Tuesday, 17 February 2026

ഇമ്രാൻ ഖാന്റെ ആരോഗ്യനില: സുനിൽ ഗവാസ്കറും കപിൽ ദേവും ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങൾ പാക് സർക്കാരിന് കത്തെഴുതി

ഇമ്രാൻ ഖാന്റെ ആരോഗ്യനില: സുനിൽ ഗവാസ്കറും കപിൽ ദേവും ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങൾ പാക് സർക്കാരിന് കത്തെഴുതി

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് സുനിൽ ഗവാസ്കറും കപിൽ ദേവും ഉൾപ്പെടെയുള്ള 14 മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റന്മാർ രംഗത്ത്. ജയിലിൽ കഴിയുന്ന ഇമ്രാന്റെ ആരോഗ്യം വഷളാകുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ച ഇവർ, അദ്ദേഹത്തിന് മതിയായ പരിഗണന ഉറപ്പാക്കണമെന്ന് പാകിസ്ഥാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

തിരഞ്ഞെടുത്ത മാധ്യമങ്ങളുമായി പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ, 2023 മുതൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാനോട് മാനുഷികവും അന്തസ്സുള്ളതുമായ പെരുമാറ്റം വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും പുറംലോകത്തിന് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടി.

‍പ്രസ്താവനയിൽ ഒപ്പിട്ട പ്രമുഖർ

സുനിൽ ഗവാസ്കർ, കപിൽ ദേവ്, ഗ്രെഗ് ചാപ്പൽ, മൈക്കൽ ആതർട്ടൺ, അലൻ ബോർഡർ, മൈക്കൽ ബ്രിയർലി, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, ജോൺ റൈറ്റ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ ചോദ്യം ചെയ്യൽ പൂർത്തിയായി

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ ചോദ്യം ചെയ്യൽ പൂർത്തിയായി

ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തി. കൊച്ചിയിലെ ഇ ഡി ഓഫീസിൽ മൂന്നരമണിക്കൂറോളമാണ് ജയറാമിനെ ചോദ്യം ചെയ്തത്. അറിയാവുന്ന കാര്യങ്ങൾ എല്ലാം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് മൊഴി നൽകിയ ശേഷം ജയറാം പ്രതികരിച്ചു.വീണ്ടും വരാൻ പറഞ്ഞിട്ടില്ലെന്നും ഇ ഡി ഉദ്യോഗസ്ഥർ സൗഹൃദപരമായിട്ടാണ് സംസാരിച്ചതെന്നും നടൻ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടികളും നടന്നിട്ടില്ല. അറിയാവുന്ന കാര്യങ്ങൾ എല്ലാം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ജയറാം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ 11 മണിയോടെ നടൻ ജയറാം അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജറായി. അപ്പോൾ തന്നെ മൊഴിയെടുക്കലും ആരംഭിച്ചു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും ഒത്താശയോടെ ശബരിമലയിൽ നിന്ന് കടത്തിക്കൊണ്ട് പോയ ദ്വാരപാലക ശിൽപങ്ങളും കട്ടിലപ്പാളിയും ജയറാമിന്റെ വീട്ടിലും സ്മാർട്ട് ക്രിയേഷൻസിലും കോട്ടയത്തുനിന്ന് നടന്ന ഘോഷയാത്രയിലും പൂജിച്ച വേളയിൽ ജയറാമിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

അതേസമയം, ജയറാമിന് പുറമെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണ്ണം ബല്ലാരിയിലെ ഗോവർധനന് കൈമാറി ഇടനിലക്കാരനായ കൽപ്പേഷും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി ഹാജരായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയെ പൂർണമായി ഇ ഡി വിശ്വാസത്തിൽ എടുത്തിട്ടില്ല. ബോർഡ് തീരുമാനപ്രകാരം ഉത്തരവിറക്കുകക മാത്രമാണ് ചെയ്തതെന്ന് ജയശ്രീ പറയുന്നുണ്ടെങ്കിലും, സ്വത്ത് വിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കാനും വീണ്ടും മൊഴിയെടുക്കാനുമാണ് ഇ ഡിയുടെ തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാനത്തിന്റെ ​ഗ്ലാസിൽ എണ്ണ; അപകടത്തിൽ പൈലറ്റും ഭാര്യയും മരിച്ചു, വളർത്തുനായ രക്ഷപ്പെട്ടു

വിമാനത്തിന്റെ ​ഗ്ലാസിൽ എണ്ണ; അപകടത്തിൽ പൈലറ്റും ഭാര്യയും മരിച്ചു, വളർത്തുനായ രക്ഷപ്പെട്ടു

