Tuesday, 17 February 2026

സർക്കാർ നഷ്ടപരിഹാരം നൽകിയില്ല, ഇടപെട്ട് കോടതി, കൊല്ലം കളക്ട്രേറ്റിൽ ജപ്തി, 2 ഏക്കർ സ്ഥലം ജപ്തി ചെയ്തു

സർക്കാർ നഷ്ടപരിഹാരം നൽകിയില്ല, ഇടപെട്ട് കോടതി, കൊല്ലം കളക്ട്രേറ്റിൽ ജപ്തി, 2 ഏക്കർ സ്ഥലം ജപ്തി ചെയ്തു

കൊല്ലം: ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരം സർക്കാർ നൽകാഞ്ഞതിനെ തുടർന്ന് കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന രണ്ട് ഏക്കറോളം സ്ഥലം ജപ്തി ചെയ്തു. കൊല്ലം സബ് കോടതിയുടേതാണ് നടപടി. കളക്ടറേറ്റിൽ ജപ്തി നോട്ടീസ് പതിക്കുകയും ചെയ്തു. കൊല്ലം കോർപ്പറേഷൻ ഭൂമി ഏറ്റെടുത്തപ്പോൾ മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്ന പരാതിയിലാണ് നടപടി. 2003 ലാണ് കൊല്ലം കോർപ്പറേഷൻ ഭൂമി ഏറ്റെടുത്തത്. വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്കൊടുവിലാണ് നടപടി. കൊല്ലം കോർപ്പറേഷൻ മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് പദ്ധതി നടപ്പാക്കാൻ റെയിൽവേ ഭൂമി ഏറ്റെടുത്തതിനു പകരം ഭൂമി നൽകാനാണ് ചിന്നക്കട ഉപാസന ആശുപത്രിക്കു സമീപം കൊല്ലം-തിരുമംഗലം പാതയ്ക്ക് സമീപം വിജയലക്ഷ്മി കാഷ്യൂസ് ഉടമയായ വ്യവസായി കെ. രവീന്ദ്രനാഥൻനായരുടെ 1.23 ഏക്കർ ഏറ്റെടുത്തത്. അന്ന് 1.13 കോടി രൂപയാണ് സർക്കാർ നഷ്ടപരിഹാരം നിശ്ചയിച്ചത്. അതിനെതിരേ ഭൂവുടമ കൊല്ലം സബ് കോടതിയിൽ ഹർജി നൽകിയിരുന്നു.

നഷ്ടപരിഹാരത്തുക എട്ടുകോടിയായി ഉയർത്തി സബ് കോടതി വിധിച്ച നഷ്ടപരിഹാരം കുറവാണെന്നുചൂണ്ടിക്കാട്ടി ഭൂവുടമയും, കൂടുതലാണെന്നു കാട്ടി കോർപ്പറേഷനും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നഷ്ടപരിഹാരത്തുക 12.43 കോടിയായി ഉയർത്തുകയും ചെയ്തു. ഈ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമ കൊല്ലം സബ് കോടതിയിൽ, വിധി നടത്തിപ്പ് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാൻ സർക്കാർ തയ്യാറായില്ല. ഇതോടെ കൊല്ലം സബ് കോടതി, കളക്ടറേറ്റ് ജപ്തിചെയ്ത് പണം ഈടാക്കാനുള്ള നടപടി ആരംഭിച്ചു. ഭൂവുടമയ്ക്കുവേണ്ടി അഭിഭാഷകരായ ചിറ്റയം സതീഷ്‌കുമാർ, വി.എസ്. തമ്പി, ഐശ്വര്യ എസ്. പ്രസാദ്, ഷീന ബീഗം എന്നിവർ കോടതിയിൽ ഹാജരായി. ജപ്തിനടപടി പിൻവലിക്കാനും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുള്ള നിയമനടപടി സർക്കാർ ആരംഭിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാം വളവിൽ ബസും ഗുഡ്സും ഉരസി, പ്രശ്നം പരിഹരിച്ചതോടെ വിനോദ യാത്രാ സംഘത്തിന് മർദ്ദനം, മുണ്ട് അടക്കം വലിച്ചുകീറി, യുവാക്കൾ റിമാൻഡിൽ

മൂന്നാം വളവിൽ ബസും ഗുഡ്സും ഉരസി, പ്രശ്നം പരിഹരിച്ചതോടെ വിനോദ യാത്രാ സംഘത്തിന് മർദ്ദനം, മുണ്ട് അടക്കം വലിച്ചുകീറി, യുവാക്കൾ റിമാൻഡിൽ

