിക്കുകയും ചെയ്തു. ടാങ്ക് നിർമാണം നടക്കുന്ന സമയത്ത് എത്തിയ ഉദ്യോഗസ്ഥരാണ് ആശ്രമത്തിന് നിലവിലുള്ള വാട്ടർ കണക്ഷന് തുടർന്ന് പണം അടയ്ക്കേണ്ടതില്ലെന്ന് ആശ്രമം സെക്രട്ടറിയെ നേരിൽ അറിയിച്ചത്. എന്നാൽ ബില്ല് വരുന്നത് തുടർന്നു. അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കുമെന്ന നോട്ടീസും കിട്ടി. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പണം അടയ്ക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും ഉറപ്പ് ലഭിച്ചു. പക്ഷേ ബില്ലും നോട്ടീസും വരുന്നത് തുടർന്നു. മൂന്ന് തവണ ആശ്രമം അധികൃതർ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ മറുപടി ഒന്നു തന്നെയായിരുന്നു. കഴിഞ്ഞ ദിവസം പീരുമേട് സബ് ഡിവിഷൻ ഓഫിസിൽ നിന്നും ഫോണിൽ വിളിച്ച് കണക്ഷൻ വിഛേദിക്കുമെന്ന് പറഞ്ഞതോടെ 29200 രൂപ അടയ്ക്കേണ്ടി വന്നു. ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ സൗജന്യ കണക്ഷൻ സംബന്ധിച്ച യാതൊരു നിർദേശവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന മറുപടിയായിരുന്നു കിട്ടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കയ്യിൽ കാശ് വെക്കുന്ന ഇന്ത്യക്കാർ, പണം ഉപയോ​ഗിക്കുന്നത് കൂടിയതായി എസ്ബിഐ റിപ്പോർട്ട്

കയ്യിൽ കാശ് വെക്കുന്ന ഇന്ത്യക്കാർ, പണം ഉപയോ​ഗിക്കുന്നത് കൂടിയതായി എസ്ബിഐ റിപ്പോർട്ട്

ദില്ലി: രാജ്യത്ത് കറൻസിയുടെ ഉപയോഗം റെക്കോർഡ് ഉയരത്തിലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഡിജിറ്റൽ പണമിടപാടുകൾ എത്ര കൂടിയാലും ഇന്ത്യക്കാർക്ക് കയ്യിൽ കാശ് വെക്കുന്ന ശീലം കുറയുന്നില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ പറയുന്നു. ഡിജിറ്റൽ പേയ്‌മെന്റുകളിലെ വൻ കുതിച്ചുചാട്ടത്തിനിടയിലും ഈ പ്രവണത ശക്തമായി തുടരുകയാണ്. ഉയർന്ന ഉപഭോഗം, കുറഞ്ഞ പലിശനിരക്ക്, 2000 രൂപ നോട്ടുകൾ പിൻവലിച്ചത് എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച്, 2026 ജനുവരിയിൽ രാജ്യത്ത് ഉപയോ​ഗത്തിലുള്ള കറൻസി 40 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 5.3 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം 11.1 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ 2.76 ലക്ഷം കോടി രൂപയുടെ വർധനവാണ് കറൻസി ഉപഭോ​ഗത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 88,517 കോടി രൂപയായിരുന്നു വിപണിയിലുണ്ടായിരുന്നത്.

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഉപഭോഗം വർധിച്ചതാണ് പണത്തിന്റെ ആവശ്യം കൂടാനുള്ള പ്രധാന കാരണം. പലിശനിരക്ക് കുറഞ്ഞത് ഗ്രാമീണ മേഖലയിലുള്ളവരെ കൂടുതൽ പണം ചെലവഴിക്കാൻ പ്രേരിപ്പിച്ചു. അതേസമയം, പ്രത്യക്ഷവും പരോക്ഷവുമായ നികുതിയിളവുകൾ നഗരങ്ങളിലെ ഉപഭോഗം വർധിപ്പിച്ചു. ഇതും കറൻസിയുടെ ആവശ്യം കൂടാൻ കാരണമായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കുട്ടി ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ല; കൊറിയന്‍ സിനിമകള്‍ കാണുമായിരുന്നു'

'കുട്ടി ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ല; കൊറിയന്‍ സിനിമകള്‍ കാണുമായിരുന്നു'

കൊച്ചി: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ ആദിത്യയുടെ മരണത്തില്‍ കൊറിയന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് എറണാകുളം റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍. കുട്ടി കൊറിയന്‍ സിനിമകള്‍ കാണുമായിരുന്നു. ആത്മഹത്യ കുറിപ്പിലും കൊറിയന്‍ സുഹൃത്തിനെ കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എസ് പി വ്യക്തമാക്കി.

ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടേയുള്ളൂ. ഫലം വരാന്‍ സമയമെടുക്കും. കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി എടുത്തു. കൊറിയന്‍ സുഹൃത്തിലേക്ക് വിരല്‍ ചൂണ്ടുന്ന മൊഴി ലഭിച്ചിട്ടില്ല. മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ബ്ലാക്ക് വെനത്തെ കുറിച്ച് അറിയില്ല. കുട്ടി ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നോ എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പുറത്തുവരുന്നത് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ്. ഫോണിലെ വിവരങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ ലഭ്യമാകൂവെന്നും കെ എസ് സുദര്‍ശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ് രംഗത്തെത്തിയിരുന്നു. ബ്ലാക്ക് വെനം എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരുന്നത് ആദിത്യയുടെ സുഹൃത്തുക്കളാകാമെന്നും അതാണ് മകള്‍ മരിച്ചതിന് പിന്നാലെ അക്കൗണ്ട് അണ്‍ഫോളോ ചെയ്തതെന്നും പിതാവ് പറഞ്ഞു. ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നും ആദിത്യയുടെ പിതാവ് പറഞ്ഞിരുന്നു. മാധ്യമങ്ങളോടായിരുന്നു പിതാവിന്റെ പ്രതികരണം.

മകള്‍ക്ക് കൊറിയന്‍ സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന കാര്യം വിശ്വസിക്കുന്നില്ലെന്നും പിതാവ് പറഞ്ഞിരുന്നു. കൊറിയന്‍ ഭാഷ പഠിക്കാന്‍ ആദിത്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നു. കൊറിയന്‍ സംഗീത പരിപാടി കാണാനും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പഠിച്ച് കൊറിയയില്‍ പോയി ജോലി ചെയ്യുമെന്ന് പറഞ്ഞിരുന്നു. അത് അറിയുന്ന ആരോ മകളെ കബളിപ്പിച്ചതാകാം. പറ്റിക്കപ്പെട്ടു എന്ന് തോന്നിയപ്പോഴാകാം അവൾ ജീവനൊടുക്കിയത്. വഞ്ചന അവൾ സഹിക്കില്ലെന്നും പിതാവ് പറഞ്ഞു.

ജനുവരി 27നായിരുന്നു ചോറ്റാനിക്കര സ്വദേശിയായ ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറമടയില്‍ മുങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് കരയില്‍ വെച്ചിരുന്ന സ്‌കൂള്‍ ബാഗില്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരണപ്പെട്ടതിന്റെ വിഷമം സഹിക്കാനാകാതെയാണ് താന്‍ ജീവന്‍ വെടിയുന്നത് എന്നായിരുന്നു ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ആക്ഷന്‍ ഹീറോ ബിജു 2' ടൈറ്റില്‍ കേസ്; ഷംനാസുമായി ഒത്തുതീര്‍പ്പിനില്ലെന്ന് നിവിന്‍ പോളി

'ആക്ഷന്‍ ഹീറോ ബിജു 2' ടൈറ്റില്‍ കേസ്; ഷംനാസുമായി ഒത്തുതീര്‍പ്പിനില്ലെന്ന് നിവിന്‍ പോളി

‘ആക്‌ഷന്‍ ഹീറോ ബിജു 2’ ടൈറ്റിൽ കേസിൽ നിര്‍മ്മാതാവ് പിഎസ് ഷംനാസും തമ്മിലുള്ള തര്‍ക്കത്തിൽ ഒത്തുതീർപ്പിനില്ലെന്ന് നിവിൻ പോളി. സമവായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശം നൽകിയുന്നു. വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ സമവായ ചര്‍ച്ച നിയമവിരുദ്ധമാണെന്ന് നടൻ പറഞ്ഞു.

വ്യാജ ഒപ്പിട്ട് ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ സ്വന്തമാക്കി എന്നാണ് നിവിൻ പോളി നൽകിയ പരാതി. എന്നാൽ എതിരെ ഷംനാസിന്റെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചന കുറ്റത്തിന് കേസ് എടുത്തിരുന്നു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്ന ഷംനാസ്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി

ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നൽകിയെന്നാണ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്. നിവിൻ പോളിയുടെ 'പോളി ജൂനിയർ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരിൽ മുൻകൂറായി കൈപ്പറ്റിയെന്നും എഫ്ഐആറിൽ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഷംനാസ് നൽകിയ പരാതിയിൽ പറയുന്നുണ്ടായിരുന്നു.