അമേരിക്കയിലെ ടെക്സസിൽ ഉണ്ടായ വിമാനാപകടത്തിൽ ഫ്ലോറിഡയിൽ നിന്നുള്ള പ്രമുഖ പൈലറ്റും ഭാര്യയും മരണപ്പെട്ടു. ഫ്ലോറിഡയിൽ ഏവിയേഷൻ ബിസിനസ് നടത്തുന്ന റോൺ ടിമ്മർമാൻസും ഭാര്യ ബാർബറ ടിമ്മർമാൻസുമാണ് ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ മരിച്ചത്. എന്നാൽ, വിമാനത്തിലുണ്ടായിരുന്ന ഇവരുടെ വളർത്തുനായ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

റോണും ബാർബറയും തങ്ങളുടെ ഉടമസ്ഥതയിലുള്ള 'ബീച്ച്ക്രാഫ്റ്റ് എ36' വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു. വൈകുന്നേരം 5:30-ഓടെ വിമാനത്തിന്റെ മുൻവശത്തെ ചില്ലിൽ അപ്രതീക്ഷിതമായി എണ്ണ പടരുകയും കാഴ്ച പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. ഉടൻ തന്നെ റോൺ അടിയന്തര ലാൻഡിംഗിനായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് സന്ദേശം അയച്ചു.

നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെ കാഴ്ച മറഞ്ഞതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വൈദ്യുതി ലൈനിൽ തട്ടുകയും, തുടർന്ന് ടെക്സസിലെ ബ്രൗൺസ്‌ബോറോയിലുള്ള ഒരു ജനവാസ മേഖലയിൽ തകർന്നു വീഴുകയുമായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികൾ കാണുന്നത് വിമാനത്തിന്റെ മുൻഭാഗം മണ്ണിൽ പൂണ്ടുപോയ നിലയിലായിരുന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ദമ്പതികൾ മരണപ്പെട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

3500 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

3500 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിൽ പൊള്ളാച്ചി റെഡിയന്നൂര്‍ ചെലന്തിയമ്മന്‍ കോവില്‍ സ്ട്രീറ്റിനടുത്തുള്ള അര്‍ത്തുമാര്‍ പാളയം സ്വദേശി കാളി മുത്തു കുമാര്‍ (41) അറസ്റ്റിലായിട്ടുണ്ട്. 

ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാനെത്തിയപ്പോൾ വണ്ടിയിൽ പഞ്ചസാര ലോഡ് എന്നാണ് ഇയാൾ പറഞ്ഞത്. കര്‍ണാടക രജിസ്ട്രേഷൻ നമ്പറുള്ള ലോറിയിൽ ഡ്രൈവറായ കാളി മുത്തുകുമാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ വാഹനം പരിശോധിച്ച ഉദ്യോഗസ്ഥർക്ക് പഞ്ചസാരയുടെ തരിപോലും കണ്ടെത്താനായില്ല. ലോഡ് മുഴുവൻ നിരോധിത പുകയില ഉൽപ്പന്നങ്ങളായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് മുത്തങ്ങ ചെക്പോസ്റ്റിൽ പരിശോധന നടത്തിയതെന്നാണ് വിവരം. 

കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും കേന്ദ്രങ്ങളിൽ നിന്ന് പത്ത് രൂപ നിരക്കിൽ വാങ്ങുന്ന ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തിയ ശേഷം 40 മുതൽ 100 രൂപ വരെ ഈടാക്കിയാണ് വിൽക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ചെക്പോസ്റ്റ് വഴിയുള്ള വൻ കടത്ത് പിടികൂടാനായ സന്തോഷത്തിലാണ് ഉദ്യോഗസ്ഥർ. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എവിടെ നിന്നാണ് ലഹരി ഉൽപ്പന്നങ്ങൾ വാങ്ങിയതെന്നും എവിടേക്ക് കൊണ്ടുപോകാനായിരുന്നു ലക്ഷ്യമെന്നും ചോദിച്ചറിയുമെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഹരിക്കേസുകളിൽ കുടുങ്ങിയ ആഡംബര കാറുകൾ മുതൽ ബൈക്കുകൾ വരെ;എക്സൈസിന്റെ 'ജംബോ ലേലം' ഫെബ്രുവരി 27-നകം

ലഹരിക്കേസുകളിൽ കുടുങ്ങിയ ആഡംബര കാറുകൾ മുതൽ ബൈക്കുകൾ വരെ;എക്സൈസിന്റെ 'ജംബോ ലേലം' ഫെബ്രുവരി 27-നകം

തിരുവനന്തപുരം: മയക്കുമരുന്ന്, അബ്കാരി കേസുകളിൽ ഉൾപ്പെട്ട് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും കസ്റ്റഡിയിലുള്ള വാഹനങ്ങൾ വിറ്റഴിക്കാൻ എക്സൈസ് വകുപ്പ് 'ജംബോ ലേലം' നടത്തുന്നു. എൻ.ഡി.പി.എസ്, അബ്കാരി നിയമപ്രകാരം പിടിച്ചെടുത്തതും കോടതി ലേലത്തിന് അനുമതി നൽകിയതുമായ വാഹനങ്ങളാണ് ഇതിലൂടെ വിൽക്കുന്നത്.