കോഴിക്കോട്: വയനാട്ടില്‍ നിന്നും വരികയായിരുന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആക്രമിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ നാല് യുവാക്കൾ റിമാൻഡിൽ. കൈതപ്പൊയില്‍ ആനോറമ്മല്‍ നെടുവള്ളി അജ്മല്‍(26), ഷാജഹാന്‍(30), ആഷിഖ്(29), കൈതപ്പൊയില്‍ ഉളിയാടന്‍കുന്ന് ആഷിഖ്(25) എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. താമരശേരി ചുരം മൂന്നാം വളവില്‍ വെച്ച് ഇന്നലെ രാത്രി ബസ്സും ഗുഡ്‌സ് വാഹനവും പരസ്പരം ഉരസിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് സംഭവം. വാഹനങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നതോടെ ഇതില്‍ ബന്ധമില്ലാത്ത കാര്‍ യാത്രക്കാര്‍ ടൂറിസ്റ്റ് ബസ്സ് ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും യാത്രക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ മുണ്ടുള്‍പ്പെടെ അഴിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്രമണം അഴിച്ചുവിട്ട യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാവാൻ നിർദേശം

കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാവാൻ നിർദേശം

കോടതിയലക്ഷ്യക്കേസിൽ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ് നടപടി. മാർച്ച് 13 ന് നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വി സിക്കെതിരെ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുനഃ പരിശോധിക്കാൻ സിൻഡിക്കേറ്റിനോട് കോടതി നിർദേശിച്ചിരുന്നു. സിൻഡിക്കേറ്റ് തീരുമാനം പുനഃപരിശോധിച്ചെങ്കിലും വി സി തീരുമാനം അംഗീകരിച്ചില്ല.
ഇതിന് പിന്നാലെയാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാണിച്ച് മുൻ രജിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജീർണിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; പ്രദേശവാസിയുടേതെന്ന് സംശയം

ജീർണിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; പ്രദേശവാസിയുടേതെന്ന് സംശയം

കേരളപുരം: കൊല്ലം ജില്ലയിലെ കേരളപുരത്ത് ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

മൂന്ന് ദിവസം മുൻപ് കാണാതായ സുജാത എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. പ്രദേശവാസിയായ ഇവരെ മൂന്ന് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകൻ കസേരയോടെ വലിച്ചെറിഞ്ഞു;​ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മരിച്ചു

മകൻ കസേരയോടെ വലിച്ചെറിഞ്ഞു;​ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മരിച്ചു

കണ്ണൂർ: മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. കണ്ണൂർ പള്ളിയാന്മൂലയിൽ വി ശാന്തയാണ് (88)​ മരിച്ചത്. സംഭവത്തിൽ മകൻ സജീവനെ പൊലീസ് അറസ്റ്റ് ചെയ്തു. 11-ാം തീയതിയാണ് ആക്രമണം ഉണ്ടായത്. രാത്രി 11 മണിയോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായി.

പിന്നാലെ മദ്യപിച്ചെത്തിയ സജീവൻ കസേരയിൽ ഇരുന്ന ശാന്തയെ കസേരയോടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ശാന്ത മരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടില്‍ തീയിട്ടെന്ന് ആരോപിച്ച് മലമ്പുഴയില്‍ ആദിവാസി യുവാവിനോട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരത; കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

കാട്ടില്‍ തീയിട്ടെന്ന് ആരോപിച്ച് മലമ്പുഴയില്‍ ആദിവാസി യുവാവിനോട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരത; കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

മലമ്പുഴ ചെറാടിലെ കാട്ടില്‍ തീയിട്ടെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. ചെറാട് സ്വദേശി രാധയ്ക്കാണ് മര്‍ദ്ദനമേറ്റത്. ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവാവ് പറഞ്ഞു

കാട്ടില്‍ തീയിട്ടെന്നാരോപിച്ച് കഴിഞ്ഞ ഏഴാം തീയതിയാണ് ആദിവാസി യുവാവിനെ വനം വകുപ്പ് വാച്ചര്‍മാര്‍ ചേര്‍ന്നു മര്‍ദിച്ചത്. ചെറാട് ഭാഗത്ത് ഗോപാലന്‍ എന്നയാളുടെ പറമ്പില്‍ ജോലിക്ക് ചെന്നതായിരുന്നു ആദിവാസി യുവാവ് രാധ. പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി രാധയെ കാട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവാവ് പറഞ്ഞു. പ്രദേശത്തെ കുറുമ്പാച്ചി മലയില്‍ നിന്നും പുക ഉയരുന്നത് കണ്ടെന്നും തീവച്ചത് താനാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദിച്ചത് എന്നും രാധ പറഞ്ഞു.

