Monday, 16 February 2026

കയ്യിൽ കാശ് വെക്കുന്ന ഇന്ത്യക്കാർ, പണം ഉപയോ​ഗിക്കുന്നത് കൂടിയതായി എസ്ബിഐ റിപ്പോർട്ട്

SHARE


 
ദില്ലി: രാജ്യത്ത് കറൻസിയുടെ ഉപയോഗം റെക്കോർഡ് ഉയരത്തിലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഡിജിറ്റൽ പണമിടപാടുകൾ എത്ര കൂടിയാലും ഇന്ത്യക്കാർക്ക് കയ്യിൽ കാശ് വെക്കുന്ന ശീലം കുറയുന്നില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ പറയുന്നു. ഡിജിറ്റൽ പേയ്‌മെന്റുകളിലെ വൻ കുതിച്ചുചാട്ടത്തിനിടയിലും ഈ പ്രവണത ശക്തമായി തുടരുകയാണ്. ഉയർന്ന ഉപഭോഗം, കുറഞ്ഞ പലിശനിരക്ക്, 2000 രൂപ നോട്ടുകൾ പിൻവലിച്ചത് എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.


റിപ്പോർട്ട് അനുസരിച്ച്, 2026 ജനുവരിയിൽ രാജ്യത്ത് ഉപയോ​ഗത്തിലുള്ള കറൻസി 40 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 5.3 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം 11.1 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ 2.76 ലക്ഷം കോടി രൂപയുടെ വർധനവാണ് കറൻസി ഉപഭോ​ഗത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 88,517 കോടി രൂപയായിരുന്നു വിപണിയിലുണ്ടായിരുന്നത്.

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഉപഭോഗം വർധിച്ചതാണ് പണത്തിന്റെ ആവശ്യം കൂടാനുള്ള പ്രധാന കാരണം. പലിശനിരക്ക് കുറഞ്ഞത് ഗ്രാമീണ മേഖലയിലുള്ളവരെ കൂടുതൽ പണം ചെലവഴിക്കാൻ പ്രേരിപ്പിച്ചു. അതേസമയം, പ്രത്യക്ഷവും പരോക്ഷവുമായ നികുതിയിളവുകൾ നഗരങ്ങളിലെ ഉപഭോഗം വർധിപ്പിച്ചു. ഇതും കറൻസിയുടെ ആവശ്യം കൂടാൻ കാരണമായി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.