പ്രധാനമായും 2017 മുതലുള്ള ആഡംബര കാറുകൾ, ടെമ്പോ, മിനി ലോറി, ജീപ്പ്, ഓട്ടോറിക്ഷകൾ, സ്കൂട്ടറുകൾ, ബൈക്കുകൾ എന്നിവയാണ് ലേലത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഫെബ്രുവരി 27-നകം ലേല നടപടികൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കൃത്യമായ രേഖകളോ എൻജിൻ നമ്പറോ ഇല്ലാത്ത വാഹനങ്ങൾ സ്ക്രാപ്പ് വില കണക്കാക്കിയാവും വിറ്റഴിക്കുക.

ലഹരിക്കടത്തിനായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുകയോ രഹസ്യ അറകൾ നിർമ്മിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തവും അതിന്റെ ചെലവും വാഹനങ്ങൾ വാങ്ങുന്നവർ തന്നെ വഹിക്കേണ്ടതുണ്ട്. കൂടാതെ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ കാര്യത്തിൽ ലേല വ്യവസ്ഥകൾക്ക് അനുസൃതമായ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റെയിൽവേ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന് തിരുവനന്തപുരത്ത് അധിക ടിക്കറ്റ് കൗണ്ടറുകൾ

റെയിൽവേ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന് തിരുവനന്തപുരത്ത് അധിക ടിക്കറ്റ് കൗണ്ടറുകൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാ​ഗമായി സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നതിനായി, സമഗ്രമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ. പ്രത്യേക ട്രെയിൻ സർവീസുകൾ, അധിക സ്റ്റോപ്പുകൾ, ടിക്കറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.മാർച്ച് 3-ന് ആറ്റുകാൽ പൊങ്കാല ദിനത്തിൽ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ യാത്രക്കാരുടെ ഗതാഗതം കാര്യക്ഷമമാക്കുന്നതിനായി കൊല്ലത്തേക്കുള്ള ട്രെയിനുകൾ ഒന്ന് മുതൽ നാല് വരെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പുറപ്പെടും. നാഗർകോവിലിലേക്കുള്ള ട്രെയിനുകൾ അഞ്ചാം പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടും.

ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന്, പ്രവേശന, എക്സിറ്റ് പോയിന്റുകളിൽ അധിക ടിക്കറ്റ് കൗണ്ടറുകൾ തുറക്കും. തിരുവനന്തപുരം സെൻട്രലിലെ പ്ലാറ്റ്‌ഫോമുകളിൽ റിസർവ് ചെയ്യാത്ത ടിക്കറ്റിംഗ് സിസ്റ്റം (UTS), UTS-ഓൺ-മൊബൈൽ QR കോഡ് കൗണ്ടറുകൾ എന്നിവയും ക്രമീകരിക്കും.

ഗവൺമെന്റ് റെയിൽവേ പോലീസ് (GRP), ലോക്കൽ പോലീസ്, മറ്റ് അധികാരികൾ എന്നിവരുമായി ഏകോപിപ്പിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF) യാത്രക്കാരുടെ സുരക്ഷ സജീവമായി നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. അടിയന്തര സഹായം നൽകുന്നതിനും തടസ്സരഹിതമായ യാത്ര ഉറപ്പാക്കുന്നതിനുമായി പ്രധാന സ്ഥലങ്ങളിൽ മെഡിക്കൽ, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക ടീമുകളെ വിന്യസിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ്: Jio എഐ പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ്: Jio എഐ പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'-ൽ സജ്ജീകരിച്ചിരിക്കുന്ന ജിയോ ഇന്റലിജൻസ് പവലിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. വിവിധ മേഖലകളിൽ വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള ജിയോയുടെ എഐ മോഡലുകളും സാങ്കേതിക പരിഹാരങ്ങളും അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തി.

സന്ദർശന വേളയിൽ ജിയോ എഐ സ്റ്റാക്ക് (Jio AI Stack), ജിയോ സംസ്കൃതി എഐ (Jio Sanskriti AI), ജിയോ ആരോഗ്യ എഐ (Jio Arogya AI), ജിയോ ശിക്ഷ (Jio Shiksha), ജിയോ എഐ ഹോം (Jio AI Home) എന്നിവയുടെ തത്സമയ പ്രദർശനങ്ങൾ പ്രധാനമന്ത്രി വീക്ഷിച്ചു. വ്യവസായ സംരംഭങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഇന്ത്യൻ ഭാഷകളെയും സാംസ്കാരിക ഉള്ളടക്കങ്ങളെയും പ്രോത്സാഹിപ്പിക്കുക, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ നൽകുക, വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുക, സ്മാർട്ട് ലിവിംഗ് സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തലസ്ഥാനത്ത് മാര്‍ച്ച് രണ്ട് വൈകിട്ട് ആറ് മുതൽ മൂന്നിന് വൈകിട്ട് ആറ് വരെ ഒരു തുള്ളി മദ്യം ലഭിക്കില്ല, പൊങ്കാല പ്രമാണിച്ച് നിയന്ത്രണം

തലസ്ഥാനത്ത് മാര്‍ച്ച് രണ്ട് വൈകിട്ട് ആറ് മുതൽ മൂന്നിന് വൈകിട്ട് ആറ് വരെ ഒരു തുള്ളി മദ്യം ലഭിക്കില്ല, പൊങ്കാല പ്രമാണിച്ച് നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് 2 വൈകീട്ട് 6 മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് വൈകീട്ട് 6 വരെയാണ് മദ്യനിരോധനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒന്നിലേറെ തവണ പീഡിപ്പിച്ചു; രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ രഹസ്യമൊഴി നല്‍കി പരാതിക്കാരി

ഒന്നിലേറെ തവണ പീഡിപ്പിച്ചു; രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ രഹസ്യമൊഴി നല്‍കി പരാതിക്കാരി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വീണ്ടും കുരുക്ക്. രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ പരാതിക്കാരി രഹസ്യമൊഴി നല്‍കി. ഒന്നിലേറെ പീഡിപ്പിച്ചതായാണ് മൊഴി. നെടുമങ്ങാട് കോടതിയിലാണ് മൊഴി നല്‍കിയത്. നിര്‍ണായക തെളിവുകളും കൈമാറിയതായാണ് വിവരം.

ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസി അധ്യക്ഷന് നല്‍കിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ രണ്ടാം ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇമെയില്‍ മുഖാന്തരം അയച്ച പരാതിയില്‍ യുവതിയുടെ പേര് ഉണ്ടായിരുന്നില്ല.

എന്നാല്‍ പേര് പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ജാമ്യ ഹര്‍ജി നല്‍കിയത്. പരാതി അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമാണ്. രണ്ടുവര്‍ഷം താമസിച്ചാണ് പരാതി നല്‍കിയത്. പരാതി സത്യമെങ്കില്‍ പൊലീസിനെ സമീപിക്കാന്‍ ഏറെ സമയം ഉണ്ടായിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. കേസില്‍ രാഹുലിന് മുന്‍കൂര്‍ജാമ്യം ലഭിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി യുവാവ്, ട്രെയിൻ നിർത്തിയത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ!

മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി യുവാവ്, ട്രെയിൻ നിർത്തിയത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ!

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മദ്യലഹരിയിലായിരുന്ന ഒരു പത്തൊൻപതുകാരൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയത് യാത്രക്കാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തി.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 -ഓടെയാണ് സംഭവം. ഹാർബർ ലൈനിലെ പ്ലാറ്റ്‌ഫോമിലേക്ക് ഒരു ലോക്കൽ ട്രെയിൻ പ്രവേശിക്കുമ്പോഴാണ് ട്രാക്കിൽ ഒരാൾ കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ട്രാക്കുകളിൽ നിന്ന് ആക്രി ശേഖരിക്കുന്ന അവിനാഷ് പ്രകാശ് കർദിലെ എന്ന യുവാവായിരുന്നു അത്. ട്രെയിൻ തന്റെ മുകളിലൂടെ കയറിപ്പോകുമെന്ന പ്രതീക്ഷയിൽ ഇയാൾ മനഃപൂർവ്വം ട്രാക്കിൽ കിടക്കുകയായിരുന്നുവെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.

ട്രാക്കിൽ ഒരാൾ കിടക്കുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ബഹളം വെക്കുകയും കൈവീശി കാണിച്ച് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ലോക്കോ പൈലറ്റ് ഉടൻ തന്നെ എമർജൻസി ബ്രേക്ക് പ്രയോഗിക്കുകയും നിർത്താതെ ഹോൺ മുഴക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ യുവാവ് ഉറക്കം തുടരുകയായിരുന്നു. ഒടുവിൽ യുവാവിന്റെ തൊട്ടടുത്ത് വെച്ച് ട്രെയിൻ നിർത്താൻ സാധിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.