പണി ഇല്ലാത്ത സമയത്ത് കാട്ടില്‍ തേന്‍ എടുക്കാന്‍ പോകാറുണ്ടെന്നും, താന്‍ തീയിടാറില്ലെന്നും രാധ പറഞ്ഞു. സംഭവത്തില്‍ മലമ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് പൊതുപ്രവര്‍ത്തകന്‍ വിളയോടി വേണുഗോപാല്‍ ആരോപിച്ചു. കുറ്റക്കാരായ വനം വകുപ്പു ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; വീഴ്ച സംഭവിച്ചെങ്കിൽ നടപടി; റിപ്പോർട്ട് തേടി മന്ത്രി

റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; വീഴ്ച സംഭവിച്ചെങ്കിൽ നടപടി; റിപ്പോർട്ട് തേടി മന്ത്രി

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചതില്‍ പിഡബ്ല്യുഡി വിജിലന്‍സ് ഡെപ്യൂട്ടി എഞ്ചിനീയറില്‍ നിന്നും റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വീഴ്ച സംഭവിച്ചെങ്കില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നഗരസഭയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം 16 വര്‍ഷമായി കുഴി ഇങ്ങനെ കിടക്കുകയാണെന്നും സമീപത്തെ കെട്ടിട ബില്‍ഡിംഗ് ഉടമസ്ഥന്‍ കുഴി മൂടാന്‍ തയ്യാറായെങ്കിലും പിഡബ്ലുഡി വകുപ്പിന്റെ നിബന്ധനകള്‍ പാലിച്ചുമാത്രമെ കുഴിമൂടാന്‍ സാധിക്കൂവെന്ന് വകുപ്പ് നിലപാടെടുക്കുകയായിരുന്നുവെന്നുമാണ് പ്രദേശവാസി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.

ഇന്നലെ രാത്രിയായിരുന്നു റോഡരികിലെ കുഴിയില്‍ വീണ് മുതലക്കോടം സ്വദേശിയായ ജെയ്‌സ് ബെന്നി മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നു. കലുങ്ക് നിര്‍മ്മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണായിരുന്നു യുവാവ് അപകടത്തില്‍പ്പെട്ടത്. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയില്‍ തുടരുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ, അയ്യപ്പൻ ആരെയും വെറുതെ വിടില്ല'; ശബരിമല സ്വർണക്കൊള്ള കേസിൽ ജയറാം

'കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ, അയ്യപ്പൻ ആരെയും വെറുതെ വിടില്ല'; ശബരിമല സ്വർണക്കൊള്ള കേസിൽ ജയറാം

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ നടൻ ജയറാം ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് നടൻ എത്തിയത്. സാക്ഷി എന്ന നിലയിലാണ് ഇപ്പോൾ ജയറാമിനെ ചോദ്യം ചെയ്യുന്നത്. ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണെന്ന് പറഞ്ഞ ജയറാം അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിലെ സത്യം പൂർണമായും പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞു. ഇ ഡി ഓഫീസിന് മുൻപിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം 100% വെളിച്ചത്തു കൊണ്ടുവരണം. അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തിൽ പെട്ട ആളാണ് ഞാനും,' ജയറാം പറഞ്ഞു.

കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണെന്നും അതിന് പോകാറുണ്ടെന്നും ജയറാം പറഞ്ഞു. അതേ രീതിയിൽ തന്നെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്ന പരിപാടിക്ക് പോയതെന്നും ജയറാം പറഞ്ഞു. ഈ കേസിൽ കൂടുതൽ പേർ കുടുങ്ങാനുണ്ടെങ്കിൽ അവരെല്ലാം കുടുങ്ങട്ടെ എന്നും അയ്യപ്പൻ ആരെയും വെറുതെ വിടില്ല എന്നും നടൻ കൂട്ടിച്ചേർത്തു.

'എന്നിൽ നിന്ന് ഉപകാരപ്പെട്ട വല്ലതും കിട്ടിയാൽ അത് നല്ലതല്ലേ. ഇനിയും ആരെങ്കിലും കുടുങ്ങാൻ ഉണ്ടെങ്കിൽ അവരും കുടുങ്ങട്ടെ. അയ്യപ്പൻ അവരെ വെറുതെ വിടില്ല. 50 വർഷമായി ശബരിമലയിൽ പോകുന്ന ഭക്തനാണ്. എന്റെ കടമയാണ് ഇത്. അറിയാവുന്ന കാര്യങ്ങൾ കോടതിയോടും ഉദ്യോഗസ്ഥരോടും പറയും,' ജയറാം പറഞ്ഞു.

ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുളള ജയറാമിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. നേരത്തെ എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

ശബരിമല സന്നിധാനത്ത് പടിപൂജ മുടങ്ങി. അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിംഗ് സ്ലോട്ട് ഇല്ലാത്ത സാഹചര്യം നിലനിൽക്കേയാണ് പൂജ മുടങ്ങിയത്. ഇന്നലെയും കഴിഞ്ഞ ശനിയാഴ്ചയും ആയിരുന്നു പടിപൂജ നടക്കാതിരുന്നത്. സ്ലോട്ട് മറിച്ച് വിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

2040 വരെ ശബരിമല സന്നിധാനത്ത് പടിപൂജയ്ക്ക് സ്ലോട്ട് ഇല്ലെന്ന് ദേവസ്വം ബോർഡ് വിശ്വാസികളെ അറിയിച്ചിരുന്നു. അതിനിടയാണ് കുംഭമാസ പൂജയ്ക്കായി നട തുറന്നപ്പോൾ രണ്ടു ദിവസങ്ങളിൽ പടിപൂജ മുടങ്ങിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇന്നലെയും ആയിരുന്നു സന്നിധാനത്ത് പടിപൂജ നടക്കാതിരുന്നത്. പൂജയ്ക്കുവേണ്ടി ബുക്ക് ചെയ്ത ആൾ എത്താത്തതിനെ തുടർന്നായിരുന്നു മുടക്കം.

ഏകദേശം 1,40,000 രൂപയോളം ചിലവ് വരുന്നതാണ് പടിപൂജ. ഇതിനായി ആറുമാസം മുൻപ് എങ്കിലും സ്ലോട്ട് ബുക്ക് ചെയ്യേണ്ടതായിട്ടുണ്ട്. ബുക്ക് ചെയ്യുന്ന സ്ലോട്ട് മറിച്ചു വിൽക്കുന്നതായി വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പടിപൂജ മുടങ്ങിയത്. പൂജ ബുക്ക് ചെയ്ത ആളോ അവരുമായി അടുത്ത് നിൽക്കുന്ന ബന്ധത്തിൽ പെട്ടവരോ തന്നെ പൂജയ്ക്ക് എത്തണമെന്നാണ് ചട്ടം. ഇതല്ലാതെ വരുന്നവരെ വിജിലൻസ് പൂജയ്ക്കായി അനുവദിക്കില്ല. പൂജയ്ക്കുവേണ്ടി ബുക്ക് ചെയ്ത സ്ലോട്ടുകൾ മൂന്നും നാലും ഇരട്ടി തുകയ്ക്ക് മറിച്ചു വിൽക്കുന്നതായുള്ള ആരോപണവും വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബുക്ക് ചെയ്യാത്തവർ വരാതാകുമ്പോൾ പൂജ നേരത്തെയും മുടങ്ങിയിട്ടുണ്ടെന്നാണ് തന്ത്രി അടക്കമുള്ളവരുടെ വിശദീകരണം. വഴിപാട് മുടങ്ങിയാലും നിത്യനിദാനങ്ങൾ സന്നിധാനത്ത് മുടങ്ങില്ലെന്നും തന്ത്രി പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫോണിൽ വിളിച്ച് ജാമ്യ വ്യവസ്ഥ പാലിക്കില്ലെന്ന് പ്രതി, പിന്നാലെ നേരിട്ടെത്തി അഭ്യാസം, വീണ്ടും കസ്റ്റഡിയിൽ

ഫോണിൽ വിളിച്ച് ജാമ്യ വ്യവസ്ഥ പാലിക്കില്ലെന്ന് പ്രതി, പിന്നാലെ നേരിട്ടെത്തി അഭ്യാസം, വീണ്ടും കസ്റ്റഡിയിൽ

മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ സ്റ്റേഷനിലെത്താൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസുകാരോട് തർക്കിക്കുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലായിരുന്ന വിഷ്ണു പുലർച്ചെ സ്റ്റേഷനിലെത്തിയാണ് പൊലീസുകാരെ അസഭ്യം പറഞ്ഞത്. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി വിഷ്ണു ഒപ്പിടേണ്ടതുണ്ട്. എന്നാൽ, തനിക്ക് ഒപ്പിടാൻ വരാൻ കഴിയില്ലെന്ന് വിഷ്ണു ഫോണിലൂടെ പൊലീസിനെ വിളിച്ചറിയിച്ചു. നിർബന്ധമായും എത്തി ഒപ്പിടണമെന്ന് പൊലീസ് കർശനമായി പറഞ്ഞതോടെ ഫോണിലൂടെ ഇയാൾ അസഭ്യം പറഞ്ഞു.

ഫോൺ വിളിച്ചതിന് പിന്നാലെ പുലർച്ചയോടെ മദ്യലഹരിയിൽ വിഷ്ണു വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. തുടർന്ന് അവിടെയുണ്ടായിരുന്ന പൊലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെയാണ് പൊലീസ് പിടികൂടിയത്. നിലവിൽ